ദൈവം പണത്തോട് ചോദിച്ചു.
നീ ആരുടെ കൂടെ പോകാൻ ഇഷ്ടപ്പെടുന്നു. ഇതാ നിന്റെ മുമ്പിൽ രണ്ടുപേർ നിൽക്കുന്നുണ്ട്.
ഒരു ധനികനും ഒരു ദരിദ്രനും.
നീ ആരുടെ കൂടെ പോകാൻ ഇഷ്ടപ്പെടുന്നു. ഇതാ നിന്റെ മുമ്പിൽ രണ്ടുപേർ നിൽക്കുന്നുണ്ട്.
ഒരു ധനികനും ഒരു ദരിദ്രനും.
പണം ഒന്നും ചിന്തിച്ചില്ല.
ഞാൻ ധനികന്റെ കൂടെ പോകുന്നു എന്നു മറുപടി പറഞ്ഞു.
അയ്യോ കഷ്ടം. നീ ആ ദരിദ്രന്റെ കൂടെ പോകൂ... അയാൾ രക്ഷപ്പെടട്ടെ .
ദൈവം പറഞ്ഞു.
ഞാൻ ധനികന്റെ കൂടെ പോകുന്നു എന്നു മറുപടി പറഞ്ഞു.
അയ്യോ കഷ്ടം. നീ ആ ദരിദ്രന്റെ കൂടെ പോകൂ... അയാൾ രക്ഷപ്പെടട്ടെ .
ദൈവം പറഞ്ഞു.
പറ്റില്ല ദൈവമേ. ദരിദ്രന് എന്നെ കൈകാര്യം ചെയ്യാൻ അറിയില്ല. അയാൾ എന്നെ കിട്ടിയ ഉടനെ പലചരക്കു കടയിലും ബ്ലൈഡ്കാരനും മീൻകാരനും ആശുപത്രിയിലും പിന്നെ കള്ളു ഷാപ്പിലും ബാറിലും ചൂതാട്ട കേന്ദ്രത്തിലും എന്നെ കൊണ്ടു കൊടുക്കും . എനിക്കാവില്ല ഇങ്ങനെ അലയാൻ.
ധനികനോടൊത്തു പോകയാണെങ്കിൽ പ്രത്യേകിച്ചു പിശുക്കനോടൊപ്പം പോകയാണെങ്കിൽ സുഖമായി അടങ്ങിയൊതുങ്ങി കൂടാം.
ധനികനോടൊത്തു പോകയാണെങ്കിൽ പ്രത്യേകിച്ചു പിശുക്കനോടൊപ്പം പോകയാണെങ്കിൽ സുഖമായി അടങ്ങിയൊതുങ്ങി കൂടാം.
പണത്തിന്റെ മറുപടി കേട്ടു ദൈവം അവനെ ധനികനോടൊപ്പം വിട്ടു.
Ceevi
Ceevi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക