Slider

വൈകി വന്ന വസന്തം

0
വൈകി വന്ന വസന്തം
---------------
"സുപ്രിയേ,,,,,പെണ്ണ് കാണാൻ നാളെ വരും എന്നാണ് പണിക്കരേട്ടൻ പറഞ്ഞേ, മോളത് അമ്മയോട് പറഞ്ഞോ"
എന്ന് ചായപീടികയിലെ രാഘവേട്ടൻ പറഞ്ഞപ്പോൾ സുപ്രിയ ഒന്ന് ചിരിച്ചു. പാല്കുപ്പി കൊടുത്തുതിരിച്ചു നടന്നു.
എത്ര നാളായി ഈ പരിപാടി തുടങ്ങിയിട്ട്, , ഇപ്പോ വയസ്സ് ഇരുപത്തെട്ട് ആകാൻ തുടങ്ങുന്നു.
ഓരോ ആലോചന വരുമ്പോഴും അമ്മ വല്യ പ്രതീക്ഷയിൽ ""ഇത് നടക്കും മോളെ "" ന്ന് പറയുമ്പോൾ,,, എന്റെ മനസ്സിൽ നടന്നാൽ നടന്നു അത്രേ ഉള്ളൂ
വൈകിട്ട് ഒന്ന് അമ്പലത്തിൽ പോയി തൊഴുതു വന്നു.
അച്ഛനും അമ്മയും ഞാനും അനിയത്തിയും ചേർന്ന ഒരു കൊച്ചു കുടുംബം....
സാമ്പത്തികമായി വലിയ നിലയിൽ അല്ലെങ്കിലും കുഴപ്പമില്ല. അങ്ങനെയിരിക്കേ അച്ഛൻ ജോലിക്കിടയിൽ പ്രെഷർ കൂടി തളർന്നു വീണത്, പിന്നെ അച്ഛനെ ചികൽസിക്കാൻ കുറെ നാളുകൾ ആശുപത്രിയിൽ കയറി ഇറങ്ങി നടന്നു.
പക്ഷേ അച്ഛൻ ആ കിടപ്പിൽ നിന്നും എണീറ്റില്ല. അച്ഛന്റെ കുറവ് വീടിനെയും ബാധിച്ചു. ചികൽസിക്കാൻ വേണ്ടി വീട് ഒഴികെ എല്ലാം വിൽക്കേണ്ടി വന്നു.
വീട്ടിലെ കാര്യങ്ങൾ നടത്താൻ ചെറിയ ജോലിക്ക് പോയിത്തുടങ്ങി,,, വീട്ടിലുണ്ടായ രണ്ടു പശുക്കളുടെ പാല് വിറ്റു കിട്ടുന്നതും സഹായമായി. എന്റെ പഠിപ്പു മുടങ്ങിയെകിലും അനിയത്തിയെ പഠിക്കാൻ വിട്ടു.
ജോലിയിൽ ഇരുന്നു മരണപ്പെട്ടത് കൊണ്ട് കുറച്ചു രൂപ കിട്ടിയത് വല്യ സഹായമായി...
അമ്മയുടെ വലിയ വിഷമമാണ് എന്റെ വിവാഹം നടക്കാത്തത്...
എന്റെ കാര്യം കഴിഞ്ഞു വേണം അവളുടെ വിവാഹ കാര്യം നോക്കാൻ....
അമ്മയുടെ വിഷമങ്ങൾ എല്ലാം എന്ന് തീരാവോ?
----------------- ----------------- ---------------- ----------------
"മോനെ പണിക്കരേട്ടൻ നാളെ ഒരു പെണ്ണിനെ കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്,
മോൻ നാളെ പോവില്ലേ "
ദേവകിയമ്മ മനുവിനോട് ചോദിച്ചു
"എനിക്കിനി ഒരു കല്യാണം വേണ്ടാന്നു പറഞ്ഞില്ലേ നിങ്ങളോട്, ഞാനും എന്റെ കുഞ്ഞും ജീവിച്ചോളാം, ഇനി എനിക്ക് കൂട്ട് വേണ്ട "
"രണ്ടു മാസം പോലും തികയാത്ത ഈ കുഞ്ഞിനെ നോക്കാൻ നിനക്ക് പറ്റോ,,ഇത്രേം ദിവസം ഇവിടെ നിന്റെ പെങ്ങള് നോക്കി, അവൾക്കു അവളുടെ പിള്ളേരേം കെട്ടിയോനെയും നോക്കണ്ടേ.
എന്റെ അവസ്ഥ നിനക്ക് നന്നായി അറിയാലോ,,,
രമ പോകുന്നതിനു മുൻപ് നിന്റെ കല്യാണം നടത്തണം.അതിനു ഇനി മാറ്റമില്ല,
നീ കാത്തിരുന്നാൽ മരിച്ചവര് തിരിച്ചു വരോ?"
ദേവകിയമ്മ അതും പറഞ്ഞു പോയി
മനു തന്റെ വിവാഹഫോട്ടോയുടെ മുന്നിൽ നിന്
"എന്തിനാ തന്റെ ജീവിതം ഇങ്ങനെ ഇരുളിലാക്കിയേ,,,
തന്റെ സ്ഥാനത്തു മറ്റൊരാളെ ഇനി ഞാൻ എങ്ങനെ കാണും, എന്നെ എല്ലാരും നിർബന്ധിക്കുന്നു, നമ്മുടെ കുഞ്ഞിന് വേണ്ടി ഞാൻ ഇതിനു സമ്മതിക്കണം എന്നാണ് എല്ലാരും പറയുന്നേ, നിനക്ക് നമ്മുടെ മോളെ കണ്ട് കൊതിതീർന്നോ പെണ്ണേ,, നമ്മൾ ജീവിക്കാൻ തുടങ്ങിയതല്ലേ ഉള്ളൂ,,,,,,, " എന്നൊക്കെ ശ്രീക്കുട്ടിയോട് ചോദിക്കുന്ന നേരത്താണ് കുഞ്ഞു ഉണർന്നു കരഞ്ഞത്,
രമേച്ചി വന്നു കുഞ്ഞിനെ പാല്
കൊടുക്കാൻ കൊണ്ടുപോയി.

പിറ്റേ ദിവസം പണിക്കർ കാലത്തു തന്നെ എത്തി.
ദേവകിയമ്മ പണിക്കരോട്
"പെണ്ണിന്റെ വീട്ടിൽ എല്ലാം പറഞ്ഞു തന്നെ മതി കല്യാണം, വാക്ക് പറഞ്ഞതിന് ശേഷം എത്രയും വേഗം ആകാമോ, അത്രയും വേഗം തന്നെ വിവാഹം നടത്തണം, എന്നും അവരോടു പറയണം"
എന്നൊക്കെ പറഞ്ഞു വച്ചു
മനുവിന്റെ ഉറ്റചങ്ങാതിയും പണിക്കരും മനുവും കൂടി സുപ്രിയയെ കാണാൻ ഇറങ്ങി.
ദേവകിയമ്മ പ്രാത്ഥനയോടെ കൈകൾ കൂപ്പി.
" രാവിലെ എത്തും ന്നാണ് പറഞ്ഞിരുന്നേ, അവരെ കാണാനില്ലല്ലോ മോളെ " എന്ന് പറഞ്ഞു നോക്കിയത് പണിക്കരുടെ മുഖത്താണ്.
അമ്മ "പണിക്കർ വന്നോ, ചെക്കൻ കൂട്ടര് വന്നില്ലേ ?"
"അവർ വരുന്നുണ്ട്, ഞാൻ ഒരു കാര്യം പറയാനാണ് വേഗം വന്നത്, കേൾക്കുമ്പോ ന്നോട് വിഷമം തോന്നരുത് "
അമ്മ "എന്താ പണിക്കരെ, അവർ വരില്ലെന്ന് ഉണ്ടോ "
പണിക്കരുടെ സംസാരം കേട്ടപ്പോൾ സുപ്രിയ അടുക്കളയിൽ നിന്ന് അകത്തേക്ക് വന്നു
"അതല്ല ജാനകിയമ്മേ, ചെക്കൻ രണ്ടാം കെട്ടുകാരനാണ്, ഭാര്യ മരിച്ചിട്ടു രണ്ടു മാസം തികയുന്നേ ഉള്ളൂ, ഒരു കുഞ്ഞു ഉണ്ട്, പ്രസവം കഴിഞ്ഞു ഒരു പനി പിടിച്ചതാ, ഒന്നും ചെയ്യാൻ പറ്റിയില്ല, കുഞ്ഞിനെ നോക്കാൻ വേണ്ടിയാണു ഇത്രേം വേഗം പെണ്ണ് കെട്ടുന്നത് "
ഇത് പറയാനാണ് ഞാൻ വേഗം വന്നത്
"പണിക്കരെ ഇത് വേണ്ടായിരുന്നു,
കാശില്ലെകിലും ഒരു രണ്ടാംകെട്ടുകാരനെ ന്റെ മോൾക്ക്‌ വേണ്ട "
അമ്മ പറയുന്നത് കേട്ട സുപ്രിയ പുറത്തിറങ്ങി വന്നു അമ്മയോടും പണിക്കാരോടും ആയി പറഞ്ഞു
"അവർ വന്നു കണ്ട് പൊക്കോട്ടെ, ന്റെ വിധി അങ്ങനെ ആണെകിൽ അത് തന്നെ നടക്കട്ടെ "
"മോളെ, അച്ഛനുണ്ടായിരുന്നെകിൽ ഇത് സമ്മതിക്കില്ല, നമുക്ക് ഇത് വേണ്ട മോളെ "
" അമ്മ ഒന്ന് അകത്തേക്ക് വന്നേ"
"അമ്മേ ഞാനിങ്ങനെ നിന്നാൽ അനുവിന്റെ കാര്യം എന്താവും ? ഇത് നടക്കാണെകിൽ അവളെയെകിലും നല്ലൊരു ജീവിതത്തിലേക്ക് വിടാലോ, അമ്മ എതിരൊന്നും പറയണ്ട, അവർ കണ്ട് പോകട്ടെ "
അമ്മയുടെ കണ്ണുകൾ നിറഞ്ഞു
അപ്പോഴേക്കും മനുവും കൂട്ടുക്കാരനും എത്തി. മനു സുപ്രിയയോട് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞു
മനു " എന്റെ ജീവിതത്തിൽ ഞാൻ ഏറെ സ്നേഹിച്ചത് എന്റെ ശ്രീക്കുട്ടിയെ ആണ്,, അവളല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല, എന്റെ കുഞ്ഞിന് വേണ്ടിയാണു ഞാൻ വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നത്,,, കുഞ്ഞിന് വേണ്ടി മാത്രം. അതിനു സമ്മതമാണെകിൽ മാത്രം സമ്മതിച്ചാൽ മതി "
" എനിക്ക് സമ്മതം ആണ് " ഇത്രയും പറഞ്ഞു സുപ്രിയ അകത്തേക്ക് പോയി.
പണിക്കരും മനുവും കൂട്ടുകാരനും തിരിച്ചു വീട്ടിലേക്കു പോയി.
ദേവകിയമ്മ പറഞ്ഞ പോലെ പെട്ടന്നു തന്നെ വിവാഹത്തിന് ഉള്ള ഒരുക്കങ്ങൾ തുടങ്ങി.
അമ്മക്ക് ഉള്ളിൽ സങ്കടമാണെകിലും നിവർത്തി കേടുകൊണ്ടു സമ്മതിക്കായിരുന്നു.
സുപ്രിയ മനസ്സു കൊണ്ട് കുഞ്ഞിന്റെ അമ്മയാവാൻ തയാറെടുത്തു.
വിവാഹം കഴിഞ്ഞു മനുവിന്റെ വീട്ടിലെത്തി, വിളക്ക് കൊണ്ട് അകത്തു കയറിയതിനു ശേഷം ദേവകിയമ്മ കുഞ്ഞിനെ സുപ്രിയയുടെ കൈയിൽ കൊടുത്തു കൊണ്ട്,,,,,,,
" ഇനി മോളാണ് ഈ കുഞ്ഞിന്റെ അമ്മ, അമ്മയില്ലാത്ത കുറവു ഇനി മോനു ഇല്ല "
പറഞ്ഞു
കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോൾ സുപ്രിയ മാതൃസ്നേഹം അറിയാൻ തുടങ്ങുകയായിരുന്നു.
മനു സുപ്രിയയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് പോയി.
വിവാഹം കഴിഞ്ഞു രമേച്ചി ഭർത്താവിന്റെയും മക്കളുടെയും കൂടെ വീട്ടിലേക്കു തിരികെപ്പോയി.
ദേവകിയമ്മയും മനുവും സുപ്രിയയും കുഞ്ഞും മാത്രമായി വീട്ടിൽ.
കുഞ്ഞിനെ സുപ്രിയ സ്വന്തം കുഞ്ഞിനെ പോലെ തന്നെ സ്നേഹിച്ചു.
ദേവകിയമ്മക്ക് സ്വന്തം മോള് തന്നെയായി സുപ്രിയ.
മനുവിനെ സുപ്രിയ സ്നേഹിച്ചിരുന്നു,അവന്റെ എല്ലാ കാര്യങ്ങളും നന്നായി ചെയ്തിരുന്നു.എന്നെകിലും തന്റെ സ്നേഹം മനസിലാക്കി മനു തന്നെ സ്നേഹിച്ചു തുടങ്ങും എന്ന് അവൾ വിശ്വസിച്ചു
അമ്മയോടും കുഞ്ഞിനോടും ഉള്ള പെരുമാറ്റം മനുവിന്റെ മനസ്സിൽ സുപ്രിയയോട് ഉള്ള മനോഭാവത്തിൽ കുറച്ചൊക്കെ മാറ്റം വരുത്തിയെകിലും, പൂർണമായും അവളെ അംഗീകരിക്കാൻ മനുവിന് ആകുന്നില്ലായിരുന്നു.
അങ്ങനെ ഇരിക്കേ ആണ് സുപ്രിയയുടെ അമ്മ വീണെന്ന് പറഞ്ഞു ഫോൺ വരുന്നത്.
അവൾ വേഗം തന്നെ കുഞ്ഞിനേയും കൊണ്ട്
അമ്മയുടെ അടുത്തെത്തി.
തീരെ വയ്യാതെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ അവൾ ദേവകിയമ്മക്ക് ഫോൺ വിളിച്ചു രണ്ടു ദിവസം അവിടെ നിന്നോട്ടെ എന്ന് ചോദിച്ചു. ദേവകിയമ്മ സമ്മതിക്കുകയും ചെയ്തു.
ജോലി കഴിഞ്ഞു വീട്ടിലെത്തിയ മനു അപ്പോഴാണ് എല്ലാം അറിയുന്നത്.
ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും സുപ്രിയയുടെ കുറവ് മനുവിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി.മനു മനസ്സിലാക്കുകയായിരുന്നു അവളോടുള്ള തന്റെ സ്നേഹം. പിന്നെ അവളുടെ അടുത്തേക്ക് എത്രയും വേഗം എത്താൻ ഉള്ള ഓട്ടമായിരുന്നു.
അപ്രതീക്ഷിതമായി മനുവിനെ കണ്ടപ്പോൾ സുപ്രിയ അമ്പരന്നു പോയി, അമ്മയുടെ വിവരം അറിഞ്ഞു വന്നതായിരിക്കും എന്ന് കരുതി അവൾ, വിവാഹത്തിനു ശേഷമുള്ള ചടങ്ങുകൾക്കല്ലാതെ മനു അവളുടെ വീട്ടിലേക് വന്നിട്ടില്ലല്ലോ. .
"മനുവേട്ടനോ,,,,, വരൂ അമ്മ മുറിയിൽ ഉണ്ട്, വന്നു കണ്ടോളു "
എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ മനു അവളെ കാണുകയായിരുന്നു ഇത്ര നാള് ഞാനിവളെ ഒന്ന് ശരിക്കും കണ്ടിട്ടുകൂടിയില്ല എന്ന് മനു അപ്പോഴാണ് ഓർത്തത്‌.
അമ്മയോട് സംസാരിച്ചിരിക്കുമ്പോഴാണ് അനു അങ്ങോട്ട്‌ വന്നത്.
"ആഹാ മനുവേട്ടനോ, അപ്പോ ഈ വഴി ഒക്കെ അറിയാം ല്ലേ, ചേച്ചിയെ കുറച്ചു ദിവസം മുൻപേ ഇവിടെ കൊണ്ടുവന്നു നിർത്താണ്ടതായിരുന്നു അമ്മേ.
കണ്ടില്ലേ പ്രിയതമയെ ഒരു ദിവസം പോലും കാണാതെ നിൽക്കാൻ പറ്റാത്തത് കൊണ്ട് അമ്മേടെ മരുമോൻ ഓടി വന്നത് "
ഇതും പറഞ്ഞു മൂന്നാളും ചിരിക്കുന്ന നേരത്താണ് സുപ്രിയ ചായയും കൊണ്ട് അങ്ങോട്ട്‌ കടന്നു വന്നത്.
അവൾ നാണം കൊണ്ട് വല്ലാതെയായി.
" ചേട്ടൻ ഇന്നു പോവോ ?
പോവാണെകിൽ ചേച്ചി വരില്ലട്ടോ,,,,,
അനു ഒരു കുസൃതി ചിരിയോടെ ചേച്ചിയെ നോക്കി,,,,
മനു സുപ്രിയയെ നോക്കി
"ഞാൻ രണ്ടു ദിവസം ലീവ് ആണ്, രണ്ടു ദിവസം കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്" എന്ന് പറഞ്ഞു.
അവൾക്കു സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു. മനുവേട്ടൻ തന്നെ നോക്കുന്നത് തന്നെ ആദ്യമായിട്ടല്ലേ.......... ഉച്ചക്ക് ഊണ് കഴിഞ്ഞു,
"മനുവേട്ടാ കിടക്കനമെങ്കിൽ റൂമിൽ ബെഡ് വിരിച്ചിട്ടുണ്ട്, ഞാൻ മോനേ ഉറക്കാൻ പോകാണ് " എന്ന് പറഞ്ഞു അവൾ പോയപ്പോൾ ഇത്രെയും നാളുകൾ അവളെ അകറ്റി നിർത്തിയതിനു മാപ്പ് പറയണമെന്ന് തോന്നി.
അവളെ ഒന്ന് അടുത്ത് കിട്ടുന്നില്ലല്ലോ എന്നും വിചാരിച്ചു കിടന്നു.
ഒന്ന് മയങ്ങിത്തുടങ്ങിയപ്പോഴാണ് അവള് കുഞ്ഞിനെ തൊട്ടിലിൽ കിടത്തി റൂമിൽ നിന്ന് പോകാൻ തുടങ്ങുന്നത് കണ്ടത്, ഞാൻ എണീറ്റു അവളെ പിന്നിൽ നിന്നും എന്റെ മാറോടു ചേർത്ത് നിർത്തി
" തനിക്കു എന്നോട് പിണക്കമുണ്ടോ, ഇത്രയും നാൾ തനിക്കു ഒരു ഭാര്യയുടെ സ്ഥാനവും അവകാശങ്ങളും നൽകാതിരുന്നതിനു, ?" എന്ന് ചോദിച്ചു
മറുപടി ഒന്നും കിട്ടാതായപ്പോൾ അവളെ ഞാൻ എന്റെ മുഖത്തിനു നേരെ പിടിച്ചു നിർത്തി,നോക്കിയപ്പോൾ അവൾ കരയുകയായിരുന്നു.
"ഇതു സന്തോഷകണ്ണീരാണോ പെണ്ണേ ?"എന്ന് ചോദിച്ച് അവളെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.
"ഞാൻ തന്നെ മനസിലാക്കുന്നു സുപ്രിയ,മറ്റുള്ളവരെ കാണിക്കാനല്ലാതെ ഇന്നു മുതൽ എല്ലാ അർത്ഥത്തിലും നമ്മൾ ഭാര്യഭർത്താക്കന്മാർ ആയിരിക്കും " മനുവിന്റെ വാക്കുകൾ അവളുടെ കാതുകളിൽ കുളിർമഴയായി പെയ്യുകയായിരുന്നു
അന്ന് അവിടം മുതൽ അവർ ഒന്നാവുകയായിരുന്നു ഒരു പുഴപോലെ..............

Niji Byju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo