Slider

കൂട്ടിലെ കിളി

0


പറന്നു പൊങ്ങുവാന്‍ ആശിച്ച നാളൊന്നില്‍
പിടിച്ചു കൂട്ടിലടച്ചു കളഞ്ഞില്ലേ
ആകാശമൊന്നും കൊതിച്ചിരുന്നില്ലെങ്കിലും
ആ കൊച്ചുകുന്നിന്നു മുകളിലേക്കൊ-
ന്നുകുതിച്ചിടാന്‍ വെമ്പിയൊരീകിളി 
കൂടുവിട്ടു പുറത്തുചാടുന്നതുംകാത്തിരുന്ന
ചെന്നായനിന്നെ കണ്ടതേയില്ല.
കൂട്ടിലടച്ചുമെന്‍ ചിറകൊടിച്ചും നീ 
ആനന്ദിച്ചട്ടഹസിച്ചിടുമ്പോള്‍
എന്‍തേങ്ങലാരാരും കേട്ടതുമില്ല.

കെട്ടുപോയിട്ടില്ലയെന്‍ സ്വപ്നമൊട്ടും
കേട്ടടങ്ങിയിട്ടില്ലയെന്‍ ശ്രമങ്ങളും
അടുത്ത സൂര്യകിരണങ്ങളീ
കൂടുതകര്ക്കു ന്ന തീജ്വാലയേകിടും
ചിറകുവിരിച്ചുപറന്നിടും ഞാനാ 
കുന്നിന്മുകകളില്‍ ചേക്കേറിടും.
കൂടുവിട്ട് പറന്നിറങ്ങുന്നോരോ 
കുഞ്ഞിക്കിളികള്ക്കും  കാവലിരുന്നിടും. 

****************
പ്രീത പ്രദീപ്‌ 
ഹരിപ്പാട്‌ 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo