Slider

ഉമ്മ .[കവിത.] കാവ്യാങ്കണം. മത്സരം.]

0
ഉമ്മ .[കവിത.] കാവ്യാങ്കണം. മത്സരം.]
........................
എനിക്കുള്ള സ്വർഗ്ഗം
എന്റെ ഉമ്മയുടെ
കാല്ച്ചു വട്ടിൽ വിതാനിച്ച
ദൈവത്തിനാദ്യം പറയുന്നു നന്ദി.
ഉമ്മ,
പെറ്റതിലഞ്ചിലെ മൂന്നാമനായവൻ
മുടിയനാം പുത്രനായ് ജീവിച്ചു പോന്നവൻ .
കാഷായ വേഷത്തിൽ ദേശങ്ങളെല്ലാം
ചുറ്റിക്കറങ്ങി തിരിച്ചെത്തിയപ്പോഴും
കരിന്തിരി കത്തും വിളക്കുമായ് എന്നെ
കാത്തിരുന്നാറുതൽ ചൊല്ലിയ ഉമ്മ .
ചൊല്ലി പഠിച്ചു മന:പാഠമാക്കിയ
വേദമന്ത്രങ്ങൾ ഉരുവിട്ടുനീറി,
നീറി കരഞ്ഞുമ്മ ഊതും നെറുകയിൽ
മദ്യവും ,കഞ്ചാവും ,പായൽ വിരിച്ച
മണ്ടയിലാ മന്ത്രം ഏറ്റിട്ടില്ലായിന്നും.
ഗതിയില്ലാത്തത്മാവ് പോലെ അലയുന്നു
ക്ഷിതിയിലീ മകൻ ഉമ്മ തൻ മുന്നിലും.!
വെള്ളി പ്രഭ തൂവി മിന്നിത്തിളങ്ങിയ
ഓർമ്മതൻ മേലെ മാറാല കെട്ടി
വ്യക്തമായ് ഒന്നും ഓർത്തെടുക്കാതെ
ഇന്നിരിക്കുന്നെന്റെ ഉമ്മറത്തുമ്മ.
പേരക്കിടാങ്ങൾ തൻ കൈയ്യിലെ മിഠായി
തട്ടിപ്പറിച്ചും ,എടുത്തു കൊറിച്ചും
കുഞ്ഞുമക്കൾക്കൊരു കുഞ്ഞായ് കഴിയുന്നു.
"അലിഫു" മുസ്ലിയാരുടെ പൊന്നുമോൾ ആമിന.
അറക്കൽ തറവാട്ടിലിന്നത്തെ "കാർന്നോത്തി ".
ഇന്നാ നിറഞ്ഞ കുംടുംബത്തറവാട്ടിൽ
എന്നും എനിക്കെന്റെ ഉമ്മയെ കാണണം.
വെട്ടിത്തിളങ്ങുന്ന വെള്ളിവിളക്കു പോൽ.
നാഥാ തുണക്കണേ.
കാരുണ്യവാനേ!!
.......................
അസീസ് അറക്കൽ
ചാവക്കാട് .
12.2.2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo