അസൂയപ്പൂക്കൾ (കഥ )
അന്നായിരുന്നു അരുന്ധതി ആദ്യമായി ഇന്ദുബാലയുടെ ഓഫീസിൽ ജോയിൻ ചെയ്തത് …
അന്നായിരുന്നു അയയിൽ കിടന്നയൊരു നരച്ച നീല ചുരിദാർ ,കൈ കൊണ്ട് ചുളിവ് നീക്കിയെടുത്തണിഞ്ഞു, ഓടി പിടഞ്ഞു
ഇന്ദുബാല ഓഫീസിലെത്തിയതും ...
ഇന്ദുബാല ഓഫീസിലെത്തിയതും ...
“ഇന്നും വൈകിയല്ലോ ഇന്ദുബാലേ ?” മാനേജർ രവി സാറിന്റെ ചോദ്യത്തിനുത്തരം പറയാൻ മുഖമുയർത്തിയപ്പോഴാണ് തൊട്ടടുത്ത കസേരയിലെ ചുവന്ന സാരിയിലെ വലിയ മഞ്ഞപ്പൂക്കൾ, ഇന്ദുബാല കണ്ടത്.ചുവന്ന സാരിയോടൊപ്പം പൊന്നിന്റെ നിറമുള്ള ശരീരവും കാതിലെ വലിയ ജിമിക്കിയും പിന്നി മുന്നോട്ടിരിക്കുന്ന നീണ്ട മുടിയും കൈയിലെ ചുവന്ന വളകളും ബാലയുടെ കണ്ണുകൾ എക്സ് റേ മെഷീൻ പോലെ പെട്ടെന്ന് പിടിച്ചെടുത്തു. പക്ഷെ അതൊന്നുമവളുടെ മനസിലുടക്കിയില്ല. ബാലയെ പിന്തുടർന്നത് വാലിട്ടു നീട്ടിയെഴുതി കറുപ്പിച്ച അരുന്ധതിയുടെ വലിയ കണ്ണുകളാണ്.
“ഇന്ദു ബാലേ ,ഞാനിന്നലെ പറഞ്ഞിരുന്നിലേ ?പുതിയതായി ജോയിൻ ചെയ്തതാണ്. അരുന്ധതി. “
വീണ്ടും ചുവന്ന സാരിക്കാരിയെ നോക്കിയപ്പോൾ രവി സാർ ഇന്നലെപറഞ്ഞത് മറക്കാൻ പാടില്ലായിരുന്നുവെന്ന് ബാലയോർത്തു .
വീണ്ടും ചുവന്ന സാരിക്കാരിയെ നോക്കിയപ്പോൾ രവി സാർ ഇന്നലെപറഞ്ഞത് മറക്കാൻ പാടില്ലായിരുന്നുവെന്ന് ബാലയോർത്തു .
ഓർത്തിരുന്നെങ്കിൽ .. ബാല വിയർത്തു തുടങ്ങിയ കൈപ്പത്തികൾ കൊണ്ട് ചുരിദാറിന്റെ അറ്റം വലിച്ചിട്ടു.
അരുന്ധതി നോക്കി ചിരിച്ചപ്പോൾ ജാള്യതയോടെ ബാലയും ചിരിച്ചു. കുളി കഴിഞ്ഞു നനഞ്ഞൊട്ടിയ മുടിയൊന്ന് ചീവിയൊതുക്കാനായി ബാല വാഷ് റൂമിലേക്ക് നടന്നു.
കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിബിംബമവളെ ഫ്ലാറ്റുകളിൽ വീട്ടു ജോലിക്കു പോവുന്ന ഭായികളെ ഓർമിപ്പിച്ചു.
അരുന്ധതിക്കിങ്ങിനെയൊരുങ്ങാൻ രാവിലെ എവിടുന്നു സമയം കിട്ടുന്നു ?
തിരിയെ സീറ്റിൽ വന്നിരുന്ന ബാലയെ കണ്ണിലേക്കു തുളഞ്ഞു കയറുന്ന അരുന്ധതിയുടെ സാരിയുടെ ചുവപ്പു അസ്വസ്ഥയാക്കി കൊണ്ടിരുന്നു.
പതിനൊന്നു മണിയോടെ അരുന്ധതി വാഷ് റൂമിലേക്ക് നടന്നപ്പോൾ ഓഫീസ് ബോയ് ശിവനാണ് സംസാരം തുടങ്ങിയത്.
“എന്തൊരു സുന്ദരിയാ ആ ചേച്ചി അല്ലേ രവി സാറേ ?”
“ശരിയാ .. സിനിമാ നടികൾ മാറി നിൽക്കും . കണ്ണാണ് ഉഗ്രൻ.. ശരിക്കും സുന്ദരി..”
വിയർപ്പു നിറഞ്ഞ തന്റെകൈപ്പത്തി ഇന്ദുബാല നീല ചുരിദാറിൽ തുടക്കുമ്പോൾ അക്കൗണ്ടന്റ് ജോജിയും സംസാരത്തിൽ ചേർന്നു
“സത്യം .. ഇനി മിക്കവാറുമവരെ നോക്കിയിരുപ്പേ ഉണ്ടാവു.. ഇവിടെ പണിയൊന്നും നടക്കുമെന്ന് തോന്നുന്നില്ല..”
മൂന്ന് പുരുഷന്മാരും കൂടെ ഉറക്കെ ചിരിച്ചപ്പോൾ അരുന്ധതി തിരിച്ചു വന്നു
"എന്താ തമാശ ? ഞാൻ കൂടെ കേൾക്കട്ടെ”
“ചേച്ചിയുടെ സൗന്ദര്യത്തെ കുറിച്ച് തന്നെ.. ഇത്രയും നാൾ ഞങ്ങളീ ബാലേച്ചിയുടെ മുഖം കണ്ടിരിക്കുകയായിരുന്നു .ചുമ്മാ വെയ്സ്റ്റ്”
ശിവൻ മറുപടി കൊടുത്തപ്പോൾ അരുന്ധതി ബാലയെ നോക്കി സീറ്റിലിരുന്നു. ഇന്ദുബാല വീണ്ടും ചുരിദാറിൽ വിയർത്ത കൈപ്പത്തി തുടച്ചു.
ഉച്ചക്കുണ്ണാൻ അരുന്ധതിയെ വിളിച്ചു ഡൈനിങ്ങ് ഹാളിലേക്കു ബാല നടന്നു.ഹൈ ഹീൽ ചെരുപ്പ് ധരിച്ചിട്ടും അരുന്ധതിക്ക് തന്റെയത്ര പൊക്കമില്ലെന്നു ബാല മനസിലാക്കി. ചുവന്ന കോട്ടൺ സാരിയിലും അതിന് ചേരുന്ന മഞ്ഞ ബ്ലൗസിലും ഒതുങ്ങാത്ത ദുർമേദസ് പുറത്തേക്കു ചാടി കിടക്കുന്നു.
ലഞ്ച് ബോക്സ് തുറന്നു അരുന്ധതി ഒരു കഷ്ണം മീൻ വറുത്തത് ബാലക്കു നേരെ നീട്ടി. നെയിൽ പോളിഷിട്ടു നീട്ടി, നഖങ്ങൾ വളർത്തിയ വിരലുകൾക്ക് തന്റെ വിരലുകളുമായി വളരെ കുറച്ചു നിറ വ്യത്യാസം മാത്രം..
ഊണ് കഴിഞ്ഞു സീറ്റിൽ വന്നിരിക്കുമ്പോൾ അന്നേ ദിവസമാദ്യമായി ബാലക്കു ആത്മവിശ്വാസമനുഭവപ്പെട്ടു. ധരിച്ചിരുന്ന നരച്ച നീല ചുരിദാർ മറന്നു, ബാല ജോലി തുടങ്ങി..
രവി സാറും ജോജിയും ഇടക്കിടെ അരുന്ധതിയെ പാളി നോക്കുന്നത് കണ്ടു ബാലയുള്ളിൽ ചിരിച്ചു.
വൈകുന്നേരം ശിവൻ വാങ്ങി കൊണ്ട് വന്ന ചായ കുടിക്കുമ്പോൾ രവി സാർ പറഞ്ഞു "ഇന്ന് ചായയും കടിയും എന്റെ വക . നമ്മുടെ ഓഫീസിൽ ഒരു സുന്ദരി വന്ന ദിവസമല്ലേ? "
വൈകുന്നേരം ശിവൻ വാങ്ങി കൊണ്ട് വന്ന ചായ കുടിക്കുമ്പോൾ രവി സാർ പറഞ്ഞു "ഇന്ന് ചായയും കടിയും എന്റെ വക . നമ്മുടെ ഓഫീസിൽ ഒരു സുന്ദരി വന്ന ദിവസമല്ലേ? "
ബാല വീണ്ടും വിയർത്തു വന്ന കൈപ്പത്തികൾ കൂട്ടി തിരുമ്മി...
വൈകുന്നേരം വീട്ടിലേക്കുള്ള നീണ്ട ബസ് യാത്രയുടെ വിരസതയകറ്റാൻ ബാഗിൽ കരുതിയിരുന്ന വനിതയെടുത്ത് ബാല മറിച്ചു നോക്കി.
നടുവിലെ പേജിൽ ലാക്മെയുടെ ഐ കോണിക് കാജൽ പരസ്യത്തിലെ കരീന കപൂറിന്റെ കണ്ണുകൾക്ക് അരുന്ധതിയുടെ കണ്ണുകളുടെ മുഴുപ്പും കറുപ്പും..
ഇന്ദുബാല സ്റ്റോപ്പിലിറങ്ങി അടുത്തുള്ള ലേഡീസ് ഷോപ്പിലേക്ക് നടന്നു.
***
പിറ്റേന്ന് രാവിലെ അലമാരയിൽ നിന്നും സ്റ്റാർച്ച് ചെയ്ത വെള്ള കോട്ടൺ സാരിയും കലംങ്കാരി ബ്ളൗസുമണിഞ്ഞ് ഇന്ദുബാല ഓഫീസിലെത്തി.
" ഇന്ദുബാലയിന്നു നേരത്തെയെത്തിയല്ലോ" രവി സാറിന്റെ ചോദ്യം കേട്ട് ബാല മുഖമുയർത്തി. വാലിട്ടെഴുതിയ കറുത്ത് വിടർന്ന മിഴികളിലെ തിളക്കം രവി സാറിന്റെ കണ്ണുകളേറ്റു വാങ്ങി.
ബസ് യാത്രയിലെ കാറ്റടിച്ച് പറന്ന് പൊങ്ങിയ മുടിയൊതുക്കാൻ ഇന്ദുബാല വാഷ് റൂമിലേക്ക് നടന്നു
പിറ്റേന്ന് രാവിലെ അലമാരയിൽ നിന്നും സ്റ്റാർച്ച് ചെയ്ത വെള്ള കോട്ടൺ സാരിയും കലംങ്കാരി ബ്ളൗസുമണിഞ്ഞ് ഇന്ദുബാല ഓഫീസിലെത്തി.
" ഇന്ദുബാലയിന്നു നേരത്തെയെത്തിയല്ലോ" രവി സാറിന്റെ ചോദ്യം കേട്ട് ബാല മുഖമുയർത്തി. വാലിട്ടെഴുതിയ കറുത്ത് വിടർന്ന മിഴികളിലെ തിളക്കം രവി സാറിന്റെ കണ്ണുകളേറ്റു വാങ്ങി.
ബസ് യാത്രയിലെ കാറ്റടിച്ച് പറന്ന് പൊങ്ങിയ മുടിയൊതുക്കാൻ ഇന്ദുബാല വാഷ് റൂമിലേക്ക് നടന്നു
" സാരിയുടുത്തപ്പോഴാണ് ബാലേച്ചിയുടെ അസൽ കളർ അറിയുന്നത്" ശിവന്റെ കമന്റ് കേട്ട് ബാലയൂറി ചിരിച്ചു.
" നല്ല ബോഡി ഷേപ്പും " രവി സാർ കൂട്ടിച്ചേർത്തു
“ഒന്നും കൂടുതലുമില്ല .. കുറവുമില്ല..” പിന്നാലെ ജോജിയുടെ കമ്മന്റ് കൂടെ വന്നപ്പോൾ ബാല വാഷ് റൂമിന്റെ വാതിലടച്ചു.
കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി സാരി പൊക്കിളിന് താഴേക്ക് ഒന്ന് കൂടിയിറക്കി കുത്തി അവൾ സീറ്റിലേക്ക് തിരിച്ചു നടന്നു.
" അരുന്ധതി ലേറ്റായല്ലോ" രവി സാറിന്റെ ചോദ്യം കേട്ട് ബാല വാതിൽക്കലേക്ക് നോക്കി.
ഇന്ദു ബാലയെ നോക്കിയ കറുത്ത ചുരിദാറണിഞ്ഞ അരുന്ധതിയുടെ കണ്ണുകളിൽ അസൂയ പൂക്കൾ വിടരുന്നത് കണ്ട് ബാലയും , കൂടെ അവളുടെ കൈയ്യിലെ വെളുത്ത കുപ്പിവളകളും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.. Sanee Marie John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക