Slider

മനസറിയാതെ

0
Image may contain: 1 person, smiling, selfie and closeup

"ഈ വീട്ടിൽ എന്നെ കാണുന്നവർക്കെല്ലാം ഏതാണ്ട് ഓരേ ഭാവമാണല്ലോ. അല്ലേലും നിങ്ങളാരും ഒരു വിലയും എനിക്ക് തരുന്നില്ലല്ലോ..?"
ധനൃ മുഖം വീർപ്പിച്ചു കൊണ്ടാണ് അതു പറഞ്ഞത്.
ഒന്നും മിണ്ടാതെ ആ കുറ്റം പറച്ചിലുകൾ കേട്ട് പ്രദീപ് നിശബ്ദനായിരുന്നു.
എല്ലാം അവളുടെ തോന്നലുകളാണ്..
എത്ര സ്നേഹിച്ചാലും അവൾക്ക് കുറ്റം മാത്രം കണ്ടു പിടിക്കാനാണ് സമയം ഉളളു.
പറഞ്ഞിട്ട് കാരൃമില്ലന്ന് അയാൾക്ക് അറിയാം.
ഒന്നും മിണ്ടാതെ റൂമിന് വെളിയിലേക്ക് വന്നപ്പോൾ ഹാളിൽ ഇരുന്ന് കണ്ണുകൾ തുടക്കുന്ന അമ്മയെ അവൻ കണ്ടു.
ഒന്നും മിണ്ടാതെ അവൻ ബൈക്കിൻറ്റെ ചാവിയും ആയി പുറത്തോട്ട് പോയി.
രാത്രിയിൽ മടങ്ങി എത്തുമ്പോൾ അവൻ കണ്ടു സിറ്റൗട്ടിൽ കാത്തിരിക്കുന്ന അമ്മയെ..
അമ്മ എന്താ കിടക്കാത്തെ സമയം 10 കഴിഞ്ഞല്ലോ..?
ഞാനെങ്ങനെ ഉറങ്ങാനാണ്... നീ ഉച്ചയ്ക്ക് ഊണ് പോലും കഴിക്കാതെ ഇറങ്ങി പോയതല്ലേ...?
ദേവിക അവനെ നോക്കി ചോദിച്ചു.
അതിന് മറുപടി പറയാതെ അവൻ അമ്മയെ ചേർത്ത് പിടിച്ച് ഹാളിലേക്ക് നടന്നു..
ഊണുമേശയിൽ അടച്ചു വെച്ചിരിക്കുന്ന ഭക്ഷണം അവൻ ശ്രദ്ധിച്ചു..
അവൾ കിടന്നോ അമ്മേ..?
അവൻ ചോദിച്ചു..
ആം.. കിടന്നു.. ദേവിക അവന് ഭക്ഷണം വിളമ്പുന്നതിനിടയിൽ പറഞ്ഞു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകി അവൻ അമ്മയുടെ അടുത്തേക്ക് വന്നിരുന്നു.
അവരുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു.. നാളെ ധനൃയെയും കൊണ്ട് ഒരു യാത്ര പോയിക്കോട്ടെ അമ്മേ..?
അമ്മയും കൂടെ പോരെ...
ഞാനെതായാലും ഇല്ല കുട്ടാ .. നിനക്കും അവൾക്കും പോവാൻ താൽപരൃം ആണേൽ പോയിട്ട് പോരെ.. അവൻറ്റെ നിറുകയിൽ തലോടിക്കോണ്ട് അവർ പറഞ്ഞിട്ട് ദേവിക തൻറ്റെ മുറിയിലേക്ക് നടന്നു.
അവൻ ക്ലോക്കിൽ നോക്കി 10:30 കഴിഞ്ഞിരിക്കുന്നു..
ധനൃ ഉറങ്ങി കാണുമോ എന്ന ചിന്തയോടെ അവൻ ബെഡ്റൂമിൻറ്റെ വാതിൽ തുറന്നു..
ബെഡിൽ അവനെ തുറിച്ചു നോക്കി ധനൃ ഇരിപ്പുണ്ടായിരുന്നു..
എവിടെയായിരുന്നു ഇത്രയും സമയം ... എന്നെ പോരാഞ്ഞ് മറ്റവളെ കാണാൻ പോയതാരുന്നോ...?
തളള ഇന്നും കുറ്റം വല്ലതും പറഞ്ഞോ..?
അവളുടെ ചോദൃങ്ങൾ കേട്ട് മുഖമടച്ച് ഒരെണ്ണം കൊടുക്കാൻ തോന്നിയങ്കിലും പ്രദീപ് സ്വയം നിയന്ത്രിച്ചു.
ഡ്രസ് മാറിയ ശേഷം അവൻ അവളോട് പറഞ്ഞു..
"നാളെ നമുക്കൊരു യാത്ര പോവാം".
അത് കേട്ടപാതി കേൾക്കാത്ത പാതി ധനൃ സ്നേഹമുളള ഭാരൃയായി ...
ഇച്ചായനെന്താ ഇത് നേരത്തെ പറയാത്തെ.. ഒന്ന് ഒരുങ്ങാൻ പോലും സമയം ഇല്ലല്ലോ...
എവടേക്കാ നമ്മൾ പോവണത്...?
"ചെറിയൊരു യാത്രയാണ്...
രാവിലെ പോയിട്ട് രാത്രി ആകുമ്പോഴേക്കും തിരിച്ചു വരാമെന്നേ... ഇപ്പോ നീ കിടക്കാൻ നോക്ക്"... അവൻ പറഞ്ഞു.
രാത്രിയുടെ അവസാന യാമങ്ങളിൽ എപ്പോഴോ കണ്ണു തുറന്നപ്പോൾ അവനു മനസിലായി ധനൃ രാത്രിയിൽ ഉറങ്ങിയിട്ടില്ലന്ന്..
ബെഡിൽ തിരിഞ്ഞും മറിഞ്ഞും ഉള്ള അവളുടെ കിടപ്പിൽ നിന്നു തന്നെ അവനതു ഊഹിച്ചെടുത്തു.
കാർ മുന്നോട്ടു നീങ്ങിത്തുടങ്ങിയതും ധനൃ ഒരു ദീർഘനിശ്വാസം വിട്ടു പ്രദീപ് കേൾക്കാതെ പിറുപിറുത്തു ..
"ഹോ.. ആ ചാവാലി തളള ഇല്ല"
നീ എന്തേലും പറഞ്ഞോ...?
ഞാനൊന്നും പറഞ്ഞില്ലേ..
അവൾ മറുപടി പറഞ്ഞു.
അല്ല.. ഇച്ചായാ
നമ്മളെങ്ങോട്ടാ പോവണേ...?
സ്വർഗത്തിലോട്ട്... അവൻ മറുപടി നൽകി...
അവൾ പിന്നീടൊന്നും പറഞ്ഞില്ല.
വഴിയരുകിൽ മൂന്നാർ 115 km
എന്ന ബോർഡ് കണ്ടതും അവൾ വല്ലായമയോടെ പറഞ്ഞു ഈ പട്ടിക്കാട് മാത്രം ആണോ ഉളളു...
ഞാൻ കരുതി വേറെ എവിടെയെങ്കിലും ആയിരിക്കും എന്ന്...
ദേഷൃം വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ പ്രദീപ് ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...
കാറിന്റെ ഗ്ലാസിൽ വെളളത്തുളളികൾ വീണ്കൊണ്ടിരിക്കുന്നത് കണ്ടതും
പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരുന്ന ധനൃ പറഞ്ഞു മഴ പെയ്തു തുടങ്ങി.. ഇനി ആരെക്കാണാനാ ആവോ..
ആരോ വാഹനത്തിന് കൈകാണിക്കുന്നത് അവൃകതമായി അവൻറ്റെ ശ്രദ്ധയിൽ പെട്ടു..
അത് കണ്ടിട്ടാവണം ധനൃ അവനോട് പറഞ്ഞു ഞാനിപ്പോഴെ പറഞ്ഞേക്കാം വല്ലവനേയും വിളിച്ച് വണ്ടിയേൽ കേറ്റിയേക്കല്ല്..
അത് ശ്രദ്ധിക്കാതെ അവൻ കാർ നിർത്തി...
മഴത്തുള്ളികൾ തലയിൽ വീഴാതിരിക്കാൻ കൈകൾ വിരിച്ച് തലയിൽ പിടിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ ഓടി പ്രദീപിനു സമീപം വന്നു.
സാർ മൂന്നാർ റൂട്ടിലാണോ...?
അതേ എന്താ...?
അവൻ ചോദിച്ചു
സാർ എൻറ്റെ പേര് എബി എന്നാണ്..സാറിന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒരു ലിഫ്റ്റ് തരാമോ..?
പ്രതീക്ഷ നിറഞ്ഞ ആ ചെറുപ്പക്കാരൻറ്റെ മുഖം കണ്ടപ്പോൾ നോ പറയാൻ പ്രദീപിനു തോന്നിയില്ല.
ധനൃയുടെ മുഖഭാവം നോക്കാതെ കേറിക്കോളാൻ അവൻ ആഗൃം കാണിച്ചു.
കാർ ഓടിത്തുടങ്ങി..
സാറിൻറ്റെ പേരെന്താ?
ചെറുപ്പക്കാരൻറ്റെ ചോദൃം കേട്ടപ്പോൾ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുന്നതിനിടയിൽ
അവൻ മറുപടി പറഞ്ഞു..
എൻറ്റെ പേര് പ്രദീപ് ദാ അടുത്തിരിക്കുനത് വൈഫ് ധനൃ...
അവരുടെ സംസാരം കേട്ട് അനിഷ്ടം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ധനൃ ഒന്ന് ചിരിച്ചു എന്നു വരുത്തി..
എബി പട്ടാളത്തിലോ മറ്റോ ആണോ..?
അയാളുടെ കയ്യിലിരുന്ന വലിയ ബാഗിനെ ഉദേശിച്ച് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുന്നതിനിടയിൽ ചോദിച്ചു.
ഹേയ് അല്ല സാർ..
ഞാൻ തമിഴ്നാട്ടിൽ ആയിരുന്നു.
അവിടെ ചെറിയ ജോലിയുമായി പോവുന്നു..
എങ്ങനെ ഈ ഇത്രയും ദൂരം നടക്കുന്നു..?
പ്രദീപ് അടുത്ത ചോദൃം എറിഞ്ഞു..
അവധിയൊന്നും അല്ല.
ഒരു വിധം ഇവടം വരെ എൻറ്റെ ബുളളറ്റിൽ എത്തി.. അതിൻറ്റെ ടയർ രണ്ടും പഞ്ചർ ആയി..
പിന്നെ ഈ നടരാജ മോട്ടേർസ് തന്നെയാർന്നു ശരണം.
ഭാഗൃത്തിന് സാർ ലിഫ്റ്റ് തന്നു.
എബി പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് പ്രദീപ് ഭാരൃയെ നോക്കി;അവളത് ശ്രദ്ധിക്കാതെ പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു.
ഇപ്പോൾ എന്താ അവധിക്ക് വരുന്നതാണോ..?
ഹേയ് അല്ല ..
എൻറ്റെ പെണ്ണിനെ ഒന്നു കാണുവാൻ വേണ്ടിയാണ് സാർ..
"ങേ..."
ആ മറുപടി കേട്ട് അമ്പരപ്പോടെ പ്രദീപും ധനൃയും ഓരേ സ്വരത്തിൽ പറഞ്ഞു.

അതുശെരി തിരിഞ്ഞു നോക്കിക്കോണ്ട്
അപ്പോ അതാലേ പരുപാടി..
അയ്യോ അല്ലാ സാർ ഞങ്ങളുടെ വിവാഹം കഴിഞ്ഞതാ..
കുറച്ചൊരു ചെറിയ വലിയ കഥയാണ്..
അത് കേട്ടതും അത്രയും സമയം ഒന്നും മിണ്ടാതെ ഇരുന്ന ധനൃ പെട്ടന്ന് തിരിഞ്ഞു നോക്കാതെ പറഞ്ഞു...
വല്ല തേപ്പും ആയിരിക്കും..
ഹേയ് അല്ല മാഡം..
എബി അതിന് മറുപടിയായി പറഞ്ഞു.
താൻ പറയടോ..
പ്രദീപ് അവനെ പ്രോസാഹിപ്പിച്ചു.
എബി സീറ്റിൽ ചാരിയിരുന്നു കൊണ്ട് കണ്ണുകൾ അടച്ചു.
അവൻറ്റെ പറഞ്ഞു തുടങ്ങി..
കോളേജിലെ ഒരു ആർട്ട് ഗാലറിയിൽ വെച്ചാണ് ഞാനവളെ ആദൃമായി കാണുന്നത്.അവൾ നന്നായി ചിത്രം വരയ്ക്കും,പാട്ടുപാടാനും അറിയാം.
പേര് റോസ്മേരി...
അന്ന് കണ്ടപ്പോൾ പരിചയപ്പെട്ടു.
ചെറിയൊരു സൗഹൃദം ആയിട്ടാണ് തുടങ്ങിയത്..
കോളേജ് ജീവിതം കഴിഞ്ഞ ശേഷവും ആ സൗഹൃദം തുടർന്നു..
ആഹാ എന്നിട്ട് ..?
പ്രദീപ് ചോദിച്ചു..
എന്നിട്ടെന്താവാൻ ഒരു ദിവസം എനിക്ക് ഇഷ്ടമാണ്.. എന്നു ഞാൻ തുറന്നു പറഞ്ഞു..
പക്ഷെ അവൾ എന്നെ ഒരിക്കലും അങ്ങനെ സങ്കൽപിച്ചിട്ടില്ല ഭയമാണന്ന് പറഞ്ഞു.
പിന്നീട് കുറേ നാളത്തേക്ക് മിണ്ടാട്ടം ഒന്നുമില്ലായിരുന്നു.
ഏകദേശം എല്ലാ പ്രണയങ്ങളും അങ്ങനെ ആണ് എബി..
പരസ്പരം ഒരു വിശ്വാസം വരാൻ സമയം പിടിക്കും..
പ്രദീപിൻറ്റെ മറുപടി കേട്ട് എബി ഒന്നു മൂളി..
അവൻ കഥ തുടർന്നു...
9 വർഷത്തോളം ഞാനവൾക്ക് വേണ്ടി നോക്കിയിരുന്നു സാർ..
ഇതിനിടയ്ക്ക് അവൾക്ക് ഒരു ആക്സിഡൻറ്റ് സംഭംവിച്ചിരുന്നു..
ഓർമ്മയൊക്കെ പോയി..
അതു കേട്ട് വല്ലായമയോടെ ധനൃ തിരിഞ്ഞൊന്നു നോക്കി.
അത് ശ്രദ്ധിക്കാതെ എബി തുടർന്നു 3 വർഷത്തെ മരുന്നും മന്ത്രോം ഒക്കെ കാരണം ഒരു വിധം ഓർമ്മ തിരിച്ചു കിട്ടി... ഈ കാലം മുഴുവൻ വിടാതെ പിൻതുടർന്നു.
രണ്ടും കൽപിച്ച് ഒന്നുകൂടി അവളെ കല്യാണം കഴിക്കാൻ താൽപരൃം ഉണ്ടന്ന് ഞാൻ പറഞ്ഞു..
അന്ന് അവൾ എന്നോട് പറഞ്ഞു വെറുതെ എന്തിനാ അവൾക്ക് വേണ്ടി എൻറ്റെ നല്ല ജീവിതം കൂടി പാഴാക്കുന്നത് എന്ന്..?
എനിക്കിഷ്ടമായിട്ടാണന്ന് ഞാനങ്ങ് പറഞ്ഞു.
ഒടുക്കം അവളു പച്ചക്കൊടി കാണിച്ചു. 1 വർഷം മുൻപ് വിവാഹം കഴിഞ്ഞു..
7മാസം കൂടി കഴിയുമ്പോൾ ഞങ്ങൾക്ക് ഇടയിൽ ഒരു അതിഥി കൂടി എത്തും...
എബി പറഞ്ഞു നിർത്തി.
ഹ.ഹ ഹ
സന്തോഷമായി കാണൂലോ..
പ്രദീപ് ഒരു കളളച്ചിരിയോടെ പറഞ്ഞു.
ഭയങ്കര സന്തോഷമാണ് സാർ ..എനിക്ക് പിരിഞ്ഞിരിക്കാൻ കഴിയില്ല..
യാത്രയിലുടനീളം അവൻ റോസ്മേരിയെക്കുറിച്ചും അവരുടെ സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടേ ഇരുന്നു....
മൂന്നാർ 2 km എന്ന ബോർഡ് കണ്ടപ്പോൾ എബി പറഞ്ഞു സാർ എനിക്ക് ഇറങ്ങണ്ട സ്ഥലം ആകാറായി..
തൻറ്റെ കഥ കേട്ട് സ്ഥലമെത്തിയത് അറിഞ്ഞില്ല..
ആട്ടെ വീട് എവിടെയാ...?
കാർ റോഡ് സൈഡിലേക്ക് ഒതുക്കി നിർത്തുമ്പോൾ പ്രദീപ് ചോദിച്ചു..
വീടല്ല സാർ...
കോട്ടേജ് ആണ്..
വണ്ടിയിൽ നിന്നും ബാഗുകൾ കൈയ്യിൽ എടുത്ത് ഇറങ്ങുമ്പോൾ തേയിലത്തോട്ടത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടേജ് ചൂണ്ടി എബി മറുപടി പറഞ്ഞു..
ധനൃ ഇതൊന്നും ശ്രദ്ധിക്കാതെ പിറുപിറുത്തു ശലൃം ഒഴിഞ്ഞു..
സാറും മാഡവും വരുന്നോ ....?
എബി പെട്ടെന്ന് തിരിഞ്ഞു നോക്കി ചോദിച്ചു..
ഏതായാലും ഇവിടം വരെ വന്നതല്ലേ ഒന്നു കേറിയിട്ട് പോവുന്നതിൽ തെറ്റ് ഒന്നുമില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ട്
പ്രദീപ് വണ്ടിയിൽ നിന്നും ഇറങ്ങി.
അനിഷ്ടം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ധനൃ അവനെ അനുഗമിച്ചു.
ചെറുതെങ്കിലും നല്ല ഭംഗിയുളള കോട്ടേജാണന്ന് ഒറ്റ നോട്ടത്തിൽ തന്നെ ഇരുവർക്കും മനസിലായി.
എബി ആ കോട്ടേജിൻറ്റെ വാതിലിൽ ചെറുതായൊന്ന് മുട്ടി...
പെട്ടന്ന് കഷ്ടിച്ച് പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു.
സംശയത്തോടെ ആ കുട്ടിയെ നോക്കുന്ന പ്രദീപിനെയും ധനൃയെയും ശ്രദ്ധിച്ചിട്ട് എബി പറഞ്ഞു " അനിയത്തിയാണ്."
അവരെ ഹാളിലെ കസേരയിൽ ഇരുത്തിയ ശേഷം അവൻ ഒരു മുറിയിലേക്ക് കയറി പോയി.
മിനിറ്റുകൾ കടന്നു പോയി.
അൽപം മുൻപ് വാതിൽ തുറന്നു തന്ന പെൺകുട്ടി ഒരു ട്രേയിൽ ചായയും ആയി അവരുടെ മുൻപിൽ വന്നു..
ചായകപ്പ് എടുത്ത് അവരുടെ കൈകളിൽ നൽകി..
മോളുടെ പേരെന്താ...?
പ്രദീപ് കുട്ടിയോട് ചോദിച്ചു..
ദയ...
കുട്ടി മറുപടി പറഞ്ഞു.
എന്നിട്ട് എബി കയറി പോയ മുറിയിലേക്ക് അവളും കയറി പോയി.
പ്രദീപും ധനൃയും ആ ചെറിയ ഹാളിലൂടെ ഒന്ന് കണ്ണോടിച്ചു.
ചുവരിൽ നിറയെ മനോഹരമായ ചിത്രങ്ങൾ വരച്ച് വെച്ചിരിക്കുന്നത് അവൾ കണ്ടു..
റോസ്മേരി വരച്ചതായിരിക്കും എന്ന് അവർ ഊഹിച്ചു.
സാർ.... വിളികേട്ട് നോക്കിയപ്പോൾ
മുൻപിൽ ഒരു ചെറുചിരിയുമായി നിൽക്കുന്ന എബിയെ അവർ കണ്ടു
സാറും ,മാഡവും കാണാൻ ആഗ്രഹിക്കുന്നു ആള് ദാ വരുന്നു എബി മുറിയുടെ വാതിലിനു നേരെ വിരൽ ചൂണ്ടി.
ആകാംഷയോടെ അവിടെയ്ക്ക് നോക്കിയ പ്രദീപും ധനൃയും സീറ്റിൽ നിന്നും എഴുന്നേറ്റ് പോയി ഒരു വീൽചെയറിൽ അവരെ നോക്കി ചിരിച്ചു കൊണ്ട് ഒരു പെൺകുട്ടി ഇരിക്കുന്നു.
അമ്പരപ്പോടെ ധനൃ എബിയെ നോക്കിയിട്ട് മനസ്സിൽ ചോദിച്ചു ഈ നടക്കാൻ പോലും കഴിയാത്ത ആളെയാണോ ഇവൻ ചുമന്നു കൊണ്ടു നടക്കണത്.. ഇത്രയും പൊക്കി പറഞ്ഞത് എന്ന ഭാവത്തിൽ..?
അൽപസമയം അവർക്കിടയിൽ നിശബ്ദത പടർന്നു..
അതിനെ കീറി മുറിച്ചു കൊണ്ട് എബി പറഞ്ഞു..
"ഇങ്ങനൊരു കാരൃം എനിക്ക് പറയാൻ തോന്നിയിട്ടില്ല സാർ.. അന്ന് ആ ആക്സിഡൻറ്റ് ഇവളെ ഈ അവസ്ഥയിൽ ആക്കി.
പക്ഷെ എനിക്ക് അതൊന്നും ഒരു വിഷയം ആയി തോന്നിയില്ല.
കാരണം ഞാനിവളുടെ കുറവുകളെയാണ് സ്നേഹിച്ചത്"
കുറവുകൾക്കിടയിലും ഇവൾക്ക് നമ്മളെക്കാലും കഴിവുണ്ട്..
സാർ കണ്ടില്ലേ ഈ മുറിയിൽ നിറയെ ചിത്രങ്ങൾ,പെയിന്റിംങ്ങുകൾ...
കഴിഞ്ഞ 3 വർഷമായി ഇവളുടെ ജീവിതം ഈ ചക്ര കസേരയിൽ ആണ്..
അതിന് മറുപടി പറയാതെ പ്രദീപ് ധനൃയെ ഒന്നു നോക്കി...
അൽപസമയം കൂടെ സംസാരിച്ചിരുന്ന ശേഷം അവർ അവിടെ നിന്ന് പോകാനായി എഴുന്നേറ്റു..
വീൽചെയർ ഉരുട്ടിക്കോണ്ട് റോസ്മേരി പതിയെ ധനൃയുടെ സമീപം വന്നു അവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു
" ഇനിയും കാണാം".
മറുപടി നൽകാനാവാതെ ധനൃ ചെന്ന് കാറിൽ കയറി.
എബിക്കും റോസ്മേരിക്കും ഷേക്ക്ഹാൻഡ് നൽകിയ ശേഷം പ്രദീപും കാറിലേക്ക് കയറി കാർ തിരിച്ചു..
കാർ മുന്നോട്ട് എടുക്കും മുൻപ് കാറിന്റെ സൈഡിലെ കണ്ണാടിയിൽ കൂടി ഒരു കാഴ്ച കണ്ടു പ്രദീപ് ....
ധനൃയുടെ കൈയ്യിൽ തോണ്ടി ആ കാഴ്ച അവൾക്കും കാണിച്ചു കൊടുത്തു...
വീൽചെയറിൽ നിന്നും റോസ്മേരിയെ ഒരു കൊച്ചുകുഞ്ഞിനെ എന്ന വണ്ണം തോളിലേറ്റി അവിടെയുളള ഗാർഡനിലേക്ക് നടന്നു നീങ്ങുന്ന എബിയെ ആയിരുന്നു അവർ കണ്ടത്..
മടക്കയാത്രയിൽ പ്രദീപ് പറഞ്ഞു പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണ്..
എന്തൊരു സ്നേഹമാ അവർക്കിടയിൽ... "Made for each other "
എന്നൊക്കെ പറഞ്ഞാൽ ഇതാണ്..
ആ വാക്കുകൾ കേട്ടിട്ടും
ധനൃ മൗനമായിരുന്നു.
അവളുടെ മുഖഭാവം കണ്ട് പ്രദീപ് പിന്നീട് ഒന്നും സംസാരിച്ചില്ല.
വീടെത്തിയതും അവൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..
എന്താണന്ന ഭാവത്തിൽ വാതിൽക്കൽ നിന്നിരുന്ന ദേവിക മകനെ നോക്കി..
അവൻ ഒന്നുമില്ലന്ന ഭാവത്തിൽ കണ്ണു കാണിച്ചു..
കിടപ്പുമുറിയുടെ മുന്നിൽ എത്തുമ്പോൾ മുറിക്കുളളിൽ നിന്നും നേർത്ത എങ്ങലടി ശബ്ദം അയാൾ കേട്ടു...
ബെഡിൽ ഇരുന്ന് കരയുന്ന ധനൃയെ അയാൾ കണ്ടു..
പതിയെ അവളുടെ ചുമലിൽ അവൻ കൈകൾ വച്ചു..
അവളെ എഴുന്നേൽപിച്ച് തനിക്ക് അഭിമുഖമായി നിർത്തി അവളുടെ കണ്ണുകൾ തുടച്ചു...
എൻറ്റെ തെറ്റാർന്നു എല്ലാം... ഇച്ചായനെയും അമ്മയെയും ഞാൻ മനസിലാക്കിയിട്ടില്ലായിരുന്നു....മാപ്പ്.... എല്ലാത്തിനും.
.... പറഞ്ഞു കൊണ്ട് അവൾ പ്രദീപിനെ കെട്ടിപിടിച്ചു..
അവളെ കെട്ടിപുണർന്ന് നിൽക്കുമ്പോൾ അവൾ കാണാതെ പ്രദീപ് മൊബൈലിൽ ഒരു നമ്പർ എടുത്ത് അതിലേക്ക് ഒരു മെസേജ് അയച്ചു.
അതിങ്ങനെ ആയിരുന്നു "Thank you".
ആ മെസേജ് വായിച്ചിട്ട് ഒരു ചെറുചിരിയോടെ എബി ഷെൽഫിൽ ഒളിപ്പിച്ച് വെച്ചിരുന്ന ഒരു പഴയ കോളേജ് ടൂർ ഫോട്ടോയിലേക്ക് നോക്കി അതിൽ റോസ്മേരിയുടെ സമീപം നിൽക്കുന്ന എബിയുടെ തോളിൽ കൈയ്യിട്ട് നിൽക്കുന്ന ആൾ പ്രദീപ് ആയിരുന്നു.
സ്നേഹിക്കുന്നവരുടെ ചെറിയ വൈകലൃം വരെ പറഞ്ഞ് തേപ്പ് കൊടുക്കുന്നവർ ഉണ്ടാവും.ഇഷ്ടമല്ലന്ന് പറഞ്ഞ് ഒഴിവാക്കുന്നവർ ഉണ്ടാവും... അതേ പോലെ തന്നെ പരസ്പരം പഴിചാരി കുടുംബജീവിതം നേരെ കൊണ്ടു പോവാൻ കഴിയാത്ത ദമ്പതികളും ഉണ്ടാവും..കുറവുകൾ അറിഞ്ഞ് പരസ്പരം സ്നേഹിച്ച് നോക്കൂ. തീർച്ചയായും ചെറിയ കാരൃങ്ങളിൽ വരെ സന്തോഷം കണ്ടെത്താൻ കഴിയും....
ഈ കഥയ്ക്ക് പ്രചോദനം ആയത് ഈയിടെ കണ്ട ഒരു ടെലിവിഷൻ പ്രോഗ്രാം ആണ് എന്നും അറിയിക്കുന്നു.
ശുഭം.

സ്നേഹപൂർവ്വം ...
A
Story By
GEO GEORGE
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo