നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോഴി

Image may contain: 2 people, beard

പത്രസ്ഥാപനത്തിലെ തിരക്ക് ഒരു തിരക്ക് തന്നെയാണ്. പ്രത്യേകിച്ച് ഡെഡ്ലൈന്‍ ആകാറാകുമ്പോള്‍ തിരക്ക് കൂടും.
തിരുവനന്തപുരത്ത് ഒരു പ്രമുഖ പത്രസ്ഥാപനത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരു ദിവസം..
സമയം രാത്രി ഒന്നര.
രണ്ടു മണിയ്ക്ക് കഴിയേണ്ട സിറ്റി പേജിലേക്ക് ഒരു പടം കൊച്ചിയില്‍ നിന്നും വരാനുണ്ട്. പടം കൊടുക്കാത്തതിനു എഡിറ്റര്‍ എന്നെ തെറി പറഞ്ഞു കണ്ണ് പൊട്ടിക്കുകയാണ്.
കൊച്ചിയില്‍ വിളിച്ചു പടം അയക്കാന്‍ പറയണം.
അന്നൊക്കെ വലിയ ഫയലുകള്‍ അയക്കാനുള്ള സ്പീഡ് നെറ്റ്‌വർക്കിനില്ലാത്തത് കൊണ്ട് .zip ഫയലായിട്ടാണ് അയക്കുന്നത്.
കോഴി.സിപ്‌ എന്നായിരുന്നു ഫയലിന്‍റെ പേര്.
തെറി കേട്ട് പ്രാന്തായത് കൊണ്ട് ആകെ ദേഷ്യപ്പെട്ട്‌ ഞാന്‍ കൊച്ചിയിലേക്ക് വിളിക്കുകയാണ്.
ഫോണെടുത്ത് നമ്പര്‍ കുത്തി ഞാന്‍ കാത്തിരിക്കുന്നു. സാധാരണ ഒറ്റ റിങ്ങിന് തന്നെ ഫോണ്‍ എടുക്കുന്നതാണ്. അന്ന് എന്താണെന്നറിയില്ല ആരും ഫോണെടുക്കുന്നില്ല.
എന്‍റെ കലികൂടി.
ഒരു ഇരുപത് റിങ്ങിന് ശേഷം അപ്പുറത്ത് ഫോണെടുത്തു
"ഹലോ.."
ഉറക്കം തൂങ്ങി മപ്പായ പോലെയൊരു ശബ്ദം!
സകല ദേഷ്യവും മനസ്സില്‍ വെച്ചു ഞാന്‍ അലറി.
"ഫയല്‍ അയക്കാതെ ഉറക്കം തൂങ്ങി ഇരിക്കുന്നോ...വേഗം ആ കോഴി.സിപ് ഫയല്‍ അയക്കെടോ..."
അപ്പുറത്ത് അനക്കമില്ല.
"വേഗം അയക്കെടോ..."
"രാജീവല്ലേ...."
"അതെ.."
"അച്ഛനാ...എനിക്ക് മനസ്സിലായില്ല കേട്ടോ.. ഞാന്‍ കുട്ടന് കൊടുക്കാം. "
ഒരു സെക്കണ്ട് നേരം എനിക്ക് ഒരു റിലെയും കിട്ടിയില്ല. പിന്നെ പതുക്കെ ചിത്രം വ്യക്തമായി.
എന്‍റെ അമ്മായി അച്ഛനാണ് കഥാപാത്രം.നട്ടപ്പാതിരയ്ക്ക് ഉറക്കത്തില്‍ നിന്നും പാവം എണീറ്റിരിക്കുകയാണ്. ശബ്ദം കേട്ടയുടനെ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ഞാന്‍ വയലന്റ് ആയത് എന്തിനാണെന്ന് കക്ഷിയ്ക്ക് മനസ്സിലായില്ല. കാര്യം മനസ്സിലാക്കാനായി അളിയനെക്കൂടി വിളിച്ചെണീപ്പിക്കുകയാണ്.
കല്യാണം കഴിഞ്ഞു അധിക കാലമായിരുന്നില്ല. മൊബൈൽ വളരെ അപൂർവം.. തിരക്ക് കുറവായിരുന്ന സമയത്തെല്ലാം പച്ചവെള്ളം പോലെ ഓര്‍ത്തു വിളിച്ചു കൊണ്ടിരുന്ന ലാൻഡ് ലൈൻ നമ്പറിലേക്ക് അറിയാതെ കോള്‍പോയ രംഗമാണ് കണ്ടത്.
ചിരിക്കുകയോ കരയുകയോ ക്ഷമ പറയുകയോ ഒന്നും ചെയ്യാനുള്ള സമയമില്ല. പത്രത്തിലേക്കുള്ള പടം എത്തിക്കണം. പിന്നെ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു.
വീണ്ടും കൊച്ചിയിലേക്ക് വിളിച്ചു. പക്ഷെ ഇത്തവണ നമ്പര്‍ തെറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
"ഹലോ.. ആ കോഴി.സിപ് ഫയല്‍ ഒന്ന് അയച്ചു തരാമോ...പ്ലീസ്..."
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot