നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നാലുമെന്റെ തങ്കമണി !!''


Image may contain: Shoukath Maitheen, sitting and indoor
=======
''ഭാര്യയുടെ കെട്ടുതാലി പണയം വച്ചാണ് അച്ഛനാകാനുളള അവസരത്തിന്റെ ബില്ലടയ്ക്കാൻ സുഗുണൻ ആസ്പത്രി കൗണ്ടറിൽ ക്യൂ നിന്നത്,
അന്നേരമാണ്,
കടലമ്മയുടെ മകൾ പുഴയമ്മയും , കെട്ട്യോനായ ' മഴ വെളളവും, തങ്ങളുടെ പുളേളരായ
മലവെളള ത്തിനേയും, ഡാം വെളളത്തിനേയും , കൊണ്ട് !ആസ്പത്രി യിലേക്ക് '' പ്രളയ ടാക്സി ' യും വിളിച്ച് ആർത്തലച്ച് വന്നത്,
ചീട്ടെടുക്കാതെ ഡോക്ടറെ കാണാതെ,
സകല വാർഡിലും ,മക്കളേയും കൊണ്ട് പുഴയമ്മ കയറി ''കെടുതി 'യുടെ ട്രിപ്പുമിട്ട് കിടപ്പായി,
നിമിഷ നേരം കൊണ്ട് ആസ്പത്രി കെട്ടിടവും, പരിസരവും, ജല''മാഫിയ' ''കൈയ്യേറി,
കാരണം,
പെരിയാറിന്റെ തീരം കൈയ്യേറിയവരിലൊരുത്തൻ നടത്തുന്ന ആസ്പത്രി യാണത്രേ അത്,
പെരിയാറിന്റെ ''പെരിയ '' പ്രതികാരം,
അങ്ങനെ കഴുത്തോളം വെളളത്തിൽ
ബില്ലടയ്ക്കാൻ ക്യു നിന്ന സുഗുണനോട് നഴ്സ് പറഞ്ഞു,
''ഇരുപതിനായിരം, !!
''ദൈവമേ അത്രേം തുക സ്ത്രീധനം പോലും കിട്ടാത്ത ഈ മലയോര യുവാവിനോട് ഇവർ ചെയ്യുന്നതെന്തെന്ന് ഇവരു പോലും അറിയുന്നില്ലല്ലോ,
ഇവരോടും, ഈയുളളവനോടും പൊറുക്കണമേ,!
എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിന്ന നിൽപ്പിൽ തന്നെ സുഗുണൻ മൂക്കടച്ചു പിടിച്ച് വെളളത്തിനടിയിലേക്ക് ഒരു മുങ്ങൽ,
''അയ്യോ, ഒരാൾ വെളളത്തിൽ പേയേ, !! നഴ്സ് അലറി കരഞ്ഞു,
പെരിയാറിനടിയിലൂടെ പോകുന്ന മീനിനെ പോലെ,
ക്വാഷാലിറ്റിയിലൂടെ ഊളിയിട്ട് , നഴ്സുമാരുടെ പാദങ്ങൾക്ക് ഇടയിലൂടെ ,
ഓപ്പറേഷൻ തിയറ്ററിനരികിലൂടെ,
പ്രസവ വാർഡും കണ്ട്, നേരെ മുറ്റത്തേക്ക് മുങ്ങാം കുഴിയിട്ടു സുഗുണൻ,!
അവിടുന്ന് ,
ഓടയിലൂടെ നീങ്ങീ നേരെ റോഡിലെ പുഴയിലേക്ക്, അടിയൊഴുക്ക് നിറഞ്ഞ ഓളങ്ങളിലൂടെ നീങ്ങിയ സുഗുണൻ ,പിന്നെ,
പൊങ്ങിയത് ചെങ്ങന്നൂരിലെ ഒഴുക്ക് നിറഞ്ഞ വെളളക്കെട്ടിൽ, അവിടെ നിന്ന് രക്ഷപ്പെടാൻ
മത്സ്യത്തൊഴിലാളികളുടെ ബോട്ടുണ്ടോ എന്ന് സംശയിച്ച് നില്ക്കുമ്പോൾ,
, അതാ കരിപുരണ്ട മേഘങ്ങളുളള ആകാശത്തൂടെ താഴ്ന്ന് പറന്നു വരുന്നു നേവിയുടെ ഹെലികോപ്ടർ,
ഒന്നും മടിച്ചില്ല ലുങ്കി പറിച്ചെടുത്ത് വീശി കാണിച്ചു,
നേവിയുടെ ഹെലികോപ്ടർ താഴ്ന്ന് വന്ന് വയർ ട്രോപ്പ് ഇട്ടു കൊടുത്തു,
കോളിളക്കത്തിൽ ജയൻ ചാടി കേറുന്നതു പോലെ അയാൾ ചാടി ഹെലികോപ്ടറിൽ കയറി,
നേവിക്കാർ നേരെ തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു സുഗുണനെ, !
ആസ്പത്രി ബില്ലടയ്ക്കാൻ നിന്ന തന്റെ ഭർത്താവ്
ബില്ലിന്റെ തുക കേട്ട് വെളളത്തിൽ വീണു മരിച്ചു
എന്ന് ഭാര്യ തങ്കമണി,
ലൈവിൽ വിലപിച്ചു ,
ടൈംലൈനിൽ വീഡിയോയിട്ടു,
വ്യത്യസ്ഥമായ മരണത്തിന്റെ അവകാശിയായ സുഗുണൻ വേറിട്ട ജഡമായി, കണ്ടെത്താനാകാത്ത മൃതദേഹമായി നാട്ടിലറിയപ്പെട്ടു,
തങ്കമണിയുടെ വീഡിയോ ഷെയറാക്കി മലയാളീസ് ,
ഒപ്പം ചോരക്കുഞ്ഞിന്റേയും ഫോട്ടോയും,
വാർത്ത പ്രളയക്കൊടുതി പോലെ ചാനലുകാർ ഏറ്റെടുത്തു,
ആസ്പത്രി ക്കാർക്കെതിരെ കേസെടുക്കണമെന്ന് ചർച്ച വന്നു,
തങ്കമണിയുടെ വീട്ടിലേക്ക് ലോകശ്രദ്ധ
ആഞ്ഞടിച്ചു,
ചോർന്നൊലിക്കുന്ന വീട്ടിൽ '' ഇനി എന്തു ചെയ്യണം '' എന്നറിയാതെ മുറ്റത്തൂടെ മനസാക്ഷിയില്ലാതെ ഒഴുകുന്ന പുഴയിലേക്കും നോക്കി നില്ക്കുന്ന തങ്കമണിയും,
മാറിൽ പറ്റിപ്പിടിച്ച കുഞ്ഞിന്റേയും ഫോട്ടോ
സോഷ്യൽ മീഡിയ ഏറ്റെടുത്തു,
അത് തരംഗമായി,
മുല്ലപ്പെരിയാറിനും, ഇടുക്കി ഡാമിനുമിടയിൽ തങ്കമണി സ്റ്റാറായി,
ഇതൊന്നുമറിയാതെ സുഗുണൻ തലസ്ഥാന ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ബ്രഡും, ചായയും കുടിച്ച് അവിടെ കുത്തിയിരുന്നു,
''എങ്ങനെ നാട്ടിലേക്ക് പോകും ''എന്ന ചിന്തയോടെ,
റെഡ് അലർട്ട് പ്രഖ്യാപിച്ചും, പിൻവലിച്ചും,
പ്രധാനമന്ത്രി വന്നും പോയും,
ദിവസങ്ങൾ പോയി,
മഴയടങ്ങി എന്ന വാർത്ത കേട്ട്
ഒരു ശുഭദിനം പിറന്നു,
അന്ന് ആരുടയോ സഹായം കൊണ്ട്
സുഗുണൻ നാട്ടിലേക്ക് തിരിച്ചു,
ഒരു സന്ധ്യക്ക് , വെളളമിറങ്ങിയ തന്റെ വീടിന്റെ മുറ്റത്തെത്തി,
ലുങ്കി മടക്കി കുത്തി തന്റെ ഭാര്യയെ വിളിച്ചു,
''തങ്കമണി , !!ന്റെ പൊന്നുമണിയെന്ത്യേയ്, !!
''കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ട് അകത്ത് മുറിയിലെ കട്ടിലിൽ ഇരുന്ന തങ്കമണി ആ വിളി കേട്ട് നടുങ്ങി, !
സുഗുണേട്ടന്റെ ശബ്ദം ,!
ഇങ്ങേര് തട്ടിപ്പോയില്ലേ,?
ദൈവമേ,
ബാങ്കിൽ, തന്റെ അക്കൗണ്ടിലേക്ക് സോക്ഷ്യൽ മീഡിയ സഹായം എത്തിക്കൊണ്ടിരിക്കുന്നു,
ഇങ്ങേര് തിരിച്ചെത്തിയെന്നെങ്ങാൻ ജനമറിഞ്ഞാൽ അക്കൗണ്ടിലേക്ക് വരുന്ന പണം കുറയും, !
ഇനി പ്രേതമാണോ, ? അങ്ങനെ ആകണേ , എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
തങ്കമണി മെല്ലെ എഴുന്നേറ്റ് കുടിക്കുന്ന കുഞ്ഞിനെ ശല്ല്യപ്പെടുത്താതെ വാതിൽ മെല്ലെ തുറന്നു നോക്കി സംശയ നിവാരണത്തിന്,
''ങേ, പ്രതമല്ല, ഒർജിനിൽ കെട്ട്യോനാണ്, ! ആള് മരിച്ചിട്ടില്ല,!
അവൾ വാതിൽ തുറന്നു,
'' ഇറയത്തെ ജനലിൽ പറ്റിപ്പിടിച്ചിരുന്ന . ഇന്നലെ മരിച്ച മഴവെളളത്തിന്റെ നാലഞ്ചു തുളളിയെ തോണ്ടി ,തന്റെ ഇരു കണ്ണിലും തേച്ചു കൊണ്ട് , ക്യത്രിമ സങ്കടം വരുത്തി
തങ്കമണി വിളിച്ചു,
''സുണേട്ടാ, !! ന്റെ സുണേട്ടാ!!!
അവൾ നെഞ്ചിൽ കൈവച്ചു,
ഭഗവാനെ ന്റെ കുഞ്ഞിന്റെ സുണാപ്പൻ വന്നു, !!
''കൊണാപ്പനോ, ?!!
''കൊണാപ്പനല്ല, സുണാപ്പൻ, മോൻ വലുതാകുമ്പോൾ ഏട്ടനെ വിളിക്കുന്നത് '' സുണു പപ്പേ,''
എന്നാവണമെന്നാ എന്റെ ആഗ്രഹം, ,
ഞാനത് സുണാപ്പൻ എന്ന് ചുരുക്കിയതാ,
എന്റെ സുണേട്ടൻ,
കൊച്ചിന്റെ സുണാപ്പൻ,
നാട്ടുകാരുടെ കൊണാപ്പൻ ,
അല്ല, സുണാപ്പേട്ടാ നിങ്ങൾ ഇത്രേം ദെവസം എവിടെയായിരുന്നു , ?
അകത്തേക്ക് കയറി നിന്നു കൊണ്ട് തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി , സുഗുണൻ പറഞ്ഞു,
''അതൊരു കഥയാണെടി, പറയാം, !
''അതേയ്, കഥ പറഞ്ഞോണ്ടിരിക്കാനുളള സമയമല്ലിത്, നിങ്ങളിവിടേക്ക് വരുന്നത് ആരേലും കണ്ടാർന്നോ, ?
''ഇല്ല, എന്താടി, ?
''നിങ്ങളെന്തിനാ ഇപ്പം ഇവിടേക്ക് വന്നത്, ?
''അതുശരി , നിന്റെ ചോദ്യം കേട്ടാൽ രാവിലെ ഞാനിവിടുന്ന് ഇറങ്ങി പോയിട്ട് പെട്ടന്ന് കയറി വന്നതു പോലെയുണ്ടല്ലോ, ?
''നിങ്ങൾ പ്രളയത്തിൽ മരിച്ചെന്നു കരുതിയിരിക്കുവാ നാട്ടുകാര്, നിങ്ങടെ മൃതദേഹം എവിടയോ കുടുങ്ങി കിടക്കുകയാണത്രേ,
ഈ വാർത്ത കേട്ടതിൽ പിന്നെ
അപ്രത്തെ ശാന്ത എന്നോട് മിണ്ടുന്നതു പോലുമില്ല, !
''അതെന്താടീ,
''അസൂയ അല്ലാതെന്താ, പ്രളയത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ കിട്ടുമെന്ന് അവളറിഞ്ഞു,!
''ങേ, ! സുഗുണൻ കണ്ണും മിഴിച്ചു നിന്നു,
കുഞ്ഞിന്റെ കവിളിൽ നുളളിക്കൊണ്ട് തങ്കമണി പറഞ്ഞു,
''എല്ലാം ഈ ചെക്കന്റെ ഭാഗ്യമാ, !!
''അതേടി മോന്റെ ഭാഗ്യം കൊണ്ടാ ഞാൻ തിരിച്ചു വന്നത്, !!
''അയ്യേ, ആരു തിരിച്ചു വന്നെന്ന്,
ദേ കേറിവന്ന മഹാഭാഗ്യത്തെ കളഞ്ഞു കുളിക്കല്ലേ, ആ രണ്ടു ലക്ഷം കിട്ടുന്നതു വരെ നിങ്ങൾ അഡ്ജസ്റ്റ് ചെയ്യണം, !!
''എന്തോന്ന്, ?
''നിങ്ങൾ എവിടേലും പോയി കുടുങ്ങിക്കിടക്കണം
തപ്പീട്ടും, തപ്പീട്ടും കിട്ടാത്ത മൃതദേഹമായി എവിടേലും കുടുങ്ങി കിടക്ക് മനുഷ്യാ, ,
''പെരിയാറിന്റെ തീരത്തേക്ക് വല്ല ഓട്ടോറിക്ഷയും കിട്ടുമോന്ന് നോക്ക് മനുഷ്യാ, !!
''എടീ, !!?
സുഗുണൻ വാ പൊളിച്ച് തങ്കമണി യെ നോക്കി, പൊളിഞ്ഞിരിക്കുന്ന സുഗുണന്റെ വാ ചേർത്തടച്ച് തങ്കമണി പറഞ്ഞു,
''ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നതു പോലെ വാ പൊളിച്ചിരുന്നാൽ മതി നിങ്ങൾക്ക്,
അപ്രത്തെ ശാന്തയുടെ മുഖത്ത് ഞാനെങ്ങിനെ നോക്കും ദൈവമേ, !!? രണ്ടു ലക്ഷം വാങ്ങി
അവളുടെ മുന്നിലൂടെ,
ഒന്നടിച്ചു പൊളിക്കാമെന്നു കരുതിയിരുന്നതാ, ശൊ, !!
''പൊട്ടാൻ വരുന്ന മുല്ലപ്പെരിയാറിനു മുന്നിൽ നില്ക്കുന്ന മലയാളിയെ പോലെ സുഗുണൻ സ്തംഭിച്ച് നിന്നു,
ഇവൾ ഭാര്യയൊ ? അതോ,
ദേശീയ ദുരന്തമോ, ?
''എന്നാലുമെന്റെ തങ്കമണി ,''!
സുഗുണൻ അറിയാതെ പറഞ്ഞു പോയ്, !!
============
''ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot