Slider

കുപ്പിവളപ്പൊട്ടുകൾ

0
★---------------------★
"വയസ്സറിയിച്ചു,എന്നാൽഎന്താമനുവേട്ടാ? ''
പിന്നിൽ മണിയുടെശബ്ദംകേട്ട്ഞെട്ടലോടെ തിരിഞ്ഞ്നോക്കി . ചിരിച്ച്കൊണ്ട്മണി
നിൽക്കുന്നുകൂടെഅവളുടെഒരുകൂട്ടുകാരിയും . !
അമ്പഴച്ചുവട്ടിൽഒപ്പമുണ്ടായിരുന്നസുഹൃത്ത്ക്കൾ അവളുടെചോദ്യംകേട്ട്പരസ്പരം നോക്കി ഊറിച്ചിരിച്ചു.
തന്റെഅമ്മാവന്റെമകളാണ് മണി .
മണിഎന്നുവിളിക്കുന്നതങ്കമണി.വയസ്സ്
പത്ത്,കഴിഞ്ഞെങ്കിലുംരണ്ടാംക്ലാസിൽപഠിക്കുന്നകുട്ടിയാണെന്നാ അവളുടെ ഭാവം .
എണ്ണയിലാണോ കുളിച്ചത് എന്ന് സംശയം തോന്നുംഅവളുടെ മുടികണ്ടാൽ. മുടിയെ താഴെയ്ക്ക്അമർത്തി പ്ലാസ്റ്റിക്ക്പൂക്കൾ
പതിച്ചചുവപ്പ് 'റാ' വച്ചിരിക്കുന്നു .അതിന്റെ വശങ്ങളിൽഇറ്റ്നിൽക്കുന്നഎണ്ണതുള്ളികൾതാഴെവീഴാൻതയ്യാറെക്കുന്നു .മുഖത്ത്കുട്ടിക്കൂറാപൗഡറിന്റെഅടർന്നുവീഴാറായനീളത്തിലുള്ള പാളികൾ കാണാം.നെറ്റിയിൽ ചന്ദനക്കുറിയും ,കവിളിൽ കൺമഷിയുടെ വലിയക്കുത്തും ..!
അമ്മായിക്ക്മണിഇന്നലെപ്രസവിച്ചകുഞ്ഞാണെന്നാഇപ്പോഴുംവിചാരം ഇങ്ങനെയെക്കെ ആണെ
ങ്കിലുംതങ്കമണികിലുകിലെചിലയ്ക്കുന്ന ,നാക്കിന് എല്ലില്ലാത്ത സുന്ദരിക്കുട്ടിയാണ് .എല്ലാവർക്കും അവളെ ഇഷ്ട്ടമാണ്.
താൻഅവളുടെമുറച്ചെറുക്കനാണെന്നും ,
വലുതാവുമ്പോൾവിവാഹംകഴിക്കുമെന്നെക്കെയാണ്തങ്കമണിഅവളുടെകൂട്ടുകാരി
കളോടെക്കെധരിപ്പിച്ചിരിക്കുന്നത് .അതിനാൽ
അവൾവരുന്നവഴിയെങ്ങാനുംതന്നെ
കണ്ടാൽകൂട്ടുകാരികൾതന്നെചൂണ്ടിനാണത്തോടെ ..
"ദേ ,ഡി.. നിന്റെ ആള് നിക്കുന്നു ...'' എന്ന് പറയുന്നത്കേൾക്കാം .. അതിനാൽ മണിയുടെ മുന്നിൽപ്പെടാതിരിക്കാൻകഴിവതുംശ്രമിക്കാറുണ്ട്
"എന്താ,മനുവേട്ടാ ..പറ,എനിക്ക്പോണം .അമ്മയോട്ചോദിച്ചപ്പോൾ എന്നെ തല്ലാനിട്ട് ഓടിച്ചു .." മണി,തിടുക്കംഅഭിനയിച്ചു .അതിലുപരി
ഒരധികാരഭാവത്തോടെനിന്നുതുള്ളി .നിഷ്കളങ്കമായ അവളുടെ ചോദ്യത്തിന് മുന്നിൽ കുഴങ്ങി .
"എടാ .. പറഞ്ഞു കൊടുക്കെടാ .."
ചങ്ക് സുഹൃത്ത് രായപ്പൻ എന്നരാജു ചിരിച്ച് കൊണ്ട് എരിവ്കയറ്റി ..
"നീ പോടാ രായപ്പാ .. നിന്നിളിക്കാതെ .. "
എടുത്തടിച്ച പോലെയുള്ളമണിയുടെ വാക്കുകൾ കേട്ടരായപ്പന്റെചിരിപിടിച്ച്കെട്ടിയപോലെനിന്നു .അവന്റെമുഖഭാവംകണ്ട്ബാക്കിയുള്ളവർഅട്ടഹസിച്ച് ചിരിച്ചു ..
ഈ സമയം മണി താഴെ വീണ് കിടന്നിരുന്ന ഒരമ്പഴങ്ങ കുനിഞ്ഞെടുത്തു കടിച്ചു കൊണ്ട് അവരെ നോക്കിവീണ്ടുംമുരണ്ടു .
"നിങ്ങളോടും കൂടിയാ ..! നിങ്ങളെല്ലാം കൂടിയാണ് മനുവേട്ടനെ ചീത്തയാക്കുന്നതെന്ന് സാവിത്രി അമ്മായി എപ്പോഴുംപറയും."
അമ്പഴങ്ങയുടെ പുളി കൊണ്ടാണോ എന്നറി
യില്ല .. അവൾ ഒന്നു തുപ്പി .
എല്ലാവരുടെയും കോപം നിറഞ്ഞനോട്ടം
നേരിടുവാനാവാതെ പരുങ്ങി.വളിച്ച ചിരിയോടെ ,പൂരിപ്പിച്ചു .
" അത് ... ചുമ്മാ ... എല്ലാ അമ്മമാരും പറയുന്നത് പോലെ .. അത്രെയുള്ളൂ .."
ഇവൾമനുഷ്യനെനാറ്റിക്കുകയാണല്ലോ,ഈശ്വരാ..!
ശല്ല്യത്തിനെ എങ്ങനെ ഒഴിവാക്കും ?
അപ്പോഴാണ്ദൂരെനിന്ന്നാണിയമ്മുമ്മ
റേഷൻ കടയിൽ നിന്നും റേഷനുംവാങ്ങി മെല്ലെ നടന്ന് വരുന്നത്കണ്ടത് .
"അത് ഞങ്ങൾക്കറിയില്ല ..മണി .നീ ദാ .. വരുന്ന നാണിയമ്മുമ്മയോട് ചോദിക്കൂ അവർക്കറിയാം " നാണിയമ്മുമ്മയെ ചൂണ്ടിപറഞ്ഞു .
" വേഗം വാടി .. "മണി കൂട്ടുകാരിയെയും
കൂട്ടി നാണിയമ്മുമ്മയുടെ അരികിൽചെന്നു.
സംസാരിക്കുന്നത് കണ്ടു .. പിന്നെ മുഴങ്ങിയത് ഞങ്ങളുടെ നേരെയുള്ള നാണിയമ്മുമ്മയുടെ പൂരപ്പാട്ടായിരുന്നു .
" പ്ഫ .. !കഴുവേറി മക്കളെ ... പെൺകൊച്ച്
ങ്ങളോടാണോ വേണ്ടാതീനം പറയുന്നത് ..?"
വാ .. പൊളിച്ചു നിന്നു പോയ് ..!
പിന്നീടാണ് കാര്യം മനസ്സിലായത് .
മണി,നാണിയമ്മുമ്മയോട്ചോദിച്ചത്,
'വയസ്സറിയിച്ചു 'എന്നാൽ എന്തെന്ന് നാണിയമ്മുമ്മയോട്ചോദിക്കാൻഞങ്ങൾ
പറഞ്ഞത്രെ...!
പോരെ പൂരം ..?
ആയിടയ്ക്കാണ് ഞങ്ങളുടെഅയൽവാസി
യായ്പുതിയതാമസക്കാർഎത്തിയത് .
വന്ന് രണ്ട് ദിവസം കഴിഞ്ഞാണ് പുതിയ താമസക്കാരെ കാണുന്നത് .സർവ്വീസിൽ
നിന്നും വിരമിച്ച ഒരുബാങ്ക് മാനേജരും,
ഭാര്യയും,സുന്ദരികളായ രണ്ട്പെൺമക്കളും.
കണ്ട മാത്രയിൽ തന്നെമുത്തപെൺകുട്ടി നീന മനസ്സിന്റെ ഒരുകോണിൽസ്ഥാനംപിടിച്ചു .
ദിവസങ്ങൾ കടന്നു പോയ് ഒരുപാട് ശ്രമങ്ങൾ ക്കൊടുവിൽഞാനും,നിനയുംപ്രണയത്തിലുമായ് .
അരും അറിയാതെ ഞങ്ങളുടെ പ്രണയം
മുന്നോട്ട് പോയ് ..പതിയെ സുഹൃത്ത്ക്കൾ
അറിഞ്ഞു. കൂടുതൽസമയംവേണ്ടിവന്നില്ല
നാടറിഞ്ഞു.. !
അന്ന് നീനയെ കാണാനായ് ഇറങ്ങിയ തന്റെ മുന്നിൽ .മണിയും ,ഒരുകൂട്ടുകാരിയും
പ്രത്യക്ഷപ്പെട്ടു.അതുംസ്കൂൾയൂണിഫോമിൽ .
കൺമഷിപടർന്നതിനാൽമണിയുടെ രണ്ടുകൺകുഴിയുംകറുത്തിരുണ്ടിരിക്കുന്നു .
"മനുവേട്ടാ ... ഒന്നു നിന്നെ ..''
മണിയുടെശബ്ദത്തിലെവിത്യാസംതിരിച്ചറിഞ്ഞപ്പോൾ നിന്നു .
'' നിനക്കെന്താ .. ക്ലാസ് ഇല്ലെ ..?"
തന്നോട് ഒന്നും ചോദിക്കാതിരിക്കാനായ്
അങ്ങോട്ട് ഒരു ചോദ്യമെറിഞ്ഞു .
" ഇവൾക്ക് വയ്യ ,മനുവേട്ടാ .ഞാൻ കൂട്ട് വന്നതാ .."
കൂട്ടുകാരി കമ്പിയിട്ടപല്ല് വെളിയിൽ കാണാതിരിക്കാൻപാടുപെട്ടുകൊണ്ട്അറിയിച്ചു .
"ഞാൻ കേട്ടത് ശരിയാണോ ..?"
മണിയുടെ ചിലമ്പിച്ച ശബ്ദം .
"എന്താ .. നീ കേട്ടത് ..?"
"മനുവേട്ടനും ,അ,നീനയുംതമ്മിൽ ലൗആണോ ?"
ഇടിവെട്ടെറ്റവനെപോലെനിന്നുപോയ് .
വേഗംചുറ്റിനും നോക്കി .ഭാഗ്യം .. ആരും കേട്ടില്ല ..!
" ലൗവ്വോ...? എന്നു പറഞ്ഞാൽ എന്താ.. ?''
സിനിമാഡയലോഗ്കൊണ്ട്പരുങ്ങൽ മറച്ചു.
"എന്തിനായിരുന്നുമനുവേട്ടാഈപാവത്തിനെ തേച്ചത് ..?''
കൂട്ടുകാരിയുടെ ചെറിയ വായിലെവലിയ
വർത്തമാനം കേട്ടു കണ്ണ് മിഴിച്ചു .
"നൈസായിട്ടങ്ങ്ഒഴിവാക്കാൻ
നോക്കുവാരുന്നല്ലെ ..? ദേ .. കണ്ടോ ?"
കൂട്ടുകാരി മണിയുടെ ഇടത്തെ കൈത്തണ്ട
പിടിച്ചുയർത്തി തന്റെ നേരെ നീട്ടി കാണിച്ചു .
"എന്താ ..?'' പ്രത്യേകിച്ച്ഒന്നും കാണുവാനാവാതെ
ചോദിച്ചു .
"ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക്ശ്രമിച്ചതാ.. ഞാൻ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു .. ഇല്ലായിരുന്നെങ്കിൽ മനുവേട്ടൻഇപ്പോൾ കമ്പി എണ്ണിയേനെ ...''
അപ്പോഴാണ് ആ മുറിപ്പാട് കണ്ണിൽപ്പെട്ടത്.
എപ്പഴോമണിയുടെ തന്നെ, കൈ തട്ടി
കുപ്പിവള ഉടഞ്ഞപ്പോൾ അതിന്റെകൂർത്ത അഗ്രംകൊണ്ട് ഉരഞ്ഞ പാടുകൾ ..
വിശ്വാസം വരാത്തവനെ പോലെ അഭിനയിച്ച് കൊണ്ട് ..
" അല്ല .. മണി ,നീ എന്തിനാ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ..?'' നിഷ്ക്കളങ്കനെപ്പോലെ ചോദിച്ചു .
"ഇവളെ, തേച്ച് മനുവേട്ടൻ നീനയുമായ് ലൗ
ആണെന്നറിഞ്ഞപ്പോൾ ..! "
കൂട്ടുകാരി പിന്നെയും വാചാലയായ് .
സിനിമയും ,സീരിയലും കുട്ടികളിൽ
ചെലുത്തുന്ന സ്വാധീനം എത്രവലുതാണെന്ന്
തിരിച്ചറിഞ്ഞു .
" സത്യത്തിൽ എന്താ ഈ തേപ്പ് എന്ന്
പറഞ്ഞാൽ ..?"
അറിയാത്ത പോലെ അഭിനയിച്ച് തിരിച്ചൊരു ചോദ്യം എറിഞ്ഞ ശേഷം .ഒളികണ്ണിട്ട് അവരെ നോക്കി .രണ്ട്പേരുംപരസ്പരംനോക്കി .
കൂട്ടുകാരികൈമലർത്തി കാട്ടി .
"ഇത് പോലും അറിയാതെ ആണോ മനുവേട്ടൻ പ്രേമിക്കാൻ നടക്കുന്നത് ..?''
അവസരത്തിനൊത്ത് മണിയുടെ ബുദ്ധിപ്രവർത്തിച്ചത് കണ്ട്ഞെട്ടി .
" ദേ,മനുവേട്ടാ .. ഒരു കാര്യം പറഞ്ഞേക്കാം .
വെറെ ആരെങ്കിലും ലൗ ചെയ്തു കല്യാണം
കഴിക്കാനാണ് .പ്ലാൻ എങ്കിൽ ദേവിയാണ സത്യം .ഞാൻ ചാവും .എന്നിട്ട് മനുവേട്ടന്റെ
പേരും എഴുതി വയ്ക്കും .. "
മണിയുടെ ഉറച്ച വാക്കുകൾ കേട്ട് തരിച്ച്
നിന്നു പോയ് .
മണിയും ,കൂട്ടുകാരിയും പോയ്ക്കഴിഞ്ഞിട്ടും
അവളുടെവാക്കുകൾഅവിടെമുഴങ്ങിക്കൊണ്ടിരുന്നു .
മണിക്ക്ട്യൂഷൻവേണമെന്നആവിശ്യവുമായ് അമ്മാവനും ,കൂടെ മണിയും തന്നെ സമീപിച്ചു .മണിയുടെ മുഖത്ത്ഒരുകള്ളച്ചിരി കണ്ടു .
ഇതെക്കെ എന്ത് ..? എന്ന ഭാവത്തിൽ
വെറുതെ അവളുടെ കയ്യിലിരുന്ന
പുസ്തകംവാങ്ങി തുറന്നു നോക്കി .
ഞെട്ടിപ്പോയ് ... !ഒന്നും മനസ്സിലാവുന്നില്ല .
" അമ്മാവാ .. ഈ, കണക്ക് മാത്രം എന്താന്നറിയില്ലപണ്ടെഎനിക്ക്അത്രപോരാട്ടോ !" പുസ്‌തകം തിരിച്ച് നൽകി നെറ്റിയിലെ വിയർപ്പ് തുടച്ചു .
" അതിന് ഇത് ഫിസിക്സിന്റെ പുസ്തകമാ മനുവേട്ടാ .. " അട്ടഹാസത്തോടെ ചിരിച്ച്
മണി പറഞ്ഞു .
വീണ്ടും ചമ്മി ..
'കഷ്ട്ടം , ' എന്ന ഭാവത്തോടെയുള്ള അമ്മാവന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ചു .
"നീ വാ .. അപ്പുറത്തെ സാറിന്റെ മോള് നീനയോട്ചോദിക്കാം ."
അമ്മാവൻ തിരികെ നടന്നു .
"അവിടെ ,വേണ്ടച്ഛാ .. എനിക്കിഷ്ട്ടമല്ല.. ആ ശൃങ്കാരി നീനയെ ..''
അർത്ഥവച്ച്തന്നെനോക്കി മണിചവിട്ടിത്തുള്ളി ...
"മര്യാദയ്ക്ക്എന്റെകൂടെവന്നോ .വിളച്ചിലെടുത്താൽ കാലെപിടിച്ച് വലിച്ച് കീറും ഞാൻ.. പറഞ്ഞേക്കാം "
അമ്മാവൻ കലിച്ചു .
'അത് പൊളിച്ചു'എന്ന ഭാവത്തിൽ
ചിരിച്ച് കൊണ്ട് നിന്നിരുന്ന തന്നെതിരിഞ്ഞ് നോക്കി ,പല്ലുകടിച്ചു കൊണ്ട് മണി പറഞ്ഞു
"നീ പോടാ പട്ടി, തെണ്ടി." അത് കേട്ട് അമ്മ ചിരിച്ച്കൊണ്ട് ,
"മനു മോനെ ... സന്തോഷായില്ലെ .? എന്നാൽ കിടന്ന് ഉറങ്ങിക്കോട്ടോ ..!''
മുഖത്താൽ ഗോഷ്ഠി കാണിച്ച് കൊണ്ട് അമ്മാവന്റ പിന്നാലെ ഓടുന്ന മണിയെ കണ്ടപ്പോൾ തിരിച്ചൊന്നുംപറയാൻ തോന്നിയില്ല
ദിവസങ്ങൾ കടന്ന് പോയ് ..! കോളേജിൽ തന്നോപ്പം ഉണ്ടായിരുന്ന .. ഒരു സുഹൃത്തി
ന്റെ വിവാഹം തമിഴ്‌നാട്ടിലെചെന്നെയിൽ
വച്ചായിരുന്നു .രണ്ട് ദിവസം കഴിഞ്ഞാണ് തിരികെ എത്തിയത് .
അപ്പോഴാണ് രായപ്പൻ ഓടിക്കിതച്ച് വന്നത് .
"മച്ചാനെ ഒരു പ്രശ്നമുണ്ട് ."
അവന്റെ മുഖം കണ്ടപ്പോൾ തന്നെ പ്രശ്നം
ഗൗരവമുള്ളതാണെന്ന് മനസ്സിലായ് .
(തുടരും ....)
By,
Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo