ജലകണമെന്നുയിരിൽ
വർഷമായിന്ന് പൊഴിയവേ
ഋതുഭേദങ്ങളറിയാത്തൊരീ മനതിൽ
പ്രണയം വസന്തമായ് നീ നിറയ്ക്കേ..
നിശാഗന്ധി പൂക്കുന്ന രാവില്
രാപ്പാടിപാടുന്ന പാട്ടിൽ..
നിൻ നിനവിലലിയുന്നു ഞാനഴകേ
എൻ ഹൃദയത്താളവും നീയല്ലയോ...
തഴുകുന്ന കാറ്റിലുംനിന്നോർമകൾ
ഇരുൾ വീണവീധിയിലും നിൻ സപന്ദനം
ഒരു നൂറുകനവുകൾ നനവാക്കിടാൻ
കൈകോർത്തുവാഴ്ന്നിടാമീജീവിതം..
നെറുകിലണിയുന്ന സിന്ദൂരമായ്
എൻ ഉയിരിലലിയുന്ന പൊൻചരടായ്
ഏഴേഴു ജന്മത്തിലും നിൻ പത്നിയായ്
രാമനു സീതയെന്നപോല് വാഴ്ന്നിടും ഞാൻ
സാഫല്യപ്രണയത്തിനുല്പത്തി നീ
ഋതുവസന്തപൂർണമീ ജന്മത്തിലും
എൻ നൂറുകനവിലും...നൂറുനിനവിലും
നിഴലായി നിലാവായ് നീ മാത്രമേ..
By:
Name: | Devi Raj |
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക