നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വള്ളിക്കെട്ട് പ്രളയം

Image may contain: 1 person
കുമാേരേട്ടാ
ആരാണത്, നിനക്കെന്താണ് വേണ്ടത്?
നിങ്ങളാ ടിവിയിലെ ശ്രീകൃഷണപ്പരുന്ത് സിനിമ
ഓഫ് ചെയ്യ്, പത്തായിരം പ്രാവശ്യം ആയില്ലേ അത് കാണുന്നത്, തന്തയും മക്കളും കണ്ട പടം തന്നേ വീണ്ടും വീണ്ടും കണ്ടോണ്ടിരുന്നോ, ഇങ്ങിനെ കാണുന്ന നിങ്ങൾക്കും നാണമില്ല, എപ്പോഴും ഇടുന്ന ചാനലുകാർക്കും നാണമില്ല .
സൂരജും ദീപ്തിയും ബോംബു പൊട്ടി ചാവുന്നതും, ബിഗ് ബോസ്സും ദിവസം മൂന്നു നേരം വച്ച് കണ്ടിരിക്കുന്ന
സ്നേഹലതേ നീ തന്നേ
ഇതു പറയണം.
അതെല്ലാം പോട്ടെ കുമാരേട്ട, നിങ്ങളാ പേപ്പറിലെ കോളങ്ങളെല്ലാം പൂരിപ്പിക്ക്.
ഇതെന്ത് പദ പ്രശ്നമാണ്?
പദ പ്രശ്നമൊന്നുമല്ല,
ദുരിതാശ്വാസം കിട്ടാനുള്ള
തരികിട പ്രശ്നമാണ്.
ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഇൻവെട്ടർ, ഇൻജക്ഷൻ കുക്കർ, കാർ, സ്കൂട്ടർ എല്ലാം കേടായി എന്ന കോളം ടിക്ക് ചെയ്യ്.
എന്നാലേ അതിനെല്ലാം ഉള്ള ആനുകൂല്യം കിട്ടുകയുള്ളു.
നോക്കിയിരിക്കാതെ അതെല്ലാം പെട്ടെന്ന് ഫില്ല് ചെയ്യു, സമയം പോകുന്നു.
അതിന്റെ സർവ്വേ എടുക്കാൻ വരുന്നവർ ഇപ്പോൾ വരും.
എന്റെ സ്നേഹലതേ അതൊന്നും കേടായില്ലല്ലോ
പിന്നെന്തിനാണ് അതെല്ലാം
ടിക്ക് ചെയ്യുന്നത്. അതെല്ലാം ദുരിതത്തിൽ പ്പെട്ട് എല്ലാം നഷ്ടപ്പെട്ടവർക്ക് കിട്ടാനുള്ള സഹായങ്ങൾ ആണ്.
ഇതാണ് ഞാൻ പറയുന്നത്
നിങ്ങളൊരു വള്ളിക്കെട്ടാണെന്ന്, ഒരു വിധം എല്ലാവരും ഇങ്ങിനെ
യൊക്കെ തന്നേയാണ് എഴുതിക്കൊടുക്കുന്നത്.
അയ്യോ പറഞ്ഞ പോലെ
മറ്റേ പയിനായിരം കിട്ടിയില്ലല്ലോ?
നോക്കിയിരുന്നോ?പയിനായിരം എംജി ശ്രീകുമാർ തരും, പഞ്ചായത്തിൽ നിന്നു കിട്ടില്ല, അത് വേണ്ട എന്ന് ഞാൻ എഴുതി കൊടുത്തു.
അതും കളഞ്ഞോ?
പിന്നെന്തിനാണ് നിങ്ങൾ
അന്ന് ദുരിതാശ്വാസ ക്യാമ്പിൽ പോയത്.
എന്റെ പൊട്ടീ അന്ന് വേമ്പനാട്ട് കായലിൽ വെള്ളമുയരുന്നു എന്ന് ജാഗ്രതാ നിർദ്ദേശം വന്നതിനാൽ അല്ലേ നമ്മൾ
ക്യാമ്പിൽ പോയത്. പോരാത്തതിന് നമ്മുടെ മുറ്റത്തെല്ലാം വെള്ളമെത്തിയില്ലേ. എങ്ങാനും രാത്രി മൊത്തം
വെള്ളം പൊങ്ങും എന്നോർത്തല്ലേ നമ്മൾ പോയത്, അല്ലാതെ രെജിസ്റ്റർ ചെയ്താൽ പതിനായിരം രൂപ കിട്ടാനല്ലല്ലോ. ഉള്ള രീതിയിൽ അന്യനെ സഹായിക്കുകയല്ലേ വേണ്ടത്, അല്ലാതെ ദുരിതാശ്വാസ നിധിയിൽ
നിന്ന് കൈയ്യിട്ടു വാരാനല്ല
നോക്കേണ്ടത്.
നിങ്ങൾ നന്നാകുന്ന ഒരു ലക്ഷണവും ഇല്ല. ആ എൻജിനിയർമാർ എത്ര പ്രാവശ്യം വന്നു, വീടിന് ബലക്ഷയം ഉണ്ടെന്ന് പറഞ്ഞ് സർട്ടിഫൈ ചെയ്തു തരാം കിട്ടുന്നതിൽ നിന്ന് പത്തുശതമാനം കമ്മീഷൻ കൊടുത്താൽ മതി, മൂന്നു ലക്ഷം മുതൽ
അഞ്ചു ലക്ഷം വരേ കിട്ടും എന്നെല്ലാം പറഞ്ഞിട്ടും നിങ്ങളെന്താ മനുഷ്യാ സമ്മതിയ്ക്കാകാത്തത്.
എന്റെ സ്നേഹതലേ തല മറന്ന് എണ്ണ തേയ്ക്കരുത്,
നമ്മൾ ക്യാമ്പിൽ ചെന്നതിൻ പിറ്റേ ദിവസം മുതൽ രാത്രി ഭക്ഷണം കഴിഞ്ഞ് ക്യാമ്പിൻ കിടക്കാതെ വന്നു കിടന്നുറങ്ങിരുന്നത് നമ്മുടെ വീട്ടിലല്ലേ. അന്ന് കിട്ടിയ സുരക്ഷിതത്വം ഇന്ന് മൂന്നു ലക്ഷത്തിന് വേണ്ടി ഇല്ലാതാക്കണോ? ഇതെല്ലാം
കാണുന്ന ഒരാൾ മുകളിൽ
ഇരിയ്ക്കുന്ന കാര്യമെങ്കിലും ഓർക്കണം.
പണ്ടെല്ലാം ദൈവം പിന്നെ പിന്നെ എന്നായിരുന്നു, ഇപ്പോൾ ദൈവവും ഹൈടെക്കല്ലേ. പാടത്ത് ജോലി വരമ്പത്ത് കൂലി എന്നാണ്
ന്യൂ ജെൻ സ്റ്റൈൽ.
അപ്പോൾ ആ പയിനായിരം...
കൂടം കമഴ്ത്തി വച്ച് ആണല്ലോ ദൈവമേ ഞാൻ
വെള്ളമൊഴിച്ചത്.
മനുഷ്യനെ പറയാനും സമ്മതിക്കില്ല, ആ പതിനായിരം നമുക്ക് വേണ്ട
എന്നാണ് പറയാൻ തുടങ്ങിയത് എന്റെ കുമാരേട്ടാ, ചേട്ടൻ സൂപ്പറാണ് .
അധികം സോപ്പൊന്നും
വേണ്ട, എന്തെങ്കിലും അടുത്ത പാരയുമായി
വരാനല്ലേ, നിന്നെ എത്ര നാളായി കാണുന്നു.
ഏതായാലും പതിനായിരത്തിൽ നിന്ന്
പിടി വിട്ടത് നന്നായി. വെള്ളം പൊങ്ങും എന്ന് പേടിച്ച് ക്യാമ്പിൽ കഴിഞ്ഞത് നേരാണ് എങ്കിലും നമുക്കാ പൈസ വേണ്ട, ശരിയ്ക്കും എല്ലാം നഷ്ടപ്പെട്ടവർ മാത്രം സഹായം ഏറ്റുവാങ്ങട്ടെ.
ദുരിതത്തിൽപ്പെട്ടവരേ
സഹായിക്കാനായി ലഭിക്കുന്ന തുക അനർഹരായവർ കൈയ്യിട്ടു വാരാതിരിക്കട്ടെ.
തിരിച്ചറിവുകൾ വേണ്ടതാണ്
കർക്കിടക പെയ്ത്ത് മാത്രമെ കഴിഞ്ഞിട്ടുള്ളൂ,
തുലാ പെയ്ത്ത് വരാനുള്ള
കാര്യം മറക്കരുത്.

By: 
Ps Anilkumar DeviDiya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot