നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ടീച്ചർ

Image may contain: 2 people, people smiling, outdoor

ഒരു ടീച്ചർ
ആയതു കൊണ്ട്
ഇന്ന് അതിനെപ്പറ്റിയാകട്ടെ ഒരു കുറിപ്പ്
1991 ൽ
TT C കഴിഞ്ഞ വഴിയെ
ഇരുപതാമത്തെ വയസിൽ
അംഗൻവാടിയിലെ പൈതങ്ങളുടെയടുത്ത്
ഒരു വർഷം
തൊട്ടടുത്ത വർഷം
21 വയസിൽ ഏഴാം ക്ലാസ് അധ്യാപികയായെത്തുമ്പോൾ
ക്ലാസിലെ തല മൂത്ത കുട്ടികൾ ചിലരെങ്കിലും
2 /3 വർഷമൊക്കെ തോറ്റവരും
14/15 വയസൊക്കെയുള്ളവരും
ടീച്ചറും ചില കുട്ടികളും തമ്മിൽ
5/6 വയസിന്റെയൊക്കെ വ്യത്യാസം മാത്രം അവരിൽ ചിലർക്കെങ്കിലും
ഇപ്പോൾ 40 / 41 ആയിക്കാണും
(മലപ്പുറത്ത് ബാലവിവാഹം നടക്കുന്ന കാലമായിരുന്നു.14/15 വയസിലൊക്കെ /
എന്റെ വിവാഹത്തിനു മുമ്പെ
പെൺകുട്ടികളിൽ ചിലരുടെ വിവാഹവും കഴിഞ്ഞു. എന്റെ മകളെക്കാൾ പ്രായമുള്ള മക്കളും അവർക്കുണ്ട് ))
എന്തായാലും
38/
40 വയസു വരെയുള്ളവരെയൊക്കെ പോലും
മോളേ എന്നും മോനേ എന്നും വിളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിക്കുന്നു -
ഈയിടെ നിലമ്പൂർ പാട്ടുത്സവത്തിന്റെ തിരക്കിൽ നില്ക്കുമ്പോൾ
ഒത്ത വലിപ്പമുള്ള
ഗഡാ ഗഡിയന്മാരായ കാഴ്ചയിൽ
30,33വയസൊക്കെ തോന്നുന്ന 4 പുരുഷ കേസരികൾ
ഞങ്ങളെ അറിയുമോ എന്നു ചോദിച്ചുവരുന്നു.
മുഖം ഓർത്തെടുക്കാനായില്ലെങ്കിലും
എന്റെ പിള്ളേർ തന്നെയെന്നുറപ്പായിരുന്നു
എടാ മക്കളേ എന്നു വിളിച്ച് അവരുടെ കൈത്തണ്ടകളിൽ മുറുക്കി പിടിച്ചപ്പോൾ മനസ് ആനന്ദത്താൽ മതിമറന്നു
ഒരാളുടെ പേരും സ്ഥലവും പറഞ്ഞതെ ആ ഒന്നാം ക്ലാസ് ബാച്ചിനെ എനിക്കോർമ വന്നു
പിന്നെ അവരിരുന്ന ക്ലാസ് മുറി ചിലരുടെ ബഞ്ച് ഡ്രസ് ഇവ ഞാൻ അങ്ങോട്ട് പറഞ്ഞു
കൊടുത്തു.
ചിലപ്പോൾ അകാല കഷണ്ടി കയറിത്തുടങ്ങിയവരും പറയും
ഞാൻ അവരുടെയും ടീച്ചറാണത്രെ.
അമ്മമാരുടെ മീറ്റിംഗുകൾ വിളിക്കുമ്പോളും കഥ വേറെയല്ല
ചില അമ്മമാർ പറയും ടീച്ചറെ
നിങ്ങളെന്നെയും പഠിപ്പിച്ചിട്ടുണ്ട്
(ഈ പറച്ചിൽ 38/39 വയസു തുടങ്ങി കേൾക്കുന്നു)
.
ചില സന്ദർഭങ്ങളിൽ അപരിചിതർ പോലും
എനിക്ക്
മകനും മകളുമായി മാറുന്നു
ചിലപ്പോൾ
ഒരു പത്രവാർത്ത പോലും.
അതിന് നിമിത്തമായേക്കാം.
ഏതാനും വർഷങ്ങൾക്കു മുമ്പ്
വീട്ടിൽ വിരുന്നെത്തിയ കുട്ടികളെയും, ചേച്ചിമാരെയും കൊണ്ട് കനോലി തൂക്കുപാലം കയറാൻ പോയി
അവരെ പിടിച്ചു വലിച്ചുകൊണ്ടുപോയത് ഞാനാണ്
പക്ഷെ
പുതുക്കി പണിത പാലത്തിന്റെ ഉയരം
കണ്ടപ്പോഴേ മുട്ടുവിറച്ചു തുടങ്ങിയ ഞാൻ
അനങ്ങാപ്പാറയായി നിലയുറപ്പിച്ചു.
നിങ്ങൾകണ്ടു വരൂ ഞാനിവിടെ നില്കാം
എന്ന അഭിപ്രായത്തോടെ
ഞാൻ കയ്യിൽ പിടിക്കാം അമ്മ വരൂ എന്ന് മകൾ കിണഞ്ഞു പറഞ്ഞിട്ടും ഞാൻ കൂട്ടാക്കിയില്ല
ആ പതിനാലു വയസ് എനിക്കത്ര ബലമായി തോന്നിയില്ല
കയറണം
കയറണ്ട മനസിൽ സന്ദേഹങ്ങൾ
ഒരിഞ്ച് മുന്നോട്ട് പത്തടി പിന്നോട്ട് അങ്ങനെ നിരങ്ങിത്തുടങ്ങുമ്പോഴേയ്ക്കും
കാഴ്ചയിൽ 18/20/22 ഒക്കെ തോന്നുന്ന പത്തിരുപതു പിള്ളേരുടെ ഒരു കൂട്ടം വരുന്നു.
അതിലൊരാളുടെ മുഖം പരിചയമുള്ളതുപോലെ
ഞാനവനെയൊന്നു നോക്കിയപ്പോൾ അവൻ കൈ നീട്ടി ചേച്ചീ പേടിക്കണ്ട ഞങ്ങളുടെ കൂടെ പോന്നോളൂ എന്ന് ചെറുചിരിയോടെ പറഞ്ഞു. എനിക്കു സന്തോഷമായി
എന്റെ പിള്ളേരല്ലേ?
ആ കൂട്ടത്തിനു നടുവിൽ കയറി നിന്ന് ധൈര്യവതിയായ ഞാൻ തിരിച്ചടിച്ചു.കയ്യിൽ
പിടിക്കണമെന്നില്ല. നിങ്ങളെന്റെ കൂടെ മെല്ലെ നടന്നാൽ മതി. അവരത് /
അവനത് അംഗീകരിച്ചു.
എന്റെയൊപ്പം മെല്ലെ നടന്നു മധ്യഭാഗം പിന്നിട്ടു കഴിഞ്ഞപ്പോൾ ആത്മവിശ്വാസമേറി വേഗത കൂടി ഒടുക്കം
വിജയശ്രീലാളിതയായി അപ്പുറത്തെത്തിയതെ
മകളുടെ പരാതി.
അമ്മയ്ക്കെന്നെ വിശ്വാസമില്ല
വഴിയേ വന്ന ഏതൊ പിള്ളേർ വന്നു വിളിച്ചപ്പോൾ കയറി പോന്നിരിക്കുന്നു!!!!
അവൾ സങ്കടത്തോടെ ആ പരാതി പലവട്ടം ആവർത്തിച്ചു
ആ കുട്ടികൾ എന്നെ ചേച്ചീ എന്നാണ് വിളിച്ചത് പഠിപ്പിച്ചിട്ടില്ല.
അതൊക്കെ എനിയ്ക്കു ബോധ്യമായത് പാലം കടന്ന് പുറത്തിറങ്ങിയതിനു ശേഷം അവർ ഒന്നും പറയാതെ നടന്നു പോയപ്പോഴാണ്.
ചേച്ചീഎന്നു പുഞ്ചിരിയോടെ വിളിച്ചപ്പോൾ ഞാൻ ടീച്ചറേ എന്നാവും കേട്ടത്
ഈ ലോകം എത്രയോ മനോഹരമായി സ്നേഹിക്കുന്നവരുടേതു കൂടിയാണ്.
ഒരു പരിചയവുമില്ലാത്ത എന്നെ ആ നല്ല പയ്യന്മാർ എത്രയോ കരുതലോടെ കൂടെ കൂട്ടി.
ഈയിടെ
ഞാൻ പഠിപ്പിച്ച ഒരു പയ്യന്റെ വിവാഹമായിരുന്നു..
അനിയനും അച്ഛനും മരിച്ചു പോയ
അമ്മയും മൂത്ത മകനും മാത്രമുള്ള ആ വീട് എനിയ്ക്ക് പണ്ടേ ആത്മബന്ധമുള്ളത്.
നാലാം ക്ലാസുകാരൻ പയ്യൻ
കുടുംബത്തിന്റെ കാര്യസ്ഥനായി മാറി, വിവാഹിതനായി നില്ക്കുന്ന കാഴ്ച
ഒരു പാട് ഓർമകളെയുണർത്തി അവന്റെ കയ്യിൽ മുറുക്കെപിടിച്ചപ്പോഴാകട്ടെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങി അവൻ എന്റെ പിന്നാലെ കുറെയേറെ നേരം വർത്താനം പറഞ്ഞു നടന്നു
എന്നെത്തന്നെ കൂടെ നിർത്തി
ഫോട്ടൊ എടുത്തു..(വിവാഹത്തിരക്കിനിടയിലും )
കുടുംബത്തിലേയ്ക്കെത്തിയ പുതിയ അതിഥിയെ
മോളേ എന്നു വിളിച്ച്
തോളിൽ ചേർത്തു പിടിച്ചപ്പോൾ മുമ്പ് എന്നെ കണ്ടിട്ടുപോലുമില്ലാത്ത അവളുടെ കണ്ണുകളിലും സ്നേഹത്തിന്റെ തിരയിളക്കം
എന്തായാലും
രാത്രി
8/9/മണിയ്ക്കൊക്കെ ചിലപ്പോൾ 10 മണിയ്ക്കും
സ്കൂട്ടി ഓടിച്ച് ഒരു 20 കിലോമീറ്റർ ചുറ്റളവിനുള്ളിൽ കൂടി യാത്ര ചെയ്യാൻ
എനിക്കത്ര വലിയ പേടിയൊന്നുമില്ല
ചിലപ്പോൾ മേളകളോടനുബന്ധിച്ച് ഡ്യൂട്ടി കഴിഞ്ഞ് കുട്ടികളെ വീട്ടിലെത്തിച്ച് ഇരുട്ടത്ത് സ് കൂട്ടി ഓടിച്ച് പുറപ്പെടുമ്പോൾ
സഹപ്രവർത്തകർ പറയും
ടീച്ചറെ നിങ്ങളത്ര പ്രായമായിട്ടൊന്നുമില്ല
വല്ല വന്മാരും -
ഞാൻ തിരികെ ചോദിക്കും
എന്റെ മക്കളും, രക്ഷിതാക്കളും ധാരാളമായുള്ള ഈ പ്രദേശത്തേക്കാൾ
മറ്റെവിടെയാണ് എനിക്ക് സുരക്ഷിതത്വം ലഭിക്കുക?
ഞാൻ വിശ്വസിക്കുക?
അതെ ഈ തൊഴിൽ ഏറെ ധന്യം
എന്റെ കൂടെ ജോലി ചെയ്തിരുന്ന ലേഖ ടീച്ചർ
കുട്ടികളെ
കുഞ്ഞുങ്ങളെ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ആ വാത്സല്യം അടുത്തു നില്ക്കുന്ന ഞാനും തൊട്ടറിഞ്ഞിരുന്നു.
ഈയിടെ ഗ്രാമ സഭയുടെ സമയത്ത് വേദിയിലിരുന്ന നവാസലിയെ ഷേർളി ടീച്ചർ മോനേ എന്നു വിളിക്കുന്നതു കേട്ടപ്പോൾ
ഞാനൊന്നു റപ്പിച്ചു
ഈ ലോകത്ത് എന്നെ പോലെ ഭാഗ്യവതികളായ ഒരു പാട് അധ്യാപികമാരുണ്ട്
അധ്യാപകന്മാരും
മുമ്പൊക്കെFb യിൽ അലോസരം പറയുന്ന
പയ്യന്മാരെയും ഞാൻ
മകനെ എന്നു വിളിച്ചാണ് ഉപദേശിച്ചിരുന്നത്.
ഇപ്പോൾ ആ പണി നിർത്തി.
എങ്കിലും ചില സന്ദർഭങ്ങളിൽ എല്ലാവരും മക്കളാണ്
ധന്യം ഈ തൊഴിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot