ഇതാണിനി അമ്മയുടെ ഭവനം
ചുളിവേറ്റവർക്കായുള്ള വൃദ്ധസദനം
ഇവിടെയുള്ളവരാണിനി അമ്മയ്ക്ക് കൂട്ട്
വെച്ചിടാം ഇവിടെയിനിയാ ഭാണ്ഡ കെട്ട് \"
\"പേറ്റു നോവിലേറെ നോവുന്നമ്മ ഇന്നു മോനെ
പോറ്റിയില്ലേ ഞാൻ നിന്നെ പോന്നു പോലെ
കാണണം ഇനിയുമെനിക്കെന്റെ കുഞ്ഞു മോനെ
കഴിഞ്ഞിടാം ഞാനവിടെയൊരു കുഞ്ഞു പോലെ \"
\"കേട്ടു മടുത്തു ഞാൻ പെറ്റതും പോറ്റതും
നൊവെന്റെ മാറുവാൻ നോമ്പേറെ നോറ്റതും
കേൾക്കേണ്ടെനിക്കിനിയാ പഴംകഥകളും
കാണേണ്ടതില്ലിനീ തോരാത്ത മിഴികളും
കഷ്ടമാണിന്നമ്മയുടെ വേഷവും ഭാഷയും
നഷ്ടമാണതെനിക്കു നൽകുന്നതേറെയും
ഇവിടെയായി മാറണം ഇനിയമ്മയുടെ ശിഷ്ടം
നഷ്ടമായി മാറിടുമിനിയെനിക്കെന്റെ കഷ്ടം\"
By: Anvar Thalamunda
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക