നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രൂണഹത്യ


ഭ്രൂണഹത്യ
#############
ഭുവന പതിയെ ഒന്ന് മയങ്ങിയതേയുള്ളു, പെട്ടെന്നുള്ള അലർച്ചകേട്ട് ഞെട്ടിയുണർന്നു.അമ്മയാണ്.. എത്ര ദിവസമായി ഇങ്ങനെ. ഉറക്കം നഷ്ടപ്പെട്ടിട്ട് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. രണ്ടു ദിവസം കൊണ്ട് തന്നെ മടുത്തു. പാവം മിനി. ഇത്രയും ദിവസം ഉറക്കം നിന്ന് അമ്മയെ നോക്കി. നിർബന്ധിച്ചിട്ടാണ് ഇന്നലെ കോർട്ടേഴ്സിലേയ്ക്ക് പോയത്.
ഡോക്ടർ സേതുലക്ഷ്മി പിന്നെയും ഞെട്ടിക്കരയാൻ തുടങ്ങി.ആ അലർച്ച തങ്ങളുടെ മുറിയുടെ പുറത്തേയ്ക്കും കേൾക്കുന്നുണ്ട്
ഡോക്ടർ സുധാകരന്റെയും സേതുലക്ഷ്മിയുടെയും ഹോസ്പിറ്റൽ ആണ് ഭാവന ഹോസ്പിറ്റൽ.കോയമ്പത്തൂരിൽ നിന്നും അമ്പത് കിലോമീറ്റർ മാറിയാണ് ഭാവനാ ഹോസ്പിറ്റൽ.ഒരു മിനി മൾട്ടി ഹോസ്പിറ്റൽ.എല്ലാ ഡിപ്പാർട്ട്മെന്റും ഭാവനയിലുണ്ട്.
ഡോക്ടർ സുധാകരൻ ഓർത്തോ പിഡിക് സർജനും സേതുലക്ഷമി ഡോക്ടർ ഗൈനക്കോളജിസ്റ്റും ആണ്. അവർക്ക് രണ്ടുമക്കൾ.ഭാവനയും ഭുവനയും
ഒരു യഥാസ്ഥിതിക കുടുംബത്തിലെ അംഗമാണ്സുധാകരൻ ഡോക്ടർ.അനാഥയായ സേതുലക്ഷ്മിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്.അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും യാതൊരു വിധത്തിലുള്ള സഹായവും കിട്ടാതെയാണ് അവർ ജീവിച്ചത്.രണ്ടു പേർക്കും വാശി ആയിരിന്നു എല്ലാവരുടെയും മുന്നിൽ നന്നായി ജീവിച്ച് കാണിക്കണമെന്ന്
കോയമ്പത്തൂരിലെ പ്രശസ്തമായ കോവെ മെഡിക്കൽസിലെ ഡോക്ടർ സ് ആയിരിന്ന ഈ ദമ്പതികൾ തങ്ങളുടെ കഠിന പ്രയത്നം കൊണ്ടാണ് സ്വന്തമായി ഒരു സ്ഥാപനം ഉണ്ടാക്കിയത്.
പണമുണ്ടാക്കാനുള്ള പരക്കംപാച്ചിലിൽ സേതുലക്ഷമി പലതും മറന്നു പോയി എത്തിക്സ് എല്ലാം കാറ്റിൽ പറത്തി കൊണ്ട് പലതിനും കൂട്ടുനിന്നു.പതിയെ പതിയെ സുധാകരൻ ഡോക്ടർക്ക് വോയ്സ് കുറഞ്ഞു വന്നു. കാരണം ഏറ്റവും കൂടുതൽ രോഗികൾ ഗർഭിണികളും ഗർഭചിദ്രം നടത്തുന്നവരും ആയി ഭാവനയിൽ. ആശുപത്രി വളർന്നപ്പോൾ മറ്റ് ഡിപ്പാർട്ട് മെൻെറുകൾ കൂടി തുടങ്ങി. അവിടെ വരുന്ന രോഗികൾ നല്ല സാമ്പത്തിക സ്ഥിതി ഉള്ളവരും പ്രമുഖരും മാത്രമായി. സാധാരണക്കാരെ കൊണ്ട് താങ്ങുവാൻ പറ്റില്ലായിരിന്നു അവിടത്തെ ചികിത്സ
കോയമ്പത്തൂരിലും തിരുപ്പൂരിലുമുള്ള ബനിയൻ കമ്പനികളിലെ ചൂഷണം ചെയ്യപ്പെടുന്ന പെൺക്കുട്ടികളും ആർഭാട ജീവിതം നയിക്കുന്ന ഒരു വിഭാഗം നൂജനറേഷൻ പെൺകുട്ടികളും അവിടത്തെ സ്ഥിരം കസ്റ്റമർസ് ആയി. അവിഹിത ഗർഭങ്ങൾക്ക് ഡോക്ടർ അന്യായമായി ഫീസ് വാങ്ങിയിരിന്നു.
ഓരോ ഭ്രൂണഹത്യ കഴിയുമ്പോഴും സുധാകരൻ ഡോക്ടർ പറയും സേതു ഇനി നിർത്തു. നീ പ്രസവം മാത്രം നോക്കു.. ഇത് വേണ്ട നമുക്ക്.. ഈ മഹാപാപം നമ്മൾ എവിടെ കഴുകി കളയും.സേതുവിന് അതൊന്നും കേൾക്കുന്ന ത്ര ഇഷ്ടമല്ലായിരിന്നു.രണ്ടു പെൺകുട്ടികൾ വളർന്നു വരുന്നു അവരുടെ വിവാഹം അതിന് നല്ല പണം വേണ്ടിവരും.. അതുകൊണ്ട് ഞാൻ ഇതൊന്നും നിർത്തില്ല
അല്ലെങ്കിൽ തന്നെ നമ്മൾ ചെയ്തില്ലെങ്കിൽ ഇത് മറ്റ് ഏതെങ്കിലും ആശുപത്രിയിൽ ചെയ്യും. ഇതായിരിന്നു സേതുലക്ഷമിയുടെ തിയറി.
നല്ല രീതിയിൽ പെൺമക്കളെ കെട്ടിച്ചു വിട്ടു.. നിർഭാഗ്യവശാൽ അവർ രണ്ടു പേരും ഡോക്ടർ സ് ആയില്ല. അവർക്ക് ഇഷ്ടമല്ലായിരിന്നു ആ ജോലി
ഭാവനയുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ച് വർഷവും ഭുവനയുടെ മൂന്ന് വർഷവും ആയി.
രണ്ടു പേർക്കും ഇതുവരെ കുട്ടികൾ ഉണ്ടായില്ല.
താൻ നഷ്ടപ്പെടുത്തി കളഞ്ഞ ഒരു പാട് കുരുന്നു ജീവനുകളുടെ വേദനയാണ് തന്റെ മക്കൾക്ക് സന്താനഭാഗ്യം ലഭിക്കാത്തതെന്ന കുറ്റപ്പെടുത്തലു'കൾ ഇന്ന് സേതുലക്ഷമിയെ ഒരു മനോരോഗിയാക്കി.
ഉറങ്ങുവാൻ കഴിയാതെ ദിവസങ്ങളായി ഭാവനയിൽ അഡ്മിറ്റ് ആണ് സേതു ഡോക്ടർ. കണ്ണും മനസ്സും നിദ്രയിലേയ്ക്ക് പോയാൽ അപ്പോൾ തന്നെ തനിക്ക് ചുറ്റുംകൈകാലിട്ടടിക്കുന്ന ഒരായിരം കുരുന്നുകൾ കരഞ്ഞുകൊണ്ടിരിക്കുന്നു.
പണം ഉണ്ടാക്കുവാൻ വേണ്ടി എത്ര പേരുടെ കണ്ണുനീർ വീഴ്ത്തിയതാണ്.അവിഹിത ബന്ധങ്ങളിലെ ഭൂണഹത്യ വരെ വേണമെങ്കിൽ തടയാമായിരിന്നു ഒരു നല്ല ഡോക്ടർക്ക്.അങ്ങനെ ചെയ്തു കൊടുക്കുന്ന ഒരു സ്ഥാപനം ഉള്ളതുകൊണ്ട് കൂടിയാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഭൂമിയിലേക്ക് പിറന്നു വീഴാൻ കൊതിച്ച എത്ര മാലാഖകളെയാണ് തന്റെ കൈ ' കൊണ്ട് നശിപ്പിച്ചെതെന്ന ഓർമ്മയിൽ സേതുലക്ഷമി ഡോക്ടർ ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്ന് ബോധ ശൂന്യതയുടെ അർത്ഥാന്തരങ്ങൾ തേടുന്നു
കെട്ടിപ്പൊക്കിയ സ്വപനങ്ങൾ എല്ലാം ആർക്കും വേണ്ടാതെ.. ഈ പാപത്തിന്റെ പങ്കുപറ്റാൻ വയ്യാന്ന് കാരണം പറഞ്ഞ് രണ്ടു മക്കളും. ശബ്ദമുയർത്താതെ ഇത്ര കാലമിരിന്ന ഭർത്താവും കൈവിട്ടു പോകുമെന്ന വിഭ്രാന്തിയിൽ സേതുലക്ഷമി ഡോക്ടർ ഭാവനയിലെ പതിമൂന്നാം നമ്പർ മുറിയിൽ ജോലിക്കാരി മിനിയോടൊപ്പം.
(ഇനിയൊരു തലമുറയിൽ എങ്കിലും ഈ മഹാ പാപം ഉണ്ടാവാതെ ഇരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം)
അമ്പിളി വത്സലൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot