Slider

മമ പാതിയായ്

0
ഒരു വിസ്‌മൃതിയിൽ നിന്നുണർന്നു ഞാൻ..
ഒരു കാലഘട്ടത്തിൻ കയ്പുനീർ രുചിക്കെ..
മാധുര്യം പകർന്നൊരു മനസ്സുമായ് ബാല്യവും..
മാധുര്യമേറിയ പ്രതീക്ഷയുമായ് യൗവ്വനവും,മുന്നിൽ...!
ഒരു ഞാവൽപ്പഴത്തിനായ് കേണോരു കാലം...
ഒരു സീതപ്പഴത്തിനായി കൈകോർത്ത കാലം...
ഓമലേ എന്ന് വിളിച്ചോതിയ കാലം..
ഓർക്കുമ്പോളുള്ളിൽ കുളിരുകോരണ കാലം..
മുറ്റത്തെ തൊടിയിലൊരു കൈതപ്പൂ മൊട്ടായ്‌....
മാറിലെ മറുകിലൊരു ചെമ്പനീർ മൊട്ടായ്‌..
നീയെന്റെ തോളിലോ ചായുന്ന പട്ടായ്‌.. പിന്നെ-
നീയെന്റെ മാറിലൊരു മുല്ലപ്പൂക്കെട്ടായ്‌..
ഇന്നിന്റെ കുത്തൊഴുക്കിൽ പിടയുന്നതു നീയും..
ഇന്നേതോ ശാപത്തിൻ നോവറിയുന്നവനായ് ഞാനും...
ഏതോ പൂക്കാലത്തിൻ തളിർക്കാത്ത കൊമ്പിലായ്...
എപ്പൊഴോ തലകീഴായ് തൂങ്ങിയെൻ സ്വപ്നങ്ങളും...
പറയാത്തവഴികളിൽ വച്ചറിയാത്ത നൊമ്പരമായ്...
പിന്നിട്ട വഴികളിലെവിടെയോ പ്രാണനെ പകുത്തു നീ...
ഇനിയെങ്കിലും എനിക്കായ്‌ കാത്തുവച്ചതൊക്കെയും...
ഇനിയുമമാന്തിക്കാതെ തിരികെത്തരില്ലേ,മമ പാതിയായ്....
Shajith...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo