മുഖപുസ്തകത്തിലൂടെ അലസമായി മിഴികൾ പായിക്കവേ ആണ് ആ ഫോട്ടോ കണ്ണിലുടക്കിയത്... പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേ ടിയ 16കാരിയായ അമ്മ .. മടിയിൽ ഏകദേശം 2വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി... ഇവർക്കൊരു like കൊടുക്കുമോ എന്ന് തലക്കെട്ടോടെയുള്ള ഫോട്ടോ ഒന്നുകൂടി നോക്കിയതേയുള്ളു.... അതെ... ഇതവൾ തന്നെ..... കാരണം ഞാൻ ഈ മുഖം മറക്കില്ല... മറക്കാൻ കഴിയില്ല...... കന്യാകുമാരി...... അതായിരുന്നു അവളുടെ പേര്..... ലേബർ റൂമിലെ ഒരു ഗർഭിണിയുടെ കേസ് ഷീറ്റ് എന്ന പതിവ് ലാഘവം അവളുടെ വയസിൽ കണ്ണുടക്കിയപ്പോൾ ഇല്ലാതായി... 13വയസ്.... തളർന്ന്... എല്ലുകൾ മുഴച്ചു നിൽക്കുന്ന അവളുടെ മുഖവും ശരീരവും ആ പ്രായം പോലും സമ്മതിച്ചുതരുന്നില്ല....അവിവാഹിതകളായ ഗർഭിണികളുടെ പ്രസവത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ കുട്ടിത്തത്തിന്റെ തിളക്കം വിടാത്ത കണ്ണുകൾ നെഞ്ചിൽ ഒരു അസ്വസ്ഥത സൃഷ്ടിച്ചു.... അവളുടെ വിളർത്ത മുഖം പ്രായം കൊണ്ടിളയതെങ്കിലും എൻ്റെ മകളുടെ മുഖം തന്നെ ഓർമപ്പെടുത്തി... അവൾക്കു ചെറുതായി വേദന വന്നു തുടങ്ങി..... അമ്മാ എന്ന് വിളിച്ചു അവൾ കരഞ്ഞു തുടങ്ങിയപ്പോൾ വീണ് കാൽമുട്ടുപൊട്ടി എൻ്റെ മകൾ അമ്മേ എന്ന് വിളിച്ചു കരഞ്ഞതാണ് ചെവിയിൽ മുഴങ്ങിയത്. .... ഇനിയുമവളെ കാത്തിരിക്കുന്ന ഭീകരമായ വേദനകളെ ഓർത്തു കൊണ്ട് എൻ്റെ മനസ് നുറുങ്ങി..... അടുത്ത് ചെന്ന് മുടിയിൽ തലോടി ആശ്വസിപ്പിച്ചപ്പോൾ സിസ്റ്റർ എന്ന് വിളിച്ച് അവൾ കയ്യിൽ മുറുകെ പിടിച്ചു. . കണ്ണിലൂറിയ നനവ് ഇറ്റ് വീഴാതിരിക്കാൻ ഞാൻ പാട് പെട്ടു... അവൾക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ എന്ന് ഞാൻ മനസ് കരഞ്ഞു പ്രാർത്ഥിച്ചു.... ഒടുവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ ഞങ്ങളുടെയെല്ലാം മനസ്സിൽ കുളിർമഴ പെയ്യിച്ചു.......കുട്ടിയെ കുട്ടികളുടെ റൂമിലേക്ക് മാറ്റുമ്പോൾ അവളൊന്നു കൂടി നോക്കി.... ഇനി ഇങ്ങനെയുള്ള പ്രത്യേക കേസുകളിൽ ബന്ധുക്കളുടെ തീരുമാനം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങേണ്ടത്.... കന്യാകുമാരിയുടെ അമ്മ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്... ഒരു 35-40 വയസ് തോന്നിക്കുന്ന സ്ത്രീ... ഒരായുസിന്റെ മുഴുവൻ പ്രാരാബ്ധങ്ങളും ചുമന്ന് തളർന്ന പോലെ അവർ കിതക്കുന്നുണ്ടായിരുന്നു.... എൻ കൊളന്ത എപ്പടി ഇരിക്ക് എന്ന് ചോദിക്കുമ്പോൾ കുഴിഞ്ഞ കണ്ണുകളിൽ നിന്ന് അണമുറിയാത്ത കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു..... കുഴപ്പമൊന്നുമില്ലെന്ന് ആശ്വസിപ്പിച്ച ശേഷം ചോദിക്കാതിരിക്കാനായില്ല...ആരാ... അവളോടിങ്ങനെ.... കുറച്ചു നേരം അവരൊന്നും മിണ്ടിയില്ല.... പ്രക്ഷുബ്ധമായ ഒരു കടൽ മിഴികളിൽ ഒളിക്കാൻ കൂട്ടാക്കാതെ ഒഴുകിക്കൊണ്ടിരുന്നു....അവളുടെ ചിത്തപ്പാ... ആ വാക്കുകൾ എനിക്ക് അടുത്ത ഞെട്ടൽ സമ്മാനിച്ചു.... അവളുടെ അച്ഛന്റെ മരണശേഷം അവരുടെ സംരക്ഷണം ഏറ്റെടുത്തയാൾ.....സ്വന്തം മകളായി അവളെ വളർത്തേണ്ടയാൾ..... . തിരിച്ചറിവിന്റെ തുടക്കമുള്ള പ്രായമായതിനാൽ അയാൾ ചെയ്യുന്ന കാര്യങ്ങൾ ശരിയല്ല എന്നവൾക്ക് അറിയാമായിരുന്നു.... പക്ഷേ പറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന ഭീഷണിയിൽ എല്ലാം മറച്ചുവെക്കാനാണ് അവൾക്ക് തോന്നിയത്... കാരണം ഭൂമിയിലെ ഒരേയൊരു രക്തബന്ധമായ അമ്മയേക്കാൾ വലുതായിരുന്നില്ലല്ലോ അവൾക്ക് മറ്റൊന്നും....... കൊളന്തയെ വേണ്ട എന്നാണ് അവളുടെ 'അമ്മ പറഞ്ഞത്.... സ്വന്തം മകളെ സ്നേഹിക്കുന്ന ഏതൊരമ്മക്കും അങ്ങനെയല്ലേ ചിന്തിക്കാൻ കഴിയൂ...നന്നായി പഠിക്കുന്ന..... . അവളുടെ ഭാവി..... അവൾക് ജീവിതത്തിൽ മായാത്ത കളങ്കമായ...അവളെ കന്യയല്ലാത്ത കുമാരിയാക്കി മാറ്റിയ ആ കുഞ്ഞിനെ അവർ എങ്ങനെ സ്വീകരിക്കും.... കുഞ്ഞിനെ ശിശുക്ഷേമസമിതി ക്ക് വിട്ടുകൊടുക്കുന്നതിന്റെ നടപടിക്രമങ്ങൾക്ക് മുന്നോടിയായി നവജാതശിശു പരിചരണ വിഭാഗത്തിലേക്ക് മറ്റും.....തന്റെ ചെറിയശരീരത്തിനു താങ്ങാൻ കഴിയാത്ത പ്രസവമെന്ന ആ പ്രക്രിയയുടെ ആഘാതത്തിലും ആലസ്യത്തിലും തളർന്നുകിടക്കുന്ന അവളോടും......അമ്മയോടും അവസാനതീരുമാനത്തിനായി സമീപിച്ച എന്നോട് അവൾ പറഞ്ഞു 'കൊളന്തയെ പാക്കണം 'കണ്ണുകളടച്ച് ശാന്തമായി ഉറങ്ങുന്ന ആ മാലാഖയുടെ മുഖത്തു നോക്കുമ്പോൾ അവളുടെ മാറിൽ വാത്സല്യാമൃതം ചുരന്ന് നിറയുന്നതും.... ആ കണ്ണുകളിൽ കുട്ടിത്തത്തിനുപകരം മാതൃത്വത്തിന്റെ അവാച്യമായ അനുഭൂതി നിറയുന്നതും ഞാൻ അത്ഭുതത്തോടെ കണ്ടു... അമ്മാ...എനിക്ക് കൊളന്തയെ വേണം... നാൻ വളർത്തും... . ആ വാക്കുകൾ അവളിൽ നിന്ന് തന്നെയാണോ വന്നത് എന്ന് ഞാൻ വീണ്ടും അത്ഭുദപ്പെട്ടു..... കാരണം ആ വാക്കുകളിൽ അത്രയധികം നിശ്ചയദാർഢ്യമുണ്ടായിരുന്നു......അവളുടെ അമ്മക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു.... കാരണം അവരും 'അമ്മ'യാണല്ലോ......... ആ ചെറിയ പെൺകുട്ടി എൻ്റെ മനസ്സിൽ ഒരുപാട് വളരുകയായിരുന്നു അപ്പോൾ...... മൂവരും യാത്ര പറയാൻ വന്നപ്പോൾ അവളുടെ അമ്മയോട് പ്രത്യേകം പറഞ്ഞു.....കന്യാകുമാരിയുടെ പഠിപ്പ് നിർത്തരുത്..... അവളോട് പറഞ്ഞു...... പഠിക്കണം.....ജോലി വാങ്ങണം..... എല്ലാം തലയാട്ടി സമ്മതിച്ചെങ്കിലും ഇങ്ങനെയൊരു ശുഭപര്യവസാനം ഞാൻ അപ്പോൾ സ്വപ്നം കണ്ടിരുന്നില്ല.... അവളുടെ അമ്മയെ ആണ് ആദ്യം മനസാ നമിച്ചത്.......പിന്നെ മനസുകൊണ്ട് ഇപ്പോഴും കന്യകയായ ആ കുമാരിയെയും........................... smithasugesh
വാത്സല്യാമൃതം

0
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക