Slider

കനലെരിയുന്ന വാർദ്ധക്യം(ലേഖനം)

0
കനലെരിയുന്ന വാർദ്ധക്യം(ലേഖനം)
-------------------------------------------------------
*റാംജി..
മദ്ധ്യവയസുകഴിയുമ്പോൾതന്നെ പലരിലും പലവിധ അസുഖങ്ങൾ പിടിപെടുന്നു.കാരണം ജീവിത ശൈലിയിലെ ക്രമമില്ലായ്മയും,മാനസ്സികമായ സംങ്കർഷങ്ങളുമൊക്കെ ഇതിനു ഘടകങ്ങളാകാറുണ്ട്‌.
ഈ കാലയളവിൽ ചിലർ ഒറ്റപെടലിനു വിധേയരാകാറുണ്ട്‌,ചിലർ നഷ്ടബോധത്തിന്റെയും,കുറ്റബോധത്തിന്റേയും മാറാപ്പ്‌ തലയിലേറ്റുന്നു.
ഉദാഹരണം,യഥാവിധി ഞാൻ ചിന്തിച്ചിരുന്നെങ്കിൽ കൂടുതൽ ഉന്നതസ്ഥാനങ്ങളിൽ എത്താമായിരുന്നു,സഹജീവികളോട്‌ നന്മയും,കരുണയും കാട്ടാമായിരുന്നു,സമ്പാദ്യം ഇപ്പോളുള്ളതിനേക്കാൾ ഇരട്ടിയാക്കാമായിരുന്നു.
ഒരുകാര്യവും ചിന്തിക്കാതെ ഇപ്പോഴത്തെനിലയിൽ എത്തുന്നതിനുവേണ്ടി വിലപെട്ട സമയമായിരുന്നു ഹോമിച്ചുകളഞ്ഞത്‌ ജീവിതം നല്ലതുപോലെ ആഘോഷിക്കുവാൻകൂടികഴിഞ്ഞിരുന്നില്ല,ഇനി ഈ അവസ്ഥയിൽ എന്തുചെയ്യാൻ കഴിയും.
ഇനി ഒന്നും സാധ്യമല്ല എന്നതിരിച്ചറിവുകളും,ചിന്തകളും ഹീനമായി വേട്ടയാടിതുടങ്ങും.
സമൂഹത്തിൽ പല വിഭാഗങ്ങളുള്ളപോലെ,റിട്ടയർമെൻറ്റ്‌ ജീവിതം ആസ്വദിക്കുന്നവരേയും,ആ പ്രായത്തിൽ തന്നെ ആഹാരത്തിനുവഴിയില്ലാതെ കഷ്ടപെടുന്നവയോധികരേയുംനമ്യ്ക്ക്‌കാണുവാൻസാധിക്കും.
സാമ്പത്തിക അടിത്തറയുള്ള ഭവനത്തിലെ അംഗങ്ങൾക്കായിരിക്കും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുക.
പാവങ്ങളുടെ വീടുകളിലും ചില പ്രശ്നങ്ങൾ നടക്കാറുണ്ട്‌ അതൊന്നും വാർത്തയല്ലാത്തതുകൊണ്ടും,അവരെ സാമ്പത്തികമായി സഹായിക്കേണ്ടിവരുമോഎന്നസന്ദേഹംമൂലവും പലരുമത്‌ മനപൂർവ്വം വിസ്മരിക്കാറാണ് പതിവ്‌.
ഇപ്പോൾനമ്മൾപിൻതുടരുന്ന അണുകുടുംമ്പ വ്യവസ്ഥിതിയും വൃദ്ധരായവരുടെ പ്രശ്നങ്ങൾളെ കൂടുതൽസങ്കീർണ്ണമാക്കാറുണ്ട്‌.
അച്ഛനും,അമ്മയും,രണ്ടുകുട്ടികളുമടങ്ങുന്ന ചെറിയകുടുംമ്പം,കാലംകുറേകഴിഞ്ഞ്‌ ഈ മാതാപിതാക്കൾ വാർദ്ധക്യത്തിലേക്ക്‌ കടക്കുകയും,അവരിൽ മനോസംഘർഷങ്ങളുടെ വാതായനങ്ങൾ മലർക്കെതുറക്കുകയും ചെയ്യും
മക്കളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെപറയുകയുംവേണ്ടാ..
മക്കൾ ആൺകുട്ടികളാണങ്കിൽ,
അവർ വിവാഹം ചെയ്ത്‌ കൊണ്ടുവന്നവർ സഹകരണമനോഭാവം തീരെ ഇല്ലാത്തവരെങ്കിൽ,തീർച്ചയായുംസംങ്കർഷങ്ങൾ ഉണ്ടാകുന്നതായിരിക്കും..
മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തി,അതിനെതിരായിട്ടായിരിക്കുംഇങ്ങനെയുള്ളവർ പ്രവർത്തിക്കുക
കൂടതെ ചെറിയ,ചെറിയ കാര്യങ്ങളിൽ വാക്കുതർക്കങ്ങളിലേർപ്പെട്ട്‌ അത് വിപുലമാക്കി കലുഷിതമായ കുടുംമ്പാന്തരീക്ഷം സൃഷ്ടിക്കുന്നു.മാനസികമായി തളരുന്ന വൃദ്ധ ദമ്പതികൾ ജീവനൊടുക്കണമെന്നുവരെ ചിന്തിക്കുന്നു. ഈ അവസരത്തിൽ ആരും ഇവരെ ആശ്വസിപ്പിക്കാനോ,സ്നേഹവാക്കുകൾ പറയാനോ കാണുകയില്ല,ഉണ്ടെങ്കിൽത്തന്നെ കുറ്റം ഇവരുടെമേൽ ചാരിനിർത്താനായിരിക്കും അവരും ശ്രമിക്കുന്നത്,ആശ്രയമായി കരുതിയവർകൂടി തള്ളിപ്പറയുമ്പോൾ മനസ്സുനീറിപുകയുകയും മാനസിക നിലവരെ നഷ്ടപെട്ടുപോകുന്ന അവസ്ഥയിൽ എത്തുകയും ചെയ്യും.മനസ്സിന്റെ നിയന്ത്രണം നഷ്ടപെട്ടുപോകുന്നരീതിയിലുള്ള ദിവസേനയുള്ള കുടുംമ്പവഴക്ക് ഇവരുടെ പ്രതികരണശേഷി കൂട്ടുന്നു. ഒടുവിൽ സമാധാനം നഷ്ടപ്പെടുന്നത് മരുമകൾക്കായിരിക്കും.
അവർ കുടുംമ്പത്തിൽ നിന്ന് മാറിതാമസ്സിക്കണമെന്നോ,മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കണമെന്നോ ഒക്കെ ഭർത്താവിനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.കൂടാതെ ഈ വൃദ്ധദമ്പതികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അമിതമായ പേരക്കിടാവ് വാത്സല്യം അവരെതന്നെ വെട്ടിലാക്കുന്നു. കൊച്ചുമക്കളോടുള്ള അമിത സ്നേഹം മൂലം ആവശ്യമില്ലാതെ അവരുടെകാര്യങ്ങളിൽ ഇടപെടുന്നതുംമരുമക്കളിൽ അമർഷമുണ്ടാക്കുന്നു.എല്ലാം കൂടിയാകുമ്പോൾ,ഈ
ദമ്പതികൾ,മുൻസൂചിപ്പിച്ച വൃദ്ധസദനങ്ങളിലേക്ക്പറിച്ചുനടപെടുന്നു.
മക്കളിൽ സഹനശക്തി,ബഹുമാനം,ആത്മബന്ധം, എന്നൊന്നുമില്ലാത്തതിനാലാകാമിത്‌(മാതാപിതാക്കൾ അവരെ പഠിപ്പിച്ചിരുന്നുമില്ല എന്നതാണ് സത്യം) സംഭവിക്കുന്നത്‌.
എന്നാൽ കൂട്ടുകുടുംമ്പവ്യവസ്ഥിതിയിൽ കഴിഞ്ഞിരുന്നവർക്ക്‌ സഹനശക്തിയുണ്ടായിരുന്നു,മറ്റുള്ളവരുടപ്രയാസങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു,പരസ്പര ബഹുമാനമുണ്ടായിരുന്നു.ജീവിതത്തെ കരുത്തോടെ നേരിടുവാനുള്ള ആർജ്ജവമുണ്ടായിരുന്നു.
അങ്ങനെയുള്ള ധാരാളംവിശേഷസവിശേഷതനേടിയെടുത്തത്‌ കൂട്ടുകുടുംമ്പത്തിൽനിന്നുതന്നെയായിരുന്നു..
അതാണ് രണ്ടുംതമ്മിലുള്ളവെത്യാസം
എന്നാൽ വിഭിന്നമായി,
അണുകുടുംമ്പത്തിൽകഴിയുന്നവരിലും മുനുഷ്യത്വപരമായ ധാരാളം സവിശേഷതകളുണ്ട്‌.
ചെറുപ്പത്തിൽ അവരുടെമാതാപിതാക്കളുടെ പരിശീലനംവഴി സിദ്ധിച്ചവയാണ്.
എന്നാൽ മറ്റുചിലർ സ്വന്തം മാതാപിതാക്കളോടൊഴികെ സമൂഹത്തിലുള്ളവരോടെല്ലാം സ്നേഹത്തോടെ ഇടപെടുന്നത്‌ കാണുവാൻ കഴിയും,ഇങ്ങനെയുള്ളവർക്ക്‌ പൊതുസമൂഹത്തോട്‌ യാതൊരുകടപ്പാടുമുണ്ടാകുകയില്ല.
'സ്വന്തം കാര്യം സിന്ദാബാദ്‌' എന്ന നിലപാട്‌.
വാസ്തവം പറഞ്ഞാൽ "ആട്ടിൻ തോലണിഞ്ഞ ചെന്നായ" എന്നുവിശേഷിപ്പിക്കാവുന്ന വ്യക്തിത്വം.സ്വാർത്ഥതാൽപര്യങ്ങളെമുൻനിർത്തിയായിരിക്കും ഇവരുടെ പ്രവർത്തനം.
മറ്റാരോടും,വിധേയത്വമോ,അടുപ്പമോ,കടപ്പാടോയില്ലാത്ത ഇവർക്ക്‌ എന്ത്‌ ബന്ധങ്ങൾ..
അവരുടെ മാതാപിതാക്കളാകാം അധികവും വൃദ്ധസദനങ്ങളിൽ എത്തിപെടുന്നത്‌.
കൂട്ടുകുടുംമ്പ വ്യവസ്ഥിതി ജീർണ്ണാവസ്ഥയിലേക്ക്‌ പോയതാണ് ഇതിനൊക്കെ ഹേതുവായതെന്നുപറയാം
അതിനാൽ ഇപ്പോഴുള്ളതും,ഇനിവരുന്നതുമായ തലമുറയിലുള്ളവരും ഇതിനെ നേരിടേണ്ടതായ്‌ വരുമെന്നുള്ളതിൽ സംശയമില്ല .
പ്രായമായ അച്ഛനെ ജീവനോടെ കാട്ടിൽ കുഴിച്ചുമൂടുവാൻപോയ മകന്റേയും ,ചെറുമകന്റേയും കഥ വായിച്ചിട്ടുണ്ടാകാം.
കഥയിൽ ,കുട്ടിയിൽനിന്ന് ബോധോദയം ലഭിച്ച മകൻ,സ്വന്തം പിതാവിനെ തിരികെകൂട്ടികൊണ്ട്‌ വരുന്നതായുമാണ് ഇതിവൃത്തം.
ഇവിടെ മക്കൾക്ക്‌ സ്നേഹമില്ലാതെയില്ല,പക്ഷേ,ഇവരുടെജോലികളിൽനിന്ന് ഉണ്ടാകുന്ന പിരിമുറുക്കങ്ങളുമായി വീട്ടിലുള്ളവരോടായിരിക്കും അവരുടെ അമർഷം തീർക്കുന്നത് .ഇരകളാകുന്ന വൃദ്ധ ദമ്പതികൾ നിവർത്തികെട്ട് പ്രതികരിക്കുമ്പോൾ സംഗതിയുടെ കിടപ്പ്‌ മാറുന്നു അതാണ് പലതിനും തുടക്കമാകുന്നത് .
രണ്ടുകൂട്ടരുടേയും സഹകരണമില്ലാതെ ഇത്‌ ഒത്തുതീർപ്പിൽ പോകാൻ സാധിക്കില്ല.
അതിനാൽ മക്കൾ ,ഓഫീസിലെ പ്രശ്നങ്ങൾ അവിടെവച്ചു തീർക്കുകയും പൂർണ്ണസമാധാനത്തോടെ വീടുകളിൽ വന്നുചേരുകയുംചെയ്യുക അതുപോലെ,എരിതീയിൽ എണ്ണയൊഴിക്കാതിരിക്കുവാൻ മാതാപിതാക്കളും ശ്രദ്ധിച്ചാൽ,സുഖകകരമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും.അല്ലായെങ്കിൽ സംങ്കർഷങ്ങളും,കലുഷിതമായ അന്തരീക്ഷവുമൊക്കെയാകുമ്പോൾ ,മക്കൾ വൃദ്ധസദനങ്ങളിൽ പണമടച്ച്‌ അംഗത്വം എടുക്കാൻ പ്രേരിതനാകുകയും ചെയ്യുന്നതായിരിക്കും .
മുൻകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിന്നത്,നിവർത്തിയില്ലാതെവരുമ്പോൾ വൃദ്ധരെ ഭ്രാന്താശുപത്രിയിലാക്കുന്നരീതി.
ഇവിടെ ഉദാഹരിക്കുവാൻ കഴിയുന്നത് പത്തിരുപത്തഞ്ചുകൊല്ലം മുൻപ്‌ "മൂക്കില്ലാ രാജ്യത്ത്‌"എന്ന സിനിമയിലെ പ്രധാന നടൻ മാരിൽ ഒരാളുടെ ജീവിതം ശ്രദ്ധിക്കാം.
കൊച്ചുമകനു പിറന്നാൾസമ്മാനംകൊടുക്കുവാൻ ഭ്രാന്താശുപത്രിയിൽനിന്ന് ചാടിവന്ന അദ്ദേഹത്തെ എങ്ങനെയാണുവീട്ടുകാർ സ്വീകരിച്ചത്‌.?ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞാൽ തിരിഞ്ഞുനോക്കേണ്ടാ എന്നമനോഭാവം.
കാലങ്ങൾ കഴിഞ്ഞപ്പോൾ ഈ ഭ്രാന്താലയം എന്നത്‌ ഇപ്പോൾകാണുന്നവൃദ്ധസദനമായിമാറി.
അതിനാൽ ഇപ്പോഴത്തെ ഈ വൃദ്ധർ 'ഭ്രാന്തൻ'എന്നപേരിൽനിന്ന് കഷ്ടിച്ച്‌ രക്ഷപെട്ടു എന്നതാണ് ആകെ ഉണ്ടായ ഒരുമാറ്റം.
ജീവിതകാലം മുഴുവൻ സമ്പാദിച്ചുകൂട്ടി സാമ്പത്തിക ഭദ്രത ഉണ്ടാക്കിയിട്ടുള്ള കുടുംമ്പനാഥൻ ,എല്ലുമുറിയെപണിയെടുത്തുസമ്പാദിച്ചതെല്ലാംകൂടി സ്വന്തം മക്കൾക്കായി വീതിച്ചുനൾകി സ്വസ്ഥമായി ജീവിക്കാം എന്നാശിക്കുന്ന സമയത്താണ്,അവർപോലുംഅറിയാതെ വൃദ്ധസദനങ്ങളിൽ എത്തപ്പെടുന്നത്‌.
ഈ അവസ്ഥയിലെത്തുന്ന ഇവരുടെമാനസ്സികചിന്ത,
എല്ലാം നഷ്ടപെട്ടുപോയി
ആലോജിച്ചു പ്രവർത്തിക്കേണ്ടതായിരുന്നു എന്നൊക്കെയായിരിക്കും ചിന്തകളുടെപര്യവസാനം.എന്തായാലും അത്‌ അവരിൽ നിരാശയിൽ കൊണ്ടെത്തിക്കുന്നു.
അവരിലുണ്ടാകുന്ന ഈ തിക്തമായഅനുഭവങ്ങളെല്ലാം നമ്മൾ വർണ്ണിക്കുന്നതിലുപരി ബ്രഹ്ത്തായിരിക്കും.
സുഖസൗകര്യങ്ങളിൽ ജീവിച്ചിരുന്ന വ്യക്തിക്ക്‌, അകപെട്ട ഈ വൃദ്ധസദനം ഒരു കാരാഗ്രഹമായിട്ടായിരിക്കും അനുഭവപെടുക..
പിന്നീട്‌ അവിടുന്നുലഭിക്കുന്ന പരിചരണം,സ്നേഹം,അംഗീകാരം,സൗഹൃദം എല്ലാം അവർക്ക്‌ നന്നായി ആസ്വദിക്കാൻ കഴിയുകയും,വീട്ടിലെ ദുരിതങ്ങളിൽനിന്ന് രക്ഷപെട്ടു എന്നുതോന്നലുണ്ടാകുകയും ചെയ്യും.
എന്നാൽ കൊച്ചുമക്കളെ കുറിച്ച്‌ ആലോജിക്കുമ്പോഴായിരിക്കും വീണ്ടും ഇവരിൽ ദുഖങ്ങൾ വന്നു നിറയുന്നതും,മാനസ്സിക സംഘർഷങ്ങൾക്ക്‌ അടിപെടുന്നതും.
കഴിഞ്ഞതലമുറയിലുണ്ടായിരുന്ന ഇവർ തന്നെ ആയിരുന്നു വൃദ്ധസദനമെന്ന ആശയം കൊണ്ടുവന്നത്‌.അവസാനം അവരെതന്നെഅതിൽ കൊണ്ടെത്തിച്ചു. ഇനിവരുന്ന തലമുറയിൽപെട്ടവരെങ്കിലും ഇതിനു വിരുദ്ധമായി ചിന്തിക്കുന്നതുവരെഇത്‌ തുടർന്നുകൊണ്ടേയിരിക്കും.
സാമ്പത്തിക അടിത്തറയില്ലാത്തകുടുംമ്പങ്ങളിലെ കാര്യങ്ങൾ പറഞ്ഞുവല്ലോ,സമ്പന്നരെ അപേക്ഷിച്ച് ഉപേക്ഷിക്കൽ തുലോം കുറവാണ്.
പക്ഷെ,അങ്ങനെയുള്ളടത്ത്‌ ചെറിയകലഹങ്ങളും,ഇറങ്ങിപോക്കുകളും,മടങ്ങിവരവുമൊക്കെ സാധാരണനടക്കാറുണ്ട്‌.
പിന്നെ മറ്റൊരു വിഭാഗമുണ്ട്‌,
മക്കളും,കൊച്ചുമക്കളുംമെല്ലാം ഉദ്ധ്യോഗാർത്ഥം വിദേശങ്ങളിൽ താമസിക്കുന്നവരുടെ മാതാപിതാക്കൾ.
അവരും ഈവിധ കഷ്ടതകളും,പ്രയാസങ്ങളുംഅനുഭവിക്കാറുണ്ട്‌.
ഒറ്റപെട്ടുകഴിയുന്ന ഇവരുടെ സന്തോഷം എന്നത്, ലീവ്‌കിട്ടി മക്കൾ സ്വദേശത്തുവരുമ്പോളാണ്.
ലീവ്‌ തീർന്ന് അവർ മടങ്ങുമ്പോൾ ഇവരുടെ സന്തോഷം നിലക്കുകയും ഇവരിൽ മാനസിക സമ്മർദ്ദങ്ങൾ നിഴലിക്കുകയും ചെയ്യുന്നു.
പ്രായമായഎല്ലാവരും സംങ്കർഷങ്ങളുടെവഴിയേ കടന്നുപോകാതെ തരമില്ലാതായിരിക്കുന്നു.
എന്നാൽ പ്രായത്തിന്റെ അവശതകളെ അവഗണിച്ചുകൊണ്ട്‌ ജീവിതം നയിക്കുന്ന അപൂർവ്വംചിലരേയും നമുക്കിടയിൽ കാണാനാകും.
കോടീശ്വരൻമാരായ എത്രയോപേർ വൃദ്ധസദനങ്ങളിൽവച്ച്‌ മരണപെടാറുള്ള വാർത്തകൾ പത്ര മാധ്യമങ്ങളിൽകൂടിയും,സോഷ്യൽ മീഡീയകൾവഴിയും നാം കാണാറുള്ളതാണ്.അങ്ങനെ മരണപെട്ട ഒരു വ്യക്തി, തികച്ചും വ്യത്യസ്ഥനായിരുന്നു.
ഏതൊക്കെ ബാങ്കുകളിൽ എത്ര തുകയുണ്ടായിരുന്നു എന്നുപോലും അയാൾ നോക്കാറില്ലായിരുന്നു.അത്രയധികം സമ്പത്തുള്ള വ്യക്തി.വർഷാവർഷം ലഭിക്കുന്ന ബാങ്കുപലിശതന്നെ വലിയൊരുതുകയുണ്ടാകും.
ഏക്കറുകണക്കിനു ഭൂമി,സിറ്റിയിൽ വീടുകളും,കടമുറികളും.. ഡോക്റ്റർമാരും,എഞ്ചിനിയറൻമാരും,സമൂഹത്തിൽ ഉന്നതസ്ഥാനീയരായ ആൾക്കാരുമൊക്കെ ബന്ധുക്കളായി അദ്ധേഹത്തിനുണ്ട്‌.പക്ഷേ ആരുമായും സഹകരിക്കാതെ ഒറ്റക്കാണ് അദ്ദേഹം ജീവിച്ചത്‌.ബന്ധുജനങ്ങളുമായി യാതൊരു സഹവാസവും ഇല്ലാത്തയാൾ.
ഇവിടെ ബന്ധുജനങ്ങളുടെകുഴപ്പംകൊണ്ടല്ല അയാൾ ഒറ്റക്കായത് ,അദ്ധേഹത്തിന്റെ ശാഠ്യവും,പിടിവാശിയും,ആരേയും അടുപ്പിക്കരുതെന്ന നിലപാടുമാണ് അവസാനകാലം വൃദ്ധസദനത്തിൽ ആകേണ്ടിവന്നത്‌.ഇങ്ങനെ ദുശാഠ്യക്കാരായ ചിലരേയും കാണാൻകഴിയും.
ഞാനെന്നഭാവം ഉപേക്ഷിക്കാതെ എല്ലാവരുമായി സഹകരിച്ച് പോകാൻസാധിക്കില്ല,അത് ഉപേക്ഷിച്ചാൽ ലഭിക്കുന്നത് കെട്ടുറപ്പുള്ള ബന്ധങ്ങളായിരിക്കും.ബന്ധങ്ങൾഎന്തെന്ന് മനസ്സിലാക്കുകയും അതിന് വിലകൽപ്പിക്കുകയുംചെയ്യുക ,അതുപോലെ തന്നെനമ്മുടെ കുരുന്നുകൾക്കുമിത് കാട്ടികൊടുക്കുകയും ചെയ്യുക. അടുത്തതലമുറയെങ്കിലുംവൃദ്ധരെ കനൽവഴികളിലേക്ക്കൂട്ടിക്കൊണ്ട്‌ പോകാതിരിക്കട്ടെയെന്നാശംസിക്കുന്നു.

Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo