Slider

സുലൈമാന്റെ തമാശകൾ.

0
Image may contain: Hussain Mk, closeup and indoor
സുലൈമാന്റെ വരവ് കണ്ടപ്പഴേ മനസ്സിലായി എന്തോ കാര്യം പറയാനാണെന്ന്.
സാധാരണ കടയിൽ വരുന്നത്,
എന്തേലും വിഡ്ഡിത്തരം പറയാൻ വെമ്പുന്നുണ്ടാവും. അതങ്ങട് ഫ്രീക്കൻ സ്റ്റൈലിൽ വച്ച് കാച്ചി വിഡ്ഡികളുടെ നേതാവാവലാണ് ഫ്രീക്കൻ സുലൈമാന്റെ ഉദ്ദേശ്യം.
രണ്ട് മൂന്ന് തവണ പത്ത് രൂപയുടെ മിക്സ്ചർ പായ്ക്കറ്റ് വാങ്ങി എന്നല്ലാതെ സുലൈമാനെക്കൊണ്ട് നമുക്കൊരുപകാരവും ഇത് വരെ കിട്ടീട്ടില്ല.
പക്ഷേ ഇപ്പോഴത്തെ വരവ് കണ്ടിട്ട് എന്തോ പ്രാധാന്യമുള്ള കാര്യത്തിനാണ് എന്ന് തോന്നുന്നു.
ക ട യുടെ മുന്നിൽ നിൽക്കുന്ന കാക്കാന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് എന്തോ പറയുന്നുണ്ട്.
ഫ്രീക്കൻ നല്ല സന്തോഷത്തിലുമാണ്.
പടച്ചോനെ ഇവന്റെ കല്യാണം ശരിയായോ?.
ഇവനാര് പെണ്ണ് കൊടുത്തു?
പെട്ടെന്നാണ് എന്റെ ആമാശയത്തിൽ നിന്ന് ഒരാളൽ ഉയർന്നത്.
ആ ആളൽ എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞ് മാറ്റി മനസിന്റെ മുകൾതട്ടിൽ സ്ഥാപിച്ചിട്ടുള്ള ബിരിയാണിച്ചെമ്പിന്റെ അടിയിൽ വന്ന് നിന്നു.
ചെമ്പിൽ തിളച്ചുമറിയുന്ന ബീഫ് മസാല.
അതിനു മുകളിൽ ദമ്മിട്ടിരിക്കുന്ന വെളുത്ത നീളമുള്ള അരി.
അതിലേക്ക് ഒഴിക്കപ്പെടുന്ന വില കൂടിയ നെയ്യ്.
വറുത്ത ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും.
"ഹേയ് ബ്രോ''?....
പെട്ടെന്നാണ് ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നത്.
വായിൽ നിറഞ്ഞു കവിഞ്ഞ ഉമിനീര് അപ്പടി വിഴുങ്ങിക്കൊണ്ട് ഞാൻ ചിന്തയിൽ നിന്നുണർന്നു.
ഫ്രീക്കന്റെ ബ്രോ വിളി കേട്ട മാത്രയിൽ ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു.
അത് കണ്ട് ഫ്രീക്കനും ഒന്ന് ഞെട്ടിയോ?
കാരണം ആദ്യമായിട്ടായിരിക്കും ഫ്രീക്കനെ കണ്ട് ഒരാൾ എഴുന്നേറ്റ് നിൽക്കുന്നത്.
ഞാൻ ലാഭം നോക്കിയാ എഴുന്നേറ്റത്.
കല്യാണം പറയാനാണെങ്കിൽ മുഴുവൻ ചടങ്ങും കിട്ടാൻ വേണ്ടിയുള്ള എന്റെ ഒരു അടവ്.
കല്യാണ നിശ്ചയം നേരത്തേകഴിഞ്ഞു കാണും.
അതേ തായാലും കിട്ടിയില്ല.
പക്ഷേ നിക്കാഹും സൽക്കാരവും വെവ്വേറെ ദിവസമായിരിക്കും നടക്കുക.
അത് കഴിഞ്ഞിട്ടുള്ള സൽക്കാരങ്ങൾ.
എല്ലാം കൂടെ ഒരു അഹഹാ ആയിരിക്കും.
എല്ലാം കഴിഞ്ഞ് അഹഹയിൽ എന്തേലും പോരായ്മ ഉണ്ടെങ്കിൽ പോരായ്മ പരിഹരിക്കാനുള്ള ചില നിർദ്ദേശങ്ങൾ മുൻപരിചയക്കാർ പറഞ്ഞു കൊടുക്കും.
പ്രത്യേകിച്ചും എന്നേപ്പോലെയുള്ള മുൻ പരിചയക്കാർ.
ആ വകയിൽ ഒരു ഹോട്ടൽ സന്ദർശനം 'ചെറുതായി' നടത്തും..
അങ്ങിനെ അത്യാഹ്ളാദത്തോട് കൂടി ഞാൻ ഫ്രീക്കൻ നീട്ടിയ കൈകൾ രണ്ടും സ്വീകരിച്ചു.
" എന്നാ" ?... അവൻ പറയുന്നതിന് മുന്നേ ഞാൻ അങ്ങോട്ട് ചോദിച്ചു.
"നാളെയാണ്... പ്രാർത്ഥിക്കണം"..
"ങ്ങേ.. നാളെയോ"?
"അതെ നാളെയാണ് എന്റെ ഡ്രൈവിങ്ങ് ടെസ്റ്റ്.. ലൈസൻസ് കിട്ടാൻ ബ്രോ പ്രാർത്ഥിക്കണം"..
എന്നാലും എന്റെ ഫ്രീക്കാ... എന്റെ ബിരിയാണി...?
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo