ജന്മനൊമ്പരങ്ങൾ.... ഭാഗം-4
.........................
വിശ്വനാഥൻ ഡോക്ടർ കുരുവിളയുടെ മുഖത്തേക്ക് നോക്കി..കുരുവിളയ്ക്ക് ആ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായി..അയാൾ കുറച്ചു സമയം വിശ്വനാഥനെയും സുവർണയേയും നോക്കി നിന്നു..
.........................
വിശ്വനാഥൻ ഡോക്ടർ കുരുവിളയുടെ മുഖത്തേക്ക് നോക്കി..കുരുവിളയ്ക്ക് ആ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായി..അയാൾ കുറച്ചു സമയം വിശ്വനാഥനെയും സുവർണയേയും നോക്കി നിന്നു..
'എങ്ങനെ തുടങ്ങണം,എന്തു പറയണം..എന്തായാലും ഇവരോടിത് പറഞ്ഞേ പറ്റു..'
ഡോക്ടർ കുരുവിള പതിഞ്ഞ ശബ്ദത്തോടെ അവരോട് ആ സത്യം പറയാൻ തുടങ്ങി
"മയസ്തീനിയ ഗ്രെവ്സ്(Myastheniya Graves ,MG).പേര് കേട്ടപ്പോൾ ഒന്നും മനസ്സിലായില്ല അല്ലേ..നിങ്ങളുടെ മകൾക്ക് പിടിപ്പെട്ടിരിക്കുന്ന അസുഖത്തിൻ്റെ പേര്"
അയാളൊന്ന് നിർത്തി
"ലോകത്തിൽ ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് മാരകമായ അസുഖങ്ങളിലൊന്ന്..മാരകമെന്ന് പറയുന്നത് മരണത്തിൻ്റെ കണക്കനുസരിച്ചല്ല..ശരിയായ ചികിത്സ കിട്ടിയാൽ മരണ സാധ്യത കുറവാണെങ്കിലും കൃത്യമായി ഒരു മെഡിസിൻ ഈ രോഗത്തിന് നിർദ്ദേശിക്കാൻ പറ്റില്ല എന്നതാണ് ഈ അസുഖത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്..ഇതൊരു രോഗം എന്നതിലുപരി ഒരു രോഗാവസ്ഥയാണ്..'എയ്ഡ്‌സ്' മാതിരി..പക്ഷെ എയ്ഡ്സിനെ പോലെ ഇതൊരു പകരുന്ന അസുഖവുമല്ല..
'ഇമ്മ്യുണോ ഗ്ലോബിൻ 'എന്ന മെഡിസിനാണ് ഈ അസുഖം വന്നവർക്ക് നിർദ്ദേശിക്കുന്നത്..പിന്നെ ഓപ്പറേഷനാണ് മറ്റൊരു മാർഗം..പക്ഷെ അതിന് എത്ര മാത്രം വിജയസാധ്യത ഉണ്ടെന്ന് പറയാൻ പറ്റില്ല..ജീവിതകാലം മുഴുവൻ മരുന്ന് കഴിച്ച് കൊണ്ടിരിക്കുക എന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം"
'ഇമ്മ്യുണോ ഗ്ലോബിൻ 'എന്ന മെഡിസിനാണ് ഈ അസുഖം വന്നവർക്ക് നിർദ്ദേശിക്കുന്നത്..പിന്നെ ഓപ്പറേഷനാണ് മറ്റൊരു മാർഗം..പക്ഷെ അതിന് എത്ര മാത്രം വിജയസാധ്യത ഉണ്ടെന്ന് പറയാൻ പറ്റില്ല..ജീവിതകാലം മുഴുവൻ മരുന്ന് കഴിച്ച് കൊണ്ടിരിക്കുക എന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം"
"എന്താണ് ഡോക്ടർ ഈ അസുഖം വരാനുള്ള കാരണം?"
"പ്രത്യേകിച്ച് ഒരു കാരണവും ഇന്നേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.. ഇന്നും ഇതിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്..ജനിതക തകരാറാവാം അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക ഭക്ഷണം മൂലമാവാം..കാൻസർ രോഗത്തിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലല്ലോ..അതു പോലെ"
"മരുന്നിലൂടെ പൂർണമായും മാറ്റാൻ പറ്റുമോ?"
"ഇതിനെ ഒരിക്കലും പൂർണമായും റിക്കവറി ചെയ്യാൻ പറ്റില്ല.. മരുന്നിലൂടെ നിയന്ത്രിക്കാം എന്നുമാത്രം..പക്ഷെ ഒരു കുഴപ്പമെന്താന്നു വെച്ചാൽ..ഇതിൻ്റെ മെഡിസിന് ലക്ഷങ്ങൾ വിലവരും..അതായത് ഒരു മാസത്തേക്ക് ഏകദേശം അഞ്ചുലക്ഷം രൂപ...മരുന്ന് മുടക്കിയാൽ,ഇൻഫെക്ഷൻ വന്ന് ഏത് നിമിഷവും മരണം സംഭവിക്കാം"
ഡോക്ടർ കുരുവിള സംസാരിക്കുന്നത് നിർത്തി വിശ്വനാഥൻ്റെയും സുവർണയുടെയും മുഖത്തേക്ക് നോക്കി..പെയ്യാൻ പോകുന്ന കാർമേഘം പോലെയായി ഇരുവരുടെയും മുഖങ്ങൾ..
"തുടക്കത്തിലെ ചികിത്സ ഉണ്ടെങ്കിലും കണ്ടെത്താൻ പ്രയാസമാണ്.. അതാണ് ഈ രോഗത്തെ കൂടുതൽ ഭീകരമാക്കുന്നത്..ശ്വാസം മുട്ടൽ,കൈകാലുകൾക്ക് തളർച്ച,ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ പറ്റാതാവുക,കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുക,സംസാരിക്കുമ്പോൾ നാവ് കുഴയുക,മുഖം ഒരു വശത്തേക്ക് കോടുക..തുടങ്ങിയവാണ് ഇതിന്റെ ലക്ഷണങ്ങളെങ്കിലും നമ്മൾ പലപ്പോഴും മറ്റു പല ചികിത്സകളും നടത്തി ഈ രോഗത്തെ മറയ്ക്കുന്നു...നമ്മുടെ നെർവിസിനെയാണ് ഈ അസുഖം ബാധിക്കുക..അതുകൊണ്ട് തന്നെ നെർവിസിൽ നിന്ന് പേശിയിലേക്ക് പോകുന്ന എല്ലാ ധമനികളെയും ഇത് ബാധിക്കും..കൂട്ടത്തിൽ നമ്മുടെ ഡയഫ്രത്തെയും.. അതോടെ ശ്വാസം കിട്ടാതെ രോഗി ബുദ്ധിമുട്ടും..രോഗി മയ്സ്തീനിയ ക്രൈസിസിന് വിധേയമാകും...അത് അവസാന സ്റ്റേജുമാണ്..അപ്പോൾ വെൻ്റിലേറ്ററിൻ്റെ സഹായം വേണ്ടി വരും..അങ്ങനെ വന്നാൽ ജീവിതകാലം മുഴുവൻ 'ട്രക്കിയോസ്റ്റമി'യിൽ തുടരേണ്ടി വരും(കഴുത്തിൽ ട്യൂബ് ഇട്ട് മിഷ്യനിൽ കിടക്കുന്നത്)ശ്വാസം കിട്ടാതെ,ഞെരമ്പുകൾ വീങ്ങി ഓരോ നിമിഷവും വേദന തിന്ന് അവസാനം മരണവും"
വിശ്വനാഥൻ്റെ കണ്ണുകളിൽ ഭയം നിറയാൻ തുടങ്ങി..ഡോക്ടർ കുരുവിളയുടെ നാവിൽ നിന്ന് താൻ അരുതാത്തത് എന്തോ കേൾക്കാൻ പോകുന്നു എന്നൊരു തോന്നൽ..കുരുവിളയുടെ ശബ്ദം അകലെ എവിടെ നിന്നോ കേൾക്കുന്നതായി അയാൾക്ക് തോന്നി..
"കേരളത്തിൽ ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. ഇന്ത്യയിൽ തന്നെ ഏകദേശം പത്തുലക്ഷത്തോളം MG രോഗികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്...ചിലർ ഈ അസുഖത്തെ തരണം ചെയ്തിട്ടുമുണ്ട്.. അതിനെ തരണം ചെയ്തു എന്നു പറയാനും പറ്റില്ല..മരുന്നിൻ്റെ പുറത്തുള്ള ജീവിതം..ഹിന്ദി സിനിമാ താരം അമിതാഭ് ബച്ചൻ അങ്ങനെയുള്ള വ്യക്തിയാണ്...പക്ഷെ ഇപ്പോഴും അദ്ദേഹം ഈ രോഗത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നു പറയാൻ പറ്റില്ല..താല്ക്കാലിക രക്ഷ അത്രേയുള്ളൂ..അദ്ദേഹത്തിന് വളരെ മൈന്യൂട്ടായി മാത്രമേ ഈ അസുഖം ബാധിച്ചിരുന്നുള്ളു...അമേരിക്കയിലും മറ്റും ഈ അസുഖം വന്നവർക്ക് സൗജന്യ ചികിത്സ നല്ക്കുന്നത് കൊണ്ട് ഒരു പരിധിവരെ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്..പക്ഷെ ഇന്ത്യയിൽ ഈ അസുഖത്തിനുള്ള ചികിത്സ വളരെ ബുദ്ധിമുട്ടും ചിലവേറിയതുമാണ്"
മുറിയുടെ മൂലയിൽ വച്ചിരുന്ന കൂജയിൽ നിന്ന് രണ്ടു ഗ്ലാസ് വെള്ളമെടുത്ത് കുരുവിള വിശ്വനാഥനും സുവർണയ്ക്കും നല്കി..
"ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്?"
വിശ്വനാഥൻ്റെ ശബ്ദത്തിന് ഇടർച്ച ബാധിച്ചിരുന്നു..
"പറയാം..ഞാനാദ്യമേ പറഞ്ഞു..എന്തും നേരിടാനുള്ള മനക്കരുത്ത് നേടണമെന്ന്..എല്ലാം വിധിയാണെന്നും..
പറയുന്നത് ക്രൂരമാണെന്നറിയാം എന്നാലും പറയാതിരിക്കാൻ വയ്യ...ഞങ്ങൾ ഡോക്ടർമാർ ഈ രോഗം വന്നവർ, I mean,അവസാന സ്റ്റേജിൽ എത്തിയവർ... എത്രയും പെട്ടെന്ന് മരിക്കണമേയെന്ന് പ്രാർത്ഥിക്കാറുണ്ട്...വേറൊന്നും കൊണ്ടല്ല അവരുടെ വേദന കാണാൻ പറ്റാത്തത് കൊണ്ട്.....പക്ഷെ അവിടെയും ഞങ്ങൾ പ്രതീക്ഷകൾ കൈവിടാറില്ല.. എൻ്റെ മെഡിക്കൽ ജീവിതത്തിൽ ഇത്തരമൊരുപാട് കേസുകളുണ്ടായിട്ടുണ്ട്...ഇപ്പോൾ വീണ്ടും...ക്ഷമിക്കണം... യെസ്..
പറയുന്നത് ക്രൂരമാണെന്നറിയാം എന്നാലും പറയാതിരിക്കാൻ വയ്യ...ഞങ്ങൾ ഡോക്ടർമാർ ഈ രോഗം വന്നവർ, I mean,അവസാന സ്റ്റേജിൽ എത്തിയവർ... എത്രയും പെട്ടെന്ന് മരിക്കണമേയെന്ന് പ്രാർത്ഥിക്കാറുണ്ട്...വേറൊന്നും കൊണ്ടല്ല അവരുടെ വേദന കാണാൻ പറ്റാത്തത് കൊണ്ട്.....പക്ഷെ അവിടെയും ഞങ്ങൾ പ്രതീക്ഷകൾ കൈവിടാറില്ല.. എൻ്റെ മെഡിക്കൽ ജീവിതത്തിൽ ഇത്തരമൊരുപാട് കേസുകളുണ്ടായിട്ടുണ്ട്...ഇപ്പോൾ വീണ്ടും...ക്ഷമിക്കണം... യെസ്..
കുരുവിളയുടെ ശബ്ദം നേർത്തില്ലാതായത് പോലെ...അയാൾ ഇപ്പോൾ കരയുമെന്ന് തോന്നി..
"കല്ല്യാണിയുടെ നില വളരെ ക്രിട്ടിക്കലാണ്..അവസാന സ്റ്റേജ്...കൃത്യസമയത്ത് നമുക്കാർക്കും യഥാർത്ഥ രോഗം കണ്ടുപിടിക്കാൻ പറ്റിയില്ല...എന്നു വച്ച് പേടിക്കുകയൊന്നും വേണ്ട..നല്ല ചികിത്സ കിട്ടിയാൽ,മെഡിസിൻ കണ്ടിന്യൂവായി ഫോളോ ചെയ്താൽ ഒരുപക്ഷെ രക്ഷപ്പെട്ടേക്കാം..പക്ഷെ ട്രക്കിയോസ്റ്റമി ചെയ്യേണ്ടി വരും..അത് കുറച്ചു പ്രയാസമായ കാര്യവുമാണ്"
വിശ്വനാഥൻ്റെ മുഖം വലിഞ്ഞു മുറുകി..താൻ ഭൂമി പിളർന്നു താഴേക്ക് പതിക്കുന്നതായി തോന്നി..ശബ്ദം പുറത്തേക്ക് വരുന്നില്ല..തലയ്ക്കകത്തിരുന്ന് ആരോ പെരുംമ്പറ കൊട്ടുന്നു...താനിരിക്കുന്ന കസേരയും മറ്റും തലക്കീഴായി മറിയുന്നത് പോലെ..
സുവർണയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല...അവരുടെ കണ്ണിലേക്ക് ഇരുട്ട് കയറി..കാഴ്ചകൾ നഷ്ടപ്പെട്ടു..ഡോക്ടറും വിശ്വനാഥനും നോക്കി നില്ക്കേ സുവർണ ഇരുന്ന കസേരയടക്കം പുറകിലേക്ക് മറിഞ്ഞു വീണു..
"നേഴ്‌സ്.."
ഒരു നേഴ്‌സ് ഓടി വന്നു..സുവർണയുടെ പൾസ് പരിശോധിച്ചു
"ഡോക്ടർ വെരി ലോ"
"ഇമിഡിറ്റയലി കാഷ്യാലിറ്റിയിൽ എത്തിക്കു..ഞാൻ വന്നേക്കാം"
"വിശ്വനാഥൻ,താങ്കൾക്ക് കുഴപ്പമൊന്നുമില്ലല്ലോ"
"ഇല്ല"
"എങ്കിൽ ദാ..ഈ വെള്ളം കുടിക്കു"
ആ ഒരു ഗ്ലാസ് വെള്ളമൊന്നും അയാളുടെ ദാഹം ശമിപ്പിക്കാൻ ഉതകുമായിരുന്നില്ല...
"അപ്പോൾ ഡോക്ടർ ഇനി എൻ്റെ പൊന്നു മോളും ട്രക്കിയോസ്റ്റമിയിൽ വേദന തിന്ന് മരണം വരെ കിടക്കണമല്ലേ.."
വിശ്വനാഥൻ പൊട്ടി കരഞ്ഞു...അയാളാദ്യമായി താൻ ആരാധിക്കുന്ന ദൈവങ്ങളെ ശപിച്ചു..
അല്പസമയം തലയിൽ കൈകൊടുത്ത് ഇനി എന്തു ചെയ്യണമെന്നറിയാതെ അയാളിരുന്നു...
"എത്രകാലം ഇങ്ങനെ കിടക്കേണ്ടി വരും ഡോക്ടർ"
"ഞാൻ പറഞ്ഞില്ലേ.. നല്ല ചികിത്സ കിട്ടിയാൽ രക്ഷപ്പെടാവുന്നതേയുള്ളു..പക്ഷെ"
"പക്ഷെ...അല്ലേ...ഡോക്ടർ.. ആ പക്ഷെക്ക് ഭയങ്കര അർത്ഥമുണ്ട്...ഡോക്ടർ നേരത്തെ പറഞ്ഞില്ലേ ഈ രോഗം വന്നാൽ രോഗികൾ വേഗം മരിക്കാൻ പ്രാർത്ഥിക്കാറുണ്ടെന്ന്..എൻ്റെ മോൾ വേഗം മരിക്കാൻ ഡോക്ടർക്ക് പ്രാർത്ഥിക്കാൻ പറ്റ്വോ"
അയാളുടെ നെഞ്ചുപൊട്ടിയുള്ള ചോദ്യത്തിന് എന്ത് ഉത്തരം നല്കുമെന്നറിയാതെ ഡോക്ടർ കുരുവിള കുഴങ്ങി..
"ഡോക്ടർ അപ്പോൾ എൻ്റെ മോളെ ഇവിടെ കിടത്തുന്നതും വീട്ടിൽ കിടത്തുന്നതും ഒരുപോലെയല്ലേ"
"രണ്ടും കണക്കാണെങ്കിലും വേദന വരുമ്പോൾ ഇൻജക്ഷൻ എടുക്കാനും മറ്റും ഇവിടെ തന്നെയാണ് നല്ലത്..അതുമാത്രമല്ല വീട്ടിൽ കൊണ്ടു പോകുമ്പോൾ വെൻറ്റിലേറ്റർ വാങ്ങേണ്ടിവരും..കൃത്രിമ ശ്വാസം നല്ക്കാൻ ഓക്സിജൻ സിലിണ്ടർ... ഒരുപാട് പണചിലവുള്ളതാണ്..അതിന് പുറമേ മെഡിസിൻ"
വിശ്വനാഥൻ അല്പമൊന്നു ആലോചിച്ചു
"ഇല്ല ഡോക്ടർ ഞാനെൻ്റെ മോളെ വീട്ടിലേക്ക് കൊണ്ടു പോകുന്നു..അവൾ അവിടെ കിടന്ന്,അവൾക്ക് ഇഷ്ടപ്പെട്ട, അവളുടെ ഇഷ്ടത്തിന് പണിത അവളുടെ മുറിയിൽ വച്ചു തന്നെ അവൾ മരിച്ചോട്ടെ അല്ലേ ഡോക്ടർ?"
"വിശ്വനാഥൻ എന്ത് വിഡ്ഢിത്തമാണ് നിങ്ങളീ പറയുന്നത്.. വീട്ടിലാകുമ്പോൾ ആര് ആ കുട്ടിയെ നോക്കും..ഇവിടെയാകുമ്പോൾ ഞങ്ങൾ ഡോക്ടർമാരുണ്ട്,നേഴ്സ്മാരുണ്ട് പോരാത്തതിന് നല്ല ഫെസിലിറ്റിസും"
"ഡോക്ടർ എൻ്റെ മോളെ ഇവിടെ ഞാൻ കിടത്താം..പക്ഷെ ജീവൻ തിരിച്ചു തരാൻ പറ്റ്വോ?അവൾക്ക് ഒരു പോറലുമേല്ക്കാതെ എൻ്റെ കൈയിലേക്ക് വച്ചു തരാൻ പറ്റ്വോ"
കുരുവിള വിശ്വനാഥൻ്റെ കൈയിൽ പിടിച്ചു അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
"ഇല്ല..അല്ലേ..അപ്പോൾ എൻ്റെ മോള് എൻ്റെ കൂടെ,ഞങ്ങളുടെ വീട്ടിൽ, ഞങ്ങളുടെ കൺവെട്ടത്ത് കിടന്ന് മരിച്ചോട്ടെ.. അവൾക്ക് ഞങ്ങൾ കാവലിരുന്നോളാം..വേദനയ്ക്കിടയിലും അവൾ എപ്പോഴെങ്കിലും ചിരിക്കുമല്ലോ..അതു കണ്ട് ഞങ്ങളും ചിരിച്ചോളാം"
അയാളൊന്ന് ചിരിച്ചു... ആ ചിരി കണ്ട് ഡോക്ടർ കുരുവിള ഒന്നന്താളിച്ചു..അയാളുടെ സമനില തെറ്റിയോന്ന് പോലും ഡോക്ടർ സംശയിച്ചു...
വിശ്വനാഥനെ എങ്ങനെ,എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കുരുവിള കുഴങ്ങി...
"എടോ..താങ്കളിങ്ങനെ നെർവസാക്കാതെ..നമുക്ക് പരമാവധി ശ്രമിക്കാടോ..പിന്നെ പ്രാർത്ഥിക്കുക..താൻ പാതി ദൈവം പാതിയെന്നല്ലേ"
"ഉം...ദൈവം..ദൈവം ഉണ്ടോ ഡോക്ടർ?"
അയാളുടെ ശബ്ദത്തിൽ പരിഹാസം കലർന്നിരുന്നു..
*** ***
"മാഷേ...ഞാൻ വീആർഎസ് എടുക്കുകയാ...അങ്ങനെയാകുമ്പോൾ കുറച്ചു പൈസ പിഎഫും മറ്റുമായി കിട്ടും..ചിന്നൂൻ്റെ മരുന്ന് വാങ്ങാൻ പറ്റില്ലേ..അത് മാത്രമല്ല എൻ്റെ മോളിങ്ങനെ കിടക്കുന്നത് കാണുമ്പോൾ..ഞാനെങ്ങനെയാ സ്ക്കൂളിൽ പോയി കുട്ടികളെ പഠിപ്പിക്കുക?"
"സുവർണേ...നീ പറഞ്ഞതിലും കാര്യോണ്ട്...പക്ഷെ എത്ര നാൾ?...ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ..ഒരു മാസത്തെ മരുന്നിന് അഞ്ചുലക്ഷം രൂപ വേണം..നിൻ്റെ പിഎഫും എൻ്റെ പിഎഫും എല്ലാം ചേർത്താലും രണ്ടു തവണ മരുന്ന് വാങ്ങാൻ പറ്റും..പിന്നെയോ!!..ഇപ്പോൾ തന്നെ വെൻ്റിലേറ്ററിനും ഓക്സിജനും മറ്റുമായി എത്രയായെന്നാണ്?"
"അപ്പോൾ മാഷും?"
"എനിക്കും വയ്യടോ..എൻ്റെ മനസ്സും ശരീരവും തളർന്നു.. എന്തിനാ ദൈവം ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്?"
പൂജാമുറിയിലേക്ക് നോക്കി
"ഇങ്ങനെ കൊതിപ്പിക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു നീ ഞങ്ങൾക്ക് ഇവളെ തന്നത്?,ഇങ്ങനെ ഇത്ര പെട്ടെന്ന് തിരിച്ചു വിളിക്കാനായിരുന്നു അല്ലേ നീ ഞങ്ങൾക്ക് ഞങ്ങളുടെ പൊന്നുമോളെ തന്നത്!!"
വിശ്വനാഥൻ്റെ ചുമലിലേക്ക് വീണ് സുവർണ പൊട്ടി കരഞ്ഞു..
"മാഷേ..നമുക്ക് നമ്മുടെ ഈ വീടും പറമ്പും വില്ക്കാം..നമ്മുടെ മോളെക്കാൾ വലുതല്ലല്ലോ ഒന്നും..ദേ..നോക്കിയേ എൻ്റെ സ്വർണവും പിന്നെ മോൾക്ക് വേണ്ടി ലോക്കറിലിട്ടിരിക്കുന്ന സ്വർണവും എല്ലാം വില്ക്കാം....മാഷേ..ചിന്നൂൻ്റെ പേരിലുള്ള പൈസയും എടുക്കാം..."
സുവർണയുടെ കരച്ചിലിന് ശക്തി കൂടി..
"ദേ...നീ കരയുന്നത് മോള് കാണേണ്ട.. അവളുടെ സുണു കരയുന്നത് അവൾക്ക് ഇഷ്ടമില്ലാന്ന് നിനക്കറിയില്ലേ...കണ്ണു തുടക്ക് എന്നിട്ട് മോൾക്കുള്ള ഭക്ഷണവും മരുന്നും എടുത്ത് വാ..അപ്പോഴേക്കും ഞാനൊന്ന് മുഖം കഴുകി വരാം"
മുഖം കഴുകനായി കുളിമുറിയിലേക്ക് പോയ വിശ്വനാഥൻ അവിടെയിരുന്നു പൊട്ടി കരഞ്ഞു..തൻ്റെ ശബ്ദം വെളിയിൽ കേൾക്കാതിരിക്കാൻ ടാപ്പ് തുറന്നുവച്ചു..ബക്കറ്റിൽ വെള്ളം നിറഞ്ഞൊഴുകിയതൊന്നും അയാൾ അറിഞ്ഞതേയില്ല..
കല്ല്യാണിക്കുള്ള ഭക്ഷണവും മരുന്നുമായി അവളുടെ റൂമിലേക്ക് പോയ സുവർണ ആ കാഴ്ച കണ്ട് നടുങ്ങി....
"മാഷേ....."
സുവർണയുടെ അലമുറ കേട്ട് ഓടിയെത്തിയ വിശ്വനാഥനും ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു....
(തുടരും)
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക