***** കാവ്യായാങ്കണ മത്സരം *****
മാതൃസ്മൃതികൾ
മാതൃസ്മൃതികൾ
അമ്മേനീയൊരു മാലാഖയായെൻ
സ്മൃതിപഥമാകേ നിറഞ്ഞുനില്പൂ
ഞാൻകണ്ടദൈവവും നീയൊന്നുമാത്രം
നിന്നെയല്ലാതെ ഞാനാരേവിളിപ്പൂദൈവമെന്നും
സ്മൃതിപഥമാകേ നിറഞ്ഞുനില്പൂ
ഞാൻകണ്ടദൈവവും നീയൊന്നുമാത്രം
നിന്നെയല്ലാതെ ഞാനാരേവിളിപ്പൂദൈവമെന്നും
കൂരയിലന്നു വിശന്നുകരഞ്ഞപ്പോൾ
വറ്റിവരണ്ട നിൻ മുലഞെട്ടുതന്നെന്റെ
പശിയും,കരച്ചിലും മാറ്റിയില്ലേ
ചുങ്ങിച്ചുരുങ്ങിയാ മുലചുരത്തിയത്
നിൻ കണ്ണുനീരെന്നും ഞാനറിഞ്ഞില്ല
മുണ്ടു മുറുക്കീയുടുത്തുനീ തോല്പിച്ചു
വിശപ്പിനേയും അന്നുവാശിയോടെ
വറ്റിവരണ്ട നിൻ മുലഞെട്ടുതന്നെന്റെ
പശിയും,കരച്ചിലും മാറ്റിയില്ലേ
ചുങ്ങിച്ചുരുങ്ങിയാ മുലചുരത്തിയത്
നിൻ കണ്ണുനീരെന്നും ഞാനറിഞ്ഞില്ല
മുണ്ടു മുറുക്കീയുടുത്തുനീ തോല്പിച്ചു
വിശപ്പിനേയും അന്നുവാശിയോടെ
കാട്ടുകിഴങ്ങുകൾ മാന്തിക്കഴിച്ചതും
കാട്ടുപഴങ്ങൾ നാമൊന്നിച്ചുതിന്നതും
നീണ്ടചുരുൾമുടിയിലെന്നെയൊളിപ്പിച്ചു
കണ്ടേ, ഒളിച്ചേ... കളിച്ചുരസിച്ചതും
കാഞ്ഞിരയിലകൾ മുലകളിൽതേച്ചുനീ
മുലകുടിമാറ്റിയകാര്യം പറഞ്ഞുചിരിച്ചതും
ഇന്നുമെന്നോർമകളിൽ പൂത്തുനില്പൂ
കാട്ടുപഴങ്ങൾ നാമൊന്നിച്ചുതിന്നതും
നീണ്ടചുരുൾമുടിയിലെന്നെയൊളിപ്പിച്ചു
കണ്ടേ, ഒളിച്ചേ... കളിച്ചുരസിച്ചതും
കാഞ്ഞിരയിലകൾ മുലകളിൽതേച്ചുനീ
മുലകുടിമാറ്റിയകാര്യം പറഞ്ഞുചിരിച്ചതും
ഇന്നുമെന്നോർമകളിൽ പൂത്തുനില്പൂ
പ്രത്യയശാസ്ത്രം മുറുകേപിടിച്ചച്ഛൻ
കാടേറിയൊളിവിൽക്കഴിഞ്ഞയാസമയത്ത്
മാർജ്ജാരപാദരായെത്തിയ മാന്യരെ
അരിവാളുവീശിയന്നോടിച്ച രാത്രിയിൽ
പണമല്ലമക്കളേ മാനംവലുതെന്നു
മാറോടുച്ചേർത്തു കരഞ്ഞുകൊണ്ടോതവേ
നിൻമിഴിയിലൂറിത്തുളുമ്പീയതും അന്നുരക്തമല്ലോ
കാടേറിയൊളിവിൽക്കഴിഞ്ഞയാസമയത്ത്
മാർജ്ജാരപാദരായെത്തിയ മാന്യരെ
അരിവാളുവീശിയന്നോടിച്ച രാത്രിയിൽ
പണമല്ലമക്കളേ മാനംവലുതെന്നു
മാറോടുച്ചേർത്തു കരഞ്ഞുകൊണ്ടോതവേ
നിൻമിഴിയിലൂറിത്തുളുമ്പീയതും അന്നുരക്തമല്ലോ
പാടങ്ങളിൽനീ പണിയുന്നദിവസങ്ങൾ
വയലിൻകരയിൽ വിശന്നിരിക്കുമ്പോൾ
പാടവരമ്പിലൂടൊടിക്കിതച്ചു നീ
യെത്തുന്നതുംകാത്ത് മിഴികളുംനട്ടുഞാൻ
നോക്കിയിരിക്കവേ
അകലെയായ്കാണുന്ന നിന്നെയുംകെെയിലെ
പാഥേയവുംകണ്ടു കൊതിപൂണ്ടിരുന്നതും
അരവയറുപോലും നിറയ്ക്കാതെയന്നുനിൻ
വീതവുംതന്നെന്നെയൂട്ടിയില്ലേ
നിന്നേവിളിക്കാതെയാരെവിളിക്കും
ഞാൻദൈവമെന്ന്
വയലിൻകരയിൽ വിശന്നിരിക്കുമ്പോൾ
പാടവരമ്പിലൂടൊടിക്കിതച്ചു നീ
യെത്തുന്നതുംകാത്ത് മിഴികളുംനട്ടുഞാൻ
നോക്കിയിരിക്കവേ
അകലെയായ്കാണുന്ന നിന്നെയുംകെെയിലെ
പാഥേയവുംകണ്ടു കൊതിപൂണ്ടിരുന്നതും
അരവയറുപോലും നിറയ്ക്കാതെയന്നുനിൻ
വീതവുംതന്നെന്നെയൂട്ടിയില്ലേ
നിന്നേവിളിക്കാതെയാരെവിളിക്കും
ഞാൻദൈവമെന്ന്
മരമുകളിലൊരുകാവൽമാടം പണിതതും
ചോർന്നൊലിക്കുന്നൊരാമാടത്തിലെന്നും
ഒറ്റക്കുറങ്ങാതെ കൂട്ടായിരുന്നതും
കാട്ടുമൃഗങ്ങളോടെതിരിട്ടുനിന്നതും
കാട്ടിൽനിന്നെങ്ങാനും കൂമൻകരയുമ്പോൾ,
ആനയലറുമ്പോൾ, പുലിയൊച്ചകേൾക്കുമ്പോൾ
കണ്മണിക്കുട്ടാകരയാതെടാ
നിനക്കമ്മച്ചിയില്ലേകൂട്ടിനെന്നും
എന്നെമാറോടടക്കിപ്പിടിച്ചുകൊണ്ടോതവേ
മുറുകേപ്പുണർന്നാമാറിൻ ചൂടേറ്റു -
റങ്ങിയതെങ്ങനെ ഞാൻമറക്കും
പിന്നെയാരെ വിളിപ്പിവൻ ദൈവമെന്നും
ചോർന്നൊലിക്കുന്നൊരാമാടത്തിലെന്നും
ഒറ്റക്കുറങ്ങാതെ കൂട്ടായിരുന്നതും
കാട്ടുമൃഗങ്ങളോടെതിരിട്ടുനിന്നതും
കാട്ടിൽനിന്നെങ്ങാനും കൂമൻകരയുമ്പോൾ,
ആനയലറുമ്പോൾ, പുലിയൊച്ചകേൾക്കുമ്പോൾ
കണ്മണിക്കുട്ടാകരയാതെടാ
നിനക്കമ്മച്ചിയില്ലേകൂട്ടിനെന്നും
എന്നെമാറോടടക്കിപ്പിടിച്ചുകൊണ്ടോതവേ
മുറുകേപ്പുണർന്നാമാറിൻ ചൂടേറ്റു -
റങ്ങിയതെങ്ങനെ ഞാൻമറക്കും
പിന്നെയാരെ വിളിപ്പിവൻ ദൈവമെന്നും
മഴമാറി വെയിൽവന്നു കാപ്പികൾപൂത്തിട്ടും
കുരുമുളകുതിരികൾ പഴുത്തുനിന്നിട്ടും,
സിസർലയും, തെരുവയും പുല്തൈലമായിട്ടും
വേലകൾക്കാരും വിളിക്കാതിരുന്നപ്പോൾ
പട്ടിണിമാറ്റാൻ മടിക്കുത്തഴിക്കാതെ
മഴുവുംപിടിച്ചവൾ കാട്ടിൽക്കയറവേ
ഉണക്കമരങ്ങളെ വെട്ടിമുറിച്ചവൾ
കാതങ്ങളോളാം ചുമന്നുതളർന്നെത്തി
കബനിതൻതീരത്തു ചങ്ങാടം കെട്ടി -
ത്തുഴഞ്ഞുപോയപ്പോൾ നിൻ
കണ്ണീരുപ്പിന്റെ രുചിയറിഞ്ഞാപ്പുഴ-
മീനുകൾപ്പോലും കരഞ്ഞിരുന്നു
വേറെയാരെ വിളിക്കുംഞാൻ ദൈവമെന്ന്
ഇനിയൊരുജന്മമെനിക്കായ്ക്കിട്ടിയാൽ
നിൻപുത്രനായ്ഞാൻ പിറന്നിടട്ടേ
ഏഴുജന്മങ്ങളും മതിയാകുമോയീ
പെറ്റവയറിൻ കടംതീർക്കുവാൻ
കുരുമുളകുതിരികൾ പഴുത്തുനിന്നിട്ടും,
സിസർലയും, തെരുവയും പുല്തൈലമായിട്ടും
വേലകൾക്കാരും വിളിക്കാതിരുന്നപ്പോൾ
പട്ടിണിമാറ്റാൻ മടിക്കുത്തഴിക്കാതെ
മഴുവുംപിടിച്ചവൾ കാട്ടിൽക്കയറവേ
ഉണക്കമരങ്ങളെ വെട്ടിമുറിച്ചവൾ
കാതങ്ങളോളാം ചുമന്നുതളർന്നെത്തി
കബനിതൻതീരത്തു ചങ്ങാടം കെട്ടി -
ത്തുഴഞ്ഞുപോയപ്പോൾ നിൻ
കണ്ണീരുപ്പിന്റെ രുചിയറിഞ്ഞാപ്പുഴ-
മീനുകൾപ്പോലും കരഞ്ഞിരുന്നു
വേറെയാരെ വിളിക്കുംഞാൻ ദൈവമെന്ന്
ഇനിയൊരുജന്മമെനിക്കായ്ക്കിട്ടിയാൽ
നിൻപുത്രനായ്ഞാൻ പിറന്നിടട്ടേ
ഏഴുജന്മങ്ങളും മതിയാകുമോയീ
പെറ്റവയറിൻ കടംതീർക്കുവാൻ
ബെന്നി ടി ജെ
16/02/2018
16/02/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക