നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ 💘💘സ്നേഹ തീരം💞💞 ഭാഗം 11

നോവൽ 💘💘സ്നേഹ തീരം💞💞
ഭാഗം 11
പോലീസ് വാൻ സ്നേഹതീരത്തിനോടടുത്തു അവിടെ ഒരു വലിയ ആൾക്കൂട്ടം .രമയിലൊരു ഭീതി എന്തിനായിരിക്കും തങ്ങളെ ഇവിടെ കൂട്ടികൊണ്ടു വന്നിരിക്കുന്നതു അവളുടെ ചിന്തകൾ കാടുകയറുകയായിരുന്നു .ആൾകൂട്ടത്തിനരുകിൽ ആ വാൻ ചെന്നു നിന്നു .
എന്താ സാർ ഇവിടെ ..?
നിങ്ങൾ ധൈര്യം കൈവിടരുത് ഇവിടൊരു കുട്ടിയുടെ ജഡം അതു നിങ്ങളുടെ അനുജന്റെ ആണോ എന്നു ഒരു സംശയം .ഒരു പക്ഷെ ആവണമെന്നില്ല .പക്ഷെ നിങ്ങളാലല്ലേ ആ കുട്ടിയെ തിരിച്ചറിയാനാവു .നിങ്ങൾ തന്ന അടയാളങ്ങൾ വെച്ചു ഞങ്ങൾക്കൊരു സംശയം .അതാ ഇവിടെ വരാൻ സാറു പറഞ്ഞത്
അവളുടെ ഉള്ളൊന്നു പിടഞ്ഞു .തനിക്കെന്നും കൂട്ടുകൂടാനും കുറുമ്പുകാട്ടാനും കൂട്ടായി നിന്ന മുത്ത് .അവനിങ്ങനെ വരുമോ..ഏയ് അവനാവില്ല .അവൾ അങ്ങനെ മനസ്സിനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു .അവളുടെ ഹൃദയം വളരെ വേഗത്തിൽ ഉച്ചത്തിൽ ചെണ്ട കൊട്ടുമാറു ശബ്ദിക്കുന്നതായി അവൾക്കു തോന്നി .ഒാരോ അടി വെക്കുമ്പോഴും കാലുകൾ കുഴയുന്നതായി തോന്നി .മുകുന്തൻ അവളുടെ കൈകളിൽ പിടിച്ചിട്ടുണ്ടന്നവൾക്കു ബോധ്യമായതു ആൾക്കൂട്ടത്തെ വകന്നു മാറ്റി അവിടേക്കു പോലീസുകാർ വഴിതെളിക്കുന്നിടയിൽ കാലൊന്നു ചെറുതായി ആരുടേയോ കാലിൽ തട്ടി വീഴാൻ പോയപ്പോളാണു.അവളുള്ളിൽ പ്രാർത്ഥിച്ചു ദൈവമേ ..അവനാവല്ലേ.."
അവളവിടെയെത്തിയതും എസ് ഐ ജഡം മൂടിയിട്ടിരിക്കുന്ന ഒാലയെടുത്തു മാറ്റുവാൻ കീഴ് ഉദ്ധ്യോഗസ്തർക്കു കണ്ണുകളാൽ ആജ്ഞനൽകി .അവൾ കണ്ണുകൾ തുറക്കാൻ അവടേക്കൊന്നു നോക്കുവാൻ മടിച്ചു .പക്ഷെ ആൾക്കൂട്ടത്തിനിടയിലും മുകുന്തന്റെ ചുണ്ടിൽ മരിച്ചു കിടക്കണകുട്ടി അടുത്തുള്ളതു പോലുമോർക്കാതെ ചിരിവിരിഞ്ഞു .
രമേ...കൺതുറന്നു നോക്ക് ..
എനിക്കു കാണാൻ ഉള്ള ശക്തിയില്ല മുകുന്തേട്ടാ.,.
എടി കൊച്ചേ ഇതു നമ്മുടെ മുത്തല്ല .അവന്റെ വാക്കുകളിൽ ഉത്സാഹം നിറഞ്ഞിരുന്നു.
അവൾ കൺതുറന്നു നോക്കി ശരിയാണു ഇതു മുത്തല്ല .അപ്പോൾ മുത്ത് അവനെവിടെയാവും ഇപ്പോൾ അവനെന്തു ചെയ്യുകയാവും അവളവനേക്കുറിച്ചു ആലോചിക്കയാണന്നു മനസ്സിലാക്കിയ മുകുന്തൻ പോലീസുകാരോടായി പറഞ്ഞു
സാർ ഇതു ഞങ്ങളുടെ മുത്തല്ല
ഒാകെ ശരി നിങ്ങൾക്കു പോകാം ..എന്തെങ്കിലും വിവരം കിട്ടിയാൽ ഞങ്ങളറിയിക്കാം
വാ ..നമുക്കൊരു ആട്ടോ വിളിച്ചു പോകാം രമയോടായി മുകുന്തൻ പറഞ്ഞു .
********************
ആശുപത്രിയിൽ വന്നു കയറണ വഴി രമയാ കാഴ്ച കണ്ടു .രമേശനെ ഒരു പോലീസുകാരൻ ട്രോളിയിൽ തള്ളി കൊണ്ടു പോകണു.ആ പോലീസുകാരനെ തനിക്കു പരിചയമുള്ളതാണു താനും കാര്യമെന്തന്നു ചോദിക്കാം എന്നവൾ കരുതി .അവളുടെ മനസ്സൽപ്പം ശാന്തമായിരുന്നു .കാരണം സ്നേഹതീരത്തു കണ്ടതു അവളുടെ അനുജൻ അല്ലന്നുള്ള ആശ്വാസം
അല്ലസാറെ ഇയാൾക്കെന്തു പറ്റി ..?
അവനേ എസ് ഐ യോടു വെളവിറക്കുന്നു .അങ്ങേരുടെ തോക്കു തൂക്കിയിട്ടു നടക്കാനെ കൊള്ളൂന്നു .കൈയ്യിലെ കത്തിയുടെ ബലം മതിയാവുമോ അങ്ങേരു മുട്ടിനു കീഴെ വെടി വെച്ചു എനി ഏതൊക്കെ കേസു തലയിലേറുമെന്നു ദൈവംതമ്പുരാനും അങ്ങേർക്കുമറിയാം ഇവന്റെ വെളച്ചിലു പോയിട്ടു പുറം ലോകം കാണുമോ ഇനിയെന്നു സംശയമാ...കുഞ്ഞിന്റെ അമ്മയെ കണ്ടിരുന്നു .ദൈവം കാത്തല്ലേ..കുഴപ്പമൊന്നും അധികമുണ്ടായില്ലല്ലോ രക്ഷപ്പെട്ടതു ഭാഗ്യം .ഡ്രൈവർ കീഴടങ്ങീട്ടുണ്ട് കക്ഷി അൽപ്പം മദ്യപിക്കുന്ന കൂട്ടത്തിലായിരുന്നേ..നല്ലെരു സംഖ്യ ഇൻഷറൻസിനത്തിൽ കിട്ടാനും മതി .പോട്ടെ മോളെ
ശരി സാറെ അമ്മയുടെ അടുത്തു മാമനൊറ്റക്കെയുള്ളൂ ഞങ്ങളും അങ്ങോട്ടു ചെല്ലട്ടെ
**************************
മോളെത്തിയോ അതേ മാമനു വീടു വരെ പോണം
അതിനെന്താ മാമൻ പൊയ്ക്കോ ഞാനിവിടെ ഇരുന്നോളാം .മുകുന്തേട്ടനും ഉച്ച കഴിഞ്ഞു ഡ്യൂട്ടിക്കു കയറണമെന്നല്ലേ പറഞ്ഞേ പൊയ്ക്കോളു മായേച്ചിയെ തിരക്കിയെന്നു പറയണം.
മായേച്ചിയോടിവിടുത്തേ കാര്യമെല്ലാം പറഞ്ഞിരുന്നു .അവർക്കതിയായ വിഷമം ഉണ്ടു .വരാൻ കഴിയില്ലല്ലോ..എന്താ ചെയ്ക ഞാനെന്നാൽ ഇറങ്ങട്ടെ ..
വാതിൽ പടി വരെ എത്തി അവൾ അവരെ യാത്രയാക്കി .
**************
അമ്മു ഇപ്പോൾ എങ്ങനെയുണ്ട് ..?
ഞാനെന്തു പറയാനാ രമേച്ചി .ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല .അമ്മയെ സഹായിക്കാൻ വീട്ടിലെ പശുവിന്റെ പാൽ കറന്നു അടുത്ത വീടുകളിൽ എത്തിച്ചു കൊടുക്കുമായിരുന്നു.അവളുടെ കണ്ണുകൾ നിറയുന്നതു രമ ശ്രദ്ധിച്ചിരുന്നു .വാക്കുകൾ ഇടറുന്നുണ്ടായിരുന്നു
പതിവുപോലെ പാൽ കൊടുക്കാൻ ഞാൻ പോയതാ ..അന്നുവരെ വളരെ മര്യാദക്കു പെരുമാറിയിരുന്നതാ.,വാടകക്കു താമസിക്കുന്ന ആ ബംഗാളികൾ .അവരെന്നെ...അ..ന്നു ബലമായി കേറി പിടിച്ചു .കുതറിമാറാൻ അവരു നാലഞ്ചു പേരുള്ളതു കൊണ്ടു എന്റെ ശ്രമം വിഭലമായി .,അവരെന്നെ നശിപ്പിച്ചു ആരോടെങ്കിലും പറഞ്ഞാൽ വീടിനു തീ കൊളുത്തുമെന്നും പറഞ്ഞു .
എന്റെ മുൻപിൽ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു ചേച്ചി.,,അവൾ പൊട്ടി കരഞ്ഞു .രമയവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു .ഇതെല്ലാം കേട്ടു കൊണ്ടു പൊന്നമ്മ കിടന്നു .അവളുടെ കഥ കേട്ടു അവരുടേയും കണ്ണു നിറഞ്ഞു .അമ്മുവിന്റെ അച്ഛൻ ആ സമയം അങ്ങോട്ടു കടന്നു വന്നു .
എന്താ മോളെ എന്തു പറ്റി .,,
ഒന്നുമില്ലച്ഛാ...ഞങ്ങൾ ചുമ്മാസംസാരിച്ചിരുന്നതാ...രമയാണുത്തരം പറഞ്ഞതു
പിന്നെന്നാ കുഞ്ഞിന്റെ കണ്ണു കലങ്ങിയിരിക്കുന്നല്ലോ..
ഏയ് ഒന്നുമില്ലന്നേ...എന്നും പറഞ്ഞവൾ എഴുന്നേറ്റു അമ്മയുടെ അടുത്തേക്കു നീങ്ങിയിരുന്നു .അൽപ്പ നേരം കഴിഞ്ഞപ്പോൾ അവളുടെ ഫോൺ റിങ്ങു ചെയ്യുന്നു പരിചയമില്ലാത്ത ഏതോ ഒരു നമ്പർ എടുക്കണോ..വേണ്ടയോ..,വീണ്ടും അതേ നമ്പരിൽ നിന്നും റിങ് അടിക്കുന്നു .അവൾ ഫോണെടുത്തു
ഹലോ...ആരാ.,
ഇച്ചേച്ചി..ഞാനാ...മുത്താ.,.
തുടരും

Biju V

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot