നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാംസനിബദ്ധമല്ല രാഗം


Image may contain: 1 person, selfie, closeup and indoor
പലപ്പോഴും ചില കാഴ്ചകൾ ജീവിതങ്ങൾ കാണുമ്പോൾ നാണിച്ച് തല കുനിക്കേണ്ടി വരും നമ്മളിൽ പലർക്കും °. പ്രണയത്തിനോ സ്നേഹ ബന്ധങ്ങൾക്കോ ലവലേശം വിലമതിക്കാത്ത ഈ കാലത്ത് എന്നിൽ വല്ലാതെ മതിപ്പ് ഉളവാക്കി അവർ .
നാട്ടിൽ പുറത്തെ പച്ചപ്പിൽ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ എല്ലാവരാലും ലാളനങ്ങളും ഏറ്റുവാങ്ങി അവൾ പൂമ്പാറ്റയെപ്പോലെ പറന്നു നടന്നു . സ്വഭാവശുദ്ധിയിലും അംഗലാവണ്യത്തിലും വിദ്യാഭ്യാസ യോഗ്യതയിലും മുൻപന്തിയിൽ ഉള്ളവൾ .
അതു കൊണ്ട് തന്നെ വിവാഹ ആലോചനകൾക്കായി കാത്തിരിക്കേണ്ടി വന്നില്ല . ഏറ്റവും മികച്ച ആലോചനകൾ തന്നെ വന്നു തുടങ്ങി . അവയിൽ നിന്നും ഏറ്റവും നല്ലത് കണ്ടെത്തുക മാത്രമായിരുന്നു അവരുടെ ആകെയുള്ള ബുദ്ധിമുട്ട്.
യോഗ്യനായ ഒരാളെ തന്നെ അവൾക്കായി അവർ കണ്ടെത്തി . നമുക്കവളെ ചിന്നു എന്നു വിളിക്കാം. അവളുടെ കുടുoബത്തിനു ചേർന്ന ബന്ധം . അഞ്ചക്ക ശമ്പളം കിട്ടുന്ന ഉയർന്ന ജേലി . കുടുബക്കാർ എല്ലാവരും ചേർന്ന് മറ്റുള്ളവർക്ക് അസൂയ ഉണ്ടാകും വിധം വിവാഹം നടത്തി.
പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു കുഴപ്പങ്ങളും ഇല്ലാത്ത കുടുംബക്കാർ . . തരുൺ അതാണ് അവന്റെ പേര് . ഒരു തരത്തിലുമുളള കുറവ്വമില്ലാത്ത പയ്യൻ . വിവാഹo കഴിഞ്ഞ് രണ്ടാം മാസം തന്നെ മൂന്നാമതൊരാൾ അവർക്കിടയിലേക്ക് വരാൻ തയ്യാറെടുത്തു. ഇരു വീട്ടുക്കാർക്കു ഉത്സവ ലഹരി ആയിരുന്നു ആ വാർത്ത .
തരുൺ അധികം താമസിയാതെ ജോലിയിൽ പ്രവേശിച്ചു . അവൻ അരികിൽ ഇല്ലെന്ന കുറവൊഴിച്ചാൽ അവളെ പൊന്നുപോലെ കൊണ്ടു നടക്കാൻ ഒരു പാട് പേർ കാത്തിരിക്കുന്ന വീട് . വിവാഹം കഴിഞ്ഞു വന്ന നാൾ മുതൽ മുടങ്ങാതെ അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു ചിന്നു .
പതിവുപോലെ അന്നും അവൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു . ഭഗവാനെ തൊഴുത് മാടങ്ങുo വഴി എവിടെ നിന്നോ ചാടി വന്ന ഒരു നായ അവളുടെ മേൽ ചാടി വീണു , അവളിൽ ക്ഷതമേൽപ്പിച്ചു . .അവളുടെ നിലവിളി കേട്ട് ഓടി കൂടിയവർ നായയെ അടിച്ചോടിച്ചു. അപ്പൊഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു . ഓടികൂടിയവർ താങ്ങിയെടുത്ത് അടുത്തുള്ള ഹോസ്പിറ്റലിൽ ആക്കി . വിവരമറിഞ്ഞ് അവളുടെ വീട്ടിൽ നിന്നും ആളുകളുo എത്ത . ഗർഭിണി ആയതിനാൽ അതിനു ദോഷകരമാകുന്ന ചികിൽസ പറ്റില്ല . എല്ലാം കൊണ്ടും നന്നേ പാടു പെട്ടു .
തരുൺ ലീവ് എഴുതി കൊടുത്ത് ഏതു നേരവും അവൾക്ക് കാവലായി . ആദ്യമൊക്കെ ഭാഗ്യമെന്ന് പറഞ്ഞ ബന്ധുക്കളിൽ പലരുടെയും നെറ്റിയിൽ ചുളിവു വീണു , കാലക്കേടാണത്രെ പട്ടി കടിച്ചാൽ . കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം തികഞ്ഞിട്ടില്ല . അവനും കാണില്ലേ ആഗ്രഹങ്ങൾ അങ്ങനെ പല ഭാഗത്തും പറച്ചിലുകൾ . എന്നാൽ ഇതൊന്നും അവരുടെ പ്രണയത്തെ ലവലേശം ഇളക്കിയില്ല കൂടിയതല്ലാതെ .
ഏഴാം മാസമെത്തി എല്ലാ ചടങ്ങുകളോടെയുo അവളെ അവർ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. ദിനങ്ങളും ആഴ്ചകളു മാസങ്ങളും കഴിഞ്ഞു കാത്തു കാത്തിരുന്ന ആ തങ്ക കുടം ജനിച്ചു പൂർണ്ണ ആരോഗ്യവാനായി തന്നെ .
പിന്നെയും ആഘോഷത്തിന്റെ നാളുകൾ ഉടലെടുത്തു . തരുണും ചിന്നുവും കാത്തിരുന്നു .തങ്ങൾക്ക് നഷ്ടപ്പെട്ട ദിനങ്ങൾ വീണ്ടെടുക്കാൻ . മൂന്നു മാസങ്ങൾക്ക് ശേഷം കുഞ്ഞുമായി അവൾ തരുണിന്റെ വീട്ടിൽ മടങ്ങിയെത്തി .
പ്രസവശേഷം അവൾക്ക് മിക്ക ദിവസങ്ങളിലും ഉണ്ട് നടുവേദന . വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന പല സത്രീകളിലും ഉണ്ട് നടുവേദന . അങ്ങനെ യാണ് ആദ്യമൊക്കെ കരുതിയത് . മരുന്നുകൾ പലത് ഉപയോഗിച്ചിട്ടും ഒരു കുറവും ഉണ്ടായില്ല . ഡോക്ടർ വിശദമായ എല്ലാ പരിശോധനക്കം വിധേയമാക്കി . അവളുടെ ശരീരത്തിൽ രക്തം കുറയുന്നതായി കണ്ടെത്തി . രക്തം കൂടുന്ന തിനു വേണ്ടി പലതു ചെയ്തിട്ടു ഭലം ചെയ്തില്ല . :വിധിയുടെ ക്രൂരമായ ദ്രംഷ്ഠകൾ അവരെ നോക്കി വികൃതമായി ചിരിച്ചു. എല്ലാ പരിശോധനകൾക്കവ സാനം ഞെട്ടലോടെ അവർക്ക് അംഗീകരിക്കേണ്ടി വന്നു അവളെ രക്താർബുതം കാർന്നു തിന്നു തുടങ്ങിയിരിക്കുന്നു .
മരവിച്ച മനസ്സോടെ എല്ലാവരും അവളെ ഉറ്റു നോക്കി . ഒരിക്കൽ പോലും തരുൺ അവളുടെ മുന്നിൽ തളർന്നില്ല . അവളെ കൂടുതൽ കൂടുതൽ ചേർത്തു പിടിച്ചു .അവളുടെ ചുടുകണ്ണിർ അവന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു .
പലപ്പോഴു അവൾ അവനെ നിർബന്ധിച്ചു തന്നെ ഉപേക്ഷിക്കാൻ . തങ്ങളുടെ മകനിൽ പോലും അവകാശം ഉന്നയിക്കില്ലന്നും . അവൻ അതൊക്കെ തമാശ പോലെ മാത്രം കേട്ടു . കാലക്രമേണ മുട്ടറ്റം വരയുള്ള അവളുടെ കാർകൂന്തൽ നഷ്ടമായി തുടങ്ങി . മുഖത്തിന്റെ തിളക്കം മങ്ങി . കൺതടങ്ങളിൽ കറുപ്പു നിറം ബാധിച്ചു തുടങ്ങി . പൊന്നോമനക്കുo ഒരു തുള്ളി അമ്മിഞ്ഞപാൽ കൊടുക്കാൻ കഴിയാതെ ഉമിത്തീയിലെന്നവണ്ണം അവളും നീറി .
വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്നു വർഷo തികയാറായി .ഇപ്പോഴും അവൾ രോഗ വിമുക്തയല്ല . വിരളിൽ എണ്ണാവുന്ന ദിവസങ്ങളൽ മാത്രമാണ് എല്ലാ അർത്ഥ ത്തിലും അവർ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത് . അതിലൊന്നും ഒരിക്കലും അവൻ അസ്വസ്ഥനായില്ല . കൂടുതൽ കൂടുതൽ അവളിലെ നന്മ തിരിച്ചറിയുകയായിരുന്നു അവൻ . പിഞ്ചു കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാതെ കഴുകൻ കണ്ണുകളോടെ ആർത്തിയോടെ നോക്കുന്ന ഈ കാലഘട്ടത്തിൽ പെണ്ണിന്റെ ശരീരത്തിനല്ല മനസ്സിനാണ് ഭംഗി കൂടുതൽ എന്ന് തിരിച്ചറിഞ്ഞ യഥാർത്ഥ പുരുഷൻ .
ഇതിനിടയിൽ അവളെ തേടി ഒരു ചെറിയ വലിയ സന്തോഷമെത്തി . എപ്പോഴോ എഴുതിയ ഒരു ടെസ്റ്റ്‌ ജയിച്ചു ഗവൺമെന്റ് ജോലിക്ക് ഉത്തരവ് വന്നിരിക്കുന്നു . ഇനിയും ഇനിയും സന്തോഷങ്ങൾ ആ പടി കടന്ന് അവരെ തേടിയെത്തട്ടെ , ഒരു പാട് ഒരുപാട് കാലം ആ പൊന്നോമനക്കൊപ്പo ജീവിക്കാൻ ആയുസ്സം ആരോഗ്യവും നൽകി ജഗദീശ്വരൻ കനിഞ്ഞനുഗ്രഹിക്കട്ടെ . ശുഭപ്രതീക്ഷകൾ.....
ദിവ്യ മധു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot