Slider

സ്മൃതി

0
Image may contain: 1 person, closeup and outdoor


കണ്ണ് പൊത്തി
നിന്നതോർമ്മയുണ്ട്.
ഇലഞ്ഞിമരച്ചുവട്ടിൽ!!
കണ്ണ് തുറന്നപ്പോൾ
പ്രേത വിചാരണകളുടെ
യക്ഷിപ്പാല!!
ഒറ്റക്കാലിൽ
കക്ക് കളിച്ചതോർമ്മയുണ്ട്
ഒറ്റമാന്തോപ്പിൽ!!
ഇരുകാലൂന്നിയപ്പോൾ
തീക്കനൽ തെയ്യം തുള്ളുന്ന
മണൽക്കാട്!!
ശ്വാസമടക്കി
ഊഞ്ഞാലെറിഞ്ഞതോർമ്മയുണ്ട്.
മേഘങ്ങൾക്കപ്പുറം!!
ആട്ടം നിന്നപ്പോൾ
പട്ടങ്ങളറിയാത്ത
ശൂന്യാകാശം!!
കുസൃതിയേറാൻ
മഞ്ചാടി
വാരിയതോർമ്മയുണ്ട്
ചുവപ്പ്!!
പക്വമായപ്പോൾ
കൈയ്യിൽ
പാകമെത്താത്ത വാൾ.
രക്തം !!
കഥകൾ കേട്ട്
ഉറങ്ങിയതോർമ്മയുണ്ട്.
മുത്തശ്ശി മടിയിൽ!!
കഥ തീരുന്നിടത്ത്
ഒരു മുത്തശ്ശി നോവ്
ജനലഴിക്കുള്ളിൽ!!
തൂശനിലയിൽ
ഉണ്ടതോർമ്മയുണ്ട്.
പിറന്നാൾ!!
ഉണ്ടെണീറ്റപ്പോൾ
മുറ്റം നിറയെ
ബലിക്കാക്കകൾ
മരണം!!
മരണം വരെ
കണ്ണടച്ച് കണ്ടോണ്ടിരുന്നത്?????
ഇല്ല!!
അതുമാത്രമോർമ്മയിലില്ല!!

By Jithin Meghamalhar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo