എന്റെ ഏട്ടൻ
👬
👬
👬
👬
👬





അമ്മേടെ വയറ്റിൽ പുതിയ വാവയുണ്ടെന്നറിഞ്ഞപ്പോൾ മുതൽ എട്ടു വയസ്സുകാരൻ ഉണ്ണി നിലത്തും താഴേമല്ല.. എപ്പോഴും അമ്മേടെ പുറകെ തന്നെ.. കുഞ്ഞുവാവ എപ്പോ വരുമെന്നറിയാൻ..
‘ഉണ്ണീ.. ഒരുപാട് സമയമുണ്ട് വാവ വരാൻ. എന്നാലും ഉണ്ണീടെ അടുത്ത പിറന്നാള് കഴിഞ്ഞു വാവ വരും.‘
വരുന്നവരും പോകുന്നവരും ഉണ്ണിയോട് പറയും.
‘ഉണ്ണിക്കുട്ടാ…അച്ഛനും അമ്മയ്ക്കും കൊഞ്ചിക്കാൻ പുതിയ വാവ വരുന്നല്ലോ.. ഇനി അച്ഛൻ ഉണ്ണിയെ മടിയിലിരുത്തില്ലല്ലോ’
‘ഉണ്ണിക്കുട്ടാ…അച്ഛനും അമ്മയ്ക്കും കൊഞ്ചിക്കാൻ പുതിയ വാവ വരുന്നല്ലോ.. ഇനി അച്ഛൻ ഉണ്ണിയെ മടിയിലിരുത്തില്ലല്ലോ’
‘സാരമില്ല.. എന്റെ വാവയെ അവരുടെ മടിയിലിരുത്താൻ കൊടുത്തിട്ടല്ലേ.. അവൻ എന്റെ മടിയിലേ ഇരിക്കൂ.. ‘
അങ്ങനെ കാത്തുകാത്തിരുന്നു ഉണ്ണീടെ പിറന്നാളിന്റെ തലേദിവസം രാത്രി ഉണ്ണീടെ അമ്മക്ക് വേദന വന്നു. ഉണ്ണീടെ പിറന്നാളിന്റെ അന്ന് തന്നെ ഉണ്ണീടെ കുഞ്ഞനിയൻ ഭൂമിയിലേക്ക് വന്നു.
ഉണ്ണി തന്നെയാണ് അവനു ശ്രീകുമാർ എന്നു പേരിട്ടത്.. ശ്രീകുട്ടൻ എന്നു വിളിപ്പേരും.
ഉണ്ണി പറഞ്ഞതുപോലെ തന്നെ അച്ഛനേം അമ്മേം ശ്രീക്കുട്ടന് വേണ്ടായിരുന്നു. എപ്പോഴും ഉണ്ണീടെ കൂടെ കാണും ശ്രീക്കുട്ടൻ. ആഹാരം ഉണ്ണി കൊടുക്കണം.. കുളിപ്പിക്കണം. എന്തിനു ഉണ്ണി പാടിയാലേ ശ്രീക്കുട്ടൻ ഉറങ്ങൂ.
**********
ഉണ്ണി എട്ടാംക്ലാസ്സിൽ പഠിക്കുന്ന സമയം. ശ്രീകുട്ടൻ അങ്കണവാടിയിൽ പോകുന്നു.അച്ഛൻ ഉണ്ണിക്കുട്ടനെ അടുത്തു വിളിച്ചിട്ട് പറഞ്ഞു.
‘ഉണ്ണീ…. ശ്രീകുട്ടന്റെ കൈ വിടാതെ മുറുകെ പിടിച്ചോണം കേട്ടോ.. അച്ഛൻ ഇല്ലാതായാലും നീ അതിന്റെ കുറവ് അവനെ അറിയിക്കരുത്.’ ഒന്നും മനസ്സിലാകാതെ ഉണ്ണി തലയാട്ടി.
സ്കൂളിൽ പോയ ഉണ്ണിയെ അടുത്ത വീട്ടിലുള്ള രാമേട്ടൻ ഉച്ചയായപ്പോൾ പോയി വിളിച്ചു കൊണ്ടു വന്നു. വീട് നിറയെ ആളുകളായിരുന്നു. കയറിച്ചെന്നപ്പോൾ കണ്ടു ഉമ്മറത്ത് നിലവിളക്കു കത്തിച്ചു വച്ച അതിന്റെ മുന്നിൽ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന അച്ഛനെ. കരഞ്ഞു തളർന്ന് 'അമ്മ അടുത്തിരിപ്പുണ്ട്. അമ്മയുടെ മടിയിൽ ഒന്നും മനസ്സിലാകാതെ കരഞ്ഞു കൊണ്ടിരിക്കുന്ന ശ്രീക്കുട്ടനും. ഏട്ടനെ കണ്ട് അവൻ ഓടിയെത്തി. അവനെ കെട്ടിപ്പിടിച്ച് ഉണ്ണി ഉറക്കെ ഉറക്കെ നിലവിളിച്ചു. ഇപ്പോൾ അവനു മനസ്സിലായി അച്ഛൻ പറഞ്ഞതിന്റെ അർത്ഥം.
പിന്നീട് ആരൊക്കെയോ പറഞ്ഞാണ് അറിഞ്ഞത് അച്ഛൻ സ്വയം ഇല്ലാതാകുകയായിരുന്നു എന്ന്. കുറെ പേരുടെ കയ്യിൽ നിന്നും വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ പറ്റാതെയാണ് അച്ഛൻ തങ്ങളെ ഒറ്റക്കാക്കി പോയതെന്ന്. അച്ഛൻ പോയത് മുതൽ അമ്മ മാനസികമായി തകർന്നു. ശ്രീകുട്ടനെക്കാളും ചെറിയ കുട്ടിയായി അമ്മ.
**********
അമ്മാവന്റെ സഹായത്തോടെ വീട് വിറ്റ് കടങ്ങളൊക്കെ വീട്ടി. അധികം ദൂരെയല്ലാത്ത അമ്മാവന്റെ വീട്ടിലേക്ക് പോയി. അവിടെ ചായ്പ്പിൽ മൂന്നു ജന്മങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം കിട്ടി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഒരു രാത്രി അമ്മ ആരോടും പറയാതെ വീട് വിട്ടു. നേരം വൈകുന്നത് വരെ ഒരുപാട് തിരക്കിയിട്ടും കണ്ടെത്താനായില്ല. അമ്മ എവിടെയെങ്കിലും സുരക്ഷിതയായി ഇരിക്കുന്നുണ്ടെന്നായിരുന്നു വിശ്വാസവും പ്രാർഥനയും, പിറ്റേന്ന് അമ്പലക്കുളത്തിൽ നിന്നും അമ്മയുടെ ചേതനയറ്റ ശരീരം കിട്ടുന്നതുവരെ.
പത്താം ക്ലാസ്സിലായിരുന്നു ഉണ്ണി അപ്പോൾ ശ്രീക്കുട്ടൻ രണ്ടിലും. അമ്മാവൻ വീട്ടിൽ ഇല്ലാതെ സമയങ്ങളിൽ ഉണ്ണിയായിരുന്നു വീട്ടിലെ ജോലികൾ ചെയ്തിരുന്നത്. അമ്മാവൻ ഉള്ളതുകൊണ്ട് പഠിപ്പു മുടങ്ങാതെ കൊണ്ടുപോകുന്നു. ഒരിക്കൽ വൈകിട്ട് പത്താംക്ലാസിലെ സ്‌പെഷ്യൽ ക്ലാസ്സു കഴിഞ്ഞു വന്ന ഉണ്ണികണ്ടത് അടുക്കള വശത്തെ പൈപ്പിൻചോട്ടിലിരുന്ന് എച്ചിൽ പാത്രങ്ങൾ കഴുകുന്ന സ്വന്തം അനിയനെയാണ്. ശ്രീക്കുട്ടൻ കരയുന്നുമുണ്ട്. അവിടേക്ക് ഓടിച്ചെന്ന ഉണ്ണിയെ കെട്ടിപ്പിടിച്ച് ശ്രീക്കുട്ടൻ കരഞ്ഞു.
‘എനിക്ക് വിശക്കുന്നു ഏട്ടാ’
‘എനിക്ക് വിശക്കുന്നു ഏട്ടാ’
*********
അന്ന് ഉണ്ണിയും ശ്രീക്കുട്ടനും അവിടുന്ന് ഇറങ്ങി. അച്ഛന്റെ അനിയന്റെ അടുത്തേക്കാണ് പോയത്. പിറ്റേദിവസം അമ്മാവൻ കൊച്ചച്ഛന്റെ വീട്ടിലെത്തി ഉണ്ണിയോട് മാപ്പു പറഞ്ഞു. എന്നിട്ട് അവന്റെ അമ്മേടെ പേരിലുള്ള സ്ഥലത്തിന്റെ ആധാരം കയ്യിൽ വച്ചു കൊടുത്തു. ഉണ്ണി ഒരുപാട് നിരസിച്ചിട്ടും അത് കയ്യിൽ വച്ചു കൊടുത്തിട്ടാണ് അമ്മാവൻ പോയത്.
പക്ഷെ ഉണ്ണി പിന്നെ സ്കൂളിൽ പോയില്ല. അവിടെ അടുത്തുള്ള വർക് ഷോപ്പ് നടത്തുന്ന നാണു ആശാന്റെ കൂടെ കൂടി. കിട്ടുന്ന പൈസ സൂക്ഷിച്ചു വെക്കും. ഇടക്കിടെ വീട്ടു സാധനങ്ങൾ വാങ്ങികൊടുക്കും. പക്ഷെ കൊച്ചച്ഛന്റെ വീട്ടിലും സമാനമായ അനുഭവങ്ങൾ. അവൻ കൂട്ടിവച്ച കാശും അമ്മാവന്റെയും കൊച്ചച്ഛന്റെയും പിന്നെ നാണു ആശാന്റെ സഹായവും കൊണ്ട് രണ്ടു മൂന്നു വർഷത്തിനുള്ളിൽ അമ്മയുടെ പേരിലുള്ള സ്ഥലത്തു ഒരു കൊച്ചു ഓലപ്പുര പണിതു. ഉണ്ണിയും ശ്രീക്കുട്ടനും അങ്ങോട്ടു താമസം മാറ്റി.
നാണു ആശാന്റെ വീടിനടുത്തായിരുന്നു അവരുടെ കുടിൽ. രാവിലെ ശ്രീകുട്ടൻ സ്കൂളിൽ പോകുന്നതിനു മുൻപ് ഉണ്ണി ആഹാരം ഉണ്ടാക്കിവെക്കും. ശ്രീകുട്ടനെ ഒന്നും ചെയ്യാൻ സമ്മതിക്കില്ലായിരുന്നു ഉണ്ണി. ചിലപ്പോൾ നാണു ആശാന്റെ മകൾ തുളസി അവരെ സഹായിക്കും. തുളസിക്ക് ഉണ്ണിയെ വലിയ ഇഷ്ടമായിരുന്നു. പക്ഷെ ഉണ്ണി അത് കണ്ടില്ലെന്നു നടിച്ചു. നാണു ആശാനോട് നിന്ദ കാണിക്കാൻ അവനു തോന്നിയില്ല. എന്നാലും അവനും അവളെ സ്നേഹിച്ചിരുന്നു. സമയം ആകുമ്പോൾ നാണു ആശാനോട് സംസാരിക്കാം എന്നു കരുതി.
**********
കാലം കടന്നുപോയി.. ഉണ്ണി സ്വന്തമായി വർക് ഷോപ് തുടങ്ങി. കുടിലിൽ സ്ഥാനത്ത് ഒരു ചെറിയ ഓടിട്ട വീട് പണിതു. ശ്രീകുട്ടനെ പഠിപ്പിച്ച് ഒരു കമ്പ്യൂട്ടർ എന്ജിനിയർ ആക്കി.
ഒരിക്കൽ നാണു ആശാൻ ഉണ്ണിയുടെ അടുത്ത വന്നു. എന്നിട്ട് ചോദിച്ചു.
‘നിനക്ക് എന്റെ മോളെ ഇഷ്ടമാണോ.. ആണെങ്കിൽ അതു മറന്നേക്ക്. ഡിഗ്രി കഴിഞ്ഞു നിക്കുന്ന കൊച്ചാ. എന്റെ തന്നെ തൊഴിലാ നിനക്ക് പക്ഷെ ഞാൻ പുച്ഛിക്കുവല്ല.. എന്റെ മോളെ ഒരു സർക്കാർ ജോലിക്കാരനെക്കൊണ്ട് കെട്ടിക്കണം എന്ന് എന്റെ വലിയ ഒരാശയാ. ഇപ്പൊ അങ്ങനൊരെണ്ണം ഒത്തു വന്നിട്ടുണ്ട്. അതിന്റെ കാര്യം പറഞ്ഞപ്പോളാ മോള് നിന്റെ പേരു പറഞ്ഞേ. നിനക്കാറിയാലോ ഒന്നേയുള്ളൂ എനിക്ക്. പൊന്നേ പൊടിയെന്ന് പറഞ്ഞു വളർത്തിക്കൊണ്ടു വന്നതാ. നിനക്ക് ഞാൻ സഹായങ്ങളേ ചെയ്തിട്ടുള്ളൂ. ഉപദ്രവിക്കരുത്. അടുത്ത ആഴ്ച്ച ഞങ്ങൾ ഈ നാട് വിടും. അതു വരെ ശല്യം ചെയ്യരുത്.’ നാണു ആശാൻ ഉണ്ണിക്ക് നേരെ കൈ കൂപ്പി.
‘നിനക്ക് എന്റെ മോളെ ഇഷ്ടമാണോ.. ആണെങ്കിൽ അതു മറന്നേക്ക്. ഡിഗ്രി കഴിഞ്ഞു നിക്കുന്ന കൊച്ചാ. എന്റെ തന്നെ തൊഴിലാ നിനക്ക് പക്ഷെ ഞാൻ പുച്ഛിക്കുവല്ല.. എന്റെ മോളെ ഒരു സർക്കാർ ജോലിക്കാരനെക്കൊണ്ട് കെട്ടിക്കണം എന്ന് എന്റെ വലിയ ഒരാശയാ. ഇപ്പൊ അങ്ങനൊരെണ്ണം ഒത്തു വന്നിട്ടുണ്ട്. അതിന്റെ കാര്യം പറഞ്ഞപ്പോളാ മോള് നിന്റെ പേരു പറഞ്ഞേ. നിനക്കാറിയാലോ ഒന്നേയുള്ളൂ എനിക്ക്. പൊന്നേ പൊടിയെന്ന് പറഞ്ഞു വളർത്തിക്കൊണ്ടു വന്നതാ. നിനക്ക് ഞാൻ സഹായങ്ങളേ ചെയ്തിട്ടുള്ളൂ. ഉപദ്രവിക്കരുത്. അടുത്ത ആഴ്ച്ച ഞങ്ങൾ ഈ നാട് വിടും. അതു വരെ ശല്യം ചെയ്യരുത്.’ നാണു ആശാൻ ഉണ്ണിക്ക് നേരെ കൈ കൂപ്പി.
‘ആശാനേ… അതിന്…… ഞാൻ…..’
ഒന്നും കേൾക്കാൻ നിൽക്കാതെ നാണു ആശാൻ പോയി. അതിനടുത്ത ആഴ്ച തന്നെ നാണു ആശാനും കുടുംബവും അവരുടെ വീട് വിറ്റ് മറ്റെവിടേക്കോ പോയി.
ശ്രീക്കുട്ടന് കൂടെ പഠിച്ച പെണ്കുട്ടിയോട് തോന്നിയ പ്രണയം അവന്റെ ഏട്ടനോട് തുറന്നു പറഞ്ഞു. ഉണ്ണി നിറഞ്ഞ മനസ്സോടെ സമ്മതിച്ചു. സമ്പന്നരായ ദിവ്യയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു. ഒരു ഉടമ്പടി കല്യാണം കഴിഞ്ഞാൽ അവർ ദിവ്യയുടെ അച്ഛൻ കൊടുക്കുന്ന വീട്ടിലേക്കു മാറിതാമസിക്കണം. ഉണ്ണി അതിനും സമ്മതിച്ചു.
അങ്ങനെ ആ വിവാഹം നടന്നു. ഉണ്ണി സമ്മതിക്കാഞ്ഞിട്ടും ശ്രീക്കുട്ടൻ ഉണ്ണിയെ അവരുടെ കൂടെ ആ വീട്ടിലേക്ക് കൊണ്ടുപോയി. ദിവ്യക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. കാരണം ശ്രീക്കുട്ടൻ ഏട്ടനെപ്പറ്റി നല്ലതു മാത്രമേ പറഞ്ഞിരുന്നുള്ളൂ.
ഏകദേശം ഒരു വർഷം കഴിഞ്ഞു. അന്ന് ഉണ്ണിയുടെയും ശ്രീക്കുട്ടന്റെയും പിറന്നാൾ ആയിരുന്നു. ദിവ്യയും ശ്രീക്കുട്ടനും ഉണ്ണിയേയും കൂട്ടി പഴയ വീട്ടിലേക്കു വന്നു. ആ വീട് ഇരുന്ന സ്ഥാനത്ത് പുതിയ ഒരു രണ്ടു നില വീട് വന്നു.
‘ഏട്ടാ. ഇന്ന് നമ്മുടെ പിറന്നാളല്ലേ.. ഇത് എന്റെ വക ഏട്ടന് ഒരു പിറന്നാൾ സമ്മാനം. ഇനിയെനിക്കും സമ്മാനം താ..’
‘എന്റെ ശ്രീക്കുട്ടന് എന്താ വേണ്ടേ. ഏട്ടന് പറ്റുന്നതാണെങ്കിൽ ഏട്ടൻ തരും.’
‘ഏട്ടന് മാത്രേ പറ്റു.. എനിക്ക്.. എനിക്ക്.. അല്ല… ഞങ്ങൾക്കൊരു ഏട്ടത്തിയമ്മയെ വേണം…:
‘എന്താ ശ്രീക്കുട്ടാ ഈ പറയണേ ഈ പ്രായത്തിലോ.. അതു നടക്കില്ല..’
‘ആരു പറഞ്ഞു നടക്കില്ലെന്ന്. ഞങ്ങൾ ആളെ കണ്ടു വച്ചിട്ടുണ്ട്. ഏട്ടൻ സമ്മതിച്ചാൽ മതി. പെണ്ണിനെ ഞങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട്.’
ഉണ്ണിയെന്തെങ്കിലും പറയുന്നതിനുമുമ്പ് വാതിലിൽ ആരോ മുട്ടി.
ഉണ്ണിയെന്തെങ്കിലും പറയുന്നതിനുമുമ്പ് വാതിലിൽ ആരോ മുട്ടി.
‘ഇത് ഏട്ടനെ ആരോ കാണാൻ വന്നതാ. പോയി കതകു തുറന്നു നോക്ക്’
ഉണ്ണി പോയി കതകുതുറന്നു. അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.. മുന്നിൽ നാണു ആശാൻ.
‘ഇനി കഥ ഞാൻ പറയാം.’
ശ്രീക്കുട്ടൻ പറഞ്ഞു.
‘കഴിഞ്ഞ ഒരു ദിവസം ഞാൻ ടൗണിൽ വച്ച് നാണു ആശാനെ കണ്ടു. അപ്പോഴാണ് പഴയ കഥയൊക്കെ ഞാൻ അറിയുന്നത്. തുളസി ചേച്ചി കല്യാണത്തിനൊന്നും ഇതുവരെ സമ്മതിച്ചില്ല. ഏട്ടനെ വന്നുകാണാൻ ഇദ്ദേഹത്തിന്റെ ദുരഭിമാനം അനുവദിച്ചില്ല. അപ്പൊ പിന്നെ ഞാൻ ഓർത്തു ഞാൻ തന്നെ മുൻകൈ എടുക്കാമെന്ന്.’
ശ്രീക്കുട്ടൻ പറഞ്ഞു.
‘കഴിഞ്ഞ ഒരു ദിവസം ഞാൻ ടൗണിൽ വച്ച് നാണു ആശാനെ കണ്ടു. അപ്പോഴാണ് പഴയ കഥയൊക്കെ ഞാൻ അറിയുന്നത്. തുളസി ചേച്ചി കല്യാണത്തിനൊന്നും ഇതുവരെ സമ്മതിച്ചില്ല. ഏട്ടനെ വന്നുകാണാൻ ഇദ്ദേഹത്തിന്റെ ദുരഭിമാനം അനുവദിച്ചില്ല. അപ്പൊ പിന്നെ ഞാൻ ഓർത്തു ഞാൻ തന്നെ മുൻകൈ എടുക്കാമെന്ന്.’
‘ഇപ്പൊ.. എന്റെ ഏട്ടൻ ഞങ്ങൾക്ക് ഏട്ടത്തിയമ്മയെ തരുമോ.. ‘
പിന്നീട് ഉണ്ണിക്ക് എതിർക്കാൻ കഴിഞ്ഞില്ല. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഉണ്ണി തുളസിക്ക് താലി ചാർത്തി. നാണു ആശാൻ അവരോട് ക്ഷമ ചോദിച്ചു. ഇത്രയും കാലം അകറ്റി നിർത്തിയതിന്..
‘ആശാനെ…’
നാണു ആശാൻ ഉണ്ണിക്ക് നേരെ കൈയ്യോങ്ങി..
‘ആശാനോ… അച്ഛാന്നു വിളിക്കേടാ..’
എല്ലാവരും പൊട്ടിച്ചിരിച്ചു.. ജീവിതകാലം മുഴുവനുള്ള സന്തോഷത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു അത്..
അങ്ങനെയാക്കട്ടെ ദൈവം അല്ലെ..
********
ദീപാ ഷാജൻ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക