Slider

പച്ചമടൽ പ്രണയം

0
പച്ചമടൽ പ്രണയം
എൻമനോസുന്ദരി അമ്പലദർശന
പുണ്യവുമായി പ്രസാദമേന്തി
അസ്തമയ സൂര്യ കിരണങ്ങളേറ്റ്
പട്ടുടയാടയിൽ തിളങ്ങി നിന്നു
ഉഴുതിട്ടപാടത്തെ വഴുതുംവരമ്പിലൂ-
ടടിവച്ചു മന്ദം അണഞ്ഞിടുമ്പോൾ
പെരുമ്പറകൊട്ടും ഹൃദയവുമായി ഞാൻ
ഇമയനങ്ങാതന്നു നോക്കിനിന്നു
വരമ്പിലുറപ്പിന്നു പാകിയ മടലൊന്നു
വഴുതി വയലിൽ പുതഞ്ഞവളും
മടിയാതെ കോരിയെടുത്തു ഞാൻ
അറിയാതെ മമ നെഞ്ചിൽ ചേർത്തു
അധരത്തിൽ വിരിയുന്ന പ്രണയത്തിൻ
പുഷ്പമന്നറിയാത്ത മട്ടിൽ പകർന്ന നേരം
പിടിവള്ളിയായവൾ പരതിയെടുത്തത്
മടലിൽ ഞാൻ കൊരുത്തിട്ട വള്ളിയൊന്ന്
VG.വാസ്സൻ
ചറപറ നെഞ്ചിലവൾ ഇടിച്ചത്
ഒരു പതിനാലാം തിയതി ആണോ?


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo