നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാപ്പ്

മാപ്പ്
?????
പിതാവെ
പൊറുക്കുക.
പാതിചാരിയ
വാതിലിനി
അടച്ചുകൊള്ളുക .
അവനിനി വരില്ല .
പിച്ചും പേയും
പറയുമവന്റെയമ്മയേ
ചേർത്തുപിടിച്ചു
ശിഷ്ടജന്മം
കഴിച്ചു കൊള്ളുക
പുറത്ത്
മഴയാർത്തു പെയ്യുമ്പോൾ
തുവർത്തുമായ്
ഉറങ്ങാതിരിക്കണ്ട.
മഴ നനഞ്ഞിനി
കയറിവരില്ലവൻ.
നിയമമേ
മകൻ വേണ്ട,
ജഡം വേണ്ട
ശ്രാദ്ധം നടത്താൻ
ഒരു ദിനമെങ്കിലും
നീ കൊടുത്തില്ലല്ലോ
ഈ പാവം വൃദ്ധന്
ലാലു
കോഴിക്കോട് റീജിയണൽ എൻജിനിയറിങ്ങ് കോളേജിൽ നിന്ന് രാജൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് 42 വർഷം . ഒരു മകന് വേണ്ടി ഒരച്ഛനും നിയമത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഇങ്ങനെ കാത്തു നിൽക്കേണ്ടി വന്നിട്ടുണ്ടാവില്ല. മരണത്തിന് മാത്രം തുടച്ചു കളയാൻ കഴിഞ്ഞ കണ്ണീര്.
കേരള ചരിത്രത്തിലെ ആദ്യ ഹേബിയസ് കോർപസ് ഈച്ചരവാര്യർക്ക് കൊടുത്തത് മകനെയായിരുന്നില്ല. മകൻ മരിച്ചെന്ന ഉറപ്പ് മാത്രം . ഹിന്ദു മതാചാരപ്രകാരം ശ്രാദ്ധം നടത്താൻ ഒരു പിതാവ് കരഞ്ഞ് ചോദിച്ചത് മകൻ മരിച്ച ദിവസമായിരുന്നു. നിയമത്തിന് അത് കൊടുക്കാൻ കഴിഞ്ഞില്ല .
ഭരണകൂട ഭീകരതയ്ക്ക് ഒരു
പൊൻതൂവൽ കൂടി

Lalu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot