നീയും ഞാനും
................................
................................
നിന്റെ വഴിയിലൂടെ ഞാനും
എന്റെ വഴികളിലൂടെ നീയും
വഴികൾ പിരിയാതെ,
ശരികൾ തെറ്റാതെ,
നമുക്കീ യാത്ര തുടരാം..
നമുക്കെന്നും നമ്മളായിരിക്കാം..
എന്റെ വഴികളിലൂടെ നീയും
വഴികൾ പിരിയാതെ,
ശരികൾ തെറ്റാതെ,
നമുക്കീ യാത്ര തുടരാം..
നമുക്കെന്നും നമ്മളായിരിക്കാം..
എന്നിലൊരു സ്വപ്നത്തിൻ
വസന്തം തീർത്ത്.
ഒരു പൂക്കാലമെനിക്കു തന്ന്
നിനക്കായൊന്നും കരുതി വെക്കാതെ നീ...
വസന്തം തീർത്ത്.
ഒരു പൂക്കാലമെനിക്കു തന്ന്
നിനക്കായൊന്നും കരുതി വെക്കാതെ നീ...
പിന്നെയുമെന്റെ സ്വപ്നങ്ങളിൽ വന്ന്
ഒരു കുളിർ മഴയായെന്നിൽ പെയ്ത്
ഈറൻ തെന്നലായെന്നെ തഴുകി
ഇരവിലും പകലിലുമെന്നിലെ
സ്നേഹമായലിഞ്ഞ്
ചന്ദനസുഗന്ധമായെന്നിൽ നിറഞ്ഞ്
എന്നുള്ളിലൊരു മോഹത്തിൻ
പൂത്തിരി കത്തിച്ച്
എന്നിൽ പ്രണയം നിറച്ച്
നീയെന്നുമെന്നെ
തോൽപ്പിക്കുമ്പൊ
തിരികെ നൽകുവാനെനിക്കീ
നിറ സ്നേഹവും പ്രാർത്ഥനകളും മാത്രം..
ഒരു കുളിർ മഴയായെന്നിൽ പെയ്ത്
ഈറൻ തെന്നലായെന്നെ തഴുകി
ഇരവിലും പകലിലുമെന്നിലെ
സ്നേഹമായലിഞ്ഞ്
ചന്ദനസുഗന്ധമായെന്നിൽ നിറഞ്ഞ്
എന്നുള്ളിലൊരു മോഹത്തിൻ
പൂത്തിരി കത്തിച്ച്
എന്നിൽ പ്രണയം നിറച്ച്
നീയെന്നുമെന്നെ
തോൽപ്പിക്കുമ്പൊ
തിരികെ നൽകുവാനെനിക്കീ
നിറ സ്നേഹവും പ്രാർത്ഥനകളും മാത്രം..
നീ എന്റെ കണ്ണാടിയാണ്
വീണുടയാൻ സമ്മതിക്കാതെ,
പോറലുകളേൽക്കാതെ,
ഞാനെന്റെ ഉള്ളറകളിൽ
സൂക്ഷിച്ച എന്റെ മാത്രം കണ്ണാടി..
എന്റെ പ്രതിബിംബത്തെ
നിന്റെ ഹൃദയത്തോടു ചേർത്തു
വെയ്ക്കുമ്പോൾ ഞാനറിയുന്നു
നിന്റെ ഹൃദയമിടിപ്പിനും ഇന്ന്
ഞാനെന്ന താളമാണെന്ന്...
വീണുടയാൻ സമ്മതിക്കാതെ,
പോറലുകളേൽക്കാതെ,
ഞാനെന്റെ ഉള്ളറകളിൽ
സൂക്ഷിച്ച എന്റെ മാത്രം കണ്ണാടി..
എന്റെ പ്രതിബിംബത്തെ
നിന്റെ ഹൃദയത്തോടു ചേർത്തു
വെയ്ക്കുമ്പോൾ ഞാനറിയുന്നു
നിന്റെ ഹൃദയമിടിപ്പിനും ഇന്ന്
ഞാനെന്ന താളമാണെന്ന്...
മായക്കാഴ്ചകളിൽ ഭ്രമിക്കാതെ
നേർവഴി കാട്ടിത്തന്ന്
എന്റെ പുഞ്ചിരികൾ മായ്ക്കാതെ
എന്നുമെന്നെ ചേർത്തു നിർത്തുന്നു
നീ എന്ന എന്റെ ജന്മപുണ്യം..
Maya

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക