Slider

രണ്ട് മാറുകൾ,!! (കഥ)

0
Image may contain: Shoukath Maitheen, sitting and indoor

========
'കറുത്ത ബോർഡിൽ വെളുത്ത ചോക്കു കൊണ്ട് ലസാഗു വിനേയും, ഉസാഗു വിനേയും സ്യഷ്ടിക്കുകയാണ് ടീച്ചർ,
പൊക്കമില്ലാത്ത ടീച്ചർ ഏന്തി വലിഞ്ഞാണ് ബോർഡിന്റെ മുകളിൽ
നിന്ന് താഴേക്ക് എഴുതുന്നത് ,
എഴുതുന്നതിനിടയിൽ നിവർന്നു നിന്ന് കുട്ടികളോട് പറഞ്ഞു,
എല്ലാവരും വേഗം എഴുതിയെടുക്കുക,
കുട്ടികളെല്ലാം എഴുതുവാൻ തുടങ്ങി,
ആൺക്കുട്ടികളുടെ ഭാഗത്ത് ലാസ്റ്റ് ബെഞ്ചിലിരുന്ന വിരുതൻ ബോർഡിലേക്കും നോക്കി ഇരുപ്പായി,
ബോർഡിലെഴുതുന്ന ടീച്ചർ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുമ്പോൾ വിരുതൻ അസ്വസ്ഥത പ്രകടിപ്പിക്കും,
അവന് എഴുതിയെടുക്കുവാൻ കഴിയുന്നില്ല,
ശൊ, ! സഹിക്കെട്ട്
ഒടുവിൽ അവൻ വിളിച്ചു പറഞ്ഞു,
പാതി കുനിഞ്ഞ് ബോർഡിലെഴുതി കൊണ്ടിരുന്ന ടീച്ചർ പെട്ടന്ന് നിവർന്നു,
കോപത്താൽ ടീച്ചറുടെ മുഖം ചൊമന്നു, പുസ്തകവും, ചോക്കും മേശപ്പുറത്തേക്കിട്ട് ,ടീച്ചർ കുട്ടികളെ നോക്കി,
കുട്ടികളിൽ ചിലർ വിരുതനെ നോക്കി ചിരിച്ചു ,
ചിലർക്ക് ഒന്നും മനസിലായില്ല,
എനിക്ക് യാതൊന്നും മനസിലായില്ല,
ലാസ്റ്റ് ബെഞ്ചിലേ വിരുതനെ നോക്കി ടീച്ചർ അലറി,
സ്റ്ാൻഡപ്പ്, !!
വിരുതൻ എഴുന്നേറ്റു,
ഗെറ്റൗട്ട്, !!
കുനിഞ്ഞ മുഖവുമായി വിരുതൻ വെളിയിലേക്ക് ,
ടീച്ചർ ബോർഡിനരുകിലേക്ക് പോയി വീണ്ടും എഴുതുവാൻ തുടങ്ങി,
ആ പിരിയഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ടീച്ചർ അവനോട് പറഞ്ഞു,
''ദ്വയാർത്ഥ പ്രയോഗം അത്ര നന്നല്ല, മേലാൽ ആവർത്തിക്കരുത്, ങും, ക്ളാസിൽ കയറിക്കോ,
അവൻ ക്ളാസിലേക്ക് വന്നപ്പോൾ ഞാൻ ചോദിച്ചു,
''എന്താ പ്രശ്നം, നീ എന്താ വിളിച്ചു പറഞ്ഞത്, ?
'' ലവ ലേശം കുറ്റബോധമില്ലാതെ
അവൻ പറഞ്ഞു,
ബോർഡിലെഴുതുന്നതൊന്നും എനിക്ക് കാണത്തില്ലായിരുന്നെടാ, അന്നേരം ഞാൻ വിളിച്ചു പറഞ്ഞു, !!
''ടീച്ചറേ മാറ് കാണത്തില്ലാ''!!
എന്ന്,, അതിലെന്താ തെറ്റെന്ന് ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടണില്ലെടാ, !!
മാറിനെ പറ്റി മാറി നിന്ന് ഞാനും ചിന്തിച്ചു,
അവൻ പറഞ്ഞ മാറും, ടീച്ചറുദ്ദേശിച്ച മാറും തമ്മിൽ വ്യത്യാസമുണ്ടോ,
രണ്ട് മാറുകൾക്കിടയിൽ സംശയത്തിന്റെ മാറാപ്പുമായി നില്ക്കവേ, മലയാളം സാറ് കടന്നു വന്നു,
മാതൃസ്നേഹം ചുരത്തുന്ന മാറിനെ കുറിച്ചും മുലപ്പാലിനെ പറ്റിയും മനോഹരമായി ക്ളാസെടുത്ത് പിരിയഡ് അവസാനിപ്പിച്ചപ്പോൾ
രണ്ട്
മാറുകൾക്കിടയിൽ നിലനിന്ന മനസിലെ സംശയങ്ങൾ നീങ്ങി,
സാന്ദർഭികമായി പറയുന്ന ചില പദങ്ങൾ വരുത്തുന്ന വിനകൾ പലപ്പോഴും അബദ്ധത്തിലാകാറുണ്ടെന്നുളള തിരിച്ചറിവ് അന്ന് ലഭിച്ചു,
എങ്കിലും,
അന്ന് ക്ളാസ് കഴിഞ്ഞ് മാറത്തടുക്കിപ്പിടിച്ച പുസ്തകങ്ങളുമായി ഇടവഴിയിലെത്തിയ അവളുടെ വഴി തടഞ്ഞ് ഞാൻ നിന്നപ്പോൾ, പിണക്കത്തോടെ
അധരങ്ങൾ കോട്ടി കൊണ്ട് അവളും പറഞ്ഞു,
''ഒന്ന് മാറ് ചെക്കാ, !!
=========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo