വാസവദത്ത
********************************************
നിലക്കണ്ണാടിയിൽ.. പ്രതിഫലിക്കുന്ന..തന്റെ രൂപത്തെ ഉറ്റുനോക്കി നിശ്ചലയായി.. അവളിരുന്നു.. സൗന്ദര്യവസ്തുക്കളുടെ ഉപയോഗമേതുമില്ലാതെ സൌന്ദര്യം തുളുമ്പുന്ന രൂപം.. വടിവൊത്ത അംഗഭംഗി..
അവിടേക്കെത്തിയ.. . അനന്തൻ അവളെ കുറച്ചു സമയം നോക്കി നിന്നു..

"നീ ഒരുങ്ങിയില്ലേ.. ലോറ... അതിഥികൾ കാത്തിരിക്കുന്നു.. പ്രശസ്ത സിനിമാതാരത്തിന്.. ജന്മദിനാശംസകൾ നേരാൻ... "
"ജന്മദിനമോ.. എനിക്കോ..?!അനാഥാലയത്തിന്റെ മുന്നിൽ ഉപേക്ഷിക്കപ്പെട്ട എനിക്കെന്തു പിറന്നാൾ.. ??അനന്തു.. "
"നമ്മുടെ മുഖ്യാതിഥി വന്നെത്തിയിട്ടുണ്ട്.. അദ്ദേഹത്തിന്റെ കൈയിൽ നിന്നും.. നമ്മുടെ സ്വപ്നപദ്ധതിയുടെ.. അനുമതി വാങ്ങണം.. എല്ലാം നിന്റെ കൈകളിൽ ആണ്.. പിറന്നാളാഘോഷം അദ്ദേഹത്തിന് നിന്നെ പരിചയപ്പെടുത്താൻ ഉള്ള അവസരം മാത്രം.. "
അനന്തു.. അവളുടെ നിറുകയിൽ ചുംബിച്ചു..
"വേഗമാകട്ടെ.. സുന്ദരി.. ഇത് നമ്മുടെ ദിനമാണ്.. "
അവൾ പതിയെ എഴുന്നേറ്റു.. വാർഡ്രോബിലെ.. അനേകം വിലപിടിപ്പുള്ള വസ്ത്രശേഖരത്തിൽ നിന്നും.. കടും ചുവപ്പു നിറത്തിൽ.., അരികിൽ സ്വർണക്കസവുപിടിപ്പിച്ച പട്ടുസാരി തിരഞ്ഞെടുത്തു.. ഞൊറിഞ്ഞുടുത്തു...
കരിയിട്ടു കണ്ണുകൾ കറുപ്പിച്ചു..മുഖത്ത്..മേക്കപ്പ് ചെയ്യുംതോറും അവളുടെ സൌന്ദര്യം ജ്വലിച്ചു കൊണ്ടിരുന്നു..
സേഫിൽ നിന്നും... ഒരാൾ... അവൾക്ക് സ്നേഹപൂർവ്വം സമ്മാനിച്ച വജ്ര നെക്‌ലേസ് കഴുത്തിൽ.. അണിഞ്ഞു.. വിലയേറിയതും.. സ്വർഗീയപരിമളം ഉയർത്തുന്നതുമായ.. സുഗന്ധം പൂശി..
സേഫിൽ നിന്നും... ഒരാൾ... അവൾക്ക് സ്നേഹപൂർവ്വം സമ്മാനിച്ച വജ്ര നെക്‌ലേസ് കഴുത്തിൽ.. അണിഞ്ഞു.. വിലയേറിയതും.. സ്വർഗീയപരിമളം ഉയർത്തുന്നതുമായ.. സുഗന്ധം പൂശി..
താഴെ.. വിശാലമായ.. ഹാളിൽ നിന്നും അതിഥികളുടെ പൊട്ടിച്ചിരികളും.. സംസാരവും കേൾക്കാം..
മൃദുവായ കാലടികളോടെ, മന്ദം മന്ദം.. സ്റ്റെപ്പുകൾ ഇറങ്ങി ചെല്ലുമ്പോൾ.. ഹാളിൽ നിശബ്ദത പരന്നു..
സ്ത്രീകളുടെ അസൂയ പുരണ്ട കണ്ണുകളും.. പുരുഷന്മാരുടെ ആരാധന നിറഞ്ഞ കണ്ണുകളും അവളെ ഉഴിഞ്ഞു...
മൃദുവായ കാലടികളോടെ, മന്ദം മന്ദം.. സ്റ്റെപ്പുകൾ ഇറങ്ങി ചെല്ലുമ്പോൾ.. ഹാളിൽ നിശബ്ദത പരന്നു..
സ്ത്രീകളുടെ അസൂയ പുരണ്ട കണ്ണുകളും.. പുരുഷന്മാരുടെ ആരാധന നിറഞ്ഞ കണ്ണുകളും അവളെ ഉഴിഞ്ഞു...
"വരൂ.. ഞങ്ങളുടെ പിറന്നാൾ രാജകുമാരി.. ലോറ.. "
മുഖ്യാതിഥി.. . കൈയിലെ പൂച്ചെണ്ട് അവൾക്ക് സമ്മാനിച്ചു..
"ഹാപ്പി ബർത്ത് ഡേ ടു യു.. മിസ്സിസ്.. അനന്ത കൃഷ്‌ണൻ "
കൈയടികൾ മുഴങ്ങി... ലോറ മുന്നിലിരുന്ന കേക്ക് മുറിച്ചു.. വിലപിടിപ്പുള്ള സമ്മാനങ്ങൾ അതിഥികൾ അവൾക്കു സമ്മാനിച്ചു..
പ്രമുഖരായ.. ഒരു ഗാനമേള ടീം അവസരോചിതമായ ഗാനങ്ങൾ ആലപിച്ചു ആ രാവിനെ പൊലിപ്പിച്ചു..
മദ്യവും,.. പൊങ്ങച്ചവും.. ധാരാളിത്തവും.. കാട്ടി. ആ രാവ്.. ഉല്ലസിച്ചു...

ലോറയുടെ അരക്കെട്ടിൽ കൈ ചുറ്റി.. തന്റെ നെഞ്ചോടു ചേർത്ത്.. മറു കൈയിൽ മദ്യഗ്ലാസ്സുമായി.. പാട്ടിനൊപ്പം വികലമായി.. ചുവടുവയ്ക്കുന്ന മുഖ്യാതിഥിയെ കണ്ടപ്പോൾ അനന്തന്റെ കണ്ണുകളിൽ സന്തോഷം തുളുമ്പി...
******************************************
ലോറയുടെ.. മനോഹരമായ.. കാല്പാദം.. കൈയിലെടുത്തു അയാൾ അവളോട് യാചിച്ചു..
"ലോറ.. നീ മനോഹാരിയാണ്... നിന്റെ ഈ താമരപ്പൂ പോലെ മനോഹരമായ ഈ പാദങ്ങളിൽ ചുംബിച്ചു കൊള്ളട്ടെ..??! "
മദ്യലഹരിയിൽ അയാളുടെ നാവ് കുഴയുന്നുണ്ടായിരുന്നു...
പ്രമുഖ രാഷ്ട്രീയ നേതാവ്.. എതിർകക്ഷികളെ ആരോപണങ്ങളും.. തെളിവുമായി.. മാധ്യമങ്ങളുടെ... മുൾമുനയിൽ നിർത്തി ഒരു വ്യാഘ്രത്തെ പോലെ അക്രമിക്കുന്നവൻ..
തന്റെ കാല്പാദം ചുംബിക്കാൻ അനുവാദം ചോദിക്കുന്നു...

അവൾക്ക് പൊട്ടിച്ചിരിയ്ക്കണം എന്ന് തോന്നി...
ഇതുപോലെ എത്രയോ പ്രമുഖർ.. വിലപിടിപ്പുള്ള.. സമ്മാനങ്ങളുമായി.. അഴിച്ചു വച്ച.. മുഖമൂടിയുമായി അവളുടെ മുന്നിൽ....
ചിലർ കുഞ്ഞുങ്ങളെ പോലെ അവളുടെ മടിയിൽ വീണു കരഞ്ഞു.. ചിലർ അക്രമ രാഷ്ട്രീയത്തിൽ അണികളെ വഞ്ചിക്കുന്നതിനെ പറ്റി തമാശകൾ പറഞ്ഞു.. ബിസിനസ് സാമ്രാജ്യത്തിലെ.. കടുത്ത പോരാട്ടങ്ങളെപ്പറ്റി.. ആകുലതകൾ പറഞ്ഞു..
അവൾ.. അമ്മയായി.. ഉപദേശിയായി.. നല്ല ശ്രോതാവായി.. അവരുടെ മുന്നിൽ നിറഞ്ഞാടി.. പ്രഭാതങ്ങളിൽ ചതഞ്ഞ പൂമാലകൾക്കിടയിൽ.. രാപേക്കൂത്തുകളുടെ.. ബാക്കി പത്രമായി അവശേഷിക്കുമ്പോൾ പൊട്ടിക്കരച്ചിലോടെ തന്റെ തലയിണയിൽ.. മുഖമമർത്തി കരഞ്ഞു.. ആ കണ്ണീർക്കണങ്ങളുടെ.. പ്രതിഫലങ്ങൾ അനന്തൻ കൈനീട്ടി വാങ്ങി.. ഉയരങ്ങളുടെ പടവുകൾ കയറിക്കൊണ്ടിരുന്നു..
"എന്താണ് ലോറ.. നീ മിണ്ടാത്തത്.. ??!"
നേതാവ് ചോദിച്ചു..
നേതാവ് ചോദിച്ചു..
അവൾ പൊട്ടിച്ചിരിച്ചു..
മുറിക്ക് പുറത്തേക്ക് തെറിച്ചു വീണ അവളുടെ ചിരിമുത്തുക്കൾ വാരിക്കൂട്ടി അനന്തൻ.. സ്വപ്നങ്ങൾക്ക് കാവലിരുന്നു..
പിറ്റേന്ന്.. നേതാവ് ഒപ്പ് ചാർത്തിയ പേപ്പറുകൾ.. നിറച്ച ഫയൽ അയാളുടെ നേരെ നീട്ടി ലോറ പറഞ്ഞു..
"അനന്തു.. മതിയാക്കൂ.. എന്നെ ഇനിയൊന്നിനും നിർബന്ധിക്കരുത്.. ഞാൻ ചെയ്യില്ല..നമ്മുടെ മോളെ കൊണ്ടുവരണം.. ഊട്ടിയിലെ കോൺവെന്റിൽ നിന്നും.. എനിക്ക് എന്റെ മോളോട് ഒത്തു ജീവിക്കണം.. "
"ലോറ.. അങ്ങനെ പറയരുത്.. ഇനി രണ്ടാളുകൾ കൂടി ഉണ്ട്.. അവർ കൂടി ഒപ്പുവയ്ക്കുന്നതോടെ.. നമ്മുടെ ഈ സ്വപ്നപദ്ധതി നടപ്പിലാകും.. പിന്നെ.. നമ്മളെ ആർക്കും തോൽപ്പിക്കാനാവില്ല.. "
"നിർത്തൂ.. ഓരോപ്രാവശ്യവും നിങ്ങൾ ഇതുതന്നെ പറയും.. പരപുരുഷന്മാരെ സ്വന്തം ഭാര്യയുടെ കിടപ്പറയിലേക്ക് തള്ളിവിട്ടു നേട്ടങ്ങൾ കൊയ്യുന്ന നിങ്ങൾ ഒരു ഭർത്താവാണോ..? "
"ഓഹ്..നിനക്ക് എന്തിന്റെ കുറവാണിവിടെ.. ഓർഫനേജിൽ നിന്നും എന്റെ പിന്നാലെ പോരുമ്പോൾ.. നിറം മങ്ങിയ.. ഒരു മുത്തുകമ്മലും.. ഒരു കൊന്തയും മാത്രമായിരുന്നു നിന്റെ സ്വന്തം.. ഇപ്പോൾ.. നീ അറിയപ്പെടുന്ന.. സിനിമാനടി.. പ്രശസ്ത.. സമൂഹത്തിൽ ഉന്നത..T.V.ഷോകളിലെ ജഡ്ജ്..
മണിമാളികകൾ.. പട്ടുമെത്തകൾ.. പട്ടുടയാടകൾ.. വിലപിടിപ്പുള്ള കാറുകൾ.. ആഭരങ്ങൾ.. എല്ലാം നിനക്ക് ഇന്നുണ്ട്... എന്നിട്ടും.. "
മണിമാളികകൾ.. പട്ടുമെത്തകൾ.. പട്ടുടയാടകൾ.. വിലപിടിപ്പുള്ള കാറുകൾ.. ആഭരങ്ങൾ.. എല്ലാം നിനക്ക് ഇന്നുണ്ട്... എന്നിട്ടും.. "
"അതു നിങ്ങൾ എനിക്ക് നേടിത്തന്നതല്ല.. എന്നെ വച്ചു നിങ്ങൾ നേടിയെടുത്തത്.. ഒരു സാധാരണ അനന്തനിൽ നിന്നും.. ഇന്ന് കേരളരാഷ്ട്രീയത്തെ വിരൽത്തുമ്പിൽ ഇട്ടു കറക്കാൻ പാകത്തിന് നിങ്ങൾ ഉയർന്നു എങ്കിൽ അതെന്റെ നേട്ടമാണ്.. എന്റെ ശരീരത്തിന്റെ നേട്ടം.. "
ശരിയാണ്.. നിങ്ങളോടൊപ്പം വരുമ്പോൾ.. എന്റെ കൈയിൽ ഒന്നുമുണ്ടായിരുന്നില്ല.. പക്ഷേ.. നെഞ്ച് നിറയെ നിങ്ങളോട് ഉള്ള പ്രണയമായിരുന്നു..
പിന്നെ ഈ സൗഭാഗ്യത്തേക്കാൾ ഓർഫനേജിലെ പരുക്കൻ കട്ടിലിൽ.. പിഞ്ചിയ പുതപ്പിനടിയിൽ.. ചുരുണ്ടുകൂടി ഉറങ്ങുമ്പോൾ.. വിശേഷാവസരങ്ങൾ അനാഥക്കുഞ്ഞുങ്ങളോടൊത്തു ആഘോഷിക്കാൻ വരുന്ന സുമനസ്സുകൾ നൽകുന്ന ഒരു കഷ്ണം ചോക്ലേറ്റിൽ . കിട്ടുന്ന .. സന്തോഷം.. ഞാൻ ഇന്നനുഭവിക്കുന്ന ഒന്നിലുമില്ല.. "
"എന്റെ പട്ടുമെത്ത.. അന്യപുരുഷന്മാരുടെ സ്പർശമേറ്റതാണ്.. എന്റെ പട്ടുവസ്ത്രങ്ങൾ.. പരപുരുഷന്റെ ഗന്ധത്തെ ചുമക്കുന്നു.. വിലപിടിപ്പുള്ള ഭക്ഷണത്തിൽ ഞാൻ എന്റെ മാംസത്തെ ചുവയ്ക്കുന്നു.. "
നിങ്ങൾ എന്നെ നശിപ്പിച്ചു.. സ്വാർത്ഥത നിറഞ്ഞ ജീവിതത്തിനു വേണ്ടി.. "
അവൾ പൊട്ടിക്കരഞ്ഞു..
നിങ്ങൾ എന്നെ നശിപ്പിച്ചു.. സ്വാർത്ഥത നിറഞ്ഞ ജീവിതത്തിനു വേണ്ടി.. "
അവൾ പൊട്ടിക്കരഞ്ഞു..
"നിങ്ങൾക്ക് ദുരയാണ്.. തീരാത്ത ആർത്തി.. ഏക മകളെ എന്നിൽ നിന്നും പിരിച്ചു.. ഞാൻ സഹിച്ചു.. പക്ഷേ അനന്തു.. ഞാനറിഞ്ഞു.. നിങ്ങൾക്ക് മറ്റൊരു.. ഭാര്യയും മകനുമുണ്ടെന്ന്.. "
"ആണെങ്കിൽ നീ സഹിച്ചോ.. ഭർത്താവ് നിര്ബന്ധിച്ചാലും ഒരു ഭാര്യ മറ്റൊരുത്തന്റെ മുന്നിൽ ഇങ്ങനെ വേഷം കെട്ടരുത്.. "
"ക്രൂരത നിറഞ്ഞ നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല.. ഞാൻ ഇങ്ങനെ വേഷം കെട്ടിയതല്ല.. നിങ്ങൾ കെട്ടിച്ചതാണ്.. നിങ്ങൾ ഇന്ന് അഴിക്കു പിന്നിൽ ആകാതെ ഇരിക്കാൻ.. നിങ്ങൾ ആത്മഹത്യ ഭീഷണി നടത്തി.. ആദ്യമായി ആ ഇൻസ്‌പെക്ടറുടെ മുറിയിൽ എന്നെ അയച്ച അന്ന് ലോറ മരിച്ചിരുന്നു... ഇപ്പോൾ ശവമാണ്.. "
"എങ്കിൽ ഈ ശവത്തെ കൊണ്ട് എനിക്ക് ആവശ്യമുണ്ട് "
"പണത്തിനു വേണ്ടി.. നിങ്ങൾ എന്തും ചെയ്യും.. ഇപ്പോഴത്തെ ഭാര്യയെയും കൂട്ടൂ.. ഇനിയും ഉയരങ്ങൾ തേടാം "
"എന്തു പറഞ്ഞേടീ.. "
"പണത്തിനു വേണ്ടി.. നിങ്ങൾ എന്തും ചെയ്യും.. ഇപ്പോഴത്തെ ഭാര്യയെയും കൂട്ടൂ.. ഇനിയും ഉയരങ്ങൾ തേടാം "
"എന്തു പറഞ്ഞേടീ.. "
അയാൾ അവളുടെ കവിളുകളിൽ ആഞ്ഞാഞ്ഞു അടിച്ചു..
തിണർത്ത കവിളുകളും.. പൊട്ടിയ ചുണ്ടുകളുമായി.. അവൾ തന്റെ മുറിയിലേക്ക് നടന്നു..
ഫോണെടുത്തു.. ദേവനെ വിളിച്ചു..
"ഹലോ "
തിണർത്ത കവിളുകളും.. പൊട്ടിയ ചുണ്ടുകളുമായി.. അവൾ തന്റെ മുറിയിലേക്ക് നടന്നു..
ഫോണെടുത്തു.. ദേവനെ വിളിച്ചു..
"ഹലോ "
"ദേവൻ.. ഇത് ഞാനാണ്.. ലോറ.. "
"എന്താണ് ലോറ.. നിന്റെ ശബ്ദം ഇടറിയിരിക്കുന്നത്.. നീ കരഞ്ഞോ.. "
"എന്താണ് ലോറ.. നിന്റെ ശബ്ദം ഇടറിയിരിക്കുന്നത്.. നീ കരഞ്ഞോ.. "
"പതിവുള്ളതു തന്നെ.. "അവൾ സ്വയം പുച്ഛിച്ചു ചിരിച്ചു..
ദേവനാരായണൻ.. പ്രമുഖ ചിത്രകാരൻ.. എഴുത്തുകാരൻ.. വാഗ്മി..
അനാഥക്കുട്ടികൾക്ക് വേണ്ടിയുള്ള.. ധനശേഖരണാർത്ഥം.. നടത്തിയ.. ഒരു സ്റ്റേജ് ഷോയിൽ ലോറയായിരുന്നു മുഖ്യാതിഥി.. ആ ശ്രമം.. ദേവനാരായാണന്റെ.. ഉദ്യമത്തിൽ വിരിഞ്ഞ ഒരു ആശയമായിരുന്നു..
ദേവന്റെ ഐശ്വര്യം തുളുമ്പുന്ന മുഖം.. കണ്ണുകളിലെ കാന്തിക പ്രഭ.. ആദ്യദർശനത്തിൽ തന്നെ അവൾ അയാളിൽ ആകൃഷ്ടയായി..
അവർ പരിചയപ്പെട്ടു.. ഒരിക്കലും.. ദേവൻ ബഹുമാനത്തോടെ.. അല്ലാതെ.. അതിരുകവിഞ്ഞ ഒരുവാക്കും സംസാരിച്ചില്ല.. വ്യവസായ പ്രമുഖൻ.. അനന്തകൃഷ്‌ണന്റെ.. ഭാര്യ..ഒരു സെലിബ്രിറ്റി.. എന്ന.. ബഹുമാനത്തോടെ.. മാത്രം...
ലോറയുടെ. സൌന്ദര്യത്തിൽ.. ആകാരവടിവിൽ. മുട്ടുമടക്കി വീഴുന്നവരുടെ മുന്നിൽ അയാൾ വ്യത്യസ്തനായിരുന്നു..
ലോറയുടെ. സൌന്ദര്യത്തിൽ.. ആകാരവടിവിൽ. മുട്ടുമടക്കി വീഴുന്നവരുടെ മുന്നിൽ അയാൾ വ്യത്യസ്തനായിരുന്നു..
അയാളെ തന്നിലേക്കാകർഷിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.. തന്റെ അംഗലാവണ്യത്തെ അവഗണിക്കുന്ന അയാളെ മൂക്കുകുത്തിക്കുക എന്നതിൽ നിന്നും.. പിന്നെ.. അവന്റെ സാമീപ്യത്തിൽ അവൾ ആശ്വസിച്ചു.. ജീവശ്വാസം പോലെ അവനെ കൊതിച്ചു.. അവനോ അവളെ ഒരിക്കലും ശ്രദ്ധിക്കുന്നതായി ഭാവിച്ചില്ല...
പറഞ്ഞാലും.. പറഞ്ഞാലും തീരാത്ത ദുഃഖഭാരങ്ങളും.. പാപഭാരവും.. ചുമന്ന് ജീവിതപാതകളിൽ ക്ഷീണിച്ച കാലടികളുമായി നടന്നു നീങ്ങിയ.. അവൾക്ക് അയാൾ അത്താണിയായി.. അവളുടെ കുമ്പസാരക്കൂടായി അവൻ മാറി.. തന്റെ മുഖമൂടി വലിച്ചെറിഞ്ഞു അവൾ യഥാർത്ഥ പെണ്ണായി...
ഒരു അനാഥ പെണ്ണ്.. ഇന്നത്തെ.. താരമായതിന്റെ കഥകൾ പറഞ്ഞു...
ഒരു അനാഥ പെണ്ണ്.. ഇന്നത്തെ.. താരമായതിന്റെ കഥകൾ പറഞ്ഞു...
തന്നിൽ അവനോട് അങ്കുരിക്കുന്ന പ്രണയം അവളറിഞ്ഞു.. അവൻ ഒരിക്കലും.. അവളുടെ മുന്നിൽ അവനെ.. തുറന്നു കാണിച്ചില്ല..
***********************************************************
വൈകുന്നേരത്തെ ന്യൂസിൽ വന്ന വാർത്ത.. അമ്പരപ്പിക്കുന്നതായിരുന്നു... അപ്രതീക്ഷിതമായി ആഞ്ഞടിച്ച രാഷ്ട്രീയക്കൊടുങ്കാറ്റിൽ.. . ഭരണപക്ഷം ആടിയുലഞ്ഞു.. അനന്തന്റെ ഫോണിലേക്ക് വിളികൾ വന്നുകൊണ്ടിരുന്നു..
വൈകുന്നേരത്തെ ന്യൂസിൽ വന്ന വാർത്ത.. അമ്പരപ്പിക്കുന്നതായിരുന്നു... അപ്രതീക്ഷിതമായി ആഞ്ഞടിച്ച രാഷ്ട്രീയക്കൊടുങ്കാറ്റിൽ.. . ഭരണപക്ഷം ആടിയുലഞ്ഞു.. അനന്തന്റെ ഫോണിലേക്ക് വിളികൾ വന്നുകൊണ്ടിരുന്നു..
അന്ന് വൈകിട്ട് അനന്തന്റെ വീട്ടിൽ.. കുറച്ച് പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ഒത്തുകൂടി... അവർ അനന്തന് വൻ വാഗ്ദാനം നൽകി.. അവന്റെ മുഖം തെളിഞ്ഞു...
മീറ്റിംഗ് അവസാനിച്ചു എല്ലാവരും കടന്നുപോയപ്പോൾ.. അയാൾ.. ലോറയുടെ വാതിലിൽ മുട്ടി വിളിച്ചു.. കരഞ്ഞു വീർത്ത മുഖവുമായി.. അവൾ വാതിൽ തുറന്നു..
മീറ്റിംഗ് അവസാനിച്ചു എല്ലാവരും കടന്നുപോയപ്പോൾ.. അയാൾ.. ലോറയുടെ വാതിലിൽ മുട്ടി വിളിച്ചു.. കരഞ്ഞു വീർത്ത മുഖവുമായി.. അവൾ വാതിൽ തുറന്നു..
"ഇനി എന്തു പറഞ്ഞാലും ഞാൻ ഇല്ല.. "
അവൾ പറഞ്ഞു...
"ഒന്നും വേണ്ട.. ഈ ലിസ്റ്റിൽ പറയുന്നവരുടെ പേരുകൾ നീ.. പോലീസിന്റെ മുന്നിലും.. മാധ്യമങ്ങളുടെ മുന്നിലും.. തുറന്നു പറയണം.. നിന്നെ പീഡിപ്പിച്ചവരുടെ പേരുകൾ ആണിത്.. "
അവൾ പറഞ്ഞു...
"ഒന്നും വേണ്ട.. ഈ ലിസ്റ്റിൽ പറയുന്നവരുടെ പേരുകൾ നീ.. പോലീസിന്റെ മുന്നിലും.. മാധ്യമങ്ങളുടെ മുന്നിലും.. തുറന്നു പറയണം.. നിന്നെ പീഡിപ്പിച്ചവരുടെ പേരുകൾ ആണിത്.. "
അവൾ അമ്പരപ്പോടെ.. ആ പേപ്പർ വാങ്ങി നോക്കി..
"അനന്തു.. ഇത് ചതിയാണ്.. ഇദ്ദേഹം.. എന്റെ പിതാവിനെപ്പോലെയാണ്.. നിങ്ങൾ ഓർക്കുന്നില്ലേ.. നമ്മൾ അവിടെ പോയപ്പോൾ.. ആ അമ്മ എത്ര സ്നേഹത്തോടെ ആണ് എന്നോട് പെരുമാറിയത് എന്ന്.. അദ്ദേഹത്തിന്റെ സ്പര്ശനത്തിൽ ഞാൻ ഒരു പിതാവിന്റെ വാത്സല്യം അറിഞ്ഞു.. ഇല്ല.. ഞാൻ ചെയ്യില്ല.. ഇതിൽ ഉള്ള പലരും നിരപരാധികൾ ആണ്.. എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്.. ദയവായി എന്നെ വിടൂ.. "
"എനിക്ക് ഒന്നും അറിയേണ്ട.. ഈ സർക്കാർ താഴെ വീണാൽ എനിക്ക് ലഭ്യമാകുന്നത്.. ഒരു മന്ത്രിസ്ഥാനമാണ്... നീ അനുസരിക്കണം.. "..
അയാൾ കല്പ്പിച്ചു...
അയാൾ കല്പ്പിച്ചു...
"എനിക്ക് സാധിക്കില്ല.. "
"എങ്കിൽ നീ നിന്റെ മകളെ കാണില്ല ജീവനോടെ.. "
"എങ്കിൽ നീ നിന്റെ മകളെ കാണില്ല ജീവനോടെ.. "
"എന്റെ മകളോ.. അവൾ നിങ്ങളുടെയും മകളാണ്..."
"ഞാൻ അതു ഇന്നുവരെ നിഷേധിച്ചിട്ടില്ല .. പക്ഷേ അംഗീകരിച്ചിട്ടുമില്ല .. ഞാൻ ചൊല്ലും ചിലവും കൊടുത്തു വളർത്തുന്നവർക്കു നിന്നെപ്പോലെ ഒരു വാസവദത്തയിൽ പിറന്ന നിന്റെ മകളെ ഒരു കോഴിക്കുഞ്ഞിന്റെ കഴുത്ത് പിരിക്കുംപോലെ അവസാനിപ്പിക്കുക .. നിസ്സാരം.. .. .. "
"ആലോചിക്കാൻ ഒരു ദിവസത്തെ സമയം.. തരാം.. "
"ആലോചിക്കാൻ ഒരു ദിവസത്തെ സമയം.. തരാം.. "
അവൾ പൊട്ടിക്കരച്ചിലോടെ മുറിയിലേക്കോടി.. അവൾ ഫോണെടുത്തു ദേവനെ വിളിച്ചു.. മരുഭാഗത്തു നിന്നും അനക്കമില്ല.. ഓഹ്..ദേവൻ.. വേറെ എവിടെയോ പോകുമെന്ന് പറഞ്ഞിരുന്നു.. അവൾ
ദേവനായി ഒരു കത്തെഴുതി...
ദേവനായി ഒരു കത്തെഴുതി...
അവൾ അപ്പോൾ തന്നെ ബാഗെടുത്തു വെളിയിലേക്ക് പോയി..
തന്നെ അനുധാവനം ചെയ്യുന്ന.. അനന്തന്റെ ഗുണ്ടകളെ ഒളിച്ചു..അവൾ ദേവന്റെ പേരിൽ.. കത്തും.. മറ്റുകുറച്ചു പേപ്പറുകളും.. സ്പീഡ് പോസ്റ്റ് ചെയ്തു..
തന്നെ അനുധാവനം ചെയ്യുന്ന.. അനന്തന്റെ ഗുണ്ടകളെ ഒളിച്ചു..അവൾ ദേവന്റെ പേരിൽ.. കത്തും.. മറ്റുകുറച്ചു പേപ്പറുകളും.. സ്പീഡ് പോസ്റ്റ് ചെയ്തു..
തിരികെ എത്തിയ അവൾ.. കുളിമുറിയിലേക്ക് നടന്നു.. ഇടതുകൈത്തണ്ടയിലെ..ഞരമ്പിൽ നിന്നും തെറിച്ച രക്തത്തുള്ളികൾ ബാത്റൂമിലെ.. ടൈലുകളെ ചുവപ്പ് പൂശുമ്പോൾ അവൾക്ക് വേദനിച്ചില്ല...
ഒട്ടേറെ ഭാര്യമാർക്ക് വേണ്ടി.. അവരുടെ മക്കൾക്കു വേണ്ടി.. അവൾ തന്റെ ജീവിതത്തെ.. വിധിയാകുന്ന ബലിക്കല്ലിൽ സ്വയം അടിച്ചു തകർത്തു...
കുറച്ചു ദിവസങ്ങൾക്കു ശേഷം മടങ്ങിയെത്തിയ.. ദേവനെ പാഴ്സൽ കാത്തു കിടന്നു.. ..
കത്ത് തുറന്നു അയാൾ വായിച്ചു..
കത്ത് തുറന്നു അയാൾ വായിച്ചു..
"ദേവാ.. ഞാൻ പോവുകയാണ്.. മരണത്തിലേക്ക്.. ഞാൻ നിങ്ങളെ കാത്തിരുന്നു..
ഉപഗുപ്തനെ കാത്തിരുന്ന വാസവദത്തയെപ്പോലെ..
ഉപഗുപ്തനെ കാത്തിരുന്ന വാസവദത്തയെപ്പോലെ..
എനിക്ക് ഇനി ഒന്നും വേണ്ട.. ഒരുപകാരം ചെയ്യൂ.. ഈ ഫയലിൽ കാണുന്ന..കാര്യങ്ങൾ.. മാധ്യമങ്ങൾക്ക്.. പോലീസിനെ ഏൽപ്പിക്കൂ..
അനന്തൻ എന്ന രാഷ്ട്രീയ ഗുണ്ടയെ.. തുറന്നു കാണിക്കുന്ന തെളിവുകൾ.. എണ്ണമറ്റ കൊലപാതകങ്ങൾ.. അക്രമങ്ങൾ.. അഴിമതി.. എല്ലാ രേഖകളും ഇതിലുണ്ട്...
എന്റെ സ്വകാര്യ സ്വത്തുക്കൾ നിങ്ങളുടെ ട്രസ്റ്റിന് ഇഷ്ടദാനമായി നല്കുന്നു.. ആ പണത്തിൽ എന്റെ കണ്ണുനീർ കൊണ്ടു.. കഴുകിയ വിശുദ്ധി ഉണ്ട്...

ഏതൊക്കെ പ്രത്യയ ശാസ്ത്രങ്ങൾ വളർന്നു വന്നാലും.. കുഞ്ഞുങ്ങൾ തെരുവുകളിൽ വലിച്ചെറിയപ്പെടും..
അനാഥക്കുഞ്ഞുങ്ങളുടെ.. നന്മയ്ക്കായി ഉപയോഗിക്കൂ.. ആ പണം..
അനാഥക്കുഞ്ഞുങ്ങളുടെ.. നന്മയ്ക്കായി ഉപയോഗിക്കൂ.. ആ പണം..
ഒരു അനാഥയെ ഞാനും സമ്മാനിക്കുന്നു.. എന്റെ മകൾ നിയയെ.. അവളെ സ്വീകരിക്കൂ.. ഒരിക്കലും അനന്തനു അവളെ ഏൽപ്പിക്കരുത്.. പിതൃത്വം നിഷേധിക്കപ്പെട്ട മകൾ.. മറ്റൊരു വാസവദത്തയായി മാറാൻ അനുവദിക്കരുത്...
പോകട്ടെ.. "
പോകട്ടെ.. "
സ്നേഹപൂർവ്വം.. ലോറ..
ഉള്ളിൽ വിരിഞ്ഞ തേങ്ങലോടെ അയാൾ തന്റെ സ്വകാര്യമുറിയിലേക്ക് നടന്നു.. അവിടെ.. ലോറയുടെ.. അനേകം.. ഛായാ ചിത്രങ്ങൾ..അപൂർണമായ.. ചിത്രങ്ങൾ... അവൾക്കായി സമ്മാനിക്കാൻ കാത്തുവച്ചത്..
പിറ്റേന്ന്.. വളരെ ദൂരെയുള്ള മോർച്ചറിയിൽ.. അനാഥശവങ്ങളുടെ.. ഇടയിൽ.. ചോരവാർന്ന് വിളറിയ.. അവളുടെ മൃതശരീരതിനടുത്തു.. ലോറയുടെ മകളുടെ കൈ പിടിച്ചു ദേവൻ എത്തി.. ഇന്നിന്റെ വാസവദത്തയുടെ കബന്ധം തേടി... ഉപഗുപ്തനെപ്പോലെ...
Deepa. K
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക