Slider

മകളോട് പറഞ്ഞത് (കഥ)

0
മകളോട് പറഞ്ഞത്
(കഥ)
വൈകിട്ട് സ്കൂൾ വിട്ടു വന്ന മകൾ ഒന്നും പറയാതെ ബെഡ്റൂമിൽ ചെന്ന് ചുരുണ്ടു കിടന്നു. തിരക്കിട്ട് അടുക്കള ജോലിയൊക്കെ
കഴിഞ്ഞ് ഞാൻ ചെന്ന് നോക്കുമ്പോൾ മകൾ
കിടന്നു കരയുന്നു.
നാലുമണിപ്പലഹാരത്തിന്റെമണമടിച്ചാൽ
യൂനിഫോംപോലും മാറ്റിവയ്ക്കാതെ
അടുക്കളയിലേക്കോടി വരുന്നവൾ ഇന്ന്
വല്ലാതെ സങ്കടപ്പെട്ടിരിക്കുന്നു....!
" എന്തു പറ്റി മോളെ...? എന്തിനാ നീ കരയണേ....? സ്കൂളിൽ ആരെങ്കിലും വഴക്കു പറഞ്ഞോ?ആരെങ്കിലുമായി പിണ
ങ്ങിയോ മോള്?"
അവൾ ഒന്നും മിണ്ടുന്നില്ല. കരച്ചിലും നിർത്തുന്നില്ല ... എന്താ ഈ കുട്ടിക്ക്?
സ്കൂളിലേക്ക് അവളെ കൊണ്ടുപോവുകയും
തിരികെ കൊണ്ടുവരികയും ചെയ്യുന്നത്
അയൽവാസിയായ ഓട്ടോക്കാരൻ ദാമോദരേട്ടനാണ്. പുള്ളിക്കാരനോട് ചോദി
ച്ചാലോ? വേണ്ട! ചെറിയ കാര്യം വല്ലതുമാണെ
ങ്കിൽ മറ്റാരെയും അറിയിക്കാതിരിക്കുന്ന
താണ് നല്ലത്...
ഞാൻ,മകളുടെ അരികിൽ ചെന്ന് ബെഡ്ഡിൽ ഇരുന്ന് വീണ്ടുംവീണ്ടുംകാര്യംതിരക്കിയപ്പോൾ
അവൾ കരച്ചിലോടെ 'അത് ' പറഞ്ഞു ....
''മൂത്രമൊഴിക്കുമ്പോൾ ചോര പോകുന്നമ്മേ"
ദൈവമേ! ഞാനൊന്നു ഞെട്ടിയെങ്കിലും
കാര്യം എനിക്ക് പിടി കിട്ടി. വീണ്ടും അവൾ
കരഞ്ഞു കൊണ്ടു പറഞ്ഞു....
" ലൗലി ടീച്ചർ പറഞ്ഞു, ഞാൻ വല്യ കുട്ടി
ആയീന്ന്.. ഞാൻ ആറാം ക്ലാസിലല്ലേമ്മേ ?
ഞാൻ വല്യ കുട്ടിയായോ?"
അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട്
ഞാൻ എന്തു പറയണമെന്നറിയാതെ
ഇരുന്നു പോയി.അപ്പോഴാണ് ലൗലിടീച്ചറുടെ
ഫോൺ കോൾ വന്നത്.....
''സാന്ദ്ര മോൾ മെച്ചേട് ആയി.... വന്നു പറഞ്ഞിട്ടുണ്ടാകുമല്ലോ അവൾ..?
രണ്ടു ദിവസം സ്കൂളിലേക്ക് വിടണ്ടാട്ടോ
നല്ല ബ്ലീഡിംഗ് ഉണ്ട്.. "
ഞാനാകെ ടെൻഷനിലായി... പതിനൊന്ന്
വയസ്സുകാരിക്ക് ഞാനെന്താണ് പറഞ്ഞു
കൊടുക്കേണ്ടത് ദൈവമേ...?
പ്രായമെത്തുന്നതിനു മുമ്പ് എത്തുന്ന
ആർത്തവം ഇപ്പോഴത്തെ കൊച്ചു പെൺ
കുട്ടികളെഎത്രമാത്രംവിഷമിപ്പിക്കുന്നുണ്ടെന്നകാര്യം എനിക്ക് നന്നായിട്ട് അറിയാം.
ഇപ്പോൾ ഇതാ എന്റെ മകൾക്ക് ആ അവസ്ഥ
വന്നിരിക്കുന്നു....!
പഴയ കാലമല്ല... ആർത്തവദിനങ്ങളിൽ
പുത്ത്മാറി നിൽക്കുന്ന പതിവ് ഇന്നില്ലല്ലോ?
ആദ്യത്തെ മാസങ്ങളിലുണ്ടാകുന്ന അമിതമായ ബ്ലീഡിംഗ് ഈ കുട്ടികൾ എങ്ങനെ പൊരുത്തപ്പെടും? നനവും അസ്വ
സ്ഥതയും വയറുവേദനയുമൊക്കെ എങ്ങനെ
സഹിക്കും....?
ഇത്തിരി പോലും വേദന സഹിക്കാൻ പറ്റാത്ത എന്റെ മകൾ...!
എനിക്ക് വല്ലാത്ത വിഷമം തോന്നി.
ഇന്നലെ വരെ ഓടിച്ചാടി കുസൃതി കാട്ടി നടന്ന
വൾ! ജീവിതാവസ്ഥയുടെ മറ്റൊരു മുഖവുമായി തളർന്നു കിടക്കുന്നു...!
ഞാനവളെ കുളിമുറിയിലേക്ക് എടുത്തു
കൊണ്ടുപോയി ഇളം ചൂടുവെള്ളത്തിൽ
കുളിപ്പിച്ച് 'പാഡ് ' ഒക്കെ വെച്ചു കൊടുത്ത്
ഉടുപ്പിടുവച്ചു,സമാധാനിപ്പിച്ച്, നല്ല ചൂടുള്ള
ഒരു ചായ ഉണ്ടാക്കിക്കൊടുത്തു....
ചായ കുടിക്കുമ്പോഴും തനിക്കെന്തോ
അരുതാത്തത് സംഭവിച്ച പോലെ അവൾ
കരയുന്നുണ്ടായിരുന്നു!
അപ്രതീക്ഷിതമായി വന്ന ശാരീരിക മാറ്റത്തെ
ഉൾക്കൊള്ളാനാകാതെ മകൾ വല്ലാതെ
പരിഭ്രമിച്ചിട്ടുണ്ട്........
ഇതൊക്കെജീവിതത്തിൽവേണ്ടതാണെന്ന്ഞാൻ പറയുമ്പോൾ അവൾ കരഞ്ഞു
കൊണ്ടു ചോദിച്ചു....
''അമ്മേ ഇങ്ങനെ ചോര പോയാൽ ഞാൻ
ചത്തുപോകില്ലേമ്മേ....? ക്ലാസിലെ ദേവികയും ശ്രുതിയുമൊക്കെ അങ്ങനെയാ
പറഞ്ഞത് ...."
ഞാനൊന്നു ഞെട്ടിയെങ്കിലും ശാരീരിക
മാറ്റത്തെപ്പറ്റി അവൾക്ക് നന്നായി
മനസ്സിലാക്കി കൊടുക്കണമെന്ന് ഞാൻ
ചിന്തിച്ചു ....
''..... മോളെ.... മോള് വല്യ പെണ്ണായി
കല്യാണം കഴിക്കില്ലേ? അച്ഛനെ അമ്മ
കല്യാണം കഴിച്ചതു പോലെ.....
അപ്പോഴാണല്ലോ നീ ജനിച്ചത്? അങ്ങനെ
നിനക്കും കുഞ്ഞ് ജനിക്കണം... അതിന്
ഇങ്ങനെ എല്ലാമാസത്തിലും 28-30 ദിവ
സങ്ങളിൽ മെൻസസ് അല്ലെങ്കിൽ ആർത്തവം ഉണ്ടാകണം.... അത് കൃത്യമായി ഓരോ മാസവും ഉണ്ടായാൽ നമുക്ക്
ശാരീരികമായി ഒരു തകരാറുമില്ല എന്നു
വേണം കരുതാൻ...
മെൻസസ്, ആർത്തവം, മാസമുറ എന്നൊക്കെ അതിനെ പറയും ........
മനസ്സിലായോ എന്റെ മോൾക്ക്....?"
'' അപ്പോ, എനിക്ക് തല കറക്കം വന്നതോ?
ഞാൻ കരുതി മരിച്ചു പോകുമെന്ന് ..."
അടുത്ത കൂട്ടുകാരികൾ പകർന്നതെറ്റായ
അറിവ് വെച്ച് അവൾ എത്രമാത്രം ഭയപ്പെട്ടി
രിക്കുന്നു.... !
''മോളെ... അത് നമ്മുടെ ശരീരത്തിൽ നടക്കുന്ന സാധാരണ പ്രക്രിയയാണ് .... ദാ,
അമ്മയ്ക്കുമുണ്ട് മാസത്തിൽ ഉള്ള ഈ
ചോര പോക്ക് .... ഇടയ്ക്ക് തലവേദന,
നടുവേദന, എന്നൊക്കെ അമ്മ പറയാറില്ലേ?
മാസമുറ വരുമ്പോഴാണ് അത്....
എന്നാൽ ,അതുണ്ടാകുമ്പോൾ ചെറിയ
അസ്വസ്ഥതകൾ മാത്രം തോന്നും ..
നല്ല ആഹാരം കഴിക്കുകയും, ധാരാളം വെള്ളംകുടിക്കുകയും വേണം .. എന്നാൽ ഒരുകുഴപ്പവും വരില്ല .... "
മകൾ പുതിയ ഒരു കാര്യം കേൾക്കുന്ന
കൗതുകത്തിൽ അങ്ങനെ ഇരിക്കുകയാണ്.
അവൾ ഇരു കൈകളും നെഞ്ചിൽ ചേർത്തു
വെച്ചു കൊണ്ട് പറഞ്ഞു ....
''അമ്മേ, എനിക്ക് ഇവിടെ നല്ല വേദനയുണ്ട്
പിന്നെ, രണ്ട് തുടയും വേദനിക്കുന്നു ... "
വളർന്നു വരുന്ന മാറിടത്തിന്റേയും
ശരീരത്തിന്റേയും മാറ്റം, മുഖത്തെ മിനുപ്പും
എല്ലാം ഒരു സ്ത്രീ ആയിത്തീരുന്നതിന്റെ
ഭാവമാണ് ശരീരം പ്രകടിപ്പിക്കുന്നതെന്ന്
ഞാനവളെ പറഞ്ഞ് ബോധ്യപ്പെടുത്തി ....
അവൾ എന്തെല്ലാമോ മനസ്സിലാക്കിയും
മനസ്സിലാകാതെയും ബെഡ്റൂമിലേക്ക് വയറ്
അമർത്തിപ്പിടിച്ചു കൊണ്ട് ചെന്ന്, കട്ടിലിൽ കയറികിടന്നു.....
രാത്രി,ജയേട്ടൻ വന്നപ്പോൾ ഞാൻ
മകളുടെ പുതിയ മാറ്റത്തെക്കുറിച്ചു പറഞ്ഞു. കാര്യം പറഞ്ഞുകേട്ടപ്പോൾഅദ്ദേഹത്തിലെ അച്ഛൻ ശരിക്കും ഞെട്ടി..
അപക്വമായ പ്രായത്തിൽ ആർത്തവം
വന്നെത്തുമ്പോൾ എല്ലാം കൊണ്ടും
രക്ഷിതാക്കൾക്ക് ഭയം തന്നെ!
എന്തു ചെയ്യാൻ? പുതിയ കാലത്ത് പ്രകൃതി
യിൽ വരുന്ന മാറ്റം മനുഷ്യനേയും നന്നായി
ബാധിക്കുന്നുണ്ട് .മാത്രമല്ല, ഭക്ഷണവും
ജീവിതരീതിയും എല്ലാം മനുഷ്യജീവിതത്തെ
വല്ലാതെ മാറ്റിമറിക്കുന്നുണ്ട്.
രാത്രിയിൽ,അച്ഛനുമമ്മയ്ക്കും നടുവിൽ വല്ലാത്തൊരവസ്ഥയിൽ ചുരുണ്ടു കിടന്ന മകൾവിങ്ങിക്കരയുമ്പോൾ അവളുടെ
അച്ഛൻ ആ നെറുകിൽ ചുംബിച്ച് സമാധാനി
പ്പിച്ചു...
''വാവേ ... നീയച്ഛന്റെ കുഞ്ഞമ്മുവല്ലേ...
ഇതൊക്കെ നമ്മുടെ ജീവിതത്തിൽ
വേണ്ടുന്ന കാര്യമല്ലേ? ലോകം ഉണ്ടാകണ
മെങ്കിൽ പെണ്ണ് തന്നെ വേണം...
അച്ഛന്റെ പൊന്നുമോള്കരയണ്ട ...
നല്ലോണം സന്തോഷിക്കണം....... അതിന്
അച്ഛൻ ഒത്തിരി ഉടുപ്പും ,കളിപ്പാട്ടവും, ബുക്സും ,എല്ലാം വാങ്ങിത്തരും.......
ഉറങ്ങിക്കോ ട്ടോ ..."
അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും മകൾക്ക് വല്ലാത്ത സങ്കടം...!
എങ്കിലും, അവൾ തന്നിൽ വന്നു ചേർന്ന
മാറ്റത്തെസാവധാനംഉൾക്കൊള്ളുമായിരിക്കും... അല്ലാതെ നിവൃത്തിയില്ലല്ലോ?
നിഷ്കളങ്കമായി ഉറങ്ങുന്ന മകളെ ചേർന്നു
കിടക്കുമ്പോൾ ജയേട്ടൻ ആശങ്കപ്പെട്ടു...
''പാവം മോള് ... അവൾക്കൊന്നും അറിയില്ല.
ഇനി എല്ലാം മനസ്സിലാക്കി എടുക്കാൻ
എത്ര നാൾ വേണ്ടിവരും...?''
ഞാനൊന്നും മറുപടി പറഞ്ഞില്ല. ഒരു പെൺ
ശരീരത്തിനു വരുന്ന മാറ്റം ഏതു പെണ്ണും
സ്വാഭാവികമായും പൊരുത്തപ്പെടും...
അത് പ്രകൃതി നിയമമാണ്.... അതിന് ഓരോ
അമ്മമാരും പെൺമക്കൾക്ക് അവരുടെ
ശരീരത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ്
പകർന്നു നൽകിയാൽ മാത്രംമതി....
ഈ ലോകസൃഷ്ടി പ്രക്രിയയിൽ എന്റെ മകൾക്കും ഒരു സ്ഥാനമുണ്ടായിക്കഴിഞ്ഞു.
ഞാൻ സമാധാനത്തോടെ കണ്ണടച്ചു ....
ഒരു പെൺകുട്ടിയുടെ അമ്മയാണല്ലോ
എന്ന് ഞാൻ അഭിമാനം കൊണ്ടു....!!!
ശുഭം. ബിന്ദു.എം.വി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo