നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചട്ടിയും കലവും.

Image may contain: 1 person, indoor and closeup
*************
ഇറങ്ങാടി മൂധേവി എന്റെ വീട്ടിൽ നിന്നും... എന്റെ കൊച്ചനെ വശീകരിച്ചു എടുത്തതും പോരാം എന്നിട്ടും നീ കൊച്ചമ്മ ചമയുന്നോ ?.
ദേ! തള്ളേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ?. ഞാൻ നിങ്ങളുടെ മോനെ വശീകരിച്ചെന്നോ ?നിങ്ങൾക്ക് ഇത് എങ്ങനെ പറയാൻ തോന്നുന്നു. എന്റെ പുറകെ നടന്ന് എന്നെ മയക്കി എടുത്തതും പോരാം ഇപ്പോൾ ഞാൻ തെറ്റുകാരി.
അമ്മയും എന്റെ ഭാര്യയും തമ്മിൽ വാക്കുകൾ കൊണ്ട് അമ്മാനം ആടുമ്പോൾ ഒരു നോക്കുകുത്തിയെ പോലെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.
"കാരണം ഞാൻ ആരുടെ സൈഡ് പിടിച്ചു ഇതിന് ഒരു തീരുമാനം എടുക്കും.
ഒരു ഭാഗത്തു എന്നെ പെറ്റു വളർത്തിയ അമ്മ!. മറുവശത്തു എന്നെ വിശ്വസിച്ചു എന്റെ കൂടെ ഇറങ്ങി വന്നവൾ.
എന്തായാലും ഞാൻ ഇപ്പോൾ ചെകുത്താനും കടലിലും ഇടയിൽ പെട്ടവന്റെ അവസ്ഥയാണ്.
നിസാര കാര്യത്തിന് വേണ്ടിയാണ് ഈ ഒച്ചപ്പാട്. പുറമെ കേൾക്കുന്നവർക്ക് തോന്നും എന്തോ വലിയ പ്രശ്നം ഈ വീട്ടിൽ ഉണ്ടന്ന്.
പതിവില്ലാതെ തലേ ദിവസം ഭാര്യ കൂടുതൽ സ്നേഹം കാണിച്ചപ്പോഴേ എനിക്ക് തോന്നിയതാ ഇത് ഇങ്ങനെ ഒരു അവസ്ഥയിൽ എന്നെ എത്തിക്കുമെന്ന്.
വർക്ക്‌ഷോപ്പിലെ ജോലിയും കഴിഞ്ഞു അത് വരെ പണിത ക്യാഷും മേടിച്ച് ശനിയാഴ്ച വൈകിട്ട് ഞാൻ വീട്ടിൽ വന്ന് കയറി .
"അന്ന് വൈകിട്ടത്തെ അത്താഴവും കഴിച്ച് കിടക്കാൻ നേരം എന്റെ ഭാര്യ..
കുറച്ച് റൊമാന്റിക് മൂഡിൽ വന്ന്.
എട്ടായി ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് ദേഷ്യപെടുമോ ?.
ഇല്ല നീ കാര്യം പറ എന്റെ ഭാമേ.
എന്തായാലും നാളെ സൺ‌ഡേ അല്ലെ ?
അതെ !അതിന് എന്താ ഭാമേ നീ ചുമ്മാ എന്നെ വെറുതേ ഇളകാതെ കാര്യം പറ.
അത് പിന്നെ....
എന്ത് പിന്നെ... നീ പറയുന്നുണ്ടോ ?.
നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 2വർഷം ആയില്ലേ ?ഏട്ടാ...
അതിന് എന്താ ഇപ്പോൾ !
ഞാൻ ഒന്ന് പറയട്ടെ ഏട്ടാ..
എങ്കിൽ പറ!വേഗം
നമ്മുക്ക് ഒന്ന് കറങ്ങാൻ പോയല്ലോ നാളെ?.
ആഹാ! ഇതായിരുന്നോ ?നീ പറയാൻ വന്നത്.
"വെറുതെ മനുഷ്യനെ കൊതിപ്പിച്ചു...
"എന്താ! ഇപ്പോൾ അങ്ങനെ തോന്നാൻ ഭാമേ നിനക്ക്?.
"എത്ര നാളായി ഏട്ടൻ എന്നെ കൂട്ടി പുറത്തോട്ടുക്കെ ഒന്ന് കൊണ്ടുപോയിട്ട് . ഈ വീട്ടിൽ മാത്രം ഇങ്ങനെ ഇരിന്നു എനിക്ക് മടുത്തു അത് കൊണ്ട് പറഞ്ഞതാ..
"ഭാര്യയുടെ ആവശ്യം ന്യായമാണെന്ന് ബോധ്യമായപ്പോൾ ഞാൻ സമ്മതിച്ചു.
"പിറ്റേന്ന് രാവിലെ ഞങ്ങൾ വീട് വിട്ട് ഇറങ്ങുമ്പോൾ ആണ് അമ്മ പുറകെ വിളിക്കുന്നത്.
പതിവില്ലാതെ എങ്ങോട്ടാ രണ്ടാളും കൂടി..
"അത് പിന്നെ ഞങ്ങൾ പുറത്തേക്ക് ഒന്ന് പോവാ..
"സിനിമക്കു ആണോ മോനെ ?എങ്കിൽ ഞാനും വരാം എത്ര നാൾ ആയി ഞാനും ഒരു സിനിമ കണ്ടിട്ട്.
"അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ഭാര്യയുടെ മുഖത്തിന്റെ ഭാവം മാറിയത് പെട്ടന്നായിരുന്നു .
"മുഖത്തോട് മുഖം നോക്കി ഞങ്ങൾ മൗനമായി അവിടെ നിന്നു.
എന്താ! നിന്റെ നാവ് ഇറങ്ങി പോയോ ഞാൻ പറഞ്ഞത് നീ കേട്ടില്ലേ ?
"അമ്മയുടെ അ ചോദ്യം കേട്ടപ്പോളാണ് ഞാൻ അവളുടെ മുഖത്ത് നിന്നും എന്റെ മുഖം തിരിച്ചത്.
"സിനിമക്ക് ഒന്നുമല്ല അമ്മേ!. അമ്മക്ക് സിനിമ കാണണം എങ്കിൽ ഇവിടെ ടീവി ഇല്ലയോ.
"ഞങ്ങൾ ഒരു കല്യാണത്തിന് പോവാ എന്റെ ഒരു ഫ്രണ്ടിന്റെ.
"അങ്ങനെ അമ്മയോട് കള്ളം പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വീട്ടിൽ നിന്നും ഇറങ്ങി.
"ഏട്ടാ... എന്താടി ?
ഇപ്പോഴാണ് എനിക്ക് ശ്വാസം വീണത്.. എനിക്ക് സന്തോഷം ആയി.
"അതെന്താടി ആരെങ്കിലും നിന്റെ കഴുത്തിൽ കയറി പിടിച്ചോ ? നിന്റെ ശ്വാസം പോകാൻ.
"ഒന്ന് പോ ഏട്ടാ... ഞാൻ വിചാരിച്ചു ഏട്ടൻ അമ്മയോട്
കൂടെ വരാൻ പറയുമായിരിക്കുമെന്ന്..
"എന്റെ പെണ്ണെ അമ്മ അത് ചോദിച്ചപ്പോൾ തന്നെ നിന്റെ മുഖത്തിന്റെ ഭാവം ഞാൻ കണ്ടതാ. ഇനി അത് ഒരു പ്രശ്നം ആകേണ്ടല്ലോന്ന് കരുതി മാത്രമാണ് ഞാൻ അമ്മയോട് കള്ളം പറഞ്ഞത്.
"അപ്പോൾ ഏട്ടന് എന്നോട് സ്നേഹം ഉണ്ട്...
"എനിക്ക് നിന്നോട് സ്നേഹം ഇല്ല!.
ഓ!.
"ഞാൻ ചുമ്മാ പറഞ്ഞതാണ് പെണ്ണെ.. നീ ഇനി അതിന് പിണങ്ങണ്ട.
"ഏട്ടാ.... നമ്മുക്ക് ആദ്യം ഒരു സിനിമ കാണാൻ പോയല്ലോ ?
"എത്ര നാൾ ആയി ഏട്ടനോട് ഒപ്പം ഒരു സിനിമ കണ്ടിട്ടു ?
അതിനെന്താ! പോകാം.
അങ്ങനെ അവളുമായി സിനിമക്ക് പോയി.
"സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ വയറ്റിൽ വിശപ്പിന്റെ വിളി വന്നപ്പോൾ നേരെ വച്ച് പിടിച്ചത് ഒരു ഹോട്ടലിന്റെ മുൻമ്പിൽ.
അവിടുന്ന് ഭക്ഷണം കഴിച്ച ശേഷം പിന്നെ പോയത് ബീച്ചിൽ പിന്നീട് കുറച്ച് പർച്ചേസ് എല്ലാം കൂടി ചുരുക്കം പറഞ്ഞാൽ അന്നത്തെ ദിവസം മുഴുവൻ അവളോട്‌ ഒപ്പം ചിലവിട്ടു.
അന്ന് ഏറെ വൈകിയാണ് ഞങ്ങൾ വീട്ടിൽ വന്നത്.
ഉമ്മറത്ത് ഞങ്ങളെ നോക്കി അമ്മ മുഖം വീർപ്പിച്ചു ഇരുപ്പുണ്ടായിരുന്നു അപ്പോൾ.
എന്നെ കണ്ടതും. ഒരു ചോദ്യം.
"എവിടെയായിരുന്നടാ ഇത്രയും സമയം..
"നിങ്ങൾ രണ്ടാളും രാവിലെ ഇവിടുന്ന് പോയതല്ലേ ഒരു കല്യാണത്തിന് പോയാൽ ഇത്രയും താമസിക്കുമോ ?
"അ! നിനക്ക് ഇപ്പോൾ അമ്മേ വേണ്ടാതായി. ഇനി എത്ര നാൾ ഉണ്ടാകുമോ എന്ന് തന്നെ ഒരു നിച്ഛയം ഇല്ല.
"അമ്മക്ക് കാര്യം മനസ്സിലായി ഞാൻ കള്ളം പറഞ്ഞതാണെന്ന്. അതുകൊണ്ട് പിന്നെ തിരിച്ചു
ഒന്നും മിണ്ടാതെ അമ്മ പറയുന്നത് കേട്ട് ഞാൻ അവിടെ നിന്നു.
"അമ്മക്ക് മുമ്പിൽ ഒരക്ഷരം മിണ്ടാതെ ഞാൻ നില്കുന്നത് കണ്ടതാകാം എന്റെ പ്രിയതമ എന്നോട് എന്തോ ദേഷ്യം പോലെ മുഖം തിരിച്ചു അവൾ അകത്തേക്ക് പോയി.
"എന്തായാലും വരാനുള്ളത് വഴിയിൽ താങ്ങില്ലല്ലോ ?
"പിറ്റേന്ന് രാവിലെ എന്തായാലും എഴുനേൽക്കാൻ അലാറം വയ്‌ക്കേണ്ടി വന്നില്ല.
"രാവിലെ തന്നെ തുടങ്ങി രണ്ടാളും കൂടി.
"ഞാൻ രണ്ടു കല്പിച്ചു അവരെ നേരിട്ടു

"ഒരു ഭാഗത്ത്‌ അമ്മ മറുഭാഗത്തു എന്റെ ഭാര്യ ആര് ജയിക്കും ആര് തോൽക്കും അറിയില്ല. രണ്ട് പേരും കട്ടക്ക് കട്ടക്ക് ...
"ഒരു ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടക്കുന്ന ഫീൽ എനിക്ക് അപ്പോൾ അവിടെ ഉണ്ടായി.
"അമ്മ ഒന്ന് പറയുമ്പോൾ. അവൾ നാല് പറയും.
"ചട്ടിയും കാലവും ആകുമ്പോൾ തട്ടിയെന്നും മുട്ടിയന്നൊക്കെ വരും.
"വെറുതെ ഞാൻ എന്തിനാ ഒരു ഭീകരാന്തരീക്ഷം ഞാനും കൂടെ ഇവരുടെ ഇടയിൽ ചെന്ന് ഉണ്ടാകുന്നത്.
"എന്തെല്ലും ആകട്ടെ അല്ലെ !അവര് ആയി അവരുടെ പാടായി.
" എന്തായാലും കൊള്ളാം ഇവരുടെ ഇടയിൽ കിടക്കുന്ന എന്റെ ജീവിതം ഒരു കട്ടപുക തന്നെ .......
സ്നേഹപൂർവ്വം രചന /മനു മാധവ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot