നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുകൃതം.

★കാവ്യാങ്കണം മത്സരം★
സുകൃതം.
അമ്പത്തൊന്നക്ഷരംമതിയാവുമോ
അമ്മയെന്ന -കാവ്യം രചിക്കാൻ ?
അഴലിൻചൂടെറ്റ്മനംവെന്തുരുകവേ-നിൻ
അലിവാർന്നതലോടെലെൻ ജീവജലം.
സഹനത്തിൻഉലയിൽചുട്ടുപഴുത്തൊരു
സഹ്യതൻരൂപം നീയല്ലോ..?
അളവറ്റവാത്സല്യംതിരയായടിക്കവേ,
നനയുവാൻവെറുതെനിന്നിരുന്നു.
നാഴിഅരികൊണ്ടത്താഴംവിളമ്പി,അതിൽ
മുരിങ്ങഇലയാണം എന്നുംരുചിപകർന്നു.
തെക്കൻകാറ്റെറ്റുവീണ മുരിങ്ങമരംനോക്കി നീ
കണ്ണുനീർവാർത്തതുംഓർത്തിടുന്നു.
താരാട്ടുപാടിയുറക്കവെ-നിൻ
എരിയുന്നവയറിൻപാട്ടുകേൾക്കും-എന്നും
പഴകിയസാരിത്തുമ്പിലെഅശ്രുവും
പാതിരാച്ചുടിൽകുളിരാകും.
വീണുടഞ്ഞനിൻകണ്ണുനീർതുള്ളിയാൽ
ഉരുകിമാഞ്ഞത് -എന്റെവിധിയല്ലേ.?
നിന്റെകാലടിപ്പാടുകൾ അകന്നുപോവേ,
എന്റെ പാപങ്ങൾതെളിഞ്ഞിടുന്നു..
ജീവിതയാത്രയിൽതോറ്റുപോയീടിലും-ആ
സ്നേഹമിന്നുംഅമൃതല്ലെ..
ശാപംതൊടുക്കാൻ അറിയാത്തമനമേ,
നീമാത്രം എന്നുമീ ഈ പ്രപഞ്ചസത്യം.
കൈപിടിച്ചന്ന് നടത്തിയവഴിനീളെ
ഒരുപാട് മോഹങ്ങൾപൂത്തിരുന്നൂ.
ഇന്നാവഴിയിൽതുറന്നുകിടപ്പതു-
വൃദ്ധസദനത്തിൻ വാതിലല്ലോ..!
ശുഭം..
By,
Nizar vh.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot