Slider

''' കാലമേ സാക്ഷി, ( ലഘു നാടകം )

0
''' കാലമേ സാക്ഷി, ( ലഘു നാടകം )
==========
കർട്ടൻ ഉയരുമ്പോൾ,
( നീളൻ കുപ്പായമണിഞ്ഞ ഒരാൾ സ്വയം ചോദിക്കുന്നു,)
''ബാല്ല്യമാകുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ ,കൗമാരം ഒരു പിളേളരെ പിടുത്തക്കാരനൊയിരുന്നില്ലേ,''!
''കൗമാരമാകുന്ന കുമാരനെ / കുമാരിയെ കൊലപ്പെടുത്തിയ യൗവ്വനം ഒരു കൊലയാളിയല്ലേ,''
''ബാല്ല്യത്തേയും, കൗമാരത്തേയും, യൗവ്വനത്തേയും കൊന്ന് തളളിയ വാർദ്ധ്യക്ക്യം ഒരു തീവ്രവാദിയല്ലേ,''
മനുഷ്യൻ ചോദിച്ച ചോദ്യം കേട്ട്,
കാലം ചിരിച്ചുക്കൊണ്ടു മറുപടി പറഞ്ഞു,
'
'''എന്നെ ചോദ്യം ചെയ്യാനുളള അഹങ്കാരം അതാണ് മനുഷ്യൻ ,
ഓർക്കുക,
കാലം മെന്ന ഞാൻ ദൈവമാണ്,!''
''ഹും, ഞാൻ നിന്നിൽ വിശ്വസിക്കുന്നില്ല,''
''
''ഹഹഹ, ദൈവം പൊട്ടിച്ചിരിച്ചു,
ഹേ, മനുഷ്യാ നീ ആരാണ്, നിന്നെ സ്യഷ്ടിച്ചത് ഞാനാണ്,!ു
നോ, ഇല്ല, ഞാൻ വിശ്വസിക്കില്ല,
മനുഷ്യൻ എന്നാൽ
പത്ത് ഗാലൻ ജലവും,
ഏഴ് ബാർസോപ്പുകൾക്കാവശ്യമായ കൊഴുപ്പും
,ഒൻമ്പതിനായിരം പെൻസിലുകൾക്കുളളിലെ കാർബണും,
രണ്ടായിരത്തി ഇരുനന്നൂറ് തീപ്പെട്ടിക്കോലുകളിലുളള ഫോസ്ഫറസും,
സാമാന്യം വലിയ ഒരാണിയിലെ ഇരുമ്പും,
കോഴിക്കൂട് വെളളയടിക്കുന്നതിനാവശ്യമായ ചുണ്ണാമ്പും,
കുറച്ച് സൾഫറും, മെഗ്നീഷ്യവുംശരിയായ അനുപാതത്തിൽ കൂട്ടിക്കുഴച്ചാൽ അത് ഈ കാണുന്ന മനുഷ്യശരീരമായി, !!
''ഹഹഹ ഹേ , വിഡ്ഡിയായ മനുഷ്യാ, അങ്ങനെ കൂട്ടിക്കുഴച്ചുളള രസതന്ത്ര വീക്ഷണത്തിലെ മനുഷ്യന് ജീവൻ നല്കാൻ നിനക്കാകുമോ, ശാസ്ത്രത്തിനാകുമോ, ? പറയൂ, ?
അയാൾക്ക് ഉത്തരമില്ലാതായി,
''വീണ്ടും അശരീരി,
ഹേ, മനുഷ്യാ,
നിങ്ങൾ പ്രപഞ്ചത്തിലെ ഒരംഗമാകുന്നു, സൂര്യനേയും,, ചന്ദ്രനേയും,, നക്ഷത്രങ്ങളേയും പോലെ ഒരംഗം, കല്ലിനേയും, പാറയേയും, ചുണ്ണാമ്പിനേയും പൊലെയുളള ഒരംഗം, കല്ലിലേയും, വെളളത്തിലേയും, കരിക്കട്ടയിലുമുളള മൂലകങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തുമുളളത്, ശരിയാണ് ,!
പക്ഷേ,
മനുഷ്യൻ കല്ലും, കരിക്കട്ടയും വെളളവുമല്ല, അവന് മറ്റ് പദാർത്ഥങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരു അസ്തിത്വമുണ്ട്,
അവൻ ചേതനയുളളവനാണ്,
ജീവനുളളവനാണ്, വ്യക്തമായി നിർവചിക്കാനാവാത്ത പദങ്ങളിലൊന്നായി ''ജീവൻ '' ഇന്നും ശാസ്ത്ര നിഘണ്ടുവിൽ അവശേഷിക്കുകയാണ്, !! ഹേ മനുഷ്യാ
അഹങ്കാരിക്കാൻ നിനക്കെന്ത് അവകാശം,?
''സ്വയം സ്യഷ്ടാവെന്ന് വിശ്വസിക്കുന്ന ദൈവമേ, ഒന്നോർക്കുക,,
മനുഷ്യൻ ഒരു സൂപ്പർ ആനിമലാണ്,!!
കുരങ്ങിൽ നിന്ന് പരിണാമം സിദ്ധിച്ച സൂപ്പർ ആനിമൽ, !!
'' നീ വീണ്ടും തർക്കിക്കുന്നു, വിഡ്ഡിത്തം പറയാതിരിക്കു,,
നോക്കു,
മനുഷ്യൻ എങ്ങിനെയാണ് സൂപ്പർ ആനിമലാകുന്നത്, മനുഷ്യനെക്കാളും കാഴ്ചശക്തിയുളള, കേൾവി ശക്തിയുളള, ,മണം പിടിക്കാൻ വൈദഗ്ധ്യമുളള , ഉറച്ച കാലുകളും, പേശികളുമുളള സൂപ്പർ മ്യഗങ്ങളുണ്ട് ,യഥാർത്ഥത്തിൽ അവരല്ലേ മനുഷ്യനേക്കാൾ സൂപ്പർ ആനിമൽ, ഇവിടെ കുരങ്ങിന്റെ വാദത്തിന് എന്തു പ്രസക്തി, , !!
അയാൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ വീണ്ടും അശരീരി,
''ഹേ, മനുഷ്യാ ,
കേവലം മുതുകിൽ നിന്ന് തെറിച്ചു വീണ ഒരു തുളളി ബീജത്തിൽ നിന്നും
നാം മനുഷ്യനെ സ്യഷ്ടിച്ചു,
ഒന്നുമില്ലാതെ ജനിക്കുകയും, പലതും നേടിക്കൊണ്ട് മരിക്കുുകയും ചെയ്യുന്ന ജീവിയാണ് മനുഷ്യൻ,
മറ്റ് ജീവികളെല്ലാം, പലതുമുണ്ടായിക്കൊണ്ടു ജനിക്കുകയും, പുതുതായി ഒന്നും നേടാതെ നാമവശേഷമാകുകയും ചെയ്യുന്ന ജീവികളാണ്, അതുകൊണ്ടു നീ വെറും കുമിളയാണ്, അഹങ്കരിക്കാതിരിക്കുക, ഈ അഹങ്കാരത്തിനെല്ലാം മറുപടി യായി മരണം നിന്നെ പിടി കൂടുകതന്നെ ചെയ്യും, ആ മരണത്തെ പിടിച്ചു നിർത്താൻ മനുഷ്യനാകുമോ ? ശാസ് ത്രത്തിനാകുമോ, !! ഇതാ നിന്റെ മുന്നിൽ മരണമെത്തിക്കഴിഞ്ഞു,
കഴിവുണ്ടെങ്കിൽ നീ സ്വയം രക്ഷപ്പെടുക, !! ഹഹഹ
സ്റ്റേജിൽ ഇരുട്ട് വ്യാപിച്ചു,
മരണത്തെ കണ്ട് ഭീതിയോടെ
അയാൾ നാലു ദിക്കിലേക്കും ഓടി രക്ഷക്കായി, നിസ്സഹയനായി നിലവിളിച്ചു, !
അരു തേ, വേണ്ടാ, അരുതേ, !!
ഹഹഹഹ!!
''ദൈവം പൊട്ടിച്ചിരിച്ചു,
പെട്ടന്ന് ഒരു നിലവിളി ഉയർന്നു,
''അമ്മേ,!!!
അയാൾ നിലംപതിച്ചു,
'ഇരുട്ട് നീങ്ങി,
സ്റ്റേജിൽ വെളിച്ചം,
നിലത്ത് നിശ്ചലമായി കിടക്കുന്ന അയാളുടെ ശരീരം,
കർട്ടൻ മെല്ലെ വീഴുകയാണ്,
ഒരു അശരീരിയോടെ,
''മനുഷ്യാ നീ മണ്ണാകുന്നു,
മണ്ണിലേക്കു തന്നെ
നീ മടങ്ങുന്നു, !!
(ശുഭം )
(കർട്ടൻ )
=======
(എം എം അക്ബറിന്റെ, ''മനുഷ്യൻ ' എന്ന പുസ്തകം വായിച്ചപ്പോൾ ലഭിച്ച ആശയം, )
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo