Slider

സ്മാരകങ്ങൾ

0
സ്മാരകങ്ങൾ
?????????????
ഇടത് തുടയിൽ
ഒരു മുറിപ്പാടുണ്ട് .
വേലായുധൻ മാഷ്
ചൂരല് കൊണ്ട്
തല്ലിപ്പൊട്ടിച്ച പാട് .
വലതു തുടയിൽ
ഒരു മുറിപ്പാടുണ്ട്.
വേലായുധൻ മാഷിന്
ചൂരല് വെട്ടാൻ
ചൂരക്കാട്ടിൽ കയറവേ
മുള്ളുതറഞ്ഞു -
മുറിഞ്ഞൊരു പാട്.
പത്താം ക്ലാസുജയിച്ച്
ടി സി വാങ്ങി
കാൽതൊട്ടുവന്ദിച്ചപ്പോൾ
പിടിച്ചെഴുന്നേൽപിച്ച്
വേലായുധൻ മാഷ്
നെറ്റിയിൽ തന്നൊരു
ചുംബനമുണ്ട്.
ഇന്നീ നിമിഷംവരെ
ഹൃദയത്തിലങ്ങനെ
ചാഞ്ഞുചാഞ്ഞു
പെയ്യുന്നൊരു
ചാറ്റൽ മഴയായ്
കുളിരു പടർത്തുന്നൊ -
രമൂല്യചുംബനം .
ഓരോ തിരിവിലും
ഓരോയിരുളിലും
വിളക്കായ് തെളിയുമൊരു
ചുടുചുംബനം .
നിങ്ങളെന്തിനാണ്
വേലായുധൻ മാഷിനെ
നമ്മുടെ സ്കൂളുകളിൽ നിന്നും
ഓടിച്ചുകളഞ്ഞത് ?
ലാലു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo