Slider

നോവൽ 💘💘സ്നേഹ തീരം💞💞 ഭാഗം 7

0
നോവൽ 💘💘സ്നേഹ തീരം💞💞
ഭാഗം 7
കടലും കായലും ഒരുമിക്കണ പ്രകൃതി സുന്തരമായ സ്ഥലം അതിനോടു ചേർന്നു കിടക്കണ വളരെ വിശാലമായ ഒരു പാർക്ക് അതായിരുന്നു സ്നേഹതീരം.ഇളംകാറ്റിൽ തേങ്ങാക്കുലകൾ ആടുന്നില്ലങ്കിലും .ഏവരേയും തൊട്ടു തഴുകി പോകുന്ന ഇവിടുത്തെ കാറ്റിനും പറയാനുണ്ടാവും ഏറെ കഥകൾ . വൈകുന്നേരമായാൽ ഇവിടം ശരിക്കുമൊരു ജന സമുദ്രമാണ് .നാട്ടു വിശേഷങ്ങൾ പറയാൻ അവിടുള്ള ആൽ മരത്തറയിൽ ഒരു പറ്റം നാട്ടിലെ പ്രായം കൂടിയ മനുഷ്യരുണ്ടാവും .കളിയും ചിരിയുമായി ഉല്ലസിച്ചു ഏറെ കുട്ടികളുണ്ടാവും .ആളൊഴിഞ്ഞിടം നോക്കി പ്രണയം പങ്കു വെക്കുക്കുന്ന മോഹ മിഥുനങ്ങളേറെ .കപ്പലണ്ടിയും പൊരികളും കളിപ്പാട്ടങ്ങളുമായി കച്ചവടക്കാരും അസ്തമയം കാണാനെത്തുന്ന വിദേശികളും കുറവല്ല.
ചേട്ടാ എത്രയായി
മുപ്പതു രൂപ
അവളോട്ടോ കൂലി കൊടുത്ത ശേഷം കടലിറമ്പത്തേക്കു നടന്നു.അവളേയും കാത്തു മുകുന്തനവിടെ നിൽപ്പുണ്ടായിരുന്നു.
ഹലോ ...ചൂടുകാറ്റും കൊണ്ടു എന്തോന്നാലോചിച്ചു നിൽക്കുവാ...?ഈ പൊരി വെയിലത്തു മനുഷ്യരാരും കാറ്റും കൊണ്ടു കടലു നോക്കി നിൽക്കുമോ..എന്താ..കാണണമെന്നു പറഞ്ഞേ...?
ഒന്നുമില്ല .രമയെ ഒന്നു കാണണമെന്നു തോന്നി.
നല്ലയാളു ഒരു കാരണവും ഇല്ലാതെ കാണണമെന്നു പറയില്ല എനിക്കറിയാം .
വാ..നമുക്കാ ആൽമരത്തണലിലേക്കു മാറി നിൽക്കാം
ആയിക്കോട്ടേ...
രമയോടാദ്യം പറയണമെന്നു തോന്നി
എന്ത് ?
ഞാൻ പിഎസ് സി എഴുതിയിട്ടുണ്ടായിരുന്നു .അതിൽ സെലക്ടായി .സർക്കാരു ബസ് സർവ്വീസിൽ ഡ്രൈവറായി അപ്പോയിമെന്റ് ലറ്റർ ഇന്നു കിട്ടി .
ഇതാഘോഷിക്കണ്ട കാര്യമാണല്ലോ..,
കൈയ്യിൽ കരുതിയിരുന്ന ഒരു പ്ലാസ്റ്റിക് കവർ അവൾക്കു നീട്ടി അവൻ പറഞ്ഞു
ഇതു ഒരു ജോടി ചുരിദാരാണു രമക്കായി വാങ്ങിയതാ...
അവളതു ചിരിച്ചു കൊണ്ടു വാങ്ങി ഞാൻ ചുരിദാറിടാറില്ല എങ്കിലും മുകുന്തേട്ടൻ ആദ്യം തരണ സമ്മാനമല്ലേ..നാളെ കാവിൽ വരുമ്പോൾ ഇട്ടോണ്ടു വരാം
പിന്നെ പെങ്ങൾക്കെന്തു മേടിച്ചു..?
അമ്മക്കും പെങ്ങൾക്കും ഒാരോ ജോടി ഡ്രസ് പോകും വഴി വാങ്ങണം ഇതറിയുമ്പോൾ അവർക്കും വലിയ സന്തോഷമാകും .
അമ്മയോടു വിവരം പറഞ്ഞോ ..?
ഇല്ല വീട്ടിൽ ചെന്നപ്പോൾ ചില പ്രശ്നങ്ങൾ പിന്നെ അതിന്റെ പുറകേയായി
എന്തു പ്രശ്നം..?
അവൾ മാളുവിനുണ്ടായപ്രശ്നങ്ങൾ വിവരിച്ചു പറഞ്ഞു.
അതെന്തായാലും താനെടുത്ത തീരുമാനം നന്നായി .
എന്നാൽ നമ്മൾക്കു പോയാലോ.ആട്ടോ കുറച്ചുമാറി പാർക്കു ചെയ്തിട്ടുണ്ട് .ഞാനങ്ങോട്ടിറക്കാം
ജോലിക്കു പോകുമ്പോൾ ആട്ടോ ..?
അതു അതിന്റെ ഉടമസ്ഥൻ കൊണ്ടു പൊയ്ക്കോളും അതു വാടകയല്ലേ..
ഞാൻ കരുതിയിരുന്നതു സ്വന്തമെന്നാ..
സ്വന്തം പോലെ തന്നായിരുന്നു .ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു ചേച്ചിയുടെ ആട്ടോയാണു ഭർത്താവു സർവ്വിസിലിരുന്നു മരിച്ച വകയിൽ കിട്ടിയ പണം കൊണ്ടവർ വാങ്ങിയതാ..കെ എസ് ഇ ബി ഉദ്യേഗസ്ഥനായിരുന്നു .ഒരു മകനുണ്ട് .ചേച്ചിയുടെ അനുജനേപ്പോലാ ഞാൻ ..
അപ്പോൾ അവരുടെ എനിയുള്ള വരുമാനം..?
ആട്ടോ വാടകക്കെടുക്കാൻ മറ്റൊരാളെ ഞാൻ റെഡിയാക്കിയിട്ടുണ്ട്
എന്നാൽ നമുക്കു പോകാം അവർ സംസാരിച്ചു ആട്ടോയുടെ അടുത്തു എത്തിയിരുന്നു.രമയെ പിന്നിലിരുത്തി ആട്ടോ മുന്നോട്ടു പോകുമ്പോളും അവളുടെ സുന്ദരമായ മുഖം അവൻ ഗ്ലാസിലൂടെ ആസ്വദിക്കുകയായിരുന്നു
കവലയിലെത്തിയപ്പോൾ അവിടൊരു വലിയ ആൾക്കൂട്ടം .മുകുന്തൻ ആട്ടോ നിർത്തി എന്താണന്നു നോക്കി വരാം എന്നും പറഞ്ഞങ്ങോട്ടു പോയി.തിരികെ വന്ന അവനോടവൾ ചോദിച്ചു
എന്താ..മുകുന്തേട്ടാ..
ഒാ..അതൊരു ചീളു കേസാ...
എന്താന്നേ പറയൂ..
ഒരുത്തൻ കൂടെ കിടന്ന പണം കൊടുത്തില്ലന്നും പറഞ്ഞു ഒരഴിഞ്ഞാട്ടക്കാരി അവന്റെ കുത്തിനു പിടിച്ചു കയർക്കണു അതും നോക്കി നിന്നു ചിരിക്കാൻ ഒരു പണിംമില്ലാത്ത കുറേയാളുകളും വാ.. നമുക്കു പോകാം
ആട്ടോ ഒാടിമറയീന്നതിനിടയിൽ കുത്തിനു പിടിച്ച സ്ത്രീയുടെ മുഖം അവ്യക്തമായവൾ കണ്ടു ...ഹേമ"
അവളുടെ മനസ്സേറെ ദു;ഖിച്ചു .ഛെ..,ഇവളുടെ വേല ഇതായിരുന്നോ...കഷ്ടം..
എന്താ..എന്നോടെന്തെങ്കിലും പറഞ്ഞോ..കേട്ടില്ല .മുകുന്തൻ ചോദിച്ചു
ഏയ് ഒന്നുമില്ല മുകുന്തേട്ടാ..,
വീട്ടിലേക്കുള്ള വളവിൽ റോഡ് സൈഡിൽ ആട്ടോ നിന്നു
ശരി എന്നാൽ രാവിലെ കാവിൽ കാണാം ..
അവളെ ഇറക്കി ആട്ടോ സ്റ്റാർട്ടാക്കി മുന്നോട്ടു ഒാടിക്കുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു
അതേ...ഇയാളു എന്റെ ജീവിതത്തിൽ വന്നു കയറാൻ തീരുമാനിച്ചപ്പോഴെ ഒാരോരേ നല്ല വാർത്തകൾ വന്നു തുടങ്ങി ..എന്റെ ഭാഗ്യവാ താൻ കേട്ടോ...?
അവളിലാവാക്കുകൾ ഏറെ സന്തോഷം നൽകിയിരുന്നു .
***********************************
ഉച്ചയൂണു കഴിക്കാനിരുന്നപ്പോൾ മായയുടെ വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ കാര്യങ്ങൾ അമ്മയോടു പറഞ്ഞു .അതുകേട്ടപ്പോൾ തന്നെ വളരെ സന്തോഷമാണുണ്ടായതു .അധികം നേരമാകുന്നതിൻ മുൻപേ അവരുടെ മുഖം വാടുകയും ചെയ്തു.താടിക്കു കൈയ്യും കൊടുത്തു വീടിന്റെ കോലായിൽ ദു;ഖത്തോടെ ഇരിക്കണ അമ്മയെ കണ്ടവൾ അടുത്തു ചെന്നു.അവൾ അവരോടു ചോദിച്ചു
എന്താ അമ്മേ പെട്ടന്നു മിണ്ടാട്ടവും നിന്നു മുഖവും വാടിയിരിക്കുന്നു .അമ്മക്കിഷ്ടമല്ലങ്കിൽ നമുക്കു മായേച്ചിയേ കാണാൻ പോകേണ്ട ഇങ്ങനൊരു ബന്ധം വന്നതായൂടി ഒാർക്കണ്ട. അമ്മക്കിഷ്ടമില്ലാത്തതൊന്നും എനിക്കും വേണ്ട
അതല്ല മോളെ . മോൾക്കു നല്ല കാലം വരുന്നതിൽ അമ്മക്കു സന്തോഷമേ ഉള്ളു
പിന്നെന്താ എന്റെ പെന്നമ്മക്കു ഒരു നീരസം മുഖത്തു
നീ കല്ല്യാണം കഴിച്ചു പോയാൽ ഞങ്ങൾ തനിച്ചാകുമല്ലോ എന്നോർത്തപ്പോൾ..
അതിനു തനിച്ചാക്കി പോകും എന്നാരു പറഞ്ഞു .മുകുന്തേട്ടൻ നല്ലവനാ അമ്മേ..ഞങ്ങളതിനേ കുറിച്ചെല്ലാം ചില തീരുമാനങ്ങളെടുത്തുട്ടുണ്ട് അമ്മ അതോർത്തു വിഷമിക്കണ്ട കേട്ടോ..,
അതു കേട്ടതും അവരുടെ ഉള്ളൊന്നു തണുത്തു .അവരുടെ ചുണ്ടുകളിൽ ചിരിയും മനസ്സും ശരീരവുമാകെ ഒരു ഉൻമേഷവും അനുഭവപ്പെട്ടു
മോളെ നാളെ നീ കാവിൽ പോകുന്നില്ലേ
ഇപ്പം വരാം അമ്മേ എന്നും പറഞ്ഞവൾ അകത്തേക്കോടി മുകുന്തൻ വാങ്ങി കൊടുത്ത ചുരിദാറുമായാണവൾ വന്നതു
ഇതു കണ്ടോ അമ്മേ.,മുകുന്തേട്ടൻ വാങ്ങി തന്നതാ..ഏട്ടനു സർക്കാരു വണ്ടിയിൽ ഡ്രൈവറായി ജോലി കിട്ടി .ഇതും ഉടുത്തു വേണം നാളെ കാവിൽ പോകാൻ
അവർ പെട്ടന്നു അവളോടതു വാങ്ങി നോക്കി
നന്നായിരിക്കുന്നു മോളെ.,നാളെ മോളുടെ കൂടെ അമ്മയും കാവിൽ വരട്ടെ മുകുന്തനെ അമ്മക്കും ഒന്നു കാണാവല്ലോ..?
കൂടെ അമ്മയും വരുമോന്നു ചോദിക്കാനിരിക്കുകയായിരുന്നു ഞാൻ .ശരി അമ്മേ ..നാളെ നമ്മളെല്ലാരും ഒന്നിച്ചു കാവിൽ പോണു ഇപ്പോൾ ഹാപ്പിയായില്ലേ.,
അവരുടെ മുഖത്തു ആയിരം പൂക്കൾ ഒന്നിച്ചു വിരിയും പോലൊരു പുഞ്ചിരി തെളിഞ്ഞത് അവൾ കണ്ടു
*************************
അതിരാവിലെ അവർ കാവിലേക്കു യാത്രയായി .നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളു മൊക്കെ പറഞ്ഞവർ റോഡിന്റെ വശം ചേർന്നു നടന്നു .മുത്ത് മുന്നേ ..ഒാടി പോയി
ഡാ..,ഒാടാതെ അവിടെ നിൽക്ക്
അതും പറഞ്ഞവൾ അവന്റെ പുറകേ ഒാടി. പെട്ടന്നാണതു സംഭവിച്ചതു .മോളേ.,,എന്നൊരു വിളി അതിലേ വന്ന ഒരു ലോറി അമ്മയെ ഇടിച്ചു വീഴ്ത്തി ആളുകൾ ഒാടിക്കൂടി .ഡ്രൈവർ ഇറങ്ങി ജനങ്ങൾ തല്ലുമെന്നു ഭയന്നു ഒാടി പോയി .തിരിഞ്ഞു നോക്കിയ രമ ആൾക്കൂട്ടം കണ്ടു ഭയന്നു .എന്താണു സംഭവിച്ചതെന്നവൾക്കു മനസ്സിലായില്ല .അവൾ മുത്തിന്റെ കൈകളിൽ പിടിച്ചു വലിച്ചോണ്ടു ആൾ കൂടി നിൽക്കുന്നിടത്തേക്കു ഒാടി യെത്തി
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo