കളകനാദം മുഴക്കി ചാലിട്ടൊഴുകുന്ന ചാലിയാർ, പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ തീരങ്ങൾ, തീരങ്ങളിൽ ആഘർഷിക്കപ്പെടുന്ന പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതം, തീരങ്ങളിൽ ചുറ്റിപ്പറ്റി നിൽകുന്ന മുക്കുവന്മാർ, തൊട്ടടുത്ത് നീന്തിത്തുടിക്കുന്ന ഒരു പിടി ബാല്യങ്ങൾ.
ചാലിയാരിൻ തീരത്ത് കളിച്ചു വളർന്നതു കൊണ്ടാണെന്നറിയില്ല. ചാലിയാറിനെ കുറിച്ച് പറയുമ്പോഴൊക്കെയും നൂറുനാക്കായിരുന്നു. ഇന്നാകട്ടെ അതിലേറെ നിരാശയും. അതെ അന്നത്തെ എൻറെ സുന്ദരിയുടെ മനോഹാരിത വീണ്ടുകിട്ടണേ എന്നാഗ്രഹിക്കാൻ പോലുമാകാത്ത വിധത്തിൽ മറ്റു പുഴകളെപ്പോലെ മാറിക്കയിഞ്ഞിരിക്കുന്നു ഇന്ന് ചാലിയാർ. അതേപോലെ നമ്മുടെ അഭിമാനത്തിൻറെ പ്രതീകമായിരുന്ന പല പുഴകളും ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു.
ആരോരുമറിയാതെ മരിച്ചു മറയുന്ന പുഴകളും അരുവികളും, നിലത്തെയ്കമരുന്ന കുന്നുകളും, ലോറിയിൽ കയറി യാത്രപോകുന്ന കന്മലകളും, ഉയർന്നുയർന്നു വരുന്ന നെല്പാടങ്ങളും, വേവുന്ന ചൂടിലേക്ക് നമ്മുടെ പ്രിയ കേരളത്തെ തള്ളിവിടുമ്പോൾ നമ്മുടെ മക്കൾ നമ്മെ നാളെ ശപിക്കുകയില്ലേ..? കവിതകളിലും സാഹിത്യത്തിലും നമ്മുടെ വിവരണങ്ങളിലുമൊക്കെയുള്ള കേരളമെവിടെയെന്നവർ ചോദിക്കുമ്പോൾ എന്തു മറുപടി പറയും നാം.. കാപാലികന്മാർ ഒരു പിടി ഓർമകളെങ്കിലും ബാക്കിവെച്ചേക്കുമോ. പഴയ പുഴകളെ ആസ്പദമാക്കിയുള്ള കവിതകൾക്കും ലേഖനങ്ങൾക്കും എല്ലാതിനുമെല്ലാം ഗ്രിഹാതരത്വത്തിന്റെ നനവുണ്ടായിരുന്നു. ഇന്നത് കണ്ണീർ തുള്ളികളാൽ നനഞ്ഞു തുടങ്ങിയിരിക്കുന്നു. ദൈവം നമുക്ക് വരദാനമായി നൽകിയ പുഴകളെ നമ്മുടെ തന്നെ കൈകടുത്തൽ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ഏതൊരു പുഴയിലൂടെയും സഞ്ചരിക്കാൻ പേടിയാണ്. മണൽ കൊള്ളക്കാർ കുഴിച്ചുവെച്ച പല കുഴിയിലും അകപ്പെട്ട് പൊലിഞ്ഞുപോയ എത്ര യവ്വനങ്ങൾ. ഒരു കാലത്ത് ചാലിയാറിനെ കാർന്നു തിന്നാൻ ഗ്രാസിം എന്ന കമ്പനി ഒരുങ്ങിയപ്പോൾ നമ്മുടെ പൂർവികർ അതിനെതിരെ സമരം ചെയ്ത് ഗ്രാസിം കമ്പനിയിൽ നിന്നും രക്ഷിച്ചു. അത് ഓർക്കുമ്പോൾ കെ.എ റഹ്മാനെന്ന വ്യക്തിയെ മറക്കാൻ കഴിയില്ല. അദ്ദേഹവും അദ്ധേഹത്തിന്റെ കൂട്ടാളികാളുമായിരുന്നു ഗ്രാസിം കമ്പനിയിൽ നിന്ന് ചാലിയാറിനെ രക്ഷിക്കാൻ മുഖ്യ പങ്കുവഹിച്ചത്. ഇന്ന് ഏതു പുഴകളെടുത്തു നോക്കുകയാണെങ്കിൽ ഈ അവസ്ഥ തന്നെയാണ്. പുഴകളുടെയും നദികളുടെയും സ്പന്തനങ്ങറിഞ്ഞാണ് മുൻ തലമുറ ജീവിച്ചിരുന്നത്. ഇന്നത് മലിനമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. വരും കാലങ്ങളിൽ നമ്മുടെ മാറോടടുപ്പിച്ച പുഴകളെല്ലാം ചെറിയ കോണ്‍ഗ്രീറ്റ് കനാലുകളിലും പൈപ്പുകളിലുമൊക്കെ ആകാൻ സാദ്ധ്യതകളേറെയാണ്. ഭാരതപ്പുഴ വേനൽകാലം വരുമ്പോൾ ചെറിയ നീർച്ചാലുകൾ പോലെയാകുന്നു. പമ്പാനദിയാണെങ്കിൽ മാലിന്യ വാഹികളാകുന്നു. ചാലിയാർ പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്ന് പുനരുജീവിച് വരികയാണ്. എല്ലാ പുഴകളുടെയും അവസ്ഥ ഇതു തന്നെ. പുഴകളെല്ലാം നിലയ്ക്കപ്പെടുമ്പോൾ തീരവാസികൾ നിലവിളിക്കുന്നതോ ഇപ്പോഴും മണലിനുവേണ്ടി. പല മുഖങ്ങളിലെ മനസ്സിലും പ്രകൃതിയുടെ വരദാനമായ പുഴകളെ സംരക്ഷിക്കണമെന്ന ബോധം ഉണ്ടെങ്കിലും വികസന ലക്ഷ്യം ഓർത്ത് പാടെ മറക്കുന്നു. ഒരു കാലത്ത് പല പുഴകളുടെയും മുകളിൽ കൂടെ പറക്കാൻ പറവകൾ പോലും ഭയപ്പെട്ടിരുന്നു. അത്രയും നീണ്ടു കിടന്നു ചാലിട്ടൊയുകുന്ന പുഴകളായിരുന്നു നമുക്കുണ്ടായിരുന്നത്. ഇന്ന് പല പുഴകളുടെയും തീരത്ത് കൂടി യാത്ര ചെയ്യുമ്പോൾ വളരെ സഹതാപം തോന്നും. ഓളങ്ങളാൽ പുഴകൾ കരയുന്ന ശബ്ദം കേട്ടുതുടങ്ങും. അറക്കാൻ വിധിക്കപെട്ട മാടുകളെപ്പോലെ. നിലനിൽപിനായി യാചിക്കുന്നുണ്ടാകും .മനസ്സാക്ഷിയില്ലാത്ത കാപാലികന്മാർ എവിടെ കേൾക്കാൻ ആ യാചന. മനുഷ്യൻ തൻറെ നിലനിൽപിനായി പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. വളർന്നു വരുന്ന യവ്വനങ്ങൾ ആ പൊഴിഞ്ഞുപോയ ഓർമകൾക്കായി യാജിക്കും. അവർ സ്വന്തം മനസ്സാക്ഷിയെ തന്നെ വെറുത്തു തുടങ്ങും.
കേരളത്തിലൂടെയുള്ള ഏതൊരു യാത്രയിലും പുഴകളുടെ സാനിധ്യമുണ്ടായിരുന്നു. അവയുടെ ഗന്ധമുണ്ടായിരുന്നു. നറുമണം വീശി മന്ദമാരുതനും കളകനാദം മുഴക്കി ഒഴുകുന്ന പുഴകളും ചേരുമ്പോൾ വല്ലാത്തൊരു അനുഭൂതിയായിരുന്നു. നമ്മുടെ പുഴകൾ നമുക്ക് തന്ന അനുഭവങ്ങൾ നമുക്ക് മറക്കാൻ പറ്റുമോ. ഇന്നതെല്ലാം വെറും തീരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സുന്ദരികൾകെന്നും നമ്മെ ചേർന്നിരിക്കാൻ വളരെയേറെ കൊതിയായിരുന്നു. അതുകൊണ്ടു തന്നെയല്ലേ അവയുടെ ഹൃദയം കീറി മുറിച്ചു നമുക്കു തന്നതും പ്രാണൻ ഇപ്പോയും നിലച്ച് ഒഴുകുന്നതും. കുറച്ചു നാളുകൾക്ക് ശേഷം അതെല്ലാം ഓർമകളായി അവശേഷിക്കാം. അവയെല്ലാം ചരിത്രതാളുകളിലെ അക്ഷരങ്ങളായി ഒതുങ്ങിയേക്കാം. കണ്ടാലും കണ്ടാലും മതിവരാത്ത ഒരു കുളിരായിരുന്നു അന്നത്തെ പുഴകളെല്ലാം. ആകാശങ്ങളും പുഴകളും പറവകളും ഒരുമിക്കുമ്പോൾ നൽകുന്നൊരു അനുഭൂതിയുണ്ട്. അതറിയണമെങ്കിൽ ആ കൊച്ചുതീരത്ത് ഒരു നിമിഷമെങ്കിലും കടന്നു പോയാൽ മതി. പക്ഷെ കടന്നു പോകുന്ന വഴികളിലൂടെ തിരിച്ചു നടക്കാൻ മനുഷ്യർ ശ്രമിക്കുന്നില്ല. ഇന്ന് പുഴകളിലെ വറ്റിവരണ്ട മാറിടങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ ഒരിറ്റു കണ്ണു നീരെങ്കിലും പോഴിഞ്ഞുപോയേക്കാം. അന്ന് നീന്തിത്തുടിച്ച ബാല്യങ്ങൾ, ഇന്നോ അതേ സ്ഥലത്ത് കാൽപന്തു കളിയോ മറ്റോ ആയി ഒതുങ്ങിയിരിക്കുന്നു. ഇന്ന് പലയിടങ്ങളിലൂടെയും കടന്നു ചെന്നാൽ നമുക്കു കാണാൻ കഴിയുന്നത് പുഴയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെയാണ്. വലിയ ലോറികളും മറ്റും പുഴകളിലിറക്കി മണലുകൾ കയറ്റി കൊണ്ടുപോകുന്നു. എന്നിട്ടും തീരവാസികൾ നിലവിളിക്കുന്നതോ മണലിനുവേണ്ടി തന്നെ. ചിലർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തേക്കെത്തുമ്പോൾ അത് അടിച്ചമർത്തുകയും ചെയ്യപ്പെടുന്നു.
പണ്ട് കേരളത്തിന്റെ ഹൃദയത്തിലൂടെ നിറഞ്ഞൊഴുകുന്ന പുഴകളെ കാണാൻ വളരെ ചന്തമായിരുന്നു. പല വിദേശികളും കണ്ടാസ്വദിച്ചു മടങ്ങുമായിരുന്നു. ഇന്നത്തെ അവസ്ഥ അറിയാതെ കാണാനെത്തുന്ന വിദേശികൾ പോലും മെലിഞ്ഞു വിരൂപമായിത്തീർന്ന നമ്മുടെ സുന്ദരികളെ കണ്ടു നിലവിളിക്കുന്നു. പുഴയെന്ന് കേൾകുമ്പോൾ ഓർമ്മവരുന്നത് എം.ടി യെയാണ്. അദ്ദേഹത്തിന്റെ ഓരോ എഴുത്തിലും ഓരോ ഭാവനയിലും പുഴകളെ സംരക്ഷിക്കണമെന്നിളവാക്കുന്നതായി
ഇതിനെതിരെ ഇനിയും നാം ഉണർന്നില്ലെങ്കിൽ അതിന്റെ പ്രതിവിധി നേരിടാൻ നാം ഒരുങ്ങിയിരിക്കേണ്ടിയിരിക്കുന്നു
Salman Cheruvadi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക