ഫോൺ സമ്മാനിച്ച ഭ്രാന്ത്....!
"കാറോടിക്കുബോൾ ഫോൺ ഉപയോഗിക്കരുത് എന്ന് ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട്,
ഇപ്പോ എന്തായി ഇതുവരെ സ്റ്റേഷനിൽ കയറാത്ത അച്ചനെ അവിടെയും കയറ്റി.
പറഞ്ഞാ അനുസര വേണം മക്കളായാൽ "
അമ്മയുടെ സുപ്രഭാത ആശംസകൾ എന്നോട് ഇങ്ങനെ ആയിരുന്നു.
അമ്മയെ പറഞ്ഞിട്ട് കാര്യമില്ല ,
കാറോടിക്കുമ്പോൾ അതു വരെ ഇല്ലാത്ത ഫോൺ കോളുകളാ വരുക.
ഇതിനെല്ലാം വണ്ടി സൈഡ് ആക്കാൻ പറ്റുമോ?
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
ഇനി എല്ലാവരുടേയും
വായിലിരിക്കുന്നത് കേൾക്കുക തന്നെ.
വായിലിരിക്കുന്നത് കേൾക്കുക തന്നെ.
പക്ഷെ അച്ചൻ സ്റ്റേഷനിൽ നിന്ന് ഫൈൻ കെട്ടി ഇറക്കി കൊണ്ട് വന്നത് തൊട്ട് ഇതുവരെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല ,
എന്തായിരിക്കും അച്ചന്റെ മനസിൽ ,
അതിനെ കുറിച്ച് ഒരു വാക്ക്
പറഞ്ഞിരുന്നെങ്കിൽ ചീത്ത ആയാലും
സമാധാനം ആയിരുന്നേനെ!
അതിനെ കുറിച്ച് ഒരു വാക്ക്
പറഞ്ഞിരുന്നെങ്കിൽ ചീത്ത ആയാലും
സമാധാനം ആയിരുന്നേനെ!
ലൈസൻസ് കിട്ടി ഒരു വർഷം ആകുന്നതിന് മുമ്പേ ബൈക്കിന് ആഗ്രഹം പ്രകടിച്ചപ്പോൾ
ബാങ്ക് ലോൺ എടുത്ത് കാറും പുതിയ ഫോണും വാങ്ങി തന്നതാണ് അച്ചൻ.
സങ്കടം മനസിൽ മൂകത സൃഷ്ടിച്ചെങ്കിലും
അമ്മയുടെ ചൊറിച്ചിൽ കേട്ട് അറിയാതെ പറഞ്ഞു പോയി.
അമ്മയുടെ ചൊറിച്ചിൽ കേട്ട് അറിയാതെ പറഞ്ഞു പോയി.
"അമ്മ ഒന്നു നിർത്തുന്നുണ്ടോ.
ഇത് വാങ്ങിച്ച് തന്ന അച്ചന് ദണ്ണം ഇല്ലെൽ പിന്നെ അമ്മക്ക് എന്താ...?"
അറിയാതെ വായിന്നു ചാടിയ വാക്കുകൾ കേട്ട് അച്ചൻ ദിനപത്രത്തിൽ നിന്ന് കണ്ണെടുത്ത് എന്നെ രൂക്ഷമായി ഒന്നു നോക്കി ,
എനിക്കപ്പോൾ അച്ചന്റെ വായിന്നു തെറി പൂരം വരാൻ പോകുന്നു എന്നു കരുതിയ നിമിഷം
അച്ചൻ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് പറഞ്ഞു.
"മോൻ ഡ്രൈസ്സ് മാറ്റി വാ നമുക്കൊരിടം വരെ പോണം".
"നിങ്ങൾ വളം വെച്ചു കൊടുത്താ അവൻ വഷളകുന്നത് "
അമ്മയുടെ പരാതിയുടെ ഭാണ്ഡം അഴിഞ്ഞു കൊണ്ട് ഇരിക്കും നേരം,
എന്നെയും കൂട്ടി അച്ചൻ ടൗണിലേക്ക് പുറപ്പെട്ടു.
ടൗണിൽ നിന്ന് കുറച്ച് പഴങ്ങൾ വാങ്ങാൻ അച്ചൻ മറന്നില്ല.
എന്തിന് എങ്ങോട്ട് എന്ന് ചോദിക്കാൻ ധൈര്യം തോന്നാത്തത് കൊണ്ട് ഫോണിൽ കളിച്ച് ഞാനിരുന്നു.
ടൗൺ കഴിഞ്ഞ് കാർ ഒരു സ്കൂളിന് മുമ്പിലെത്തി.
അച്ചൻ ഒരു മരച്ചുവട്ടിൽ കാർ ഒതുക്കിയിട്ട് , പഴങ്ങളും എടുത്ത് പുറത്തിറങ്ങി, അച്ചനെ ഞാനും പിന്തുടർന്നു.
സ്കൂളിന്റെ ഗേറ്റിനു പുറത്തെ വലിയ ആൽമര ചുവട്ടിൽ ,
ഒരു മുഴു പ്രന്തൻ കിടന്നുറങ്ങുന്നു.
ഒരു മുഴു പ്രന്തൻ കിടന്നുറങ്ങുന്നു.
ഒന്നു രണ്ടു തവണ തന്റെ കൂട്ടുകാരൻ പഠിക്കുന്ന ഈ സ്ക്കൂളിൽ വന്നപ്പോൾ ഇയാളെ കണ്ടിട്ടുണ്ട് .
വൃത്തികെട്ട രൂപം കൊണ്ട് കൂടുതൽ നേരം ആയാളെ നോക്കി നിന്നിട്ടില്ല.എങ്കിലും കുട്ടികളെ ഉപദ്രവിക്കില്ല ഭയങ്കര സ്നേഹം ആണ് അവരോട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
മൊബൈൽ ഫോൺ കണ്ടാൽ അയാൾക്ക് ഭ്രന്ത് ഇളകും.
അത് വാങ്ങി വലിച്ചെറിയുമെന്ന് കൂട്ടുകാരൻ പറഞ്ഞത് ഓർത്ത് വേഗം ഫോൺ തന്റെ പോക്കറ്റിലിട്ടു.
അച്ചൻ വേഗത്തിൽ നടന്ന് അയാളുടെ അടുത്തിരുന്നു. എന്നിട്ട് പഴവർഗങ്ങൾ അയാൾക്ക് നൽകി.
അച്ചന്റെ കയ്യിൽ പിടിച്ചുള്ള നന്ദി പ്രകടനം എനിക്കത്ര ദഹിച്ചില്ല.ഞാൻ അവരിൽ നിന്നും ഒരകലം പാലിച്ചു.
തിരിച്ച് നടക്കുമ്പോൾ അച്ചനോട് ഞാൻ ചോദിച്ചു 'അയാളെ അച്ചനറിയുമോ?'
"വാ പറയാം".
അച്ചൻ സ്കൂളിന്റെ വേറെ ഒരു മരചുവട്ടിൽ ഇരുന്ന് ,എന്നോട് ഒരു ദീർഘശ്വാസത്തോടെ പറഞ്ഞു തുടങ്ങി.
"ആ ഇരിക്കുന്ന നിങ്ങളുടെ കണ്ണിലെ ഭ്രന്തന്റെ സ്കൂൾ ആയിരുന്നു ഇത് ഒരിക്കൽ ,
അന്ന് അച്ചൻ ഇവിടെത്തെ അധ്യാപകനും
ഞങ്ങൾ എല്ലാം ആദരിക്കുന്ന ഇതിന്റെ അവകാശികളിൽ ഒരാളെക്കാളുപരി ഇവിടെത്തെ മുറ്റം വരെ തൂത്ത് മക്കളെ സ്നേഹിച്ച് ഇതിലെ നടന്ന അദേഹത്തിന് സ്വന്തമായി ഒരു കുഞ്ഞിനെ ദൈവം കൊടുത്തില്ല.
സ്ക്കൂളിന്നു തന്നെ ഒരു അനാഥ ബാലനെ ദത്തെടുത്ത് സ്വന്തം കുട്ടിയെ പോലെ വളർത്തി .
വളർന്നു വന്നപ്പോൾ അവന്റെ ആഗ്രഹം
പോലെ ഒരു ഫോണും, ബൈക്കും വാങ്ങിച്ചു കൊടുത്തു.
പോലെ ഒരു ഫോണും, ബൈക്കും വാങ്ങിച്ചു കൊടുത്തു.
അവരുടെ സന്തോഷ ജീവിതത്തിനിടയിൽ
അന്നൊരു ദിവസം ഡ്രൈവർ വരാത്തതു കൊണ്ട് ആയാൾ തന്നെ സ്ക്കൂളിലെ മക്കളെ വീടുകളിൽ കൊണ്ടാക്കാൻ ബസ്സിലെ ഡ്രൈവർ ആയി
എല്ലാം നശിപ്പിച്ച മകന്റെ മരണ വാർത്ത അറിയിക്കും...
ആ ഫോൺ കോൾ...!
ആ കോൾ അറ്റൻഡ് ചെയ്തതും ബസ് നിയന്ത്രണം വിട്ട് കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞു കയറി. നാലു കുട്ടികൾ അവിടെ വച്ചു മരിച്ചു.
ആശുപത്രിയിൽ ബോധം തെളിയുമ്പോൾ അയാൾ പറഞ്ഞു ,
മോന് ഫോണും ബൈക്കും വാങ്ങി കൊടുക്കുന്നേരം ഞാൻ പറഞ്ഞിരുന്നു ,
വാഹനമോടിക്കുമ്പോൾ ഫോൺ എടുക്കരുത് എന്ന്,
ചതിക്കപ്പെട്ട എതോ നിമിഷത്തിൽ അവൻ എടുത്തു കാണും.....
മോന്റെ അന്തിമ ക്രിയകൾ ധൈര്യത്തോടെ ചെയ്യുന്ന അദേഹത്തെ ഞങ്ങൾ ആശ്ചര്യത്തോടെ നോക്കി നിൽക്കുമ്പോൾ
കൂട്ടത്തിൽ നിന്ന് ഒരാൾ വന്ന് രോഷാകുലനായി പറഞ്ഞു .
മകന്റെ മരണവാർത്തയുടെ ഫോൺ കോൾ ബസ് സൈഡ് ചെയ്തിട്ടാണ് നിങ്ങൾ എടുത്തിരുന്നതെങ്കിൽ
നാലു പിഞ്ചു ജീവൻ പൊലിയില്ലായിരുന്നു.
ആ വാക്കുകളുടെ ആഘാതത്തിൽ തളർ വീണ ആയാളെ കൂറെ ചികിത്സിച്ചു.
പിന്നെ അയാൾ ഒടുവിൽ സന്തോഷം കണ്ടെത്തിയത് കുട്ടികളുടെ ഇടയിൽ ഈ അരയാൽ ചുവട്ടിലായിരുന്നു".
അരയാൽ ചുവട്ടിലെ ആ മനുഷ്യനെ ആശ്ചര്യത്തോടും അലിവോടെയും കുറെ നേരം നോക്കി നിന്നുപോയി ഞാൻ
പിന്നീട് തിരിച്ചു വീട്ടിലേക്കു പോകാൻ അച്ചൻ കാറിന്റെ കീ എന്റെ കയ്യിൽ തന്നു.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ എന്റെ ഫോൺ അങ്ങിനെ ബെല്ലടിക്കുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാർ ആരെങ്കിലുമായിരിക്കും.പക്ഷെ, ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ എടുത്തലുണ്ടാകുന്ന ദൂഷ്യഫലങ്ങൾ മനസ്സിലാക്കിയ എനിക്കപ്പോൾ ഫോൺ എടുക്കാൻ തോന്നിയില്ല.
ഞാൻ ആ ഫോൺ എടുത്ത് അച്ചനു കൊടുത്തു.എന്നിട്ട് പറഞ്ഞു." അച്ഛാ, അച്ഛൻ സംസാരിക്ക്, അർജന്റുള്ള കാര്യമാണെങ്കിൽ നമുക്ക് സൈഡാക്കാം.അല്ലെങ്കിൽ വീട്ടിലെത്തിയിട്ടു തിരിച്ചു വിളിക്കാമെന്ന് പറയൂ".
ഇത് കേട്ട അച്ചൻ എന്റെ കവിളിൽ മൃദുവായി ഒന്നു തലോടി ആ ഫോൺ കാൾ എടുത്തു.
Shahida

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക