നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#മണ്ടൻ

പെങ്ങളെ ഇറക്കി വിടുമ്പോൾ കൊടുത്ത പൊന്നും പണവും ഞാൻ കെട്ടുമ്പോൾ കണക്കു കൂട്ടി വാങ്ങിക്കണമെന്ന് കരുതിയിരുന്ന വീട്ടുകാരെ എതിർത്ത്
ഒരുവളെ ഞാൻ കെട്ടിയപ്പോൾ
"" എന്റെ വീട്ടുകാരും പറഞ്ഞു
ഞാനൊരു മണ്ടനാണെന്നും
അവളുടെ ചന്തത്തിൽ മയങ്ങിയാണ് പൊന്നും പണവും വാങ്ങാത്തവനായതെന്നും ..
എന്റെ പെണ്ണായി വന്നു കയറിയവളോട് അതിന്റെ അരിശം മൂക്കെടുത്തും" പുച്ഛിച്ചും എന്റെ പെങ്ങളായവൾ ഇടക്കൊക്കെ കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..
പത്തുപവൻ കൊണ്ട് വന്ന എന്റെ പെണ്ണ് മറ്റുള്ളവർക്കിടയിൽ നിൽക്കുമ്പോൾ എന്റെ പെങ്ങൾക്ക് എന്നും ഒരു കുറച്ചിലായിരുന്നു..
വീട്ടിൽ പല തട്ടുമുട്ടുകളും വരുമ്പോൾ
'' വീട്ടിലേക്ക് വന്നവൾ തൃക്കാലെടുത്തു വെച്ച അന്നു തുടങ്ങിയതാ'' എന്ന അമ്മയുടെ പതം പറച്ചിലും കൂടി കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്..
എന്റെ പെണ്ണിനെ അമ്മ കണ്ടത് വെറുമൊരു അടുക്കളക്കാരിയായിട്ടാണ്..
അതു കൊണ്ടാണ് അമ്മ അവളെ ഒരു മകളായി കാണാഞ്ഞത്..
അവൾ എത്തിയതിനു ശേഷമാണ് എന്റെ പെങ്ങൾ വീട്ടിലെത്തുമ്പോൾ കെട്ടിലമ്മയായത്..
വന്നു കയറിയവൾക്ക് ഒരു സ്ഥാനവും കൊടുക്കരുതെന്ന് കരുതിയാണ് പെങ്ങൾ കുത്തു വാക്കുകൾ കൊണ്ടവളെ മുറിവേൽപ്പിച്ചത്..
അവൾ എത്തിയതിനു ശേഷമാണ് എന്റെ അമ്മയ്ക്കു ഞാനൊരു മണ്ടനാണെന്ന് തോന്നിയത്..
ആ വിലകുറഞ്ഞവളാണ് ഇന്ന് പെങ്ങൾക്ക് ഒരു അത്യാവശ്യം വന്നു സങ്കടപ്പെട്ടു നിന്നപ്പോൾ കുറച്ചിലായി തോന്നാതെ കയ്യിൽ ഉള്ള വള ഊരി കൊടുത്തത്..
ആ "തൃക്കാലെടുത്തു " വെച്ചവളാണ് അമ്മയ്ക്ക് കാലനക്കാൻ വയ്യാതെ കിടന്നപ്പോൾ തൃക്കാല് നോക്കാതെ അമ്മയുടെ കാലിൽ കുഴമ്പ് പുരട്ടി കൊടുത്തതും കഞ്ഞി വെച്ച് കൊടുത്തതും മരുന്നെടുത്തു കൊടുത്തതും..
എന്തോ ഞാൻ കെട്ടിയവളും ഒരു മണ്ടിയായിരുന്നു
എന്റെ കരസ്പർശത്തിനുള്ളിൽ എല്ലാം മറക്കുന്ന പൊന്നിന്റെ മനസ്സുള്ള മണ്ടി..
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot