Slider

വിവാഹ വാര്ഷി‌കം

1



പതിവുപോലെയന്നും
എണിറ്റപ്പോളെട്ടുമണിയായിരുന്നു.
പത്രമൊന്നുതിരിച്ചുനോക്കി,
എണ്ണമറ്റപരസ്യങ്ങളെപ്പഴിചാരി,
ക്കുളിച്ചൊരുങ്ങി വന്നപ്പോഴേക്കും
മേശമെലവലവള്‍ നിരത്തിയ
ദോശയും ചമ്മന്തിയും
കഴിച്ചു,പ്പുപോരെന്നൊരു
കുറ്റവും ചൊല്ലി, അവള്‍
വെച്ചുനീട്ടിയചോറുപൊതിയുമെടുത്തു
ബാഗിലിട്ടുകൊണ്ടോഫീസിലെത്തി.
പതിവുതെറ്റാതെ ജോലിതുടങ്ങുംമുന്പു
‘ഫേസ്ബുക്കൊ’ന്നുതുറന്നുനോക്കവേ
താന്‍പോലുംമറക്കുന്ന തന്റെദിനങ്ങളെ
ഓര്മിേപ്പിച്ചുകൊണ്ടവന്‍
കുറെ ‘ഫോട്ടോ’കള്നിനരത്തി.
സ്വയമൊരു വിവാഹദിനമാശംസിച്ചു
കൊണ്ടൊരു ’പോസ്റ്റു’മിട്ടു
ജോലിയിലേക്ക് തിരിഞ്ഞു-
വെങ്കിലുമിടക്കിടെ
‘പോസ്റ്റി’നുതാഴെ കുമിഞ്ഞുകൂടുന്ന
‘ലൈക്കു’,‘കമന്റു’കളെണ്ണാന്‍ മറന്നില്ല.
വൈകിട്ട് ‘വാട്സപ്പി’ലെല്ലാരുടെയും
സുഖവിവരങ്ങളന്വേഷിച്ചു
ചാരുകസേരമേലിരുന്നു ചുമയ്ക്കുന്ന
വൃദ്ധനെയും കടന്നുവീട്ടിലേക്കുകയറവേ
ഓടിവന്ന കുഞ്ഞുമകനെയെടുത്തു
കൊണ്ടകത്തുപോയി ‘ടിവി’ ഇട്ടുകൊടുത്ത-
തിനുമുന്നിലിരുത്തി വിട്ടു.
അവള്‍ കൊണ്ടുനീട്ടിയ ചായയും
കുടിച്ചുകൊണ്ടാര്ക്കോതവേണ്ടി
ചിലക്കുന്ന ‘ടിവി’ക്ക്മുന്നിലിരുന്നു
‘വാട്സപ്പി’ലെല്ലാര്ക്കും 
സുഖമമെന്നറിഞ്ഞാശ്വസിച്ച,പ്പോഴും
അച്ഛനുമ്മറത്തു ചുമച്ചുകൊണ്ടിരുന്നിരുന്നു.
ഗ്രൂപ്പ്‌ ചര്ച്ചടകള്‍ കൊടുംപിരികൊണ്ടു
വിഷയങ്ങള്‍ മാറിമറിഞ്ഞതിനിടയില്‍
അയലത്തുനിലവിളികെട്ടതും
നെഞ്ചുപോട്ടിയയല്ക്കാിരന്‍
പിടഞ്ഞതുമറിഞ്ഞില്ല.
‘ആംബുലന്സിയ’നൊച്ച കേട്ടു
ജനലിലൂടെയൊന്നുളിഞ്ഞുനോക്കി.
കരച്ചിലിനിടയിലൂടയല്ക്കാലരനെയും
തൂക്കിപ്പോകുന്ന ‘ആംബുലന്സിം’ന്വാടര്ത്ത 
അയാളുടെ വിദേശി മക്കള്ക്കം
പ്പോള്ത ന്നെ ‘മെസ്സേജു’ചെയ്തു.
അത്താഴം കഴിച്ചുകൊണ്ടിരിയ്ക്കുന്ന-
തിനിടെ മുളക് കടിച്ചുകരഞ്ഞ
മകനെയുമെടുത്തവള്‍
അകത്തേക്ക് പോകുമ്പോഴും
ആരൊക്കെയോ ‘ടിവി’യില്‍
എന്തൊക്കെയോ ചര്ച്ചിചെയ്തുകൊണ്ടിരുന്നു.
ചര്ച്ച്യില്‍ നിന്നൊക്കെ വിടവാങ്ങി
‘ലൈറ്റ’ണച്ചുറങ്ങും മുന്പു്
“തന്റെ് വിവാഹവാര്ഷിപകം
മറക്കാത്ത അനുഭവമാക്കി മാറ്റിയ
എല്ലാവര്ക്കുംക നന്ദി”, യെന്നൊരു
‘പോസ്റ്റു’കൂടിയിടാന്‍ മറന്നതില്ല.
അപ്പോഴുമിതൊന്നുമറിയാതവള്‍ മകനു
കഥപറഞ്ഞു ക്ഷീണിച്ചുറങ്ങിപ്പോയിരുന്നു!
****************
പ്രീത
ഹരിപ്പാട്‌

1
( Hide )

  1. നല്ല എഴുത്ത്. ഇനിയും ഇത്തരം എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo