നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വിവാഹം പിന്നെ ആദ്യരാത്രി

Image may contain: 1 person, smiling

ആഷിക് അബുവിന്റെ ചിത്രത്തോട് സാമ്യം തോന്നിയെങ്കിൽ ക്ഷമിക്കണം. ഒരുപാട് പ്രണയവും നൈരാശ്യവും കടന്നു പോയ യൗവനത്തിൽ രേഖ മനസിലാക്കി ഒരു ആൺപിറനോന്റെ കീഴിൽ ഓച്ഛാനിച്ചു നിൽക്കുന്ന സെറ്റപ്പ് അവൾക്കു നടക്കില്ല എന്ന്.കട്ട ഫെമിനിസം .പിന്നെ ഉണ്ടായിരുന്നത് കല്യാണം വേണ്ട എന്ന തീരുമാനം ആണ്.... അങ്ങനെ അടിച്ചു പൊളിച്ചു ഏതൊരു ആണ്കുട്ടി പോലും സ്വപ്നം കാണാത്ത സ്വാതന്ത്രത്തിന്റെ മധുരം നുകർന്നു നാട്ടുകാരെക്കൊണ്ടും വീട്ടുകാരെക്കൊണ്ടും പറയിച്ചു അവൾ ജീവിച്ചു.
ഇല്ലാത്ത തല്ലു കൊള്ളിത്തരം ഒന്നും ഇല്ല. 20 ആം വയസിൽ നിർത്തിയ പ്രണയിക്കൽ പിന്നീട് അവളുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു. യാത്രകൾ, ലഹരി അതായിരുന്നു എന്നും ആവേശം. അങ്ങനെ ഇരിക്കേ വീട്ടുകാരുടെ ശല്യം തുടങ്ങി...വീട്ടുകാരുടെ മാത്രം അല്ല പള്ളിയിലെ കാപ്പിയാർ മാർക്കോസ്, മീൻകാരി പ്രീത, ഓട്ടോ ഓടിക്കുന്ന സുമേഷ് എന്ന് വേണ്ട പഞ്ചായത്തിലെ എല്ലാരും കെട്ടു... വേഗം കെട്ടു എന്നുള്ള മുറവിളി കൂട്ടി തുടങ്ങി .ഇത് സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൾ ഇന്ത്യ വിട്ടു.ഉപരിപഠനത്തിനായി അങ്ങ് അമേരിക്കയിലേക്ക് ഒരു പോക്ക്.
വീണ്ടും സ്വാതന്ത്ര്യത്തിന്റെ 3 വർഷം... ഒടുവിൽ ഒറ്റമോളുടെ കല്യാണം നടക്കാതെ അമ്മ ആത്മഹത്യക്ക് തുനിയും എന്ന് പറയും എന്ന് അവൾ കരുതി. പക്ഷെ പലിശ കാരൻ അവറാച്ചന്റെ മോൾ ലിസി അല്ലേ രേഖയുടെ അമ്മ ഒരു കോപ്പും പറഞ്ഞില്ല. മുപ്പതുകളിലേക്കു കാലു വച്ചപ്പോൾ ഒരു കൂട്ടുവേണം എന്ന് അവൾക്കു സ്വയം തോന്നി.അപ്പോൾ അവൾ പറഞ്ഞു" അമ്മ കല്യാണം നോക്കാൻ അപ്പച്ചനോട് യോട് പറയു" എന്ന്. ഇത് കേട്ടു ലിസി മൂക്കത്തു വിരൽ വച്ചു "എടി കൊച്ചേ അപ്പൊ നിനക്ക് ലൈൻ ഒന്നും ഇല്ലേ? പിന്നെ ഇത്രേം കാലം എന്തോന്ന് ഓർത്തോണ്ടാ ഇരുന്നേ ".
പിന്നെ ഉള്ളതൊക്കെ ചടാ പാടെന്നു നടന്നു.ചാവറ മാട്രിമോണി യിൽ നിന്നു പുകകു (പുരാതന കത്തോലിക്കാ കുടുംബങ്ങളിൽ )നിന്നു ആലോചനകൾ വരി വരി ആയി വന്നു. അമേരിക്കൻ പെണ്ണായതു കൊണ്ട് എല്ലാ അണ്ടനും അടകോടനും ചെരുപ്പുകുത്തിയും അപേക്ഷ അയച്ചു. എന്നാൽ എല്ലാം ഓരോ ഓരോ കാരണങ്ങൾ കൊണ്ട് മുടങ്ങി പോയി.
രേഖക്ക് നിറമില്ല, നിറം കൂടി, പുറത്താണ്, പുറത്തല്ല, രേഖയുടെ അപ്പന്റെ അമ്മയ്ക്ക് മന്തുണ്ട് മുതലായ പല കാരണങ്ങളാൽ പല നല്ല ആലോചനകളും മാറിപോയി. ഒടുവിൽ അവൾ ഒരുപാട് ബോറൻ മാരോട് സംസാരിച്ചു.മീൻ വക്കാൻ അറിയാമോയിൽ തുടങ്ങി കന്യക ചർമത്തിന്റെ സെല്ഫി വരെ ആവശ്യപെട്ട ദുരന്തങ്ങളെ കണ്ടു.
വീണ്ടും കല്യാണം വേണ്ട എന്ന തീരുമാനത്തിലേക്ക് വരാൻ നിൽകുമ്പോൾ ഒരു കാൾ. കട്ട ഇംഗ്ലീഷ്, മലയാളം പറഞ്ഞിട്ട് കൂടി മറുപടി ഇംഗ്ലീഷിൽ തരുന്ന ഏതോ ചെക്കൻ .മാട്രിമോണിയൽ ആഡ് കണ്ടു അപ്പൻ കൊടുത്തതാണ് നമ്പർ. ആദ്യം ഇവനേതാടാ എന്ന് ആണ് അവൾ ചിന്തിച്ചു തുടങ്ങിയത്. പിന്നെ പിന്നെ ഇഷ്ടം ആയി അപ്പോൾ അവൾ രണ്ടും കല്പിച്ചു ഓക്കേ പറഞ്ഞു. പക്ഷെ ആശാൻ പറഞ്ഞു നേരിൽ കാണാതെ തീരുമാനം പറയില്ല എന്ന്...... നിങ്ങളെ ഞാൻ വളക്കും എന്ന് അവളും.ഓടിക്കലിന്റെയും വളയ്ക്കലിന്റെയും ഒടുവിൽ കല്യാണം ഉറച്ചു.
കല്യാണത്തിന് കുറച്ചു ദിവസങ്ങൾ മുൻപ്. അതായതു എൻഗേജ്മെന്റ് കഴിഞ്ഞു. പഴയ ഫ്രണ്ട്‌സ് എല്ലാരും കൂടെ അവൾക്കു ഒരു ബാച്ചിലേഴ്‌സ് പാർട്ടി കൊടുത്തു. കോളേജ് ഓർമ്മകൾ മനസിലേക്ക് വരുന്ന രീതിയിൽ. സെലിബ്രേഷന്സ് കട്ട റം ഒരു 90 അടിച്ചു മൂത്തു നിൽക്കുന്ന അവളുടെ മുന്നിൽ തന്റെ ഭാവി വരൻ എവിടുന്നോ പ്രത്യക്ഷപെട്ടു. ആരോ തന്ന പണിയാണത്. കൂട്ടുകാർക്ക് പഞ്ഞം ഇല്ലാലോ അവൾ ഓർത്തു (alcohol consumption is injurious to health പറഞ്ഞില്ല എന്ന് വേണ്ട ). പകച്ചു പോയി ഓൾടെ ബാല്യം. എന്തായാലും അറേഞ്ച് മാര്യേജ് ന്റെ ചളിപ് പോയി. അങ്ങനെ അവർ കമ്പനി ആയി.
പിന്നെ അവർ കണ്ടത് കല്യാണത്തിന്റെ അന്ന് ആണ്. നമ്ര ഷീഷയായി പള്ളിയിൽ നിൽക്കുന്ന അവളെ നോക്കി ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു "നല്ല ഹാങ്ങ്‌ ഓവർ ഉണ്ടല്ലോ ". വീണ്ടും അവൾ ഞെട്ടി.... അതിനു ഞാൻ ഒന്നും അടിച്ചില്ലലോ ഇല്ലല്ലോ അവൾ പറഞ്ഞു. ലെൻസ്‌ വച്ചു കലങ്ങിയ കണ്ണ് കണ്ടു തെറ്റി ധരിച്ചതാണ് പാവം വരൻ.
അലങ്കരിച്ച മണിയറയിൽ കാലെടുത്തു വച്ച അവൾ കണ്ടതു ടേബിൾഇൽ ക്യാൻഡിൽ ലൈറ്റ്, പാൽ,ഫ്രൂട്സ്. കിടക്ക മേലെ മുല്ല പൂ..... പക്ഷെ കണവനെ കാണുന്നില്ല. ഒടുവിൽ ഒന്ന് നിന്നു തിരിഞ്ഞപ്പോളേക്കും ആളെത്തി വാതിൽ അടച്ചു. പിന്നെ ഉള്ളത് വളരെ ശോകം ആണ്.
മിനുട്ടുകൾ ഉള്ളിൽ മെഴുകുതിരി കത്തി മുറി മുഴുവൻ ചൂട് കേറി. നല്ല മഴക്കോള് ഉണ്ട് പുറത്തു പക്ഷെ പണ്ടാരം പെയ്യുനില്ല ഒടുക്കത്തെ ഉഷ്ണം . ഒടുവിൽ ചൂട് എടുത്തു പ്രാന്തായ വരൻ ജുബ്ബ വലിച്ചൊരേറു കൊടുത്തു. കൈലി ഉടുത്തു. അപ്പോൾ അവളും കൊറച്ചില്ല സാരീ വലിച്ചൂരി ഒരു ഷോർട് ഉം ഷർട്ട്‌ ഉം ഇട്ടു തൊഴിൽ ഉറപ്പിന് പോകുന്ന പെണ്ണുങ്ങളെ പോലെ മുടിയും വാരി കെട്ടി . തണുപ്പ് കിട്ടാൻ നിലത്തേക്ക് കിടന്നു. നാളെ എഴുനെല്കുമ്പോൾ ഫുൾ തുണി ഉടുക്കണേ എന്നോര്മിപ്പിച്ചു കെട്ടിയോൻ ഉറങ്ങി. പിറ്റേന്ന് രാവിലത്തേക്കുള്ള അലാറം വച്ചു അവളും ചാച്ചി....
ഒന്നുറങ്ങി വന്നപ്പോഴേക്കും കണവൻ ദേ രേഖയുടെ അടുത്ത് നിലത്തു കിടക്കുന്നു. പിന്നെ ഒന്നും നോക്കില്ല കൊടുത്തു അവൾ ഒരു കുതിര പവൻ ഒരു ചുടു ചുംബനം. ഒടുവിൽ കഥയൊക്കെ പറഞ്ഞിരുന്നു നേരം വെളുപ്പിച്ചു...
ഡിം ആദ്യ രാത്രി തീർന്നു... ...
****ജിയ ജോർജ് ****

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot