നോവൽ
💃
💃സ്നേഹ തീരം
🦋
🦋
ഭാഗം5
ഭാഗം5
ഇച്ചേച്ചി എവിടെ പോകയാ..അമ്മേ?
ഒാ അതോ ഇച്ചേച്ചിയുടെ ഒരു കൂട്ടുകാരിയുടെ വീടു വരെ
അവൾ അതിരാവിലെ കുളിച്ചൊരുങ്ങി യാത്ര തിരിച്ചു.റോഡിൽ അവളെയും കാത്തു മുകുന്തന്റെ ആട്ടോ കാത്തു നിൽപ്പുണ്ടായിരുന്നു.
സോറി ..ഞാൻ താമസിച്ചോ..?
ഏയ് ഇല്ല .ഞാൻ താമസിക്കുമോന്നായിരുന്നു ..അമ്മയുടെ കാര്യങ്ങളെല്ലാം ചെയ്തു വെച്ചിട്ടു വേണേ വരാൻ ..?
അമ്മയെ കുറിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ.,അമ്മക്കെന്തു പറ്റി..?
അയാൾ ആട്ടോയുടെ കിക്കർ വലിച്ചടിച്ചു .ആട്ടോ പതുക്കെ ഒാടി തുടങ്ങിയിരുന്നു.
അമ്മക്കു തീരെ സുഖമില്ല .എന്തോരം കഷ്ടപ്പെട്ടതാ.,അവസാനം ദൈവങ്ങൾക്കു പോലും മനസ്സാക്ഷിയില്ലന്നായി...ഇല്ലേൽ കുറച്ചു നാളെങ്കിലും നല്ലകാലം ..നല്ല മനസ്സുള്ളവർക്കെന്നും ദുരിതമാ..,അതല്ലേ..ഡോക്ടേഴ്സുപോലും രക്ഷയില്ലന്നും പറഞ്ഞു ഡിസ്ചാർജു ചെയ്തത്
എന്തുപറ്റി..
അനുജത്തി ജനിച്ചു കുറച്ചു നാളു കഴിഞ്ഞു .അച്ഛനൊരു ആക്സിടന്റിൽ മരിച്ചു .പല വീട്ടിലും വീട്ടു വേല ചെയ്തു കഷ്ടപ്പെട്ടു ആണു ഞങ്ങളെ വളർത്തിയതമ്മ .പക്ഷെ അമ്മക്കു കാൻസർ എന്ന മാരകരോഗം പിടപെട്ട വിവരം വളരെ താമസിച്ചാണു അറിഞ്ഞതു തന്നെ .ഇപ്പോൾ കിടപ്പിലാ.,
അനുജത്തി..?
പഠിക്കണു...അവൾ നന്നായി പഠിക്കും പക്ഷെ പ്രായമായി വരുകയല്ലേ..കെട്ടിച്ചു വിടാനായി ഒന്നും കരുതിവെക്കാൻ ഇതുവരെ കഴിഞ്ഞില്ല .കുറേ നാളായി ആശുപത്രി കേറിയിറങ്ങുകയല്ലായിരുന്നോ..
മാഡത്തിനു..?
പഴയ പോലെ തന്നെ പരസഹായമില്ലാതെ ഒന്നെണീറ്റിരിക്കാനൂടി ആവില്ല
ആഹാരം വല്ലതും കഴിച്ചായിരുന്നോ.,? ദാ..ആ കാണുന്ന ഹോട്ടലിൽ നിർത്ത്
അവരാ ഹോട്ടലിനു മുൻപിൽ ആട്ടോ നിർത്തിയിറങ്ങി.ചെറുതായി ആഹാരം കഴിച്ചു പണം നൽകിയിറങ്ങി .യാത്ര തുടർന്നു,
*********************************
*********************************
അതേ...കയറിവാ., കതകു പൂട്ടിയിട്ടില്ല.
വളരെ വലിയ ആഡംബരം നിറഞ്ഞ വീട് . ഭിത്തികളിൽ ആകർഷണമായി ധാരാളം ചുവർ ചിത്രങ്ങൾ .ഹാളിൽ നിന്നും മുകളിലെത്തെ നിലയിലേക്കു ആർച്ചു പോലെ വളഞ്ഞ പടികൾ രാജകീയ പ്രൗഡി വിളിച്ചോതുന്നതായിരുന്നു.അവളതിലൂടെ കണ്ണോടിച്ചു പതുക്കെ നടന്നു.
ആദ്യമായി വരുവല്ലേ..?
അതേ...
ഈ കാണുന്ന സ്വത്തുക്കളൊക്കെയുണ്ടേലും ഇത്രമാത്രം പ്രശസ്തിയുള്ള എഴുത്തുകാരി ആയിട്ടൂടി എന്താ..വിധി .മുന്നിൽ ചോറു വിളമ്പി വെച്ചു കഴിക്കാൻ അനുവതിക്കാത്ത പോലാ ദൈവങ്ങളുടെ ഒാരോ കളി..
വാ...മാഡം കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും.,
******************
ആ.,,രമയോ കയറിവാ..,
ആ.,,രമയോ കയറിവാ..,
മാഡം എങ്ങനുണ്ട് ..?എന്തേ കാണണമെന്നു പറഞ്ഞതു.?
മാഡം...നിനക്കെന്നേ.. ചേച്ചീന്നു വിളിച്ചൂടെ...?
അതു പിന്നെ...
ഉം..ഇന്നു ഞാൻ ജീവനോടിരിക്കുന്നതു കൂടി നീ കാരണമാ...അന്നു ആയാത്രയിലുണ്ടായ അപകടം .ആരും കണ്ടിട്ടും കാണാത്ത പോലെ നടന്നകന്നപ്പോഴും ഒരു പെണ്ണായ നീ കാണിച്ച കാരുണ്യം .അന്നു നിങ്ങൾ കുടുംബത്തോടെ പളനിയാത്ര കഴിഞ്ഞു ആ വഴി വന്നില്ലേൽ .ആരും തിരിഞ്ഞു നോക്കാതെ റോഡരികിൽ രക്തംവാർന്നു തെരുവുനായകൾ ചത്തു മലച്ചു കിടക്കും പോലെ മരിക്കേണ്ടി വന്നേനേ..,നിനക്കെന്തു ചെയ്താലും കടം തീരുമോ...
പിന്നെ ഇവന്റെ സഹായമുള്ളോണ്ടു എന്തെങ്കിലുമൊക്കെ കുത്തി കുറിപ്പിക്കും .അതാണ് ഒരാശ്വാസം . നീ യെന്നേ മായേച്ചീന്നു വിളിച്ചു കേൾക്കാനാ..എനിക്കിഷ്ടം.
അവൾ പതിഞ്ഞ സ്വരത്തിൽ വളരെ സ്നേഹത്തോടെ വിളിച്ചു
മായേച്ചി ..വിളിച്ചതു എന്തെങ്കിലും അത്യാവശ്യമുള്ളതോണ്ടാണന്നറിയാം ..എന്താ...ചേച്ചി പറയാനുള്ളതു .
പറയാം..,നിങ്ങളെന്തെങ്കിലും കഴിച്ചായിരുന്നോ..?
"വരും വഴി ഹോട്ടലിൽ കയറി "
മുകുന്തനായിരുന്നു അതു പറഞ്ഞത്
ഇവന്റെ അമ്മ ഇവിടുത്തേ ..പണികൾ ചെയ്തിരുന്നതു .ആ സ്നേഹം അവനിന്നും കാണിക്കുന്നു .എനിക്കൊരു മകനുണ്ട് പഠിച്ചു വലിയ ഉദ്ധ്യോഗവൊക്കെയായി .അമ്മയെ കാണാൻ സമയമില്ലത്രേ.,ഭർത്താവുണ്ടായിരുന്നു മറ്റൊരു പെണ്ണുമായി കിടക്ക പങ്കിടണ കണ്ടിട്ടു ."അതും നേരിട്ടു.,, "(അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു) കണ്ടാൽ ഏതു ഭാര്യക്കാ..സഹിക്കാനാവുക .
എതിർത്ത ഞാൻ തെറ്റുകാരി .അയാൾക്കവളുടെ കൂടെ ജീവിച്ചാൽ മതിയെന്നു .ഡൈവേഴ്സ് വാങ്ങി അയാൾ അവൾക്കൊപ്പം പോയി .അഞ്ചു വർഷമായിട്ടും മകനൊന്നു വന്നു കാണാൻ സമയമില്ലത്രേ...ഇപ്പോൾ കേൾക്കുന്നു വിവാഹം കഴിഞ്ഞൂ ഒരു കുട്ടിയും ഉണ്ടത്രേ..,ഇന്നു വിളിക്കും നാളെ വിളിക്കും എന്നു കാത്ത് എത്രനാളിരുന്നു.അച്ഛനിട്ടിട്ടു പോയപ്പോളും അവനേ ഞാൻ പൊന്നു പോലല്ലേ., വളർത്തിയത് .ഇപ്പോൾ അമ്മയുടെ സാമിപ്യം പോലും അവനു വേണ്ട.
ഇവനെനിക്കു മോനേ..പോലാ..ഇവന്റെ അമ്മയുടെ കണ്ണടയും മുന്നേ., ഇവന്റെ വിവാഹം ഈ വീട്ടു മുറ്റത്തു വെച്ചു നടത്തണം .അതിനു നിന്റെ സഹായം എനിക്കു വേണം..(ആ വാക്കുകളിൽ തന്നെ തനിച്ചാക്കിയ സ്വന്തം ഭർത്താവിനോടും മകനോടുമുള്ള എതിർപ്പു പ്രകടമായിരുന്നു)
അതിനു എന്നേ കൊണ്ടെന്തു ചെയ്യാൻ കഴിയും ?
ഇവൻ നിന്നോടൊന്നും പറഞ്ഞിട്ടില്ല പക്ഷെ എനിക്കറിയാം ഇവൻ നിന്നേ അത്രയേറെ ഇഷ്ടപ്പെടുന്നുണ്ടു.പക്ഷെ നിങ്ങൾ രണ്ടു പേരുടേയും സാഹചര്യങ്ങൾ അറിഞ്ഞിരുന്നോണ്ടു പറയാനുള്ള മടിയാ...നിന്റെ ചൊവ്വാ.. ദോഷത്തിലൊന്നും അവനു കുഴപ്പമില്ല അവനും ചൊവ്വാ ദോഷമുണ്ടേ..
അവളവനെയൊന്നു നോക്കി .ആകാംക്ഷയാൽ ആ മുഖം തന്നിൽ നിന്നു എന്തോ പ്രതീക്ഷിക്കുന്നതു അവൾ വായിച്ചറിഞ്ഞു.
അവന്റെ വീട്ടിൽ നിന്നും വന്നു പെണ്ണു ചോദിക്കാൻ ആരുമില്ല .അവിടെയും ഇവിടെയും ആണായി അവനല്ലേ..ഇന്നുള്ളൂ .എനിക്കാണേൽ യാത്ര ചെയ്യാനും മേലാ...രമ അമ്മയേയും കൂട്ടി എതിർപ്പില്ലേൽ വരണം .ഞാൻ അമ്മയോടു സംസാരിക്കാം
വരാം മായേച്ചി ..
എന്നാൽ ഞാനിറങ്ങിക്കോട്ടെ ഇരിട്ടും മുൻപ് വീടെത്തണം.
എന്നാൽ പോയിട്ടു കൂടിയ ശീഘ്രം വാ.,
അവരവിടുന്നു ഇറങ്ങി .അവന്റെ മുഖത്തൊരു സന്തോഷം അവൾ കണ്ടു.
അതേ ഇത്ര നാൾ കണ്ടിട്ടും ഇതുവരെ ഇങ്ങനെ ഒന്നു മനസ്സിലുള്ള കാര്യം എന്നോടു പറഞ്ഞില്ലല്ലോ..?
സത്യമായും മാഡം വിളിച്ചത് ഇതിനാണന്നു എനിക്കറിയില്ലായിരുന്നു..
അപ്പോൾ അങ്ങനൊരിഷ്ടം ഇല്ലേ.,,?
എനിക്കിഷ്ടമൊക്കെ തന്നയാ..,പക്ഷെ..
എന്തു പക്ഷെ ആണുങ്ങളെ പോലെ മുഖത്തു നോക്കി പറഞ്ഞൂടെ..?
ഞാൻ അങ്ങനൊന്നും ഇതു വരെ ചിന്തിച്ചിട്ടില്ല .രമയെ ..രമയുടെ രീതികളെ ഇഷ്ടമാ., കാവിൽ കാണുന്നതും രമയുടെ അന്യേഷണവും ഒക്കെ മാഡത്തിനോടു വന്നു പറയും .ഈ ഒരർത്ഥത്തിൽ ഉൾകൊള്ളും എന്നു കരുതീരിന്നില്ല
അതാ...ചോദിച്ചേ.., അപ്പോൾ അങ്ങനൊന്നില്ലേ..?
പ്രേമം ., അതൊന്നും എനിക്കറിയില്ല .പക്ഷെ രമയെ കൂടെ കൂട്ടുന്നതിൽ സന്തോഷമേ..യുള്ളൂ..
അവർ അവിടുന്നു തിരിച്ചു യാത്രയായി
**********************************
അവളെ റോഡു വക്കിലിറക്കി അവൻ യാത്ര പറഞ്ഞു പോകണതും നോക്കി അവൾ കുറച്ചു നേരം നിന്നു.അവൾക്കെന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവപ്പെട്ടു .അവളും സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു .നടന്നു വരും വഴിയിൽ അങ്ങിങ്ങായി പടർന്നു കിടക്കണ പുൽ തകിടിയിലെ കുഞ്ഞി പൂക്കളൂടി അവളെ ചിരിച്ചു കാട്ടണതായവൾക്കു തോന്നി . അവൾ ഹേമയുടെ വീട്ടിലൊന്നു കയറാം എന്നു കരുതി .കുറച്ചു നാൾ മുന്നേ വന്നപ്പോൾ അവൾ കണ്ട വീടല്ലായിരുന്നു അവിടെ മനോഹരമായ ഒരു വാർപ്പു നില കെട്ടിടം .ദിനേശൻ വീട്ടുമുറ്റത്തു തന്നെ ഉണ്ടായിരുന്നു .അവളെ കണ്ടതും അവനൊരു പുഞ്ചിരി സമ്മാനിച്ചു
ഹേമയില്ലേ.,?
അകത്തുണ്ടു കയറിവാ.,,
ദിശേശനാളങ്ങു മാറിയല്ലോ..?
അവനവന്റെ കവിളിൽ കൈകളോടിച്ചു..
എന്നോടൊന്നും തോന്നരുത് .അന്നു ..,
അതോണ്ടെന്തുണ്ടായി..ഞാൻ കുടിയൊക്കെ നിർത്തിയെന്നേ.,,
വെറുതേ നുണ.ഹേമ ഇടക്കു പണം തരാറുണ്ടല്ലോ., അവളെന്നോടു പറയാറുണ്ട് .
അതു വല്ലപ്പോഴും കുറച്ചേ..കഴിക്കാറുള്ളൂ പഴയ പോലെ ഒന്നും മില്ല
എന്നാൽ ശരി ഞാനവളെയൊന്നു കാണട്ടെ..
എടി..ഹേമേ.,,
ആ..നീയോ.,,മാളു വീട്ടിൽ വന്നിട്ടുണ്ടല്ലോ.,നീ അറിഞ്ഞില്ലേ..?
ഇല്ല .രാവിലെ ഒരിടം വരെ പോയിട്ടു വരുന്ന വഴിയാ.,, എന്നാൽ പിന്നെ നിന്നെ കണ്ടിട്ടു പോകാം എന്നു കരുതി
നിനക്കു കുടിക്കാൻ എന്തെങ്കിലും..
ഇപ്പോളൊന്നും വേണ്ട .നിനക്കു സുഖമല്ലേ.,
കുഴപ്പമൊന്നും ഇല്ല .രാവിലെ ഞാനങ്ങോട്ടു വരാം..മാളൂനേം ഒന്നു കാണാല്ലോ..,
എന്നാൽ ഞാനിറങ്ങുവാ.,,
ശരിയടി....
******************************
എന്തേ മാമി ഒരു മുന്നറിയിപ്പുമില്ലാതെ?
അവരുടെ മുഖത്തൊരു ദു;ഖം കരിനിഴലിച്ചിരുന്നു
എന്താ..മാമി വല്ലാണ്ടിരിക്കണേ.,,?
ഞാനെനി മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കും.,, അവർ പൊട്ടി കരഞ്ഞു കൊണ്ടവളെ കെട്ടി പിടിച്ചു..
എന്താന്നേ.,,എന്തുണ്ടായി.,,?
അവൾക്കെന്തിന്റെ കുറവാ..യിരുന്നു.നശിക്കാൻ പിറന്നവൾ
മാമി കാര്യം പറയാതെ കരഞ്ഞാലെങ്ങനാ,.,,
എനിക്കതു പറയാൻ മേലേ..,,,അയ്യോ.,, അവരുടെ ദു;ഖം നിയന്ത്രിക്കാവുന്നതിലും അധികമായിരുന്നു.,,,
തുടരും
Biju V

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക