Slider

പ്രണയവർണ്ണങ്ങൾ

0
എല്ലാ പ്രിയപ്പെട്ടവർക്കും പ്രണയദിനാശംസകൾ........
*** പ്രണയവർണ്ണങ്ങൾ ***
നിറങ്ങളേഴും എന്നിൽവിടരുയുന്നതറിയുന്നില്ല
നീയെൻ കൺമുന്നിലെന്നുംവരുമ്പോൾ
അഴകായ്വിടരും നിൻപുഞ്ചിരിയിൽ
ഞാനറിയാതെന്നേ മറന്നുപോകും
പ്രിയമാനവളെ എൻമിഴികളിലൊരു
പൂർണ്ണേന്ദുവായ്നീ നിറഞ്ഞിരുന്നു
ഹൃദയംകൈമാറുമാ അസുലഭനിമിഷത്തിൽ
നിന്നെയെൻ പ്രണയത്തിൻതടവിലാക്കി
എൻമലർവനിയിൽ ഒരുചിത്രശലഭമായ്നീ
വന്നീടുമെന്നുംഞാൻ കൊതിച്ചുപോയി
ആശകൾനിറയുന്ന ഹൃദയവുമായ്നില്പൂ
നീവരില്ലേയെൻ പൂനിലാവേ
നീലനിലാവെഴും,യേകാന്തയാമങ്ങളിൽ
എൻമനം വിരഹത്താൽതുടിച്ചിരുന്നു
നീസ്വന്തമാകുമാ നാളുംകൊതിച്ചുഞാൻ
നിന്നെകിനാവുകണ്ടൂകാത്തിരിപ്പൂ
നീവരില്ലേ,യെൻപ്രാണസഖി യെൻപ്രാണസഖി
'ബെന്നി ടി ജെ
14/02/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo