Slider

റോഡ് വീലർ

0
റോഡ് വീലർ
''അച്ഛാ നമുക്കൊരു പട്ടിയെ വാങ്ങണം"
ഫോണിലൂടെ പെട്ടന്നവന്റെ മറുപടി വന്നപ്പോൾ കുറച്ച് മുൻപെ കണ്ട പത്രവാർത്ത മനസ്സിലേക്കോടിയെത്തി.
"വാങ്ങാം മോനെ വാങ്ങാം അച്ഛൻ നാട്ടിൽ വരട്ടെ...."
പറഞ്ഞു കൊണ്ട് ഞാൻ കഴിക്കാനുള്ള പൊതി തുറന്നു.
"എന്തിന് എന്നെയും കടിച്ച് കൊല്ലാനായിരിക്കും
പട്ടിയെ കൊണ്ടൊക്കെ കൊല്ലിക്കുന്നതാണല്ലോ നിങ്ങളുടെ ഒക്കെ ആഗ്രഹം...
ആണുങ്ങൾക്ക് എന്തും ആകാമല്ലോ...
ശിക്ഷ മുഴുവൻ പെണ്ണുങ്ങൾക്ക്
പട്ടികടിയും പാമ്പ് കൊത്തലും മീൻ വിൽപ്പനയും എഴുത്തുകളിൽപ്പോലും നിങ്ങൾക്ക് പക്ഷപാതം അല്ലേ മനുഷ്യാ...."
അവളുടെ മറുപടി വന്നപ്പോൾ മനസ്സിലായി
ഫോൺ സ്പീക്കർ മോഡിലായിരുന്നെന്ന്
ദൈവേ.... ഫെമിനിസ്റ്റുകൾക്കെതിരെ പോസ്റ്റിട്ട് ഇരിക്കുമ്പോൾ വീട്ടിലൊരു ഫെമിനിച്ചി വളർന്നതറിഞ്ഞില്ലല്ലോ...
വായിൽ വച്ച പെറോട്ടയോടെ വായ് തുറന്ന ചിന്ത
"വാർത്തയൊക്കെ ഞാനും കാണാറുണ്ട് കേട്ടോ..." അവൾ വീണ്ടും
"എന്റെ പൊന്നു സാറേ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല
പട്ടിയൊന്നും നമുക്ക് വേണ്ട എന്താ പോരെ... "
"അച്ഛാ.... "ചിണുങ്ങലോടെ അവന്റെ ശബ്ദം വന്നു.
കൂടെ അവളുടെ ചിണുങ്ങലല്ലായിരുന്നു.
"കണ്ടോ.... അത് തന്നെ അച്ഛൻ പറഞ്ഞു പട്ടി വേണ്ടെന്ന്
പകരം രണ്ട് കോഴി വാങ്ങിച്ച് ഇടാം മുട്ടയെങ്കിലും കിട്ടും
നിനക്കൊക്കെ ഓംലറ്റും ബുൾസെയും ഒക്കെ അടിച്ച് തിന്നുകയും ചെയ്യാം
പിന്നെ അതിനെ കറിയും വയ്ക്കാം
പട്ടിയെ വാങ്ങിയാൽ എന്ത് കിട്ടും അത് മുട്ട ആണോ രാവിലെ ഇട്ട് വയ്ക്കുന്നത്
ടാങ്ക് നിറഞ്ഞാൽ മനുഷ്യന്റെ അപ്പി കോരി കളയാൻ സ്ഥലമില്ലിവിടെ അപ്പൊഴാണൊരു പട്ടി സ്നേഹം "
എന്തോ ഓർമ്മയിൽ കഴിച്ച് കൊണ്ടിരുന്നത് ഞാൻ തുപ്പിയിട്ടു.
"ടീ സാറാമേ നീ എന്നെ ആഹാരം കഴിക്കാനും സമ്മതിക്കില്ലേ..."
"പട്ടി പ്രസവിക്കുമല്ലോ...
അപ്പൊ നമുക്ക് ഓരോ കുട്ടിയും രണ്ടായിരത്തഞ്ഞൂറ് രൂപയ്ക്ക് വിറ്റു കൂടെ അച്ഛാ
അവൻ വിടുന്ന ഭാവമില്ല അടുത്ത പ്രലോഭനം വന്നു
കൂടെ അവളുടെ രോഷവും
"ആഹാ കൊള്ളാം അപ്പൊ ഇനി ഞാനതിന്റെ പ്രസവവും എടുക്കണോ....
ഞാനതിന്റെ വയറ്റാട്ടി കൂടെ ആകാമെടാ....
നിന്നെയൊക്കെ നോക്കി നോക്കി ഞാനിപ്പൊഴേ................"
ഫോൺ ചെവിയിൽ നിന്ന് മാറ്റി ഞാൻ ദൂരേയ്ക്ക് വച്ചു ഭക്ഷണം കഴിക്കാനിരുന്നു
അവർ ഒരു തീരുമാനമുണ്ടാക്കട്ടെ....ല്ലേ.....
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo