Slider

അമ്മ (കവിത) കാവ്യാങ്കണം മത്സരം

0

അമ്മ (കവിത) കാവ്യാങ്കണം മത്സരം:
"""""""""""""""""""""""""""""""""""""""""""""""""""""
അമ്മയെനിക്ക്
സ്നേഹത്തിന്നവസാന വാക്ക്.
ഗർഭം ധരിച്ചതുമുതൽ
വർധിച്ച കരുതലോടെ
നിറഞ്ഞ വാത്സല്യത്തോടെ
നോവ് തിന്നെന്നെ
സംരക്ഷിച്ച അമ്മ.
അമ്മിഞ്ഞപ്പാലെന്ന
ഔഷധ മാധുര്യം
എനിക്കേകിയ അമ്മ.
ഓരോ കുഞ്ഞു ശബ്ദത്തിന്റെയു-
മർത്ഥം കൃത്യമായ്
തിരിച്ചറിഞ്ഞ അമ്മ.
കുഞ്ഞൊന്നു കരഞ്ഞപ്പോൾ
സ്വയം മറന്നോ-
ടിയെത്തിയ അമ്മ.
ഉറക്കമൽപം
നീണ്ടു പോയാൽ
ബദ്ധപ്പാടോടെ
വിളിച്ചുണർത്തിയും
പതിവിലുമൊരൽപം
വൈകിയെന്നാൽ
കണ്ണിലെണ്ണയൊഴിച്ച്
കാത്തിരുന്നും ഉരുകിയൊരമ്മ.
ഇരുട്ടിലേക്കിറങ്ങാൻ തുടങ്ങുമ്പോൾ
വെളിച്ചവുമായി
മുന്നിലെത്തിയും
വേദനിക്കുമ്പോൾ
സാന്ത്വനപൂർവ്വം തലോടിയും
എന്നും കൂട്ടായ അമ്മ.
അമ്മയെനിക്ക്
കൺകണ്ട ദൈവം.
ദൈവത്തെ ആദ്യമായി
പരിചയപ്പെടുത്തിയതും അമ്മ.
അമ്മയുടെയീ
കാൽപാദത്തിനടിയിൽ
തന്നെയെന്റെ സ്വർഗ്ഗം...
""""""""""""""""""""""""""""""""""""
ഷാനവാസ്, എൻ.കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo