Slider

നോവൽ🦋🦋നിധി - Part1

0
നോവൽ🦋🦋നിധി🌚🌚
പൂത്തുലഞ്ഞ പുലർമഞ്ഞിലും അവൾ കാലെ ഉണർന്നു. അവളുടെ സ്വപ്നങ്ങൾ ഇന്നു പൂവണയുകയാണ് .ആയിരം നിറങ്ങൾ തൂകി പീലിവിരിച്ചാടുന്ന മയിലിനേപോലെ അവളുടെമുഖം സന്തോഷത്താൽ തരളിതമായിരുന്നു.വർഷങ്ങൾ ആയി ആ മുഖം കാണാൻ അവൾ കൊതിക്കുന്നു .ഒരു മിസ് കോളിൽ തുടങ്ങിയ ബന്ധം .ഇന്നതുവളർന്നു ഒരു നിമിഷം പിരിഞ്ഞിരിക്കാനാവാത്ത നിലയിൽ എത്തിനിൽക്കുന്നു.നിധിൻ അവന്റെ രൂപം പോലും സാങ്കൽപ്പികം.ശബ് ദം മാത്രം നേരിൽ കേട്ടിട്ടുള്ളൂ.വീട്ടുകാരുടെ ഇഷ്ടത്തിനു നിന്നുകൊടുത്തു .രാജീവാണേൽ ജോലി എന്നു പറഞ്ഞു രാവിലെ വീട്ടിൽ നിന്നിറങ്ങും തിരികെ എത്തുന്നതു നാലുകാലിൽ .തന്നോടൊന്നു സ്നേഹത്തോടെ ഒരു വാക്ക് ങ്ഹേ..കൂട്ടിലടച്ച കിളിയെപോൽ എത്രനാൾ.തന്റെ ചേതോവികാരങ്ങൾ സ്വപ്നങ്ങൾ എല്ലാം പാഴായി ആരും കാണാതെ കണ്ണീർവാർത്തരാവുകൾ .
എല്ലാവർക്കും ആയിരത്തെട്ടു പ്രശ്നങ്ങൾ തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവമായി തന്നതാണു നിധിനെ അവൾക്ക് എന്നവൾ ഉറച്ചു വിശ്വസിക്കുന്നു.അവനും ഒരുനിമിഷം മിണ്ടാതിരിക്കുവാൻ ആവില്ല .അത്രയേറെ ഇഷ്ടം ഉണ്ട് അവനു തന്നോടെന്ന് അവൾക്കറിയാം
പതിവിലും നേരത്തേ ജോലിഒക്കെ അവൾ ഒതുക്കി.മകൾ ആതിര 6ക്ലാസിലാണ് അവളെ സ്കൂളിൽ അയച്ച ശേഷം വേണം നിധിൻ പറഞ്ഞ പോലെ 10മണിയാകുമ്പോൽ ചേരുവ ബീച്ചിലെത്താൻ.ആതിര അവൾ തനിക്കു പ്രിയപ്പെട്ടതു തന്നെ എന്നിരുന്നാലും തനിക്കുമില്ലേ ആഗ്രഹങ്ങൾ .നിധിൻ പറഞ്ഞ വാചകം അവൾക്കു ബലമേകി .നീ പഴയ ചിത്രങ്ങൾ കണ്ടിട്ടില്ലേ?നോവലുകൾ വായിച്ചിട്ടില്ലേ ?എല്ലാത്തിലും രഹസ്യകാമുകൻമാർ കാരണമെന്താ .ആരും ആഗ്രഹിക്കുന്നതു നേരായമാർഗ്ഗത്തിൽ കിട്ടില്ല .വളവില്ലാത്തമരം ആദ്യം മുറിക്കപ്പെടുന്നത് .എനിക്കും മക്കളും ഭാര്യയും ഒക്കെയുണ്ട് പക്ഷെ...വീട്ടിൽ കയറിയാൽ എപ്പോഴും കലഹം. അതില്ല ഇതില്ല ഇങ്ങനുള്ള പരാതി പോട്ടെ കുറ്റംപറയാനല്ലാതെ വാ പൊളിച്ചാൽ എന്തെങ്കിലും കാര്യം നേടാൻ .സാധിച്ചു കൊടുത്താലെങ്കിലും കാര്യങ്ങൾ നേരെയാവും എന്നു കരുതി പക്ഷെ...
നമ്മൾ തമ്മിലാ ചേരേണ്ടത് .സമൂഹം അറിഞ്ഞാലല്ലേ നൂറുനൂലാമാലകൾ .ആരും അറിയാതെ നമ്മൾ സ്നേഹിക്കും.
അതേ വാക്കുകളിലൂടെ മാത്രം ആയിരുന്ന പ്രണയം ഇന്നു യാഥാർത്ഥ്യം ആകുന്നു .അവൾ പകൽ കിനാവുകളിൽ ആനന്ദനൃത്തം ആടുകയായിരുന്നു
ആതിരയെസ്കൂളിൽ വിട്ട് ബീച്ചിലെത്തിയ അവൾ നിധിനു ഫോൺ ചെയ്തു.അവൻ വാക്കു പാലിച്ചിരുന്നു അവളിലും നേരത്തേ അവൻ അവിടെ എത്തിയിരുന്നു .ദൂരെ അതാ അവളെ കൈകൾ ഉയർത്തി അവൻ വിളിച്ചു കൊണ്ടു നിൽക്കുന്നു .ദൂരകാഴ്ചയിലേ സുന്ദരൻ അജാനബാഹു .തന്റെ സങ്കൽപ്പം അതേപോലെ തൊട്ടരികിൽ അവളുടെ കണ്ണുകളെ അവൾക്കു വിശ്വസിക്കാൻ ആവാത്തവണ്ണം തന്റെ മോഹങ്ങൾ തനിക്കരികിൽ .അവർ പരസ്പരം കൂറേ നേരം നോക്കിയിരുന്നു.ഇത്രയേറെ സംസാരിച്ചിരുന്നെങ്കിലും രണ്ടു പേർക്കും തുണ്ടയിടറിയിരുന്നു .ആരു ആദ്യം ..എന്തു സംസാരിക്കും ..കടൽ തിരമാലകൾ കരയെ പുണർന്നു മതിയാവാതെ വീണ്ടും വീണ്ടും ആർത്തുചിരിച്ചുകൊണ്ടോടി വരുന്നു.ചുട്ടു പൊരിയുന്ന വെയിലിൽ കുങ്കുമരേഖകൾ പടർത്തി അവളുടെ കവിളുകളെ മുത്തമിട്ടു തുടങ്ങിയിരുന്നു വിയർപ്പിൻ തുള്ളികൾ .പക്ഷെ ഏറെ നേരം വൈകാതവർ സംസാരിച്ചു നിർത്തില്ലാതെ ആശകളും അഭിലാഷങ്ങളും പങ്കുവെച്ചു .ഇടക്കു കുട്ടികുറുമ്പും തമാശകളും അലയടിച്ചു.
പെട്ടന്നാണു അതുണ്ടായത് .പിന്നിൽ പരിചിതമായ സ്വരം .ഒരു നിമിഷം കൊണ്ടവൾ ഞെട്ടി വിറച്ചു .ശബ്ദം ഇടറി .പിന്നിലേക്കു തിരിഞ്ഞു നോക്കിയ അവൾ .....തുടരും (രചന ബിജു വാസുദേവ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo