Slider

##ഓർമയിലെ ഒരു പരീക്ഷ ദിനം ##

0
##ഓർമയിലെ ഒരു പരീക്ഷ ദിനം ##
--------------------
തിയറി എക്സാം കഴിഞ്ഞു പ്രാക്ടീക്കലിനു വേണ്ടി ഒരുമാസമെങ്കിലും കാത്തിരിക്കണം. അത്രേം നാൾ വെറുതെ ഇരിക്കാലോ എന്ന പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് നശിച്ച യൂണിവേഴ്സിറ്റിക്കാര് പുതിയ ഓർഡറിട്ടത്‌. ഒരാഴ്ചയ്ക്കുള്ളിൽ എക്സാം നടത്തണംന്ന്‌...
ഭാഗ്യത്തിന് മനുഷ്യപ്പറ്റുള്ള ആരോ ആ കൂട്ടത്തിൽ ഉണ്ടെന്നാ തോന്നണേ.. ഏതായാലും തലേന്ന് രാവിലെ തന്നെ പറഞ്ഞു 'നാളെയാ എക്സാം' ന്ന്‌.....
ആദ്യ ദിവസം സൈക്യാട്രി.... എക്സാമും വൈവയും കണ്ണ് പൊട്ടുന്ന ചീത്തയും ഓർത്തപ്പഴേ പകുതി ജീവൻ പോയി.... അത്യാവശ്യം വൈവയ്ക്കുള്ളത് പഠിച്ചു വായിൽ കൊള്ളാത്ത ടാബ്ലെറ്റ്‌സ്ന്റെ പേര് കുനുകുനാന്ന്‌ (ആർക്കും കാണാൻ പറ്റൂലട്ടാ )ഒരു പേപ്പറിൽ എഴുതി കോട്ടിന്റെ പോക്കെറ്റിൽ ഇട്ടു. (കോപ്പി ഒന്ന്വല്ല ഞങ്ങൾ ഞങ്ങൾക്ക് തന്നെ ചെയ്യുന്ന ഒരു സേവനം ).....
ആദ്യായിട്ട് മെന്റൽ ഹോസ്പിറ്റലിൽ പോയത്‌ നല്ല ഓർമയായിരുന്നു... സിനിമയിൽ കാണുന്നതും പ്രതീക്ഷിച്ചു ചെന്നു എങ്കിലും കാണാൻ പറ്റിയത് നിന്ന നില്പ്പിൽ സ്വഭാവം മാറുന്ന ചിലപ്പോൾ വയലന്റ്റ് ആവുന്ന ഒരേ പ്രവൃത്തി തന്നെ ഒരുപാട് തവണ ചെയ്യുന്ന രോഗികളെ ആയിരുന്നു.. നിനക്ക് വട്ടാണോ എന്ന് തമാശക്ക് പലരോടും ചോദിക്കാരുണ്ട്. ആ അവസ്ഥ കണ്ടതിനു ശേഷം പറഞ്ഞു കഴിഞ്ഞു കുറ്റബോധം തോന്നും..
എങ്കിലും നല്ല ഭയം ഉണ്ടായിരുന്നു. കൂടാതെ പരീക്ഷാപേടിയും....
ദൈവത്തിന് കരുണ തോന്നിയിട്ടാണോന്നറിയില്ല പഠിച്ചിട്ടു പോയ അതേ കണ്ടിഷൻ തന്നെയായിരുന്നു കിട്ടിയത്. "ആൽക്കഹോൾ ഡിപ്പെൻഡെന്റ സിൻഡ്രോo...... "ഒരപ്പച്ഛൻ....... അമിത മദ്യപാനത്തിന്റെ ഫലം..
സ്പെഷ്യൽ വാർഡ്‌. ഞാനും സുഹൃത്ത്‌ നിമിഷയും മാത്രം... ചെന്നയുടനേ അപ്പച്ചൻ ചോദിച്ചു ഹിന്ദി അറിയുമോന്ന്‌.... അപ്പഴേ മ്മടെ കിളി പോയി.....
അടുത്ത അഭ്യാസം ഡീറ്റൈൽസ് എടുക്കൽ ആരുന്നു. മുറികന്നഡയും മലയാളവും ഇംഗ്ലീഷും പിന്നെ മ്മടെ ആoഗ്യ ഭാഷയും എല്ലാം ചേർത്തു പേര് ചോയ്ച്ചപ്പോ അപ്പച്ചൻ പറയ്യാ" i know english" ന്ന്. സാധാരണ ഇംഗ്ലീഷ് കേക്കുമ്പോ കലിപ്പ് വരുന്ന ഞാനന്നാദ്യായിട്ട് സായിപ്പിനു നന്ദി പറഞ്ഞു...
എപ്പഴാ അഡ്മിറ്റ്‌ ആക്കിയെ എന്ന ചോദ്യത്തിന് പന്ത്രണ്ടു വർഷം ആയി എന്നാരുന്നു മറുപടി.. അപ്പോ തോന്നി അപ്പച്ചൻ സ്വബോധം ഇല്ലാതെ പറയുന്നതാന്ന്‌.... എന്റെ മുഖഭാവം കണ്ടിട്ടാവണം അപ്പച്ചൻ സംസാരിച്ചു.
"എനിക്ക് കുഴപ്പം ഒന്നുമില്ല എന്റെ അസുഖം ഭേതമായാതാണ്"
സാധാരണ എല്ലാവരും പറയുന്നതിൽ ആവണം ഞാൻ എക്സാം എഴുതുന്നതിൽ മാത്രം ശ്രദ്ധിച്ചു...
എഴുതി കഴിഞ്ഞു പേപ്പർ കൊടുത്തതിനു ശേഷം അപ്പച്ചനോട്‌ നാടിനെ പറ്റി അന്വേഷിച്ചു.
അപ്പോഴാണ് അറിയുന്നത് അദ്ദേഹം ഒരു ഗോവക്കാരനാണ്ന്ന്‌. അദ്ധേഹത്തിന്റെ ഇരുപത്തി മൂന്നാം വയസിൽ അമ്മ മരിച്ചു. അച്ഛൻ വളരെ ചെറുപ്പത്തിലെയും.... നാലു കുഞ്ഞനിയത്തിമാര് ഒരനിയൻ.....
എഞ്ചിനീയർ ആയിരുന്നു അദ്ദേഹം. സാമാന്യo ഭേദപ്പെട്ട കുടുംബം...
അമ്മയുടെ മരണത്തിനു ശേഷം സഹോദരങ്ങളെ പഠിപ്പിക്കാനും വിവാഹം കഴിപ്പിച്ചയയ്ക്കാനും ഉള്ള തിരക്കിനിടയിൽ സ്വന്തം ജീവിതം മറന്ന ഒരു മനുഷ്യൻ....
"അപ്പോ അപ്പച്ചൻ വിവാഹം കഴിച്ചിട്ടില്ലേ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.....
അനിയന്റെ വിവാഹ ശേഷം അവരങ്ങു പോയി കാനഡയ്ക്ക്... ആ വലിയ വീട്ടിലെ നിശബ്ദതയും ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ വിരസതയും.... അത് പറഞ്ഞാൽ മനസിലാവില്ല കുഞ്ഞേ... അവളെന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാരുന്നു. എന്റെ സാറ.....
കേവലം എട്ടുദിവസത്തെ ദാമ്പത്യത്തിനോടുവിൽ വിധവയാകേണ്ടി വന്ന സാറയെ ഞാനങ്ങു കൂടെ കൂട്ടി. എന്റെ നാല്പത്തി രണ്ടാം വയസിൽ ഞാനൊരു വിധവയെ കെട്ടിയത് കൊണ്ടാവണം സഹോദരങ്ങൾ ആരും വലിയ കോണ്ടാക്റ്റ് ഒന്നും ഉണ്ടാരുന്നില്ല....
പിന്നീട് എന്ത് സംഭവിച്ചു ?ആകാംഷയോടെയാണ് ഞാനത് ചോദിച്ചത്...
"നാലു വര്ഷത്തെ ദാമ്പത്യം.... അവളും എന്നെ വിട്ടിട്ടു പോയി. ഒരാക്സിഡന്റ... അവളന്ന്‌ കൊണ്ടോയത് എന്റെ പ്രതീക്ഷകള് കൂടിയായിരുന്നു.. അതിനൊപ്പം അവളുടെ വയറ്റിൽ മൊട്ടിട്ട ഞങ്ങളുടെ സ്വപ്നവും.....
അങ്ങനെയായിരുന്നു ലഹരി തലയ്ക്കു പിടിച്ചത്... വേദനകൾ മറക്കാൻ ഒരു ഒറ്റമൂലി... ചെറുതായി തുടങ്ങി. പിന്നീടിതില്ലാതെ പറ്റില്ലെന്നായി... പുലരുന്നത് മുതൽ ഉറങ്ങുന്നത് വരെ മദ്യത്തിൽ കുളിച്ച്..... എന്റെ കൈയ്യിൽ കാശുള്ളത് കൊണ്ടാവും വാങ്ങിപ്പിക്കാനും കമ്പനി തരാനും ഒരുപാട് ആളുകൾ ഉണ്ടാരുന്നു... അടിയും വഴക്കും അങ്ങനെ ഒരുപാടോരുപാട്......
പറഞ്ഞറിഞ്ഞു നാട്ടിലെത്തിയ അനിയനാണ് എന്നെയിവിടെ ആക്കിയത്‌....
അവരു കാണാൻ വരാറുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു..
' ഇതുവരെ വന്നിട്ടില്ല ഈ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ പോലും 'മുടങ്ങാതെ പണം അയക്കാറുണ്ട്...
അസുഖം ഭേതമായിട്ട് നാലു വർഷത്തോളം ആയി... കൊണ്ട് പോകാൻ ആരും വന്നില്ല...
ഹോസ്പിറ്റൽ രേഖകളിൽ ആ അപ്പച്ചൻ ഇപ്പോഴും രോഗിയാണ്. മാനസിക രോഗി......
എക്സാം കഴിഞ്ഞു അവിടെ നിന്ന് പോരുമ്പോൾ അപ്പച്ചൻ ഞങ്ങൾക്ക് നന്ദി പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഒരുപാട് നാളായി ഒരാളോട് സംസാരിച്ചിട്ടെന്ന്.....
അവിടെ നിന്നിറങ്ങുമ്പോൾ ഒറ്റ പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇത്തരം ഒരു ഗതി ആർക്കും വരുത്തരുതേ എന്ന്....
(അസുഖം ഭേതമായിട്ടും ആശുപത്രി ചുമര്കൾക്ക് ഇടയിൽ തളച്ചിടെണ്ടി വന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട്. ഭ്രാന്തൻ എന്ന പേര് എക്കാലത്തേക്കും ചാർത്തി കിട്ടിയവർ...അവർക്ക് വേണ്ടി സമർപ്പിക്കുന്നു. )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo