ഇലഞ്ഞി പൂക്കുമ്പോൾ...
"അമ്മേ നെലവറേടെ മച്ചില് അപ്പടി മാറാലയാ ട്ടോ, അതൊന്നു തൂത്തു വൃത്തിയാക്കാൻ നേരല്ല്യേ അമ്മയ്ക്ക്, ഓരോരോ അനിഷ്ടങ്ങള് വര്ത്തിവെയ്ക്കാനായിട്ട്..... പരദേവതകള്
കുടിയിരിയ്ക്കണ എടല്ലേ അമ്മേ.... "
കുടിയിരിയ്ക്കണ എടല്ലേ അമ്മേ.... "
"കണ്ണന്റെ ഒച്ചയാണല്ലോ ഭഗവതീ "
ഉണ്ണിമായമ്മ കണ്ണു തുറന്നു. നാലരയുടെ അലാറം അടിയ്ക്കുകയായിരുന്നു അപ്പോൾ.
ഈശ്വരാ, സ്വപ്നമായിരുന്നോ ?
അപ്പൊ ന്റെ ഉണ്ണി......
ഓ അവൻ വരാൻ ഇനീം ഒരാഴ്ച്ച ണ്ട് ലൊ.
അപ്പൊ ന്റെ ഉണ്ണി......
ഓ അവൻ വരാൻ ഇനീം ഒരാഴ്ച്ച ണ്ട് ലൊ.
ഇന്നലെ രാത്രി വൈകുവോളം അവനോടു സംസാരിച്ചു കിടന്നതോണ്ടാവും സ്വപ്നം കണ്ടത്. ഈയിടെയായി സ്വപ്‌നങ്ങളൊന്നും അങ്ങനെ അലട്ടാറേയില്ല.... ഇടയ്ക്ക് തോന്നും അവനെ മാത്രമൊന്നു സ്വപ്നം കണ്ടിരുന്നെങ്കിൽ എന്ന്....
ന്റെ ഉണ്ണിയെ....
എപ്പോഴും അവനെത്തന്നെ കണ്ടോണ്ടിരിയ്ക്കാൻ ഒരാശ.....
എപ്പോഴും അവനെത്തന്നെ കണ്ടോണ്ടിരിയ്ക്കാൻ ഒരാശ.....
ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞു അവനോടു, മോനെ അമ്മയ്ക്ക് ഇനി നെന്നെ കാണാതെ വയ്യ ട്ട്വോ. വേഗം ങ്ങട് വരാ, മതി സമ്പാദിച്ചതൊക്കെ. അല്ലെങ്കിലും ഒരുപാടൊക്കെ സമ്പാദിച്ചു കൂട്ടീട്ട് പ്പോ ന്തിനാ..... നീയൊരാളല്ലേള്ളൂ അമ്മയ്ക്ക്.....
"ആ ഉണ്ണിമായയ്ക്ക് അതൊക്കെ പറയാം"
സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു അവൻ...
"നല്ലൊരു ജോലി പെട്ടെന്ന് തരപ്പെട്ടപ്പോ പോന്നതല്ലേ ഞാൻ. പിന്നെ നമുക്ക് ഭൂസ്വത്ത് കുറേയുണ്ടെന്നു പറഞ്ഞിട്ട് എന്താമ്മേ കാര്യം കാശിനു കാശെന്നെ വേണ്ടേ.... "
"കുറേയേറെ സമ്പാദിയ്ക്കണുണ്ടല്ലോ നീയ്യ് ഇത്രയൊക്കെ മതി "

"മതി, ഉണ്ണിമായ പറഞ്ഞാപിന്നെ അതിനപ്പുറം പുവ്വോ ഈ കണ്ണൻ.പക്ഷേ അമ്മേ, അടുത്തയാഴ്ച്ച ഞാൻ വന്നു തിരിച്ചു പോരുമ്പോൾ,ഉത്തരയേം മോളേം കൂട്ടിക്കൊണ്ടു വന്നു പിന്നെയും ഒരു വർഷം കൂടെ..... അതു കഴിഞ്ഞാൽ പിന്നെ ഞങ്ങൾ അമ്മയോടൊപ്പം.... അവളും ഇവിടെയൊക്കെ ഒന്നു കണ്ടും കേട്ടും ഇരിക്കട്ടെ അമ്മേ..... "
"ഉം"
"എന്താ ന്റെ ആത്തോലമ്മ മൂളണെ .. അവിടെ എന്താമ്മേ പുതിയ വിശേഷം ?
വല്ല മാവ് പൂക്കുകയോ പേരയ്ക്ക കായ്ക്കുകയോ ചെയ്തോ, അതോ പ്ലാവാണോ ഇത്തവണത്തെ വില്ലൻ ?അങ്ങനൊക്കെ ണ്ടാവുമ്പഴാണല്ലോ അമ്മയ്ക്ക് ഉണ്ണിയെ കാണാതെ ഇരിയ്‌ക്കപ്പോറുതിയില്ലായ്ക.... "

"അതൊന്ന്വല്ല കുട്ടാ, കെഴക്കേത്തൊടീല് ഇലഞ്ഞി പൂത്തു...... എന്താ ഒരു വാസന!!
മാരാത്തെ പെൺകുട്ട്യോളു മുഴുവനൂണ്ട് എപ്പഴും അതിന്റെ ചോട്ടില്..അമ്മയ്ക്ക് ന്റെ കുട്ടനെ കാണാൻ തോന്നി. ഓരോ തവണ കാറ്റ് മൂളി വരുമ്പഴും ഉത്തരക്കുട്ടീടേം കണ്ണു നിറയും...... ഇലഞ്ഞിപ്പൂവിന്റെ വാസനാച്ചാ നെന്റെ വാസനയാത്രെ കണ്ണാ, അവള് ഒരീസം പറയേണ്ടായീ അമ്മോട്... "

വസുദേവൻ പൊട്ടിച്ചിരിച്ചു.
"ഹഹ അതു കൊള്ളാലോ, ഇലഞ്ഞി പൂത്തപ്പോഴാണോ അമ്മേം മോളും ന്നെ ഓർമ്മിച്ചതു.... ?"
"പോ ചെക്കാ, പായാരം പറയാണ്ടേ, അപ്പൊ മാത്രന്ന്വല്ല എപ്പഴും ഓർക്കണുണ്ട് അമ്മ.... അമ്മേടെ നെഞ്ചില് ന്റെ കണ്ണന്റെ ഓർമ്മ മാത്രേള്ളൂ..... എപ്പഴും. ന്റെ കുട്ടി വേഗം മടങ്ങണംട്ട്വോ..... "
"വരാം അമ്മേ ഞാൻ വേഗം വരാം, ശങ്കരമാമ എന്ത്യേ അമ്മേ?"
"ഇവടേണ്ട് കുട്ടാ അവനു കൊഴപ്പോന്നൂല്ല്യ, വലിവിന്റെ ചെറിയ ബുദ്ധിമുട്ട് എടെയ്ക്കൊക്കെ.... വീട്ടുകാര്യോം പാടത്തേം പറമ്പിലേം കാര്യങ്ങളും ഒക്ക്യായി ങ്ങനെ നടക്കണൂ, അതങ്ങനെ ഒരു ജന്മം, പൂജേം തേവാരോം ഒന്നും മൊടക്ക്ണില്ല്യ, പിന്നെ ശാന്തിപ്പണീം ണ്ട് ലോ അസാരം"

"ഉത്തര ന്ന് വരില്ല്യേ, അമ്മയ്ക്ക് അവളില്ല്യാണ്ടെ വെഷമം ണ്ടോ ?"
"അതു സാരല്ല്യ കുട്ടാ, എടയ്ക്ക് അവൾടെ ഇല്ലത്തും പോയി നിക്കണ്ടേ. മോളെ സ്കൂളിൽ അയയ്ക്കാൻ തൊടങ്ങ്യാ നിക്ക്ല്ല്യേ ഈ പോക്കും വരവൊക്കെ,അമ്മ പറഞ്ഞിട്ടാ അവള് പോയേ, പാവം അതിനു പോണംന്നൂല്ല്യേയ്..... നാളെ മടങ്ങും. "

"ഉവ്വ്, അവള് വന്നാലും അമ്മേടെ ഒരു ശ്രദ്ധ വേണം ട്ട്വോ എപ്പഴും. സർപ്പക്കാവില് വെളക്ക് വയ്ക്കാനൊന്നും അമ്മ അവളെ തനിച്ചയയ്ക്കരുത് ട്ട്വോ, നങ്ങേമേ കൂട്ടു വിടണം..... നങ്ങേമയ്ക്ക് വയ്യായ്കയൊന്നും ഇല്ല്യാലോ അമ്മേ?"
"ഇല്ല്യപ്പൂ, അങ്ങനെ പറയത്തക്കതായിട്ട് ഒന്നൂല്ല്യ, പിന്നെ പ്രായത്തിന്റെ ഒരസ്ക്ക്യതേണ്ട്, വയസ്സ് അറുപതു കഴിഞ്ഞില്ല്യെ.... ഓടി നടന്നുള്ള പണിയോളൊന്നും ഇപ്പൊ വെയ്യ, എന്തേലും രണ്ടൂട്ടം വെച്ചുണ്ടാക്കും... എത്ര കാലം.. അമ്മയ്ക്കും വയസ്സാവ്വല്ലേ ഉണ്ണീ.... "
"വേണ്ട, അമ്മയ്ക്ക് വയസ്സാവണ്ട "
വാശി പിടിയ്ക്കും പോലെ വസുദേവൻ പറഞ്ഞു.
"അമ്മ നല്ല മിടുക്കിക്കുട്ട്യായി, സന്തോഷായി ഉത്തരേടേം മോൾടെം കാര്യങ്ങളും നോക്കി കഴിഞ്ഞാ മതി.... എനിക്ക് മോളെക്കാണാതെ വയ്യമ്മേ..... അവളിപ്പോ നടന്നു തുടങ്ങീന്നും അമ്മ അച്ഛ, എന്നൊക്കെ പറഞ്ഞു തുടങ്ങീന്നും ഉത്തര പറഞ്ഞൂലോ... അവൾ ആരെപ്പോലെയാ അമ്മേ.... ?"

"അവൾ അവൾടെ അമ്മേപ്പോലെ തന്ന്യാ കണ്ണാ, ചുന്ദരി.... ഉത്തരേ അടർത്തി വച്ച പോലെ... "
"അത്യോ.... പക്ഷേ വേണ്ടമ്മേ.... അവളെന്റെ ഉണ്ണിമായെപ്പോലെ മതി. അതിനല്ലേ ഞാനവൾക്ക് അമ്മേടെ പേരിട്ടത്, അമ്മേപ്പോലെ അഴകുള്ളവളാവാൻ "
"അത്യോ.... പക്ഷേ വേണ്ടമ്മേ.... അവളെന്റെ ഉണ്ണിമായെപ്പോലെ മതി. അതിനല്ലേ ഞാനവൾക്ക് അമ്മേടെ പേരിട്ടത്, അമ്മേപ്പോലെ അഴകുള്ളവളാവാൻ "
"അമ്മേക്കാൾ സുന്ദരിയല്ലേ കുട്ടാ നെന്റെ ഉത്തര...... ആരെപ്പോലെ ആയാലെന്താ, അവൾ മിടുക്കിയായി വളരണം, ഭഗവതീടെ അനുഗ്രഹം ണ്ടാവണം,അത്രേള്ളൂ അമ്മയ്ക്ക്....... പിന്നേ, നങ്ങേമ പറയേണ്ടായീ, നീ വരുമ്പോ അവർക്കൊരു മൊബൈൽ ഫോൺ കൊണ്ടു കൊടുക്കണംന്ന്...... "
"ആഹാ മൊബൈൽ ഫോണോ, നങ്ങേമയ്ക്കിപ്പോ ന്തിനാതു.... പുതിയ ലൈൻ വല്ലതും ഒത്തൊ അമ്മേ.... "
ഉണ്ണിമായമ്മ പൊട്ടിച്ചിരിച്ചു.
"ഒന്നു പോ ന്റുണ്ണീ, നങ്ങേമടെ പേരക്കുട്ടിയ്ക്കാത്രെ..... ചെറുത് മതീന്ന്. ഇപ്പൊ എല്ലാരടെലും ഇതെന്ന്യല്ലേ കുട്ടാ, ആ കുട്ടിയ്ക്കും ആശ കാണില്ല്യേ.... പ്ലസ്ടൂ കഴിഞ്ഞൂത്രെ അതിക്കൊല്ലം, കോളേജിലൊക്കെ പുവ്വുമ്പോ ഒരു ഗമയല്ലേടാ"
"ശരിയമ്മേ, ഞാൻ കൊണ്ടു വരാം, ശങ്കരമാമയ്ക്ക് കമ്പിളിയൊരെണ്ണം വാങ്ങിന്ന് പറയോ അമ്മ"
"അത്യോ, അമ്മ പറയാം, ഒരു ടോർച്ചും കൂടി ആവാം ല്ല്യേ കുട്ടാ"
"അതൊക്കെ ന്റെ അമ്മക്കുട്ടീടെ ഇഷ്ടം. ഞാൻ ഫോൺ വെയ്ക്ക്യാണമ്മേ, അമ്മ നന്നായി പ്രാർത്ഥിച്ചു നാമം ജപിച്ചു കെടന്നോളൂ ട്ടോ, പിന്നെ ആരോഗ്യം ശ്രദ്ധിക്കണം ട്ട്വോ, നേരത്ത് ഉണ്ണാതേം ഉറങ്ങാതേം വല്ല ദീനോം വര്ത്തി വയ്ക്കരുത്, കണ്ണന് ഇനീം ഒരുപാട് കാലം കാണണം ന്റെ അമ്മയെ"
"ഉവ്വ് കുട്ടാ അമ്മ ശ്രദ്ധിയ്ക്ക്ണ്ട്, അമ്മയ്ക്ക് വേണ്ടിയല്ലെങ്കിലും നെനക്കും നെന്റെ മോൾക്കും വേണ്ടി..... നെന്റെ ഉത്തരയ്ക്കു വേണ്ടി......., "
ഫോണിലൂടെ കണ്ണൻ നെറ്റിയിലേക്ക് പകർന്ന സ്നേഹചുംബനങ്ങളുടെ നിർവൃതിയിൽ ഉണ്ണിമായമ്മ കണ്ണുകൾ പതിയെ അടച്ചു.....
പിന്നെയാ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി.....
ന്റെ കണ്ണാ...........
അച്ഛൻ പോയേപ്പിന്നെ ഒരു രാത്രി പോലും നെന്നെ പിരിഞ്ഞു കഴിഞ്ഞിട്ടില്ല്യ ഈയമ്മ.
ഒന്നും രണ്ടുമൊന്ന്വല്ല, പന്ത്രണ്ടു കൊല്ലാ നെന്നെ കിട്ടാൻ ഈ അമ്മ തപസ്സു ചെയ്തതു..... നോമ്പു നോറ്റതു.... പരദേവതകളുടെ കൃപാകടാക്ഷം കൊണ്ട് നെന്നെ കിട്ടിയപ്പഴാ മച്ചിയെന്ന വിളിപ്പേരു പോലും അമ്മയിൽ നിന്നും മാഞ്ഞു പോയത്....... ആണ്ടൊന്നു തെകയാൻ പോണു, നീ ജോലി, വിദേശംന്നൊക്കെ പറഞ്ഞു പോയിട്ട്...... എങ്ങന്യാ കുട്ടാ ഇക്കാലമത്രേം അമ്മ പിടിച്ചു നിന്നത്..... ഇനി നാട്ടിൽ വന്നാ നെന്നെ തിരിച്ചയക്കില്ല്യാട്ടോ ഞാനും ഉത്തരേം... നീയൊരു മുട്ടാപ്പോക്കും പറയണ്ട, ഇനീള്ള കാലം മ്മക്ക് സന്തോഷായി ഇവടെ കഴിയാം"
"അമ്മേടെ ഇഷ്ടം "
അവൻ പറഞ്ഞു. എന്നും അത് അങ്ങനെയായിരുന്നു. എല്ലാം അവനു അമ്മേടെ ഇഷ്ടം. ഉത്തര പോലും ഈ അമ്മേടെ ഇഷ്ടമായിരുന്നു.

"നങ്ങേമേ....... നങ്ങേമേയ്...... "
ഉണ്ണിമായമ്മ നീട്ടി വിളിച്ചു.
ഉണ്ണിമായമ്മ നീട്ടി വിളിച്ചു.
നേരം വെളുത്തുലോ ഈശ്വരാ, ഇന്നു കുളീം തേവാരോം ഒന്നും കഴിഞ്ഞി്ല്ല്യാ.....
കിടക്കറ വാതിലിൽ വന്നു എത്തി നോക്കി, നങ്ങേമ.
" ദാ വന്നൂ, അടിച്ചുതളി കഴിഞ്ഞേള്ളൂ ആത്തേമ്മേ... വിളിച്ചോ ആവോ.... "
" ദാ വന്നൂ, അടിച്ചുതളി കഴിഞ്ഞേള്ളൂ ആത്തേമ്മേ... വിളിച്ചോ ആവോ.... "
"ഉവ്വ് വിളിച്ചു. നെലവറേടെ മച്ചിലപ്പടി മാറാലേണ്ടോ..... "
"ഇല്ല്യാലോ ആത്തേമ്മേ, ഉത്തരക്കുട്ടി ഒക്കെ തൂത്തു വൃത്തിയാക്കീട്ടാ പോയതെയ്.
ആത്തേമ്മ ന്നലെ കണ്ണനെ സ്വപ്നം കണ്ടൂ ല്ല്യേ..... "
നങ്ങേമ ചിരിച്ചു ; ഉണ്ണിമായമ്മയും.
ആത്തേമ്മ ന്നലെ കണ്ണനെ സ്വപ്നം കണ്ടൂ ല്ല്യേ..... "
നങ്ങേമ ചിരിച്ചു ; ഉണ്ണിമായമ്മയും.
"നിയ്ക്ക് തോന്നി, ആ ഉണ്ണീങ്ങനെ സ്വപ്നത്തിൽ വന്നു ഓരോന്ന് പറേണ ദെവസാ, ആത്തേമ്മ ങ്ങനെ പരോശാവാ"
"എന്തും ന്റെ മകനല്ലേ ന്നെ ഓർമ്മിപ്പിയ്ക്കുള്ളൂ നങ്ങേമേ..... "
"ഉവ്വ്, ഞാനിതാ വന്നൂ ആത്തേമ്മേ കുളിച്ചു, വെളക്കൊന്നു വെക്കട്ടെ ട്ട്വോ "
നിലവറയിലെ കെടാവിളക്കിൽ എണ്ണ പകർന്നു തിരി തെളിയിച്ചു പുറത്തു കടന്നതേയുള്ളൂ നങ്ങേമ.
"ഒന്നിങ്ങട് ഓടി വരാ" ന്നുള്ള അലർച്ച കേട്ടു അവരുടെ കയ്യിലിരുന്ന എണ്ണക്കുപ്പിയും ഓട്ടുവിളക്കും താഴെ വീണു.
ഓടിചെന്നപ്പോൾ പാതിമയക്കത്തിൽ കിടക്കുന്ന ഉണ്ണിമായമ്മയെ താങ്ങിപ്പിടിച്ചിട്ടുണ്ട് ശങ്കരൻ നമ്പൂതിരി.
"എന്താ എന്താ.... "
"ഓപ്പോൾക്കെന്തോ അരുതായ്ക, കുടിയ്ക്കാൻ കുറച്ചു വെള്ളം കൊടുക്ക്ാ
ഞാൻ ഡോക്ടറെ വിളിയ്ക്കട്ടെ. "
"ഓപ്പോൾക്കെന്തോ അരുതായ്ക, കുടിയ്ക്കാൻ കുറച്ചു വെള്ളം കൊടുക്ക്ാ
ഞാൻ ഡോക്ടറെ വിളിയ്ക്കട്ടെ. "
തുളസിയിലയിട്ട വെള്ളം കൊണ്ടു വന്ന മൊന്തയിൽ ആഞൊരു തട്ടു കൊടുത്തു ഉണ്ണിമായമ്മ.
"ഉത്തര വരട്ടെ "
"ഉത്തര വരട്ടെ "
ശങ്കരമാമ ഡോക്ടറുടെ നമ്പർ ഡയൽ ചെയ്തു. പത്തു മിനിറ്റിനുള്ളിൽ ഡോക്ടർ ജയന്തൻ നമ്പൂതിരിയുടെ കാർ ഇല്ലത്തു പറന്നെത്തി. കൂടെ മകൾ ഉത്തരയും.
ഉത്തരയെ കണ്ടപ്പോൾ ഉണ്ണിമായമ്മ ഇരു കയ്യും നീട്ടി അവളെ നെഞ്ചോടു ചേർത്തു പിടിച്ചു.
"വന്നോ ന്റെ കുട്ടി, മോളെവിടെ? ഇന്നലേം കൂടി കണ്ണൻ പറഞ്ഞേള്ളൂ, കുട്ടി ഇന്നു വരുംന്ന് ".
ഉത്തരയുടെ കണ്ണുകൾ പെയ്തൊഴുകാൻ
തുടങ്ങി.
" ദെണ്ണം ച്ചിരി കലശലായിരിയ്ക്ക്ണൂ ഡോക്ടറെ, ഇന്നലെ ഒരു പോള കണ്ണടച്ച്ട്ടില്ല്യാ.... നേരം പുലരുവോളം ഫോണും പിടിച്ചു സംസാരം തന്നെയായിരുന്നൂ മോനോട്. "
നങ്ങേമ തേങ്ങലോടെ പറഞ്ഞു.

"മരുന്നൊന്നും തെറ്റിച്ചിട്ട്ല്ല്യാലോ ?"
ഡോക്ടർ ചോദിച്ചു.
"ഇല്ല്യ, എല്ലാം നേരത്ത് കൊടുക്ക്ണ്ട്, ന്ന്ട്ടും ചെല നേരത്ത് വല്ലാത്ത ഊദ്രവണ്ട്. ന്റെ ദേഹം മുഴോനും നഖം കൊണ്ട പാടോളാ. തലമുടി പകുതീം മാന്തിപ്പറിച്ചു കളഞ്ഞു. "
ഡോക്ടർ ചോദിച്ചു.
"ഇല്ല്യ, എല്ലാം നേരത്ത് കൊടുക്ക്ണ്ട്, ന്ന്ട്ടും ചെല നേരത്ത് വല്ലാത്ത ഊദ്രവണ്ട്. ന്റെ ദേഹം മുഴോനും നഖം കൊണ്ട പാടോളാ. തലമുടി പകുതീം മാന്തിപ്പറിച്ചു കളഞ്ഞു. "
"ഇയ്ക്ക് ഇതു കണ്ടു നിക്കാൻ വയ്യ ഡോക്ടറെ "
ശങ്കരമാമ തേങ്ങിക്കൊണ്ട് ഡോക്ടർ നമ്പൂതിരിയുടെ കൈകളിൽ പിടിച്ചു.
ശങ്കരമാമ തേങ്ങിക്കൊണ്ട് ഡോക്ടർ നമ്പൂതിരിയുടെ കൈകളിൽ പിടിച്ചു.
"ശങ്കരാ, ന്റെ മകൾടെ കാര്യോ ? താൻ അതൊന്ന് ആലോചിയ്ക്ക്യാ, മാംഗല്യത്തിനു മുമ്പേ വൈധവ്യം. എന്തു വിധിവൈപരീത്യംന്നാ ഞാനിതിനു പറയേണ്ടേ ?അമ്മല്യാത്ത കുട്ടി. അയ്ന്റെ ദെണ്ണം ആരുകാണാൻ ?
പെണ്കൊട നിശ്ചയിച്ചേന്റെ പിറ്റേന്ന് പ്രതിശ്രുതവരൻ വിഷം തീണ്ടി മരിയ്ക്ക്യ. ഏതു പരദേവതയെ തൃപ്തിപ്പെടുത്താഞ്ഞിട്ടാ ന്റെ കുട്ടിയ്ക്ക് ഈ ദുർവ്വിധി....... ആരുചെയ്ത പാപത്തിന്റെ ശിക്ഷയാ ?
പെണ്കൊട നിശ്ചയിച്ചേന്റെ പിറ്റേന്ന് പ്രതിശ്രുതവരൻ വിഷം തീണ്ടി മരിയ്ക്ക്യ. ഏതു പരദേവതയെ തൃപ്തിപ്പെടുത്താഞ്ഞിട്ടാ ന്റെ കുട്ടിയ്ക്ക് ഈ ദുർവ്വിധി....... ആരുചെയ്ത പാപത്തിന്റെ ശിക്ഷയാ ?
ശങ്കരമാമ തികച്ചും നിശ്ശബ്ദനായി.
ഉത്തരയെ ദയനീയമായി നോക്കുകയായിരുന്നു അപ്പോൾ അദ്ദേഹം.
ഉത്തരയെ ദയനീയമായി നോക്കുകയായിരുന്നു അപ്പോൾ അദ്ദേഹം.
എങ്ങനെ വന്നു കയറേണ്ടിയിരുന്ന കുട്ടിയാ ഈ ഇല്ലത്തു.... കഷ്ടം.
അഴകോലുന്ന ആ മുഖം.....
വസുദേവന്റെ ഒരഴകിനും ആഡ്യത്വത്തിനും ചേർന്നോരു മകളെ തന്നെ തന്നൂലോ ഈശ്വരാ എന്ന് എത്ര തവണ താനും നിർവൃതിയോടെ പറഞ്ഞിരിയ്ക്ക്ണൂ.
ന്നിട്ടും.....
അഴകോലുന്ന ആ മുഖം.....
വസുദേവന്റെ ഒരഴകിനും ആഡ്യത്വത്തിനും ചേർന്നോരു മകളെ തന്നെ തന്നൂലോ ഈശ്വരാ എന്ന് എത്ര തവണ താനും നിർവൃതിയോടെ പറഞ്ഞിരിയ്ക്ക്ണൂ.
ന്നിട്ടും.....
"നമുക്കീ ചങ്ങലയഴിച്ചു മാറ്റാം അച്ഛാ, കാലൊക്കെ വ്രണമായിരിയ്ക്ക്ണൂ "
ഉത്തര കരഞ്ഞു കൊണ്ടു പറഞ്ഞു.
"അയ്യോ വേണ്ട കുട്ട്യേ....... ചങ്ങല അഴിച്ചാ ആത്തേമ്മ ഓടിപ്പുവും കൊളം നെറഞ്ഞു കെടക്ക്ാ....വല്ല അനിഷ്ടം.....
നങ്ങേമ നെഞ്ചിൽ കൈ ചേർത്തു.
നങ്ങേമ നെഞ്ചിൽ കൈ ചേർത്തു.
" ഇല്ല്യ നങ്ങേമേ, ഞാൻ നോക്കിക്കോളാം, ഞാൻ ണ്ടാവും ഇനിയിവിടെ "
ഉത്തരയുടെ സ്വരത്തിൽ ദൃഡനിശ്ചയത്തിന്റെ നിഴൽ പരന്നു.
ഉത്തരയുടെ സ്വരത്തിൽ ദൃഡനിശ്ചയത്തിന്റെ നിഴൽ പരന്നു.
" അമ്മ എവിടേം പുവ്വ്ല്ല്യ മോളെ, ഉമ്മറം വരെ പോണതേയ് കണ്ണൻ വരുന്നുണ്ടോ നോക്കാനാ അല്ലാതമ്മ എങ്ങടും പുവ്വ്ല്ല്യ. "
ഉണ്ണിമായമ്മയെ ചേർത്തു പിടിച്ചു തേങ്ങി ഉത്തര.
കാറ്റിലൂടെ ഇലഞ്ഞിപ്പൂമണമൊഴുകിയെത്തി അവരെ തഴുകി.പൂർത്തീകരിയ്ക്കപ്പെടാതെ പോയൊരു മോഹത്തിന്റെ നൊമ്പരം മുഴുവൻ ആ കാറ്റിൽ അലിഞ്ഞു ചേർന്നിരുന്നു, ഒരു ജന്മം മുഴുവൻ ഒരമ്മ ഒഴുക്കിയ കണ്ണുനീരിന്റെ നനവും......
കാറ്റിലൂടെ ഇലഞ്ഞിപ്പൂമണമൊഴുകിയെത്തി അവരെ തഴുകി.പൂർത്തീകരിയ്ക്കപ്പെടാതെ പോയൊരു മോഹത്തിന്റെ നൊമ്പരം മുഴുവൻ ആ കാറ്റിൽ അലിഞ്ഞു ചേർന്നിരുന്നു, ഒരു ജന്മം മുഴുവൻ ഒരമ്മ ഒഴുക്കിയ കണ്ണുനീരിന്റെ നനവും......
Sajna
Nalla kadha.....
ReplyDelete