ടി പെണ്ണേ നാളെ എനിക്ക് മാമന്റെ ഒരു കാര്യത്തിനു കുറച്ച് ദൂരെ പോകണം. രാവിലെ നേരത്തെ പോണം 5 മണിക്ക് .
നീ ഒരു കാര്യം ചെയ്യ് മോന്റെ കുറച്ച് സാധനങ്ങൾ ഒക്കെ എടുത്ത് വെച്ചോ നിങ്ങളും കൂടെ പോരു. രാവിലെ പോയ എന്തായാലും വരാൻ രാത്രി ആവും തനിച്ചിരിക്കണ്ട.
മം ശരി
എല്ലാം എടുത്ത് വെച്ചോ ഇനി രാവിലെ തിരക്ക് കൂട്ടാൻ നിക്കണ്ട.
ഞാൻ ഇറങ്ങുവാണേ
അതും പറഞ്ഞ് ഞാൻ ജോലിക് പോയി.

ഒരു കസ്റ്റമറിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാ ഫോൺ അടിച്ചത്.
എന്താണു ഭാര്യേ ?
അതേ വരുംമ്പോ മോനു ബിസ്ക്കറ്റ് വാങ്ങണം പഴവും .
എന്നാ ഒരു കാര്യം ചെയ്യ് നി റെഡിയായ് നിന്നോ നമുക്ക് ഒരുമിച്ച് പോവാ എനിക്ക് ഒരു കസ്റ്റമറെ അടുത്ത് പോവാനും ഉണ്ട് അത് കഴിഞ്ഞ് ബിസ്ക്കറ്റ് വാങ്ങിപോരാം
ശരിയേട്ടാ

കസ്റ്റമറെ കണ്ട് അവളേം കൂട്ടി സൂപ്പർമാർക്കറ്റിൽ കയറി മോനു വേണ്ട സാധനങ്ങളും വാങ്ങി തിരിച്ചു.
തണുപ്പായത് കൊണ്ടാവും റോഡിലെങ്ങും അധികം ആളൊന്നുമില്ല.
നാളെ നമ്മൾ എവിടേക്കാ പോണത്?
അതല്ലേ പെണ്ണേ നിന്നോടു പറഞ്ഞേ മാമന്റെ ഒരു കാര്യത്തിനു വേണ്ടി പോവാന്നു.
മം.
നൈറ്റ് ഡ്രൈവിങ്ങ് ഒത്തിരി ഇഷ്ടാ പെണ്ണിനു ,
ഫോൺ എടുത്ത് നോക്കിയപ്പോ 11.59 .
നി ഒന്ന് കണ്ണടച്ചേ ,
പാർക്കിനോരം ചേർന്നു വണ്ടി നിർത്തി.
പോക്കറ്റിൽ നിന്നു മോതിരം എടുത്ത്
അവളുടെ വിരലിൽ ഇട്ടു കൊടുത്ത് പറഞ്ഞു ഹാപ്പി ആനിവേഴ്സറി മൈ ഡിയർ.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ നക്ഷത്രക്കണ്ണിന്റെ തിളക്കം ഞാൻ കണ്ടു. എന്റെ കൈ എടുത്ത് ചുംബിച്ചു കൊണ്ടവളും പറഞ്ഞു ഹാപ്പി ആനിവേഴ്സറി .

രാവിലെ നെറ്റിയിൽ അവളേകിയ ചുടുചുംബനമാണ് എന്നെ ഉണർത്തിയത് .
എണീക്കു മാഷേ പോണ്ടേ?
ഒരു 5 മിനിറ്റ് കൂടെ എന്നും പറഞ്ഞ് പുതപ്പ് തലയിലൂടെ ഇട്ടു ഞാൻ കിടന്നു.
അടുക്കളയിൽ നിന്നും വീണ്ടും വിളി വന്നതോടെ എണീറ്റ് അവളുടെ അടുത്ത് പോയി
നോക്കിയപ്പോ 4.30 ആയപ്പോഴേക്കും അവൾ കഴിക്കാനുള്ളതും മോനുള്ളതും എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. എന്നെ കണ്ടതും അവളുടെ ഒക്കത്തിരുന്ന് അച്ഛാന്നും വിളിച്ച് മോൻ ചിരിച്ചു.
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും മോന്റെ കരച്ചിൽ യുദ്ധം തുടങ്ങിയിരുന്നു. അവനു പാപ്പം കഴിക്കണേൽ ടപ്പ് ടപ്പ് പാട്ടു തന്നെ വേണം . നെറ്റാണേൽ കിട്ടനുമില്ല.

അവളു എടുത്ത് വെച്ച ഡ്രൈസ്സ് എടുത്ത് ഇടുമ്പോഴാ ഓർത്തേ കഴിഞ്ഞ 4 കൊല്ലമായിട്ടും ഇതിലൊരു മാറ്റവുമില്ലല്ലോന്നു . കുളി കഴിഞ്ഞ് വരുമ്പോഴേക്കും കട്ടിലിൽ ഡ്രൈസ്സും പേഴ്സും ബെലറ്റും വാച്ചും എല്ലാം അവൾ എടുത്ത് വെച്ചിട്ടുണ്ടാവും.
ചായ കുടിക്കാൻ നിന്നപ്പോഴും മോൻ കരച്ചിലാ
ഏട്ടൻ കുടിച്ചോന്നും പറഞ്ഞ് അവളു അവനെ എടുത്ത് നടക്കുന്നുണ്ടായിരുന്നു
മോനെ എങ്ങനെയൊക്കെ റെഡിയാക്കി അവൾ എന്റെ കൈയ്യിൽ ഏൽപ്പിച്ചു മുടി കെട്ടി.

ദേ ഞാൻ റെഡി പോവാ
നി എന്താ കണ്ണെഴുതാത്തേ
ഇവിടെ മനുഷ്യനു ചായ കുടിക്കാൻ നേരം കിട്ടിയില്ല
അത് ഞാൻ പുറത്തുന്ന് വാങ്ങിത്തരാം നി പോയി കണ്ണെഴുത്
ഞങ്ങൾ വണ്ടിയിൽ നിന്നു പുറത്ത് ഇറങ്ങൂല്ലല്ലോ ഇത്ര മതിയേട്ടാ
മോന്റെ കൈയ്യിൽ ഒരു കളിപ്പാട്ടം കൊടുത്തു അവനെ അവിടിരുത്തി
നീയിങ്ങു വാ ഞാനെഴുതി തരാം
ഞാൻ തന്നെ കണ്ണെഴുതി കൊടുത്ത്
ദേ നോക്കിയേ എന്റെ മോൾ, ഇപ്പൊ എന്തൊരു ഭംഗിയാ ആ കണ്ണിനു
കണ്ണിൽ ഒരുമ്മ കൊടുത്തു അവളെ ചേർത്തു പിടിച്ചു.
അപ്പോഴേക്കും ടാറ്റ പോവാ പറഞ്ഞ് മോനും എത്തി.

രാവിലെത്തെ തണുപ്പിൽ നിന്നും നഗരമുണർന്നിട്ടില്ലായിരുന്നു.
കൂറേ ദൂരം അവളുടെ കലപ്പില സംസാരം കേട്ടുകൊണ്ട് പിന്നിട്ടു അതിനിടക്ക് കണ്ട ഒരു കോഫിഷോപ്പിൽ നിന്നു 2 കോഫിയും വാങ്ങി മഞ്ഞുമൂടിയ പ്രഭാതത്തിൽ കിലുക്കാംപെട്ടിയുടെ സംസാരം കേട്ടു ഞാൻ പിന്നേം വണ്ടിയോടിച്ചു.
ദമാം സെന്ററിൽ എത്തിയപ്പോ അവളുടെ കണ്ണിലെ സംശയത്തെ ഞാൻ കണ്ടില്ലെന്നു നടിച്ചു. വണ്ടി ഓടിച്ചു.

പാർക്കിങ്ങിൽ ഷിബിയേട്ടൻ ഉണ്ടായിരുന്നു .
വണ്ടി പാർക്ക് ചെയ്ത് ലിഫ്റ്റിൽ കയറി .
ഷിബിയേട്ടനോടു സംസാരിച്ചുകൊണ്ടിരിക്കുന്ന അവളെ അടുത്തൂന്ന് മോനെ വാങ്ങി . ലിഫ്റ്റിനു ഇറങ്ങുമ്പോൾ ഷിബിയേട്ടൻ പറഞ്ഞു
അച്ചു അറിഞ്ഞിട്ടില്ല നിങ്ങളാണ് വരുന്നതെന്നു നി അടുക്കളയിലേക്ക് ചെല്ലു.
ചേച്ചി വിളിച്ചോണ്ടു കയറിയ അവളെ കണ്ടപ്പോൾ അച്ചു അവളെ കെട്ടിപ്പിടിച്ചു . ഉമ്മവെച്ചു. അവരുടെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നത് കണ്ട് ഞങ്ങൾ കളിയാക്കി. ആ മനോഹരനിമിഷങ്ങൾ ഷിബിയേട്ടന്റെ ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്തു.
നിനച്ചിരിക്കാത്ത നേരത്ത് ഏറ്റവും പ്രിയപ്പെട്ടവരെ കാണുമ്പോൾ വാക്കുകൾ കിട്ടില്ല. കണ്ണിൽ നിന്നു വരുന്ന ഓരോ തുള്ളികളും പറയുന്നുണ്ടാവും ആ സ്നേഹത്തിന്റെ ആഴം, ആ ചേർത്തു പിടിക്കലിൽ ഉണ്ടാവും സന്തോഷവും, സ്നേഹവും. ആ ചുംബനത്തിലുണ്ടാവും പറയാതെ പറയുന്ന ഒരായിരം വാക്കുകൾ.

ആ സൗഹൃദം എന്നും എന്നെ അതിശയിപ്പിക്കുന്ന ഒന്നായിരുന്നു കോളേജ് മുതൽ തുടങ്ങിയ അവരുടെ സൗഹൃദം അവരു 3 പേരും ഒരു സീനിയർ ജൂനിയർ ബന്ധത്തിൽ നിന്നു കൂടപ്പിറപ്പുകളെക്കാൾ സ്നേഹിക്കുന്ന അവരുടെ ബന്ധം. അച്ചു മീനു പിന്നെ എന്റെ കാന്താരി അമ്മു (അവരുടെ ആമി). മീനു നാട്ടിലാണു മീനു കൂടെ ഇപ്പൊ വേണമായിരുന്നു. കവിളിൽ കിട്ടിയ നുള്ളാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയേ
എന്താടി പെണ്ണേ
ഇങ്ങോട്ടാ വരുന്നേ എന്നു എന്താ പറയാഞ്ഞേ
അത് പറഞ്ഞ ദേ ഇപ്പൊ ഇത്തിരി മുൻപ് ഉണ്ടായ ഈ സന്തോഷം കാണാൻ പറ്റുമായിരുന്നോ ?
പിന്നെ നി കുഞ്ഞുവാവയെ കണ്ടതുമില്ലല്ലോ
ഓഹോ വീട്ടിലോട്ടു വാട്ടോ ശരിയാക്കി തരാ
ശരി മാഡം
അവളു അപ്പോഴേക്കും കുഞ്ഞുവാവയേയും മോനെയും കളിപ്പിക്കാൻ പോയി
നിങ്ങളു 2 ആളും പറ്റിച്ചൂ ല്ലേ ഞങ്ങളെ എന്ന അതേ ചോദ്യം അപ്പുറത്ത് അച്ചു ഷിബിയേട്ടനോടും അതേ സമയം ചോദിക്കുവായിരുന്നു.

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ
അവിടെ തലശ്ശേരി ബിരിയാണിയും പായസവും റെഡിയായി. എന്നെയും അവളെയും ഞെട്ടിച്ചു കൊണ്ട് കേക്കും ബലൂണും എല്ലാം കൊണ്ട് റൂമും അലങ്കരിച്ചു അച്ചുവും ഷിബിയേട്ടനും . അവരുടെ തൊട്ടടുത്ത ഫ്ലാറ്റിലെ സുഹൃത്തുക്കളെയും വിളിച്ചു ആ മെഴുകിതിരി വെട്ടത്തിൽ ഞങ്ങൾ കേക്കുമുറിച്ച് ഈ വിവാഹ വാർഷികം ആഘോഷിച്ചു.
ആ വെട്ടത്തിലും കാണാമായിരുന്നെന്റെ രാജകുമാരിയുടെ കണ്ണിലെ സ്നേഹ തിളക്കം . ഇതിനു വേണ്ടിയായിരുന്നു ഞാൻ നിങ്ങളോട് പറയാതെ ഇവിടെ കൊണ്ടുവന്നത്. മറ്റെന്തു സമ്മാനത്തേക്കാളും നിന്നെ സന്തോഷിപ്പിക്കാൻ ഈ വരവു മതിയാവുമെന്നെനിക്കുറപ്പായിരുന്നു.
പെണ്ണേ ഇനിയും എന്റെ രാജകുമാരിയായി എന്റെ മാത്രം കിലുക്കാംപ്പെട്ടിയായ് എന്റെ പൊന്നോമനയുടെ അമ്മയായ്എനിക്കു നീ മതി ഈ കാന്താരിയെ.

ധനുഷ പ്രശോഭ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക