Slider

കുടുംബ ചിത്രം

0
Image may contain: 1 person, smiling, closeup and outdoor

°°°°°°°°°°°°°°°°°°
ഞാനും അവളും കൂടി
ഒരു കുടുംബ ചിത്രമെടുത്തു.
ഓണക്കാലമല്ലേ
ഒരുമ കാണിക്കേണ്ടേ ;
പുറമേക്കെങ്കിലും !!
കയ്യിൽ കിട്ടിയ ചിത്രത്തിൽ
പൊരുത്തക്കേടുകളേറെയായിരുന്നു.
ചമയങ്ങളേതുമില്ലാതെ തന്നെ
എനിക്കേറെ ആകർഷകത്വം.
ഞാൻ വെളുത്ത് ഒരതി സുന്ദരൻ.
അവളോ...,
ഭംഗി കെട്ടൊരു കാക്കക്കറുമ്പി..
ആഭരണങ്ങളും,പട്ടു ചേലയും, കണ്മഷിയും
അവളുടെ ഭംഗി കൂട്ടിയില്ല, തെല്ലും.
എന്റെ തെളിഞ്ഞ മുഖത്തെ പുഞ്ചിരിയിൽ
നിലാവിന്റെ സൗന്ദര്യം.
പുഞ്ചിരിക്കാൻ മറന്ന,
അവളുടെ കുഴിഞ്ഞ കണ്ണുകളിൽ
ഭയവും അനിശ്ചിതത്വവും.
"ക്യാമറയുടെ കുറ്റമാവും
കാശു തരില്ല, സ്റുഡിയോക്കാരാ... "
ഞാൻ പറഞ്ഞു.
"കണ്ണിന്റെ കുറ്റമാണ് സർ,
ചേച്ചി എത്ര മനോഹരിയായിരിക്കുന്നു..."
അവൻ പറഞ്ഞു.
ക്യാമറ സത്യം മാത്രം പറയുന്നു.
കണ്ണുകൾ, കാഴ്ചകളിൽ
ഇഷ്ടാനുസരണം
രൂപാന്തരീകരണങ്ങൾ വരുത്തുന്നു ;
അതെ,
ഇഷ്ടാനുസരണം... 😀😀
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo