കുറേനാളായി അവൻ അവളുടെ പിറകെ നടക്കുന്നു. അവൾക്കാണേൽ അവനെ കണ്ണെടുത്തു കണ്ടുകൂടാ...എപ്പോ കണ്ടാലും അവൾ അവനെ വെറുപ്പോടെ നോക്കുകയും , പരിഹസിക്കുകയും ചെയ്യും. എന്നാലും അവൻ നടപ്പുതന്നെ. എന്നെങ്കിലുമൊരിക്കൽ അവൾ തന്റെ സ്നേഹം മനസിലാക്കും എന്ന എന്ന ഉറച്ച വിശ്വാസത്തോടെ...
"അവന്റെ പേര് അരുൺ.. തൊഴിൽ തയ്യൽ. സ്വന്തമായി കടയിട്ടാണ് ജോലി ചെയ്യുന്നത്. പറയത്തക്ക കുറ്റങ്ങൾ ഒന്നും തന്നെയില്ല. അവനൊരു പാവം കൊച്ചാണെന്നാ.. നാട്ടുകാരുടെ അഭിപ്രായം. "
"അവളുടെ പേര് ബിന്ദു.. അൽപം പരിഷ്കാരി. തെങ്ങുകേറ്റക്കാരൻ കുമാരന്റെ മോള്. പത്തിൽ തോറ്റതിനാൽ പഠിപ്പ് നിർത്തി വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് കുറെയായി. പിന്നെ അമ്മ ശാന്തയുടെ പരിശ്രമത്തിന്റെ ഫലമായി ബിന്ദുവും തയ്യൽക്കാരിയായി. "

അരുണിന്റെ സ്നേഹത്തിന് പിന്നിൽ ബിന്ദുവിന്റെ തയ്യലും ഒരു കാര്യമാണ്. കാരണം ബിന്ദു നല്ലതയ്യൽ ക്കാരിയാണ്. കല്യാണം കഴിഞ് രണ്ടുപേരും ഒന്നിച്ച് കടയിൽ പോകുന്നതും തയ്ക്കുന്നതും അങ്ങനെ കാശുണ്ടാകുന്നതും എല്ലാം സ്വപ്നം കണ്ടാണ് അരുണിന്റെ ഈ നടത്തം.
" ബിന്ദുവിന്റെ മനസ്സിലെ ആഗ്രഹം പട്ടണത്തിലെ ഏതേലും സർക്കാർ ജോലിക്കാരന്റെ ഭാര്യയാവണം എന്നും. "
" ബിന്ദുവിന്റെ മനസ്സിലെ ആഗ്രഹം പട്ടണത്തിലെ ഏതേലും സർക്കാർ ജോലിക്കാരന്റെ ഭാര്യയാവണം എന്നും. "
വർഷം ഒന്നുകൂടി കടന്നുപോയി. അങ്ങനെ
"ഒരു മഴദിവസം ബിന്ദു കടയിൽപോയി തയ്യലിനുവേണ്ട സാധനങ്ങളും വാങ്ങി ഇടവഴിയിക്കൂടി വരുമ്പോൾ ആർത്തലച്ചെത്തിയ മഴയും ഒപ്പം ശക്തമായ ഇടിയും മിന്നലും. മഴതന്നെയവൾക്ക് പേടിയാ. അപ്പോഴാ മിന്നലും ഇടിയും കൂടെ. അവൾ പേടിയോടെ ചുറ്റുപാടും നോക്കി. ഇല്ല നടവഴിയിൽ ആരുമില്ല. ചിന്തിച്ചു തീരുന്നതിന് മുൻപേ ഒരുമിന്നൽ അവളുടെ കണ്ണിൽകൂടി പാഞ്ഞുപോയി. അവൾ വിറയ്ക്കാൻ തുടങ്ങിയതേ ഇടിയുമെത്തി. പേടികൊണ്ടവൾ ചെളിവെള്ളത്തിലേയ്ക്ക് വീണു. മഴ അവളെ പൊതിഞ്ഞു. കണ്ണീരും മഴവെള്ളവും കൂടിക്കലർന്ന് അവളുടെ കവിളിൽ കൂടി ഒഴുകി. "

"പിടഞ്ഞെഴുനേക്കാൻ തുടങ്ങിയ അവൾക്ക് നേരെ ഒരുകൈ നീണ്ടുവന്നു. അവൾ പേടിയോടെനോക്കി. അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഒപ്പം ആശ്വാസവും. അത് അരുൺ ആയിരുന്നു. "
"അവന്റെ നീട്ടിയ കൈയിൽ പിടിച്ചവൾ എഴുന്നേറ്റു. അന്ന് ആദ്യമായ് അവൾക്കവനോട് എന്തോ ഒരിത് തോന്നി. " ആ മഴയത്ത് ആരും പുറത്തിറങ്ങാൻ മടിക്കും അപ്പോൾ തന്റെ രക്ഷയ്ക്കായി ഒരാൾ വന്നാൽ ഏതുപെണ്ണും ഒന്നാശ്വസിക്കും.
"നീ തനിയെ പോരുന്നത് കണ്ടാരുന്നു ഞാൻ. നിന്റെ മഴപ്പേടി അറിയാവുന്നത്കൊണ്ട് ഞാൻ പുറകേ വന്നതാ.. " അവൻ പറഞ്ഞു.
"നീ തനിയെ പോരുന്നത് കണ്ടാരുന്നു ഞാൻ. നിന്റെ മഴപ്പേടി അറിയാവുന്നത്കൊണ്ട് ഞാൻ പുറകേ വന്നതാ.. " അവൻ പറഞ്ഞു.
"എങ്ങനറിയാം എനിക്ക് പേടിയാന്ന്.. "
"അതൊക്കെയറിയാം.. നിന്റെ ഇഷ്‌ടങ്ങളുവരെ എനിക്കറിയാം.. "
എന്തിഷ്‌ടം... ?
നിനക്ക് പച്ചനിറമുള്ള ഡ്രസ്സ് അല്ലേ ഇഷ്‌ടം.. ?
നിനക്ക് പച്ചനിറമുള്ള ഡ്രസ്സ് അല്ലേ ഇഷ്‌ടം.. ?
അതേ.. !
അയലക്കറിയും ചോറുമല്ലേ നിനക്ക് കഴിക്കാനിഷ്‌ടം.. ?
ങും... ! അവളുടെ കണ്ണുകൾ വിടർന്നു.. നനഞ്ഞൊട്ടിയ ചുരിദാർ അവളെ കൂടുതൽ സുന്ദരിയാക്കി.
അയലക്കറിയും ചോറുമല്ലേ നിനക്ക് കഴിക്കാനിഷ്‌ടം.. ?
ങും... ! അവളുടെ കണ്ണുകൾ വിടർന്നു.. നനഞ്ഞൊട്ടിയ ചുരിദാർ അവളെ കൂടുതൽ സുന്ദരിയാക്കി.
'പിന്നെ പെയ്ത മഴയും , മിന്നലും, ഇടിയും അവർ അറിഞ്ഞേയില്ല... '
"അവൾ അന്നുമുതൽ മഴയെ സ്നേഹിച്ചു തുടങ്ങി. "
"അരുൺ മഴയ്ക്ക് നന്ദിയും ചൊല്ലി..."
"അരുൺ മഴയ്ക്ക് നന്ദിയും ചൊല്ലി..."
"അങ്ങനെ ഒരു മഴയിൽ അരുണിന്റെ സ്നേഹം മനസിലാക്കിയ ബിന്ദു..ഇന്ന് അവന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമാണ്..." പിന്നെ ഇടിയും മഴയും അവരുടെ ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരുന്നു... !
അരുൺ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.. ബിന്ദുവേ നിന്നോടൊരു ചായ തരാൻ പറഞ്ഞിട്ട് എത്രനേരമായെടി... ?
ഒന്നു പോ മനുഷ്യ കുറച്ചുകഴിയട്ടെ.. !
"വന്ന് വന്നു നിനക്കിപ്പോ എന്നെ ഒരനുസരണയും ഇല്ലാതായി... ഇല്ലേടി..?
"അതേ എന്നെ കെട്ടാൻ എത്രകൊല്ലമാ എന്റെ പിറകെ നടന്നേ... ആ ക്ഷമയൊന്നും നിങ്ങൾക്കിപ്പോ ഇല്ലല്ലോ.... "
"അതേ എന്നെ കെട്ടാൻ എത്രകൊല്ലമാ എന്റെ പിറകെ നടന്നേ... ആ ക്ഷമയൊന്നും നിങ്ങൾക്കിപ്പോ ഇല്ലല്ലോ.... "
"എടി... കാത്തിരിപ്പിനും.. സത്യാസന്ധമായ സ്നേഹത്തിനും ഫലം ഉണ്ടന്ന് നിന്നെ എനിക്ക് കിട്ടിയപ്പോ മനസ്സിലായി... "
"പക്ഷേ നിനക്കുവേണ്ടി ആണല്ലോഞാൻ എന്റെ അത്രയും ചെരുപ്പ് തേച്ചത് എന്നോർക്കുമ്പോ.. '"
"പക്ഷേ നിനക്കുവേണ്ടി ആണല്ലോഞാൻ എന്റെ അത്രയും ചെരുപ്പ് തേച്ചത് എന്നോർക്കുമ്പോ.. '"
"ദേ.. മനുഷ്യ.., എന്നേ കൊണ്ടൊന്നും പറയിപ്പിക്കണ്ട പട്ടണത്തിൽ സുഖമായി ജീവിക്കേണ്ട ഞാൻ.. "
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടഞ്ഞിയപ്പോ മഴയും വന്നു. അവളെ അവന് സമ്മാനിച്ച മഴ... !
അവൾ പരിഭവം മറന്ന് അവനോട് ചേർന്നിരുന്നു.. അവൻ അവളെ പൊതിഞ്ഞു പിടിച്ചു.... വളരെ സ്നേഹത്തോടെ ..... മഴ നാണിച്ച് പെയ്യാൻ മറന്നു...!!!
അവൾ പരിഭവം മറന്ന് അവനോട് ചേർന്നിരുന്നു.. അവൻ അവളെ പൊതിഞ്ഞു പിടിച്ചു.... വളരെ സ്നേഹത്തോടെ ..... മഴ നാണിച്ച് പെയ്യാൻ മറന്നു...!!!
***************************
Jolly Varghese
Jolly Varghese
****
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക